Connect with us

Business

മിന്നൽ വേഗത്തിൽ ഭക്ഷണം തീൻമേശയിലേക്ക്; പുതിയ ആപ്പ് പുറത്തിറക്കി സ്വിഗ്ഗി

Published

on

ഭക്ഷണ വിതരണ രംഗത്ത് ഒരു പുതിയ പോരാട്ടത്തിന് തിരികൊളുത്തി സ്വിഗ്ഗി. 10-15 മിനിറ്റിനുള്ളിൽ ഭക്ഷണം ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘സ്നാക്ക്’ എന്ന നൂതന ആപ്ലിക്കേഷനാണ് സ്വിഗ്ഗി പുറത്തിറക്കിയിരിക്കുന്നത്. മിന്നൽ വേഗത്തിൽ ഭക്ഷണം വീടുകളിൽ എത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് വിപണിയിൽ ഒരു നിർണായക ചുവടുവയ്പ്പാണ് ഇത്. നിരവധി കമ്പനികൾ ഈ രംഗത്തേക്ക് കടന്നുവരുന്നതോടെ മത്സരം കടുക്കുകയാണ്.

ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും സ്വിഗ്ഗിയുടെ സ്നാക്ക് ആപ്പ് ലഭ്യമാണ്. ഫാസ്റ്റ് ഫുഡ്, തയ്യാറാക്കിയ ഭക്ഷണം, പാനീയങ്ങൾ എന്നിവയുടെ വിതരണത്തിലാണ് ആപ്പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിൽ ബംഗളൂരുവിൽ മാത്രമാണ് സ്നാക്കിന്റെ സേവനം ലഭ്യമാകുക. സ്വിഗ്ഗിയുടെ നിലവിലുള്ള ‘ബോൾട്ട്’ സേവനത്തേക്കാൾ എത്രയോ അധികം വേഗത്തിൽ ഭക്ഷണ വിതരണം ചെയ്യുകയാണ് സ്നാക്കിന്റെ പ്രധാന ലക്ഷ്യം. ബ്ലിങ്കിറ്റിന്റെ ബിസ്ട്രോ, സെപ്റ്റോ കഫേ തുടങ്ങിയവരുടെ മാതൃകയിലാണ് സ്നാക്കിന്റെ പ്രവർത്തനം.

സ്വിഗ്ഗിയുടെ വരവോടെ വിപണി കൂടുതൽ ചൂടുപിടിക്കുകയാണ്. സോമാറ്റോയും ഒലയും ഈ രംഗത്ത് ശക്തമായ മത്സരം കാഴ്ചവെക്കുന്നു. 15 മിനിറ്റിനുള്ളിൽ ഭക്ഷണ വിതരണം ചെയ്യുന്ന പുതിയ ഫീച്ചർ സോമാറ്റോ അവരുടെ ആപ്പിൽ അവതരിപ്പിച്ചു കഴിഞ്ഞു. മുംബൈ, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഈ ഫീച്ചർ നിലവിൽ ലഭ്യമാണ്. ആപ്പിന്റെ എക്സ്പ്ലോർ വിഭാഗത്തിൽ ’15-മിനിറ്റ് ഡെലിവറി’ എന്ന ടാബിൽ വിവിധതരം ഭക്ഷണങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഒലയും ഈ രംഗത്ത് സജീവമാണ്. ഓല ഡാഷ് എന്ന 10 മിനിറ്റ് സർവീസ് ബംഗളൂരുവിൽ ആരംഭിക്കുകയും പിന്നീട് ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുകയും ചെയ്തു.

വൻകിട കമ്പനികളും ക്വിക്ക് കൊമേഴ്സ് വിപണിയിലേക്ക് തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ്. കഴിഞ്ഞ വർഷം റിലയൻസ് ജിയോമാർട്ട് വഴി 30 മിനിറ്റിനുള്ളിൽ ഡെലിവറി വാഗ്ദാനം ചെയ്ത് ഈ വിപണിയിലേക്ക് പ്രവേശിക്കാനുള്ള പദ്ധതി വെളിപ്പെടുത്തിയിരുന്നു. ഫാഷൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ മിന്ത്ര, ബംഗളൂരുവിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ചില ബ്രാൻഡുകൾക്ക് 30 മിനിറ്റ് ഡെലിവറി സർവീസ് പരീക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Business

മാസം തോറും റീച്ചാര്‍ജ് ചെയ്യേണ്ട, സിം പ്രവര്‍ത്തനരഹിതമാക്കാതെ കാക്കാന്‍ 20 രൂപ മതി

