Connect with us

National

രാഷ്ട്രപതി ഭവനിൽ പേര് മാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി ‘ഗണതന്ത്ര മണ്ഡപ്’, അശോക് ഹാളിൻ്റെ പേര് ‘അശോക് മണ്ഡപ്’ എന്നാക്കി മാറ്റി

Published

on

ന്യൂഡൽഹി:രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേര് മാറ്റി. ദര്‍ബാര്‍ ഹാളിനെ ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാളിനെ അശോക് മണ്ഡപ് എന്നുമാണ് പുനര്‍നാമകരണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട പ്രസ് റിലീസ് പുറത്തുവിട്ടിരിക്കുകയാണ് രാഷ്ട്രപതി ഭവൻ.

“ഇന്ത്യൻ രാഷ്ട്രപതിയുടെ ഓഫീസും വസതിയും സ്ഥിതി ചെയ്യുന്ന രാഷട്രപതി ഭവൻ രാഷ്ട്രത്തിൻ്റെ അടയാളമാണ്, അത് രാജ്യത്തെ ജനങ്ങളുടെ വിലയേറിയ പൈതൃകത്തിൻ്റെ ഭാഗമാണ്. രാഷ്ട്രപതി ഭവനിലേക്ക് ആളുകളുടെ ആക്സസ് വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്, രാഷ്ട്രപതി ഭവനിലെ അന്തരീക്ഷം ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങള്‍ക്കും ധാര്‍മ്മികതക്കും അനുസരിച്ച് മാറ്റം വരുത്തുകയാണ്” – ഹാളുകളുടെ പേര് മാറ്റിക്കൊണ്ട് രാഷട്രപതി ഭവൻ പുറത്തു വിട്ട പ്രസ് റിലീസിൽ വ്യക്തമാക്കി. തുടര്‍ന്ന് ദര്‍ബാര്‍ ഹാളിൻ്റെ പേര് ഗണതന്ത്ര മണ്ഡപ്, അശോക് ഹാളിൻ്റെ പേര് അശോക് മണ്ഡപ് എന്ന് രാഷ്ട്രപതി പുനര്‍നാമകരണം ചെയ്യുന്നതായി റിലീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ദര്‍ബാര്‍ ഹാള്‍
ദേശീയ അവാര്‍ഡുകള്‍ ദാനം ചെയ്തുന്നതിനും മറ്റു പ്രധാന ആഘോഷങ്ങള്‍ക്കുമെല്ലാം വേദിയാകുന്ന സ്ഥലമാണ് ദര്‍ബാര്‍ ഹാള്‍. ഇന്ത്യൻ ഭരണാധികാരികളുടെയും ബ്രിട്ടീഷ് ഭരണാധികാരികളുടെയും കോടതി, അസംബ്ലി തുടങ്ങിയ അര്‍ഥങ്ങളാണ് ദര്‍ബാറിനുള്ളതെന്ന് റിലീസിൽ പറയുന്നു. ഇന്ത്യ റിപ്പബ്ലിക് ആയതിലൂടെ ഈ പേരിനുള്ള പ്രാധാന്യം നഷ്ടമായിട്ടുണ്ടെന്നും അതുകൊണ്ടാണ് ഗണതന്ത്ര എന്ന് പേര് നൽകുന്നത്. പുരാതന കാലം മുതൽ ഇന്ത്യൻ സമൂഹമായി ആഴത്തിൽ ബന്ധപ്പമുള്ള ആശയമാണ് ഗണതന്ത്ര എന്നും അതുകൊണ്ടാണ് ഈ പേര് നൽകുന്നതെന്നും റിലീസിൽ വ്യക്തമാണ്.

അശോക് ഹാള്‍
ഒരു ബാള്‍റൂമായിരുന്നു അശോക് ഹോള്‍. എല്ലാ കഷ്ടതകളിൽ നിന്നും സ്വതന്ത്രമായത്, സങ്കടങ്ങളിൽ നിന്നെല്ലാം ഒഴിവായത് എന്ന അര്‍ഥമാണ് അശോക് എന്ന വാക്കിന് അര്‍ഥം. അതോടൊപ്പം ഐക്യത്തിൻ്റെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിൻ്റെയും അടയാളമായ അശോക ചക്രവര്‍ത്തിയുടെ പേരിലും അശോക് എന്ന വാക്ക് അറിയപ്പെടുന്നുണ്ട്. സര്‍നാഥിലെ അശോകൻ്റെ സിംഹം റിപ്ലബ്ലിക് ഓഫ് ഇന്ത്യയുടെ ദേശീയ അടയാളമാണ്.

