National
വൈ പി സി എ (YPCA) ജനറൽ ക്യാമ്പ് സെപ്തംബർ 16 , 18 തീയതികളിൽ | YPCA | NICOG
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് വൈ പി സി എ ജനറൽ ക്യാമ്പ് സെപ്തംബർ 16 , 18 തീയതികളിൽ തിരുവനന്തപുരം കുടപ്പനക്കുന്നിൽ വാഴച്ചാൽ ഇമ്മാനുവേൽ കോളേജിൽ വെച്ച് നടത്തപ്പെടും.
പാസ്റ്റർ സുജിത് എം സുനിൽ, പാസ്റ്റർ സ്റ്റാൻലി ജേക്കബ്, പാസ്റ്റർ ആർ എബ്രഹാം , പാസ്റ്റർ ബിജു തമ്പി, പാസ്റ്റർ ടി എം കുരുവിള, പാസ്റ്റർ ബിനു തമ്പി, പാസ്റ്റർരഞ്ജിത് എബ്രഹാം, പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ സൈലാസ് മാത്യു,പാസ്റ്റർ ഷിബു മാത്യു തുടങ്ങിയവർ ശുശ്രൂഷിക്കും . YPCA ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും. ക്യാമ്പ് രെജിസ്ട്രേഷൻ ഫീസ്: Rs .200/- . കൂടുതൽ വിവരങ്ങൾക്ക് :7736657017, 9744559704
Sources:christiansworldnews
National
ചർച്ച് ഓഫ് ഗോഡ്, കേരളാ സ്റ്റേറ്റ് ഏരിയ സമ്മേളനങ്ങൾ ആരംഭിച്ചു .സെൻ്ററുകൾ, സമയം, സ്ഥലം
ലീഡർഷിപ്പിലും സുവിശേഷീകരണത്തിലും സഭാപരിപാലനത്തിലും കാര്യവിചാരകത്വത്തിലും സെൻ്റർ – പ്രാദേശിക ശുശ്രൂഷകൻമാരെയും സെക്രട്ടറിമാരെയും ഒരുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും വേണ്ടിയുള്ള സമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്
ഒക്ടോബർ 3 മുതൽ 21 വരെയുള്ള തീയതികളിൽ സംസ്ഥാന തലത്തിൽ വിവിധ സ്ഥലങ്ങളിൽ സമ്മേളനങ്ങൾ നടക്കും.
അന്യത്ര ചേർത്തിരിക്കുന്ന സമയത്തും സ്ഥലത്തും വിവിധ സെൻ്ററുകളുടെ സംയുക്ത സമ്മേളനങ്ങൾ യഥാക്രമം നടക്കും.
(സെൻ്ററുകൾ, സമയം, സ്ഥലം)
1. കോതമംഗലം, മേലുകാവ്, മൂവാറ്റുപുഴ, തൊടുപുഴ, വണ്ണപ്പുറം.
ഒക്ടോബർ 3 ന്
രാവിലെ 10 മണിക്ക്
പുളിന്താനം ചർച്ച്
2. ആലുവ, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, പിറവം, പുത്തൻകുരിശ് .
ഒക്ടോബർ 3 ന്
ഉച്ചകഴിഞ്ഞ് 2.30 ന്
കളമശ്ശേരി ഫെയ്ത്ത് സിറ്റി ചർച്ച്
3. ഇരിട്ടി, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട്.
ഒക്ടോബർ 5 ന്
രാവിലെ 10.30 ന്
മൗണ്ട് പാരാൻ ബൈബിൾ കോളേജ്, പരിയാരം.
4. എടക്കര, മലപ്പുറം, നിലമ്പൂർ.
ഒക്ടോബർ 5 ന്
ഉച്ചകഴിഞ്ഞ് 2.30 ന്
പാലുണ്ട ചർച്ച്
5. ചപ്പാത്ത്, ഏലപ്പാറ, ഇടുക്കി, കട്ടപ്പന, കുമളി, പീരുമേട്
ഒക്ടോബർ 14 ന്
ഉച്ചകഴിഞ്ഞ് 2.30 ന്
കട്ടപ്പന ചർച്ച്
6. ഈരാറ്റുപേട്ട, കറുകച്ചാൽ, കോട്ടയം ഈസ്റ്റ്, കോട്ടയം ടൗൺ, കോട്ടയം വെസ്റ്റ്, മുണ്ടക്കയം, പാമ്പാടി, പാമ്പാടി ഈസ്റ്റ്, വാകത്താനം.
ഒക്ടോബർ 16 ന് രാവിലെ 10 മണിക്ക്
കോട്ടയം ടൗൺ ചർച്ച്
7. ചിറ്റാർ, കോന്നി, കോഴഞ്ചേരി, പത്തനംതിട്ട, പത്തനംതിട്ട ഈസ്റ്റ്, പയ്യനാമൺ, റാന്നി ഈസ്റ്റ്, റാന്നി നോർത്ത്, റാന്നി വെസ്റ്റ്, പത്തനാപുരം.