Published

on

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസവുമായി ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ. ദീര്‍ഘകാലമായി ഉപയോഗിക്കാതിരിക്കുന്ന പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ട്രായ് വ്യക്തത വരുത്തി. മിനിമം ബാലന്‍സുണ്ടെങ്കില്‍ സിം പ്രവര്‍ത്തനരഹിതമാക്കുന്നത് തടയുന്നത് സംബന്ധിച്ച നിയന്ത്രണം ട്രായ് മുന്നോട്ടുവച്ചിട്ട് പത്തുവര്‍ഷത്തില്‍ കൂടുതലായിട്ടുണ്ട്.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആയ 20 രൂപ നിലനിര്‍ത്തി സിം ഉപയോക്താക്കള്‍ക്ക് സിം സജീവമായി നിര്‍ത്താന്‍ സാധിക്കും. നേരത്തേ സിം സജീവമായി നിലനിര്‍ത്തുന്നതിനായി ഒരു നിശ്ചിത തുകയ്ക്ക്(ഏകദേശം 199 രൂപ) ഉപയോക്താക്കള്‍ സിം റീച്ചാര്‍ജ് ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഈ നിയമം അത്തരത്തില്‍ തുടര്‍ച്ചയായി റീച്ചാര്‍ജ് ചെയ്യേണ്ടതിന്റെ ആവശ്യകതയില്ലെന്ന് വ്യക്തമാക്കുന്നതാണ്.

ഔദ്യോഗിക ആവശ്യത്തിനും വ്യക്തിഗത ആവശ്യത്തിനും രണ്ടു മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ നിയന്ത്രണം വളരെയധികം പ്രയോജനം ചെയ്യും. ഇത് പ്രീപെയ്ഡ് കണക്ഷനുകള്‍ക്ക് മാത്രമാണ് ബാധകമാവുക.

എന്താണ് ട്രായുടെ 20 രൂപ നിയമം

നിങ്ങള്‍ സിം കാര്‍ഡ് 90 ദിവസത്തേക്ക് കോള്‍, മെസേജ്, ഡേറ്റ, മറ്റു ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നില്ലെങ്കില്‍ സിം പ്രവര്‍ത്തന രഹിതമാകും.
എന്നിരുന്നാലും നിങ്ങളുടെ അക്കൗണ്ടില്‍ 20 രൂപയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ 90 ദിവസത്തിന് ശേഷം ഈ 20 രൂപ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് സ്വയമേവ കുറയ്ക്കുകയും സിം അടുത്ത 30 ദിവസത്തേക്ക് കൂടി പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും.
നിങ്ങളുടെ ഫോണില്‍ 20 രൂപയുടെ ബാലന്‍സ് ഉള്ളിടത്തോളം കാലം ഇത് തുടര്‍ന്നുപോകും.
നിങ്ങളുടെ ബാലന്‍സ് 20ല്‍ കുറയുന്നതോടെ സിം സ്വാഭാവികമായി പ്രവര്‍ത്തനരഹിതമാകുകയും ചെയ്യും.
അഥവാ പ്രവര്‍ത്തനരഹിതമാവുകയാണെങ്കില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ 20 രൂപ റീച്ചാര്‍ജ് ചെയ്തുകൊണ്ട് വീണ്ടും സിം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സാധിക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

ബാങ്ക് അക്കൗണ്ടിൽനിന്ന് പണം അയക്കുന്നതിന് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

Published

on

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറ്റം ചെയ്യുന്നതിനുള്ള നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിയമങ്ങൾ 2025 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. സാധാരണയായി, യുപിഐ, ആർടിജിഎസ്, എൻഇഎഫ്ടി തുടങ്ങിയ മാർഗങ്ങളിലൂടെയാണ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറ്റം ചെയ്യുന്നത്. ഈ പുതിയ മാറ്റങ്ങൾ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുകയും ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുകയും ചെയ്യും.

ആർടിജിഎസിലും എൻഇഎഫ്ടിയിലും പേര് വെരിഫിക്കേഷൻ
പുതിയ നിയമപ്രകാരം, ആർടിജിഎസ്, എൻഇഎഫ്ടി എന്നിവ വഴി പണം അയയ്ക്കുന്ന വ്യക്തിക്ക് പണം സ്വീകരിക്കുന്ന ആളുടെ പേര് വെരിഫൈ ചെയ്യാൻ സാധിക്കും. നിലവിൽ യുപിഐ, ഐഎംപിഎസ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പണം അയയ്ക്കുന്നതിന് മുൻപ് സ്വീകരിക്കുന്ന ആളുടെ പേര് കാണിക്കുന്ന സംവിധാനമുണ്ട്. ഇത് വഴി തെറ്റായ അക്കൗണ്ടുകളിലേക്ക് പണം പോവുന്നത് ഒരു പരിധി വരെ തടയാൻ സാധിച്ചിട്ടുണ്ട്. ഇതേ സൗകര്യം ഇനി ആർടിജിഎസ്, എൻഇഎഫ്ടി ഇടപാടുകളിലും ലഭ്യമാകും.