ഇന്ത്യയിലെ മതപരമായതും കലാപരമായതും സാംസ്കാരികപരവുമായ പാരമ്പര്യങ്ങളിൽ ഏറെ പ്രാധാന്യമുള്ള അശോക മരത്തെയും ഈ പേര് പ്രതിനിധീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആ പേര് നിലനിര്‍ത്തി ഭാഷപരമായി ഏകരൂപം കൊണ്ടു വരാൻ മണ്ഡപ് എന്നാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്. അശോക് എന്ന വാക്കിൻ്റെ മൂല്യം നിലനിര്‍ത്തുന്നതോടൊപ്പം അതിലെ ആംഗലേയ വേരുകള്‍ നീക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

National

ICPF Coimbatore Area Youth Retreat on 31st August 2024

Published

on

ICPF Coimbatore area is organizing a youth retreat for the youth at LMAG Church, Gandhipuram, Coimbatore on Saturday 31st August 2024 from 9:30 am to 1 pm with the aim of youth to ‘become an exemplary generation’. Admission is free. Evg: Jovin M. John serves as the coordinator.(953-956-9555)

യുവജനങ്ങൾ ‘മാതൃകയുള്ള തലമുറ ആകുക’ എന്ന ലക്ഷ്യത്തോടെ ഐസിപിഎഫ്(ICPF) കോയമ്പത്തൂർ ഏരിയാ യുവജനങ്ങൾക്ക് വേണ്ടി ഗാന്ധിപുരത്ത് ഉള്ള എൽ.എം.എ.ജി സഭയിൽ വെച്ച് ഈ ശനിയാഴ്ച രാവിലെ 9:30 മുതൽ 1 മണി വരെ യൂത്ത് റിട്രീറ്റ് നടത്തുന്നു. പ്രവേശനം സൗജന്യം. ഇവ. ജോവിൻ എം. ജോൺ കോഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.(953-956-9555)
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

പാകിസ്ഥാൻ ക്രിസ്ത്യാനിക്ക് ഗോവയിൽ ഇന്ത്യൻ പൗരത്വം

Published

on

സിഎഎക്ക് കീഴിൽ ഇന്ത്യൻ പൗരത്വം ലഭിക്കുന്ന ഗോവയിലെ ആദ്യ പൗരനായി പാകിസ്ഥാൻ ക്രിസ്ത്യൻ ജോസഫ് ഫ്രാൻസിസ് എ. പെരേര. സൗത്ത് ഗോവയിലെ കൻസൗലിമിൽ താമസിക്കുന്ന ഇദ്ദേഹത്തിന് ബുധനാഴ്ച സംസ്ഥാന തലസ്ഥാനമായ പനാജിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് സമ്മാനിച്ചു.

ഇപ്പോൾ സൗത്ത് ഗോവയിലെ കൻസൗലിമിൽ താമസിക്കുന്ന പെരേര, സിഎഎ അവതരിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും നന്ദി അറിയിച്ചു.

“പൗരത്വത്തിന് അപേക്ഷിച്ച് ഒരു മാസത്തിനുള്ളിൽ അംഗീകാരം ലഭിച്ചു. സിഎഎ നടപ്പാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ഞാൻ വളരെ നന്ദിയുള്ളവനാണ്, ”പെരേര പറഞ്ഞു.

78 കാരനായ പെരേര 37 വർഷം ബഹ്‌റൈനിൽ ജോലി ചെയ്ത ശേഷം 2013ൽ വിരമിച്ചു. നേരത്തെ ഇന്ത്യൻ പൗരനായിരുന്ന ഭാര്യ മാർത്ത പെരേരയ്‌ക്കൊപ്പം ഗോവയിൽ താമസമാക്കി.

പൗരത്വം സുരക്ഷിതമാക്കാനുള്ള അവരുടെ നീണ്ട യാത്രയെ കുറിച്ച് പ്രതിപാദിച്ചുകൊണ്ട് മാർത്ത പറഞ്ഞു: “ഞങ്ങൾ വിവാഹിതരായത് മുതൽ പൗരത്വത്തിന് അപേക്ഷിച്ചു, പക്ഷേ ഫലമുണ്ടായില്ല.”

എന്നിരുന്നാലും, സിഎഎ അവതരിപ്പിച്ചതിന് ശേഷം, ജൂണിൽ ജോസഫ് വീണ്ടും പൗരത്വത്തിന് അപേക്ഷിച്ചു. “സിഎഎ ഇല്ലായിരുന്നുവെങ്കിൽ, നിരവധി തടസ്സങ്ങൾ ഉണ്ടാകുമായിരുന്നു,” മാർത്ത പറഞ്ഞു.