ഒക്ടോബർ 16 ന്
ഉച്ചകഴിഞ്ഞ് 2.30 ന്
പത്തനംതിട്ട ടൗൺ ചർച്ച്.
8. അഞ്ചൽ, ഇടമൺ, പുനലൂർ, തെന്മല,
അടൂർ നോർത്ത്, അടൂർ ടൗൺ, അടൂർ സൗത്ത്, കൊല്ലം, കൊല്ലം സൗത്ത്, കൊട്ടാരക്കര, കൊട്ടാരക്കര നോർത്ത്, കൊട്ടാരക്കര സൗത്ത്
ഒക്ടോബർ 17 ന്
ഉച്ചകഴിഞ്ഞ് 2.30 ന്
കൊട്ടാരക്കര ടൗൺ ചർച്ച്
9. ആലപ്പുഴ, ഹരിപ്പാട്, കരുനാഗപ്പള്ളി, കറ്റാനം, കായംകുളം, മാവേലിക്കര, മാവേലിക്കര ഈസ്റ്റ്, മാവേലിക്കര വെസ്റ്റ്.
ഒക്ടോബർ 18 ന്
ഉച്ചകഴിഞ്ഞ് 2.30 ന്
ചേപ്പാട് ചർച്ച്.
10. ചെങ്ങന്നൂർ, ഇരവിപേരൂർ, കുമ്പനാട്, മല്ലപ്പള്ളി, പന്തളം, തിരുവല്ല, തിരുവല്ല സൗത്ത്.
ഒക്ടോബർ 19 ന്
ഉച്ചകഴിഞ്ഞ് 2.30 ന്
മുളക്കുഴ മൗണ്ട് സീയോൻ
11. ആറ്റിങ്ങൽ, ബാലരാമപുരം, ബാലരാമപുരം ടൗൺ, കോവളം, നെടുമങ്ങാട് സൗത്ത്, തിരുമല, തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം ടൗൺ
ഒക്ടോബർ 20 ന്
ഉച്ചകഴിഞ്ഞ് 3 മണിക്ക്
വലിയതുറ ചർച്ച്
12. കാട്ടാക്കട, കാട്ടാക്കട നോർത്ത്, കാട്ടാക്കട സൗത്ത്, കാട്ടാക്കട ടൗൺ, നെടുമങ്ങാട് നോർത്ത്, നെയ്യാറ്റിൻകര, നെയ്യാറ്റിൻകര സൗത്ത്, നെയ്യാറ്റിൻകര ടൗൺ, നെയ്യാറ്റിൻകര വെസ്റ്റ് , പാറശാല , തിരുവനന്തപുരം ഈസ്റ്റ്
ഒക്ടോബർ 21 ന്
ഉച്ചകഴിഞ്ഞ് 2.30 ന്
നിലമാമൂട് ചർച്ച്
NB. ഗുരുവായൂർ, ഇരിങ്ങാലക്കുട, പാലക്കാട്, തൃശൂർ സെൻ്ററുകളുടെ സമ്മേളന തീയതി പിന്നീട് അറിയിക്കും
സമ്മേളനങ്ങൾക്ക് സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ഡോ. ഷിബു കെ മാത്യൂ, കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യൂ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.
http://theendtimeradio.com
National
കന്യാസ്ത്രീകൾ നടത്തുന്ന സ്കൂൾ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു; മൗണ്ട് കാർമൽ എന്ന പേര് മാറ്റണമെന്ന് സഭ
മുംബൈ: കർമ്മലീത്ത കന്യാസ്ത്രീകൾ അഞ്ച് പതിറ്റാണ്ടിലേറെയായി നടത്തുന്ന പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ അദാനി ഫൗണ്ടേഷൻ ഏറ്റെടുത്തു. പടിഞ്ഞാറൻ മഹാരാഷ്ട്ര ചന്ദ്രപൂർ ജില്ലയിലെ സിമൻറ് നഗറിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് കാർമൽ കോൺവെൻറ് സീനിയർ സെക്കൻഡറി സ്‌കൂളാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. കോൺഗ്രിഗേഷൻ ഓഫ് മദർ ഓഫ് കാർമൽ (സി.എം.സി) മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനം സെപ്തംബറിലാണ് കൈമാറിയതെന്ന് കന്യാസ്ത്രീകളെ ഉദ്ധരിച്ച് യു.സി.എ (യൂനിയൻ ഓഫ് കാത്തലിക് ഏഷ്യൻ) ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഏകദേശം 2,000 വിദ്യാർഥികളുള്ള സ്കൂൾ 1972ലാണ് സ്ഥാപിതമായത്. 2022ലായിരുന്നു സുവർണ്ണ ജൂബിലി ആഘോഷം. ഇന്ത്യയിലെ പ്രമുഖ സിമന്റ് നിർമാതാക്കളായ അസോസിയേറ്റഡ് സിമന്റ് കമ്പനി (എ.സി.സി) നിർമിച്ച സ്കൂൾ സി.എം.സി കന്യാസ്ത്രീകൾക്ക് നടത്തിപ്പിന് നൽകുകയായിരുന്നു. കമ്പനിയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ചാണ് സ്കൂൾ സ്ഥാപിച്ചത്. 2022ൽ എ.സി.സി ഗ്രൂപ്പിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. ഇതിന് പിന്നാലെ, അദാനി ഗ്രൂപ്പിന്റെ ചാരിറ്റി വിഭാഗമായ അദാനി ഫൗണ്ടേഷന് കീഴിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റി.