എന്തുകൊണ്ട് ഈ മാറ്റം?
ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയിലാണ് ഈ നിർദ്ദേശം ആദ്യമായി വെച്ചത്. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറയുന്നതനുസരിച്ച്, ആർടിജിഎസ്, എൻഇഎഫ്ടി എന്നിവ വഴി പണം അയയ്ക്കുന്നവർക്ക് സ്വീകരിക്കുന്ന ആളുടെ പേരും അക്കൗണ്ടും വെരിഫൈ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഇതിലൂടെ തെറ്റായ നിക്ഷേപങ്ങളും തട്ടിപ്പുകളും ഒരു പരിധി വരെ തടയാനാവും. ലളിതമായി പറഞ്ഞാൽ, ആർടിജിഎസ്, എൻഇഎഫ്ടി വഴി പണം അയയ്ക്കുമ്പോൾ അക്കൗണ്ട് ഉടമയുടെ പേര് സ്ക്രീനിൽ കാണിക്കും.

ഉപയോക്താക്കൾക്കുള്ള പ്രധാന നേട്ടങ്ങൾ
ഈ പുതിയ സംവിധാനം ഉപയോക്താക്കൾക്ക് നിരവധി പ്രയോജനങ്ങൾ നൽകുന്നു. ഒന്നാമതായി, പണം അയയ്ക്കുന്നതിന് മുൻപ് സ്വീകരിക്കുന്ന ആളുടെ പേര് ഉറപ്പുവരുത്താൻ സാധിക്കുന്നതിനാൽ തെറ്റായ അക്കൗണ്ടുകളിലേക്ക് പണം പോവാനുള്ള സാധ്യത കുറയും. രണ്ടാമതായി, തട്ടിപ്പുകളിൽ നിന്ന് ഒരു പരിധി വരെ രക്ഷ നേടാൻ സാധിക്കും. മൂന്നാമതായി, പണമിടപാടുകൾ കൂടുതൽ സുതാര്യമാവുകയും ഉപയോക്താക്കളുടെ വിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യും. ആർബിഐയുടെ ഈ പുതിയ നീക്കം ഡിജിറ്റൽ പണമിടപാടുകളിൽ ഒരു സുപ്രധാന ചുവടുവയ്പ്പാണ്
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

ഡാറ്റ ഉപയോഗിക്കാത്തവര്‍ക്കായി എസ്‌എംഎസിനും കോളിനും ഇനി പ്രത്യേക പ്ലാനുകള്‍; ട്രായ് ചട്ടം ഭേദഗതി ചെയ്തു

Published

on

ന്യൂ ഡല്‍ഹി: ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്കായി മൊബൈല്‍ സേവന ദാതാക്കള്‍ വോയ്സ് കോളുകള്‍ക്കും എസ്‌എംഎസിനും പ്രത്യേക മൊബൈല്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്റര്‍ ട്രായ്.

പ്രത്യേക റീചാര്‍ജ് കൂപ്പണുകളുടെ പരിധി 90 ദിവസത്തില്‍ നിന്ന് 365 ദിവസത്തേക്ക് വരെ നീട്ടുകയും ചെയ്ത് താരിഫ് ചട്ടങ്ങള്‍ ട്രായ് ഭേദഗതി ചെയ്തു.

വോയ്സ്, എസ്‌എംഎസ് എന്നിവയ്ക്ക് മാത്രമായി കുറഞ്ഞത് ഒരു പ്രത്യേക താരിഫ് വൗച്ചറെങ്കിലും ടെലികോം സേവന ദാതാവ് അവതരിപ്പിക്കണം.365 ദിവസം വരെ കാലാവധി വാഗ്ദാനം ചെയ്യുന്നതായിരിക്കണം പ്ലാന്‍’- 2024 ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ (പന്ത്രണ്ടാം ഭേദഗതി) ചട്ടത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നു. ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ഭേദഗതി.

നിലവില്‍ കമ്ബനികള്‍ നല്‍കുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ മിക്കതും വോയ്‌സ് കോള്‍, എസ്‌എംഎസ്, ഇന്റര്‍നെറ്റ്, ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ കൂട്ടിച്ചേര്‍ത്താണ്. റീച്ചാര്‍ജ് ചെയ്യുന്ന പലര്‍ക്കും ഇതില്ലെല്ലാ സേവനവും ആവശ്യമില്ല. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ പോലും ഇന്റര്‍നെറ്റ് അടങ്ങിയ റീച്ചാര്‍ജ് പ്ലാനുകള്‍ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരക്കാര്‍ക്ക് വേണ്ടി വോയ്‌സ് കോളും എസ്‌എംഎസും മാത്രം നല്‍കുന്ന ഒരു പ്ലാന്‍ എങ്കിലും ഉറപ്പാക്കണമെന്നാണ് ഭേദഗതിയില്‍ പറയുന്നത്.