ഗോവയുടെ സുപ്രധാന നാഴികക്കല്ലായി മുഖ്യമന്ത്രി സാവന്ത് പരിപാടിയെ പ്രശംസിച്ചു. “ഞാൻ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നന്ദി പറയുന്നു. പാക്കിസ്ഥാനിലും മറ്റിടങ്ങളിലും ഉള്ള ആളുകൾ ഏകദേശം 60 വർഷമായി പൗരത്വം തേടുന്നു, ”അദ്ദേഹം പറഞ്ഞു.

“ഇന്ന്, നിയമം പാസാക്കിയ ശേഷം, ഞങ്ങൾക്ക് പൗരത്വം നൽകാൻ കഴിയും. ഇത് ഞങ്ങൾക്ക് അഭിമാനത്തിൻ്റെ കാര്യമാണ്. ”

2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിൽ പ്രവേശിച്ച അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖ്, ജൈന, ക്രിസ്ത്യൻ, പാഴ്സി, ബുദ്ധമതക്കാർക്ക് സ്ഥിരീകരണത്തിന് ശേഷം പൗരത്വത്തിന് അപേക്ഷിക്കാൻ പൗരത്വ ഭേദഗതി നിയമം അനുവദിക്കുന്നു.

വിവാഹിതരായ കാലം തൊട്ട് പൗരത്വത്തിനായി ശ്രമിച്ചെങ്കിലും ഇപ്പോൾ സിഎഎ വഴി ശ്രമിച്ചപ്പോഴാണ് ഫലം കണ്ടതെന്നും ജോസഫ് പ്രതികരിച്ചു.

Joseph Francis A. Pereira, a Christian from Pakistan, has become the first person in Goa to receive Indian citizenship under the Citizenship Amendment Act (CAA).

On Wednesday, Chief Minister Pramod Sawant presented Pereira with his citizenship certificate during a ceremony in Panaji, the state capital.

Pereira, who now resides in Cansaulim, South Goa, expressed his gratitude to Prime Minister Narendra Modi and Home Minister Amit Shah for introducing the CAA.

“Within one month of applying for citizenship, the approval came through. I am very grateful to Prime Minister Narendra Modi and Home Minister Amit Shah for implementing the CAA,” Pereira said.

Pereira, 78, retired in 2013 after working for 37 years in Bahrain. He settled in Goa with his wife, Martha Pereira, who was already an Indian citizen.

Reflecting on their long journey to secure citizenship, Martha said: “We had been applying for citizenship since we got married, but to no avail.”

However, after the CAA was introduced, Joseph reapplied for citizenship in June. “Without the CAA, there would have been many hurdles,” Martha said.

Chief Minister Sawant hailed the event as a significant milestone for Goa. “I thank the Prime Minister and the Home Minister. People in Pakistan and elsewhere have been seeking citizenship for almost 60 years,” he said.

“Today, after the law has been passed, we are able to grant citizenship. It is a matter of pride for us.”

The Citizenship Amendment Act allows Hindus, Sikhs, Jains, Christians, Parsis, and Buddhists from neighboring countries—Bangladesh, Pakistan, and Afghanistan—who entered India before December 31, 2014, to apply for citizenship after verification.

Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ഐ.പി.സി യിൽ വളർച്ച ഇല്ലാതെ മുരടിച്ച് കിടക്കുന്ന ഏര്യാ മിഷൻ സ്റ്റേഷനുകളെ റദ്ദു ചെയ്യണം