“വാണിജ്യ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന അദാനി ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കാൻ ഞങ്ങൾക്ക് ആഗ്രഹമില്ല. അദാനി ഗ്രൂപ്പിന് കൈമാറിയ ശേഷം സെപ്തംബർ ഒന്നിന് ഞങ്ങൾ സ്കൂളിൽ നിന്ന് ഒഴിവായി” -മുൻ പ്രിൻസിപ്പൽ സിസ്റ്റർ ലീന യു.സി.എ ന്യൂസിനോട് പറഞ്ഞു. അവരുടെ നയവും തങ്ങളുടെ നയവും തികച്ചും വ്യത്യസ്തമാണെന്നും അതിനാലാണ് അവിടെ നിന്ന് മാറിയെതന്നും അവർ കൂട്ടിച്ചേർത്തു.
അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ, സ്കൂളിന്റെ പേരിൽനിന്ന് ‘മൗണ്ട് കാർമൽ’ നീക്കം ചെയ്യണമെന്ന് സഭ അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉൾനാട്ടിലെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്ന എ.സി.സിയുടെ ക്ഷണപ്രകാരമാണ് സഭ സ്കൂൾ ആരംഭിച്ചതെന്നും സിസ്റ്റർ ലീന പറഞ്ഞു.
മാനേജ്‌മെൻറ് തലത്തിൽ അദാനി ഗ്രൂപ്പിൽ നിന്നുള്ള ചില ഇടപെടലുകൾ ഉണ്ടായതിനാലാണ് കന്യാസ്ത്രീകൾ സ്‌കൂൾ നടത്തിപ്പ് ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് സ്‌കൂളിന്റെ മേൽനോട്ടം വഹിച്ചിരുന്ന മലയാളിയായ ബിഷപ്പ് എഫ്രേം നരിക്കുളം യു.സി.എ ന്യൂസിനോട് പറഞ്ഞു.
2024 സെപ്റ്റംബറിൽ ഔദ്യോഗികമായി സ്കൂളിന്റെ മാനേജ്മെന്റ് തങ്ങൾ ഏറ്റെടുത്തതായി അദാനി ഫൗണ്ടേഷൻ സെപ്റ്റംബർ 30ന് പ്രസ്താവനയിൽ അറിയിച്ചു. സ്‌കൂൾ മാനേജ്‌മെൻറ് ഒഴിയാനുള്ള കാർമൽ എജ്യുക്കേഷൻ സൊസൈറ്റിയുടെ ആഗ്രഹപ്രകാരമാണ് എസിസി ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ള സ്‌കൂൾ ഏറ്റെടുത്തത്. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷന്റെയും സംസ്ഥാന സർക്കാരിന്റെയും എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് സ്കൂൾ കൈമാറ്റം നടന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.
Sources:azchavattomonline.com
National
IGM ഡബ്ലിൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ “റിവൈവൽ നൈറ്റ് ” ഇന്ന്
ഇമ്മാനുവേൽ ഗോസ്പൽ മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് വൈകിട്ട് 7 മുതൽ 9 വരെ “റിവൈവൽ നൈറ്റ് ” IGM ചർച്ചിൽ വച്ചു നടക്കുന്നു. കർത്താവിൽ പ്രസിദ്ധനായ ദൈവ ദാസൻ പാസ്റ്റർ വർഗീസ് എബ്രഹാം റാന്നി (രാജു മേത്ര) ദൈവ വചനത്തിൽ നിന്ന് സംസാരിക്കും. IGM choir ഗാന ശിശ്രുഷകൾക്ക് നേതൃത്വം നൽകും.
Sources:Middleeast Christian Youth Ministries
-
Travel5 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
National7 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
world news12 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
Movie6 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Movie10 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
National7 months ago
300,000-Member Indian Church to Plant 40 More Megachurches
-
Sports8 months ago
Michigan Head Coach Jim Harbaugh Reveals ‘Mini Revival’, 70 Players Baptized Last Season
-
Articles7 months ago
3 promises Jesus offered us on Palm Sunday