ഒരാള്‍ക്ക് ഇന്റര്‍നെറ്റ് പ്ലാന്‍ ആവശ്യമില്ലെങ്കില്‍ വോയ്‌സ് കോളും എസ്‌എംഎസും മാത്രമുള്ള പ്ലാന്‍ എടുത്താല്‍ മതി. ഡ്യുവല്‍ സിം ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് രണ്ടു നമ്ബറിലും ഇന്റര്‍നെറ്റ് സേവനം ആവശ്യമുണ്ടായേക്കില്ല. ഒരു സിം കാര്‍ഡില്‍ വോയ്‌സ് കോള്‍, എസ്‌എംഎസ് മാത്രം വേണ്ട വ്യക്തിക്ക് കുറഞ്ഞ നിരക്കില്‍ ഇത് ലഭ്യമാകും. സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകളുടെയും കോംബോ വൗച്ചറുകളുടെയും കാലാവധിയാണ് പരമാവധി 90 ദിവസമെന്നത് 365 ദിവസമാക്കി ഉയര്‍ത്തിയത്. വാലിഡിറ്റി കൂടിയ പ്ലാനുകള്‍ തെരഞ്ഞെടുത്താല്‍ ഉപയോക്താക്കള്‍ ഇടയ്ക്കിതെ റീച്ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കാം.
Sources:samakalikamalayalam

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news17 hours ago

Dr. സന്തോഷ്‌ ഗീവറിനെ ഏഷ്യൻ അറബ് ചേമ്പർ ഓഫ് കോമേഴ്‌സ് ന്റെ ചെയർമാനായി നിയമിച്ചു

നെന്മാറ ഐ പി സി ശാലേം സഭാംഗവും മസ്കറ്റ് ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ലി സഭയുടെ സജീവ പ്രവർത്തകനുമായ Dr. സന്തോഷ്‌ ഗീവറിനെ ഏഷ്യൻ അറബ് ചേമ്പർ ഓഫ്...

world news17 hours ago

യുപിഎഫ് യുഎഇ പുതിയ ഭാരവാഹികൾ

യുപിഎഫ് യുഎഇ-യുടെ നാൽപത്തി മൂന്നാമത് തിരഞ്ഞെടുപ്പിലൂടെ പുതിയ ഭാരവാഹികൾ കർമ്മസ്ഥാനികളായി. പ്രസിഡന്റ്‌ പദവിയിലേക്ക് പാസ്റ്റർ ജോൺ വർഗീസ് തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി പാസ്റ്റർ സതീഷ് മാത്യു സ്ഥാനമേറ്റപ്പോൾ...

world news17 hours ago

സന്ദർശക വിസ നിയമം കർശനമാക്കി ദുബൈ

മസ്‌കത്ത്: ദുബൈയിൽ സന്ദർശക വിസ നിയമം കർശനമാക്കിയതോടെ, വിസ മാറ്റത്തിനായി ഒമാനിലെത്തിയവർ പ്രതിസന്ധിയിലായി. സന്ദർശക വിസ കാലാവധി കഴിഞ്ഞ് പുതിയ വിസയിൽ തിരിച്ചെത്താനായി ഒമാനിലെത്തിയ നിരവധിപേരാണ് തിരിച്ചുപോവാനാവാതെ...

world news18 hours ago

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ വൈദികന് മോചനം; ഒരു വൈദികന്‍ ബന്ദികളുടെ തടവില്‍ തുടരുന്നു

അബൂജ: ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് നൈജീരിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികനെ മോചിപ്പിച്ചു. ഫെബ്രുവരി 12ന് രണ്ട് പേരോടൊപ്പം തട്ടിക്കൊണ്ടുപോയവരില്‍ ഫാ. ലിവിനസ് മൗറീസ് എന്ന വൈദികനെയാണ്...

world news18 hours ago

മ്യാന്മറില്‍ സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു.

മ്യാന്മർ: രാജ്യത്തെ മിലിട്ടറിയും സായുധ പോരാളികളും തമ്മിൽ കടുത്ത ആക്രമണങ്ങൾ തുടരുന്നതിനിടെ, സായുധസംഘത്തിന്റെ വെടിയേറ്റ് മ്യാന്മറില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. മണ്ടാലയ് അതിരൂപതയിലെ ഫാ. ഡൊണാൾഡ് മാർട്ടിൻ...

us news2 days ago

The most common and awful way God punishes sin

Let’s face it, there are some scary stories in the Bible about God bringing His hammer down on people who...

Trending

Copyright © 2019 The End Time News