Connect with us

Business

മൊബൈൽ കണക്ഷൻ തടസപ്പെട്ടാൽ ഇനി നഷ്ടപരിഹാരം ആവശ്യപ്പെടാം, റേഞ്ച് നോക്കി സിം എടുക്കാം; ചട്ടങ്ങൾ പരിഷ്‌കരിച്ച് ട്രായ്

Published

on

മൊബൈല്‍ സേവനങ്ങള്‍ തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ആവശ്യപ്പെടാം. ടെലികോം സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത്. ജില്ലാ തലത്തില്‍ 24 മണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ സേവനങ്ങള്‍ തടസപ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം. ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനുള്ള പിഴ 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ലംഘനത്തിന്റെ തോതനുസരിച്ച് ഒരു ലക്ഷം, രണ്ട് ലക്ഷം, അഞ്ച് ലക്ഷം, പത്ത് ലക്ഷം എന്നിങ്ങനെ പിഴ ശിക്ഷ വിവിധ ഗ്രേഡുകളായാണ് വിധിക്കുക. നേരത്തെ സെല്ലുലാര്‍ മൊബൈല്‍ സര്‍വീസുകള്‍, ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍, ബ്രോഡ്ബാന്റ് വയര്‍ലെസ് സര്‍വീസുകള്‍ എന്നിവയ്ക്കായുള്ള വെവ്വേറെ ചട്ടങ്ങള്‍ക്ക് പകരമായാണ് പുതിയ ചട്ടങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒക്ടോബര്‍ ഒന്നിന് ശേഷം പോസ്റ്റ് പെയ്ഡ് ഉപഭോക്താവിന് സേവനം തടസപ്പെട്ടാല്‍, ആ ദിവസത്തെ വാടകത്തുക അടുത്ത ബില്ലില്‍ ഇളവ് ചെയ്യും. പ്രീപെയ്ഡ് ഉപഭോക്താവിന് 2025 ഏപ്രില്‍ മുതലാണ് ഇത് ലഭ്യമാവുക. അതായത് പ്രീപെയ്ഡ് ഉപഭോക്താവിന് 12 മണിക്കൂറില്‍ കൂടുതല്‍ സേവനം നഷ്ടപ്പെട്ടാല്‍ ഒരു ദിവസത്തെ അധിക വാലിഡിറ്റി ക്രെഡിറ്റ് ചെയ്യപ്പെടും. ഒരാഴ്ചക്കുള്ളില്‍ ഈ നഷ്ടപരിഹാരം നല്‍കിയിരിക്കണം.

ഒരു ജില്ലയിലോ സംസ്ഥാനത്തോ സേവനം നാല് മണിക്കൂറെങ്കിലും തടസപ്പെട്ടാല്‍ അക്കാര്യം ട്രായ് അധികൃതരെ കമ്പനികള്‍ അറിയിച്ചിരിക്കണം. ഏത് ജില്ലയിലാണോ തടസം നേരിട്ടത് ആ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറുകളില്‍ മാത്രമാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. ഫിക്‌സഡ് ലൈന്‍ സേവനദാതാക്കളും സേവനം തടസപ്പെട്ടാല്‍ പോസ്റ്റ് പെയ്ഡ് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്നാണ് സേവനം നഷ്ടപ്പെടുന്നത് എങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല. ആറ് മാസത്തിനുള്ളില്‍ ഈ പുതിയ നിയമങ്ങള്‍ നിലവില്‍ വരും.

ബ്രോഡ്ബാന്റ് കണക്ഷന്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ലഭ്യമാക്കണമെന്നും പുതിയ നിയമത്തില്‍ പറയുന്നു. ഇതനുസരിച്ച്, ഉപഭോക്താവില്‍ നിന്ന് പണം വാങ്ങിയതിന് ശേഷം ഏഴ് ദിവസത്തിനുള്ളില്‍ കമ്പനികള്‍ ബ്രോഡ് ബാന്റ് കണക്ഷന്‍ ലഭ്യമാക്കണം. 2ജി, 3ജി, 4ജി, 5ജി കവറേജ് എവിടെയെല്ലാം ലഭ്യമാണെന്ന് ജിയോ സ്‌പേഷ്യല്‍ മാപ്പുകളില്‍ കമ്പനികള്‍ പ്രദര്‍ശിപ്പിക്കണം. ഇതുവഴി മികച്ച സേവന ദാതാവ് ആരാണെന്ന് അറിഞ്ഞതിന് ശേഷം കണക്ഷനുകളെടുക്കാന്‍ ഉപഭോക്താവിന് സാധിക്കും.
Sources:azchavattomonline.com

