world news
കോംഗോയിൽ ഇസ്ലാമിക തീവ്രവാദികൾ മുപ്പതിലധികം ക്രൈസ്തവരെ കൊലപ്പെടുത്തി
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി. ആർ. സി) ഇസ്ലാമിക തീവ്രവാദ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് ഫോഴ്‌സ് (എ. ഡി. എഫ്) ക്രിസ്ത്യൻ സമൂഹത്തിന് നേരെ നടത്തിയ ക്രൂരമായ ആക്രമണത്തിൽ മുപ്പതിലധികം ക്രൈസ്തവരെ കൊലപ്പെടുത്തി. ജൂലൈ 24-ന് കോംഗോയിലെ (ഡി. ആർ. സി) നോർത്ത് കിവുവിലെ ബെനി ടെറിട്ടറിയിലെ ബതാംഗി-എംബാവു പ്രദേശത്താണ് ശിരഛേദം ചെയ്യപ്പെട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
കൊട്ടനാറെസ്‌പെ, നക്കോട്ട, മുസാങ്‌വ, അക്‌വെക്‌വെ എന്നിവയുൾപ്പെടെ ബാബില-ബക്കൈകു പ്രദേശത്തെ നിരവധി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവർ. ഈ ആക്രമണം പ്രദേശത്തെ പല കുടുംബങ്ങൾക്കും ഏൽപ്പിച്ചത് വലിയ വൈകാരിക ആഘാതമാണെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തുന്നു. “അടുത്തിടെ നടന്ന കൊലപാതകങ്ങൾ നമ്മുടെ സമൂഹത്തെ തകർത്തു. ഞങ്ങളുടെ മേശകളിൽ ഒഴിഞ്ഞ കസേരകളും രാത്രിയിൽ വേട്ടയാടുന്ന ഓർമ്മകളും അവശേഷിക്കുന്നു. നമ്മൾ അനുഭവിക്കുന്ന ആഘാതം നമ്മുടെ കുട്ടികളിലേക്കും പകരുന്ന ഒന്നാണ്.” – പ്രദേശവാസി പറയുന്നു.
നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെക്കുറിച്ചും സമൂഹത്തിൽ അതിന്റെ സ്വാധീനത്തെക്കുറിച്ചും നിരന്തരമായ ഭീഷണിയിൽ ജീവിക്കുന്ന സാധാരണക്കാരുടെ മാനസിക ആഘാതത്തെക്കുറിച്ചും ബെനിയിലെ ആംഗ്ലിക്കൻ ബിഷപ്പ് വെളിപ്പെടുത്തി.
Sources:azchavattomonline.com
world news
കുവൈറ്റ് റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) റ്റാലന്റ് റ്റെസ്റ്റ് 2024 ൽ അഹമ്മദീ ചർച്ച് ഓഫ് ഗോഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
കുവൈറ്റ് സിറ്റി : കുവൈറ്റ് റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ വച്ച് സെപ്റ്റംബർ 15 ഞാറാഴ്ച്ച നടത്തിയ റ്റാലെന്റ്റ് റ്റെസ്റ്റ് 2024 ൽ അഹമ്മദി ചർച്ച് ഓഫ് ഗോഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
30 സഭകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 500 ൽ പരം മത്സരാത്ഥികൾ പങ്കെടുത്ത റ്റാലന്റ് റ്റെസ്റ്റിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സെൻറ് പീറ്റേഴ്സ് സി എസ് ഐ ചർച്ചും, സെൻറ് തോമസ് ഇവാൻജെലിക്കൽ ചർച്ചും കരസ്ഥമാക്കി.
നാഷണൽ ഇവാൻജെലിക്കൽ കോമ്പൗണ്ടിൽ നടന്ന പൊതു സമ്മേളനത്തിൽ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് ബഹുമാനപ്പെട്ട റവ. റ്റി ജെ സാമുവേൽ സാർ ഉദ്ഘടാനം ചെയ്‌തു. പ്രതിഭ സംഗമം എന്ന പ്രത്യേക പ്രസിദ്ധികരണം കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ ബഹുമാനപ്പെട്ട ശ്രീ പ്രേംകുമാർ പ്രകാശനം ചെയ്തു.
15 വ്യത്യസ്ത വേദികളിലായി 20 പരം മത്സരങ്ങൾ നടന്നു ആയിരത്തിൽ പരം കാണികൾ മത്സരങ്ങളിൽ ഉടനീളം പങ്കെടുത്തു. കെ റ്റി എം സി സി പ്രസിഡൻറ് ശ്രീ വിനോദ് കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ശ്രീ പ്രേംകുമാർ ഉദ്ഘാടനവും സമ്മാന ദാനവും നിർവഹിച്ചു.
