Connect with us

National

ARISE AND G0* *മിഷൻ 2025

Published

on

പാലക്കാട് : സഭ വളർച്ച സഭയുടെ ദൗത്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഇൻഡ്യാ വിഷൻ്റെ ആഭിമുഖൃത്തിൽ സെമിനാർ 2025 ജനുവരി 20 തിങ്കൾ രാവിലെ 9:30 മുതൽ 1 മണി വരെ ഐപിസി ഗോസ്പൽ സെന്റർ (തങ്കം ജംഗ്ഷൻ വടക്കഞ്ചേരി) പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ എം വി മത്തായി , ഡോക്ടർ
എബി പി മാത്യു എന്നിവർ ദൈവ വചനം ശുശ്രൂഷിക്കും
കൂടുതൽ വിവരങ്ങൾക്ക് ബ്രദർ ജോർജ് തോമസ് (9249455827)
Sources:gospelmirror

http://theendtimeradio.com

National

ഐ.പി സി നെയ്യാറ്റിൻകര സെൻ്റർ 45 മത് സെൻ്റർ കൺവൻഷൻ ഫെബ്രു 5 മുതൽ 9 വരെ

Published

on

ഐ.പി സി നെയ്യാറ്റിൻകര സെൻ്ററിൻ്റെ 45 മത് സെൻ്റർ കൺവൻഷൻ 2025 ഫെബ്രു 5 മുതൽ 9 വരെ ഐ.പി സി ശാലേം പ്ലാംപഴഞ്ഞി ചർച്ച് ഗ്രൗണ്ടിൽ നടക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ കെ. ജോസഫ് കൺവൻഷൻ ഉത്ഘാടനം ചെയ്യും. പാസ്റ്ററന്മാരായ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ (ഐ.പി സി കേരള സ്റ്റേറ്റ് സെക്രട്ടറി) രാജു ആനിക്കാട് (സ്റ്റേറ്റ് ജോ സെക്രട്ടറി) പ്രിൻസ് തോമസ് റാന്നി, സാം മാത്യു തോമസ് ഫിലിപ്പ് വെന്മണി എന്നിവർ ദൈവവചനം സംസാരിക്കും. പാസ്റ്റർ നിജീഷ് സത്യൻ, ബ്രദർ ആൻ്റോ ബ്രദർ സ്റ്റെബിലിൻ , സിസ്റ്റർ ബിൽഗാ എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൺവൻഷനോടനുബന്ധിച്ച് സണ്ടേസ്കൂൾ, പി.വൈ പി.എ , സോദരി സമാജം എന്നി പുത്രിക സംഘടനകളുടെ വാർഷികവും, 8 ന് ശനിയാഴ്ച മാസ യോഗവും നടക്കും സമാപന ദിനം രാവിലെ കർത്തൃമേശയോടപ്പം സംയുക്ത ആരാധനയും നടക്കും.പ്ലാംപഴഞ്ഞി സഭാകമ്മിറ്റിയും സെൻറർ കമ്മിറ്റിയും സംയുക്തമായി നേതൃത്വം നൽകും
Sources:gospelmirror

http://theendtimeradio.com

Continue Reading

National

മലനാട് കൺവൻഷൻ ഫെബ്രുവരി 6 മുതൽ

Published

on

ഇടുക്കി: മലനാട്ടിലെ പെന്തക്കോസ്തു സഭകളുടെ സംയുക്ത സംഗമ വേദിയായ മലനാട് കൺവൻഷൻ മഹാ സംഗമത്തിനു ഒരുക്കങ്ങൾ പൂർത്തിയായി. 2025 ഫെബ്രുവരി 6 വ്യാഴം മുതൽ 9 ഞായർ വരെ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ ഇടുക്കി സ്പോട്സ് കൗൺസിൽ മൈതാനത്ത് നടക്കുന്ന കൺവൻഷൻ 9 വ്യാഴം വൈകിട്ട് 6 മണിക്ക് മലനാട് കൺവൻഷൻ ചെയർമാൻ പാസ്റ്റർ ഷാജി ഇടുക്കിയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതു സമ്മേളനത്തിൽ ജനറൽ കൺവീനർ ഡോ . കെ. വി. പോൾ ഉൽഘാടനം ചെയ്യും. ഡോ.തെരേസാ പോൾ , റവ .ഡോ. തോമസ് അമ്പുക്കയം, പാസ്റ്റർ പ്രശാന്ത് ജോസ് ( ബംഗളുരു ), പാസ്റ്റർ ജോ തോമസ് ( ബംഗളുരു ) എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ഫെബ്രുവരി 7 വെള്ളി രാവിലെ