http://theendtimeradio.com

Business

209 രൂപയുടെ പ്ലാനുമായി റിലയൻസ്; ആൺലിമിറ്റഡ് ഡാറ്റയും ജിയോ ആപ്പുകളും, 249 രൂപയ്ക്ക് ഒരു മാസം തള്ളി നീക്കാം

Published

on

രാജ്യത്തെ ടെലികോം സേവനദാതാക്കൾ എല്ലാം അടുത്തിടെയാണ് തങ്ങളുടെ പ്ലാനുകളുടെ നിരക്കുകൾ വർധിപ്പിച്ചത്. ഉപയോക്താക്കളിൽ നിന്നുള്ള ശരാശരി വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യമാണ് കമ്പനികൾക്കുള്ളത്. ഇതോടെ ആളുകളുടെ റീചാർജിംഗ് ചെലവ് 25- 30 ശതമാനൺത്താളം വർധിച്ചിട്ടുണ്ട്. നിലവിൽ മിക്ക കമ്പനികളുടെയും ഒരു മാസത്തെ റീചാർജ് പ്ലാനുകൾക്ക് 300- 350 രൂപയോളം ചെലവാക്കേണ്ടി വരുന്നു. ഒന്നിൽ കൂടുതൽ സിമ്മുകൾ ഉള്ളവർക്ക്, അവ നിലനിർത്തണമെങ്കിൽ പോലും മാസം നല്ലൊരു തുക നീക്കിവയ്‌ക്കേണ്ടതായിട്ടുണ്ട്.

മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ അടുത്തിടെ പ്രഖ്യാപിച്ച ഒരു പ്ലാൻ നിലവിൽ ശ്രദ്ധ ആകർഷിക്കാൻ കാരണം അതിന്റെ കുറഞ്ഞ മുഖവിലയാണ്. 209 രൂപയ്ക്ക് 22 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ഈ പ്ലാൻ പലർക്കും ഒരു ആശ്വാസമായേക്കാം. കമ്പനിയുടെ ഏറ്റവും ചെലവ് കുറഞ്ഞ പ്ലാനുകളിൽ ഒന്നാണിതെന്നു പറയാം. മൂല്യം കുറവാണെങ്കിലും നൽകുന്ന സേവനങ്ങളിൽ വലിയ വിട്ടുവീഴ്ച കമ്പനി വരുത്തിയിട്ടില്ല.

ഉപയോക്താക്കൾക്ക് മിതമായ നിരക്കിൽ പ്രതിദിനം 1 ജിബി ഡാറ്റ നൽകുന്ന ഒരു ജിയോ പ്രീപെയ്ഡ് പ്ലാനാണിത്. 5ജി നെറ്റ്‌വർക്കിൽ കമ്പനിയുടെ അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം കണക്കിലെടുക്കുമ്പോൾ ഈ പരിധി പലർക്കും ഒരു പ്രശ്‌നമേ ആവില്ല. കാരണം ഒട്ടുമിക്ക എല്ലായിടങ്ങളിലും നിലവിൽ 5ജി എത്തിക്കാൻ മുകേഷ് അംബാനിക്ക് സാധിച്ചിട്ടുണ്ട്.

ഈ പ്രീപെയ്ഡ് പ്ലാനിന്റെ കാലാവധി 22 ദിവസം മാത്രമാണെന്നതാണ് ഏക പ്രശ്‌നം. ജിയോയുടെ ഏറ്റവും താങ്ങാനാവുന്ന പ്ലാൻ ആണിത്. പ്രതിദിന ഡാറ്റ പരിധി 1 ജിബിയാണ്. 5ജിയുടെ കാര്യം മറക്കണ്ട. ഈ പ്ലാനിന് കീഴിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസ് ലഭിക്കും. കൂടാതെ ഏത് നെറ്റ്‌വർക്കിലേയ്ക്കും അൺലിമിറ്റഡ് കോളിംഗും വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് 5ജി ലഭ്യമല്ലെങ്കിൽ ബണ്ടിലിന് കീഴിൽ 22 ജിബി ഡാറ്റ മാത്രമേ ലഭിക്കൂവെന്ന് പ്രത്യേകം ഓർക്കുക. പ്രതിദിന പരിധി 1 ജിബി ആണ്.