Published

on

ഇതര പെന്തെക്കോസ്തു മൂവ്മെൻ്റുകളെ അപേക്ഷിച്ചു ഐ. പി സി എന്ന സഭാ സംഘടനയിലാണ് ഏര്യാ എന്ന നാമകരണത്തിൽ പ്രവർത്തന മേഖലകൾ രൂപം കൊള്ളുന്നത്. പണ സ്വാദീനവും ആൾ സ്വാദീനവും ഉപയോഗപ്പെടുത്തി ഏര്യാ പാസ്റ്ററന്മാരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നു. ഇക്കൂട്ടർ സെൻ്റർ പാസ്റ്റർ എന്നാണ് അറിയപ്പെടുന്നതും ഒരു ഏരിയ അനുവദിച്ചു കിട്ടണമെങ്കിൽ കുറഞ്ഞത് ആറ് പ്രവർത്തനങ്ങൾ എങ്കിലും ഉണ്ടായിരിക്കണം. ചിലർക്ക് ഇത് ബാധകവുമല്ല. ഏരിയാ ലഭിച്ചു കഴിഞ്ഞാൽ ഒരുനിശ്ചിത കാലയളവിനുള്ളിൽ സെൻ്റർ ആകണം. സെൻ്റർ ആകണമെങ്കിൽ കുറഞ്ഞത് 15 സഭകൾ വേണം. അതെല്ലെങ്കിൽ 300-ൽ അധികം വിശ്വാസികൾ വേണം. ഇവിടെ എന്താണ് സംഭവിക്കുന്നത്. ഏര്യാ പാസ്റ്റർ ആയാൽ സ്പോൺസർ ന്മാരെ കിട്ടും.. മാസ മാസം ലഭിക്കുന്ന തുക ആരോടും കണക്ക് ബോധിപ്പിക്കണ്ട. എവിടെ പോയാലും മുൻനിരയിൽ കസേര ജീവിതം സുഖം. ഇതാണ് ഇന്നത്തെ അവസ്ഥ. പിന്നെയെങ്ങനെ ഏര്യാ വളർന്ന് സെൻ്റർ ആകും. ഏര്യാ പ്രവർത്തനാനുമതി നൽകുമ്പോൾ സെൻ്റർ ആക്കി മാറ്റുവാൻ ഒരു നിശ്ചിതകാലാവധി കൂടി കൊടുക്കണം. കാലാവധിക്കുള്ളിൽ സെൻ്റർ ആകുന്നില്ലെങ്കിൽ ഏര്യാ തിരിച്ചെടുത്ത് പ്രവർത്തിക്കുവാൻ കഴിവുള്ള മാറ്റാർക്കെങ്കിലും നൽകണം. ഏര്യാ പ്രവർത്തനം ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും യാതോരു വളർച്ചയും ഇല്ലാതെ മുരടിച്ച അവസ്ഥയിൽ തുടരുന്ന ഏരിയകൾ എത്രയെത്ര…… റദ്ദു ചെയ്യു. ഇങ്ങനെയുള്ളവയെ ‘
പാസ്റ്റർ പോൾ സുരേന്ദ്രൻ
( ജി.എം മീഡിയ)
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news20 hours ago

പാക്കിസ്ഥാനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം : ഇത്തവണ ഇരയായത് 12 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടി

പാക്കിസ്ഥാനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം. ഇത്തവണ 12 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധമായി മതപരിവർത്തനം നടത്തുകയും വിവാഹം കഴിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകപ്പെട്ട പെൺകുട്ടിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ...

National20 hours ago

ICPF Coimbatore Area Youth Retreat on 31st August 2024

ICPF Coimbatore area is organizing a youth retreat for the youth at LMAG Church, Gandhipuram, Coimbatore on Saturday 31st August...

National20 hours ago

പാകിസ്ഥാൻ ക്രിസ്ത്യാനിക്ക് ഗോവയിൽ ഇന്ത്യൻ പൗരത്വം

സിഎഎക്ക് കീഴിൽ ഇന്ത്യൻ പൗരത്വം ലഭിക്കുന്ന ഗോവയിലെ ആദ്യ പൗരനായി പാകിസ്ഥാൻ ക്രിസ്ത്യൻ ജോസഫ് ഫ്രാൻസിസ് എ. പെരേര. സൗത്ത് ഗോവയിലെ കൻസൗലിമിൽ താമസിക്കുന്ന ഇദ്ദേഹത്തിന് ബുധനാഴ്ച...

world news20 hours ago

അപ്കോൺ 2024-25 യൂത്ത് വർഷിപ്പ് ഓഗസ്റ്റ് 31ന്

അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (APCCON) 2024 – 25 പ്രവർത്തന വർഷത്തെ പ്രഥമ യൂത്ത് വർഷിപ്പ് ഓഗസ്റ്റ് 31 ശനിയാഴ്ച 1.30 പി എം മുതൽ...

us news21 hours ago

വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം പരിമിതപ്പെടുത്താന്‍ ഓസ്‌ട്രേലിയ; വിസ ഫീസും വര്‍ധിപ്പിച്ചു

കാന്‍ബെറ: വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ച് ഓസ്‌ട്രേലിയ. അടുത്ത വര്‍ഷം മുതല്‍ ഓസ്‌ട്രേലിയയിലേക്ക് വരുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 2.7 ലക്ഷമായി പരിമിതപ്പെടുത്താനാണ് തീരുമാനം. വീട്ട...

world news2 days ago

18-Year-Old Arrested Following False Blasphemy Accusations

Pakistan — Police in Pakistan have arrested an 18-year-old Christian named Tabi after villagers falsely accused him of blaspheming Islam....

Trending