ശ്രീ അജോഷ് മാത്യു കൺവീനറായും ശ്രീ ഷിബു വി സാം കോർഡിനേറ്ററായും നൂറിൽ പരം കമ്മിറ്റി അംഗങ്ങൾ റ്റെലെന്റ്റ് റ്റെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
Sources:Middleeast Christian Youth Ministries
world news
സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്കുമായി ബഹ്‌റൈൻ
മനാമ : രാജ്യത്ത് സന്ദർശക വീസയിൽ എത്തുന്നവർ വർക്ക് പെർമിറ്റ് വീസകളിലേക്ക് മാറ്റുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തുന്നു. വർക്ക് പെർമിറ്റ് വീസകളുടെ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി, സന്ദർശക വീസകൾ വർക്ക് പെർമിറ്റുകളായി മാറ്റില്ലെന്ന് ഗ്യാരൻ്റർമാർ ഉറപ്പാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. നിലവിൽ ഈ വിഷയത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ കർശനമായ മാനദണ്ഡങ്ങളാണ് ഈ വിഷയത്തിൽ ഏർപ്പെടുത്തുന്നത്.
ബഹ്‌റൈൻ എൻട്രി വീസ നിയമത്തിന്റെ ആർട്ടിക്കിൾ 4 പ്രകാരമാണ് പുതിയ നയം . ഈ വർഷാരംഭത്തിൽ തന്നെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാഷനാലിറ്റി, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) ഇക്കാര്യത്തിൽ മാനദണ്ഡങ്ങൾ നൽകിയിരുന്നു. അത് പ്രകാരം ഒരു ഗ്യാരൻ്ററില്ലാതെ സന്ദർശക വീസകൾ വർക്ക് പെർമിറ്റുകളോ ഫാമിലി റീയൂണിഫിക്കേഷൻ വീസകളോ ആയി മാറ്റുന്നത് സംബന്ധിച്ച് രൂപരേഖകൾ നൽകിയിരുന്നു.
Sources:globalindiannews
world news
പാക്കിസ്ഥാനിൽ നിന്ന് ആശ്വാസവാർത്ത; നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം ചെയ്ത ക്രിസ്ത്യൻ സഹോദരിമാരെ വീണ്ടെടുക്കാൻ ഉത്തരവുമായി കോടതി
തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം കഴിച്ച ക്രിസ്ത്യൻ സഹോദരിമാരെ വീണ്ടെടുക്കാൻ പാക്കിസ്ഥാൻ ഹൈക്കോടതി പോലീസിനോട് ഉത്തരവിട്ടു. പതിമൂന്നും പതിനെട്ടും വയസുള്ള പ്രായപൂർത്തിയാകാത്ത സഹോദരിമാർക്ക് വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് വിവാഹം ചെയ്തത്. വ്യാജ വിവാഹ സർട്ടിഫിക്കറ്റിൽ 13 വയസുകാരിയുടെ പ്രായം 19 എന്നും 18 കാരിയുടെ പ്രായം 21 ആണെന്നും രേഖപ്പെടുത്തിയിരുന്നു. ക്രിസ്റ്റ്യൻ ഡെയ്ലി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.
ജൂലൈ 23 ന് കസൂർ ജില്ലയിലെ പട്ടോക്കി തെഹ്സിലിൽ വെച്ചാണ് നേഹ ജാവേദിനെയും മൂത്ത സഹോദരി സനേഹ ജാവേദിനെയും തട്ടിക്കൊണ്ടുപോയത്. എന്നാൽ, സഹോദരിമാരെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്താൻ പോലീസ് വിസമ്മതിക്കുകയായിരുന്നു. ഇതേ തുടർന്നണ് ലാഹോർ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ജസ്റ്റിസ് മുഹമ്മദ് താരിഖ് നദീം പെൺകുട്ടികളെ വീണ്ടെടുക്കാൻ കസൂർ ജില്ലാ പോലീസ് മേധാവിയോട് ഉത്തരവിടുകയായിരുന്നു.
Sources:marianvibes
-
Travel4 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
world news12 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National7 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life12 months ago
മനുഷ്യന് താമസിക്കാന്‍ ചന്ദ്രനില്‍ വീടുകള്‍; നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കും
-
Movie6 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Movie9 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
National7 months ago
300,000-Member Indian Church to Plant 40 More Megachurches
-
Sports8 months ago
Michigan Head Coach Jim Harbaugh Reveals ‘Mini Revival’, 70 Players Baptized Last Season