മുകളിൽ പറഞ്ഞ കാര്യങ്ങൾക്കു പുറമേ, ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് സബ്സ്‌ക്രിപ്ഷനും ഈ പ്ലാനിന് ഒപ്പം ലഭിക്കും. കുറഞ്ഞ വില, കുറഞ്ഞ വാലിഡിറ്റി പ്ലാനുകൾ തേടുന്നവർക്ക് ഈ ഓഫർ മികച്ചതായിരിക്കുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഇതേ പ്ലാൻ തന്നെ ഒരു മാസത്തേയ്ക്ക് ലഭിച്ചിരുന്നെങ്കിൽ എന്നാകും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നതല്ലേ?

എങ്കിൽ അതിനും വഴിയുണ്ട്. അങ്ങനെയെങ്കിൽ നിങ്ങൾ റീചാർജ് ചെയ്യേണ്ടത് 249 രൂപയ്ക്കാണ്. ഇവിടെ നിങ്ങൾക്കു മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും 28 ദിവസം വാലിഡിറ്റിയിൽ ലഭിക്കും. ഇവിടെ നിങ്ങൾ ഒരു ദിവസം നീക്കിവയ്‌ക്കേണ്ടത് 8.89 രൂപ (249/28) മാത്രമാണ്. 209 രൂപയുടെ പ്ലാൻ ആകുമ്പോൾ നിങ്ങൾ ദിവസം 9.5 രൂപ (209/22) രൂപ നീക്കിവയ്‌ക്കേണ്ടതുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

ഇ​നി ഉ​പ​യോ​ഗി​ച്ച ഡേ​റ്റ​ക്കു മാ​ത്രം പ​ണം നൽകിയാൽ മതി; പു​തി​യ പ​ദ്ധ​തി​യു​മാ​യി ട്രായ്

Published

on

മൊ​ബൈ​ൽ റീ ​ചാ​ർ​ജ് വൗ​ച്ച​റു​ക​ൾ ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ടോ? ഒ​രു കോം​ബോ ആ​യി​രി​ക്കും അ​ത്. വോ​യ്‌​സ് കാ​ളു​ക​ള്‍, ഡേ​റ്റ, എ​സ്.​എം.​എ​സ് എ​ന്നി​വ​യെ​ല്ലാം ചേ​ർ​ത്തു​ള്ള ഒ​രു വി​ല​യാ​ണ് നി​ശ്ച​യി​ക്കു​ക. ഉ​പ​യോ​ക്താ​വ് പ​ല​പ്പോ​ഴും ഇ​തി​ൽ എ​ല്ലാം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു​മി​ല്ല. അ​പ്പോ​ൾ, ഉ​പ​യോ​ഗി​ക്കാ​ത്ത ഡേ​റ്റ​ക്കാ​ണ് പ​ണം ന​ൽ​കു​ന്ന​ത്.

ഇ​തൊ​ഴി​വാ​ക്കാ​ൻ ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്) പു​തി​യൊ​രു പ​ദ്ധ​തി പ​രീ​ക്ഷി​ക്കു​ക​യാ​ണ്. വോ​യ്‌​സ് കാ​ളു​ക​ള്‍, ഡേ​റ്റ, എ​സ്.​എം.​എ​സ് എ​ന്നി​വ​ക്കാ​യി വെ​വ്വേ​റെ റീ​ചാ​ര്‍ജ് വൗ​ച്ച​റു​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് ട്രാ​യ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച ക​ണ്‍സ​ല്‍ട്ടേ​ഷ​ന്‍ പേ​പ്പ​ര്‍ ട്രാ​യ് പു​റ​ത്തി​റ​ക്കി. സ്‌​പെ​ഷ​ല്‍ താ​രി​ഫ് വൗ​ച്ച​റു​ക​ളു​ടെ​യും കോം​ബോ വൗ​ച്ച​റു​ക​ളു​ടെ​യും പ​ര​മാ​വ​ധി വാ​ലി​ഡി​റ്റി 90 ദി​വ​സ​മാ​ക്കി വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യും ട്രാ​യ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ആ​ഗ​സ്റ്റ് 23 വ​രെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം
Sources:Metro Journal

http://theendtimeradio.com

Continue Reading

Business

മുദ്ര ലോണ്‍ എടക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; സുപ്രധാന പ്രഖ്യാപനം എത്തി

Published

on

മുദ്ര ലോണ്‍ എടുത്ത് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം പകര്‍ന്ന് ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. മുദ്ര വായ്പയുടെ പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായി വര്‍ധിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മുന്‍പ് തരുണ്‍ വിഭാഗത്തില്‍ വായ്പ എടുത്ത് തിരിച്ചടച്ചവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നപദ്ധതിയായി 2015-ല്‍ ആരംഭിച്ചതാണ് പ്രധാനമന്ത്രി മുദ്ര യോജന അഥവാ പി.എം.എം.വൈ. ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്ന് തരം മുദ്രാ ലോണുകളാണ് ഉള്ളത്. 20 ലക്ഷം രൂപ വരെ മുദ്രയുടെ പരിധി ഉയര്‍ത്തിയതോടെ സംരംഭകര്‍ക്ക് തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

മുദ്ര വായ്പ വിഭാഗങ്ങള്‍

ശിശു: 50,000 രൂപ വരെയുള്ള വായ്പ ഈ വിഭാഗത്തില്‍ പെടുന്നു.

കിശോര്‍: 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം വരെയുള്ള വായ്പകള്‍

തരുണ്‍: അഞ്ച് ലക്ഷം മുതല്‍ പത്തുലക്ഷം വരെയുള്ള വായ്പകള്‍ പരമാവധി പത്തുലക്ഷം വരെയാണ് മുദ്ര വായ്പാ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National3 hours ago

Pastor, Church Member Detained in Uttar Pradesh on Charges of Forced Conversions

India — A missionary pastor who had recently sought permission to reopen his church in Northern India’s Uttar Pradesh (UP)...

National3 hours ago

ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ പ്രയർ ഡ്രൈവ് നടത്തി

ബാംഗ്ലൂർ :- ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പ്രയർ ഡ്രൈവ് നടത്തി. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച ബാംഗ്ലൂർ സൗത്ത് മടിവാള സർജപുര അത്തിബെല...

National3 hours ago

ജി.എം മീഡിയ കർണാടക ചാപ്റ്റർ ഉത്ഘാടനം ആഗസ്റ്റ് 19 ന് ബാഗ്ലൂരിൽ

ഐ.പി സി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.എസ് ജോസഫ് ഉത്ഘാടനം നിർവഹിക്കും.* ക്രൈസ്തവ സോഷ്യൽ മീഡിയ രംഗത്ത് വളരെ മുൻപന്തിയിൽ നില്ക്കുന്ന ഒന്നാണ് ജീ.എം മീഡിയ....

world news4 hours ago

Jerusalem’s Latest Biblical Find: A Massive Stone Quarry from Jesus’ Time

Israel- A massive stone quarry from the Second Temple period has been uncovered in a Jerusalem industrial area. It’s the...

Business4 hours ago

മൊബൈൽ കണക്ഷൻ തടസപ്പെട്ടാൽ ഇനി നഷ്ടപരിഹാരം ആവശ്യപ്പെടാം, റേഞ്ച് നോക്കി സിം എടുക്കാം; ചട്ടങ്ങൾ പരിഷ്‌കരിച്ച് ട്രായ്

മൊബൈല്‍ സേവനങ്ങള്‍ തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ആവശ്യപ്പെടാം. ടെലികോം സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പുതിയ...

world news1 day ago

പ്രാർത്ഥനാ സംഗമത്തിന്റെ രണ്ടാംഘട്ടം ഗ്ലാസ്‌ക്കോയിൽ

ഇംഗ്ലണ്ട് : MPA UKയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി ഇംഗ്ലണ്ടിലെ ഏഴ് റീജിയനുകളിൽ നടക്കുന്ന ഏകദിന പ്രാർത്ഥനാ സംഗമത്തിന്റെ രണ്ടാംഘട്ടം ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ പതിനൊന്ന്...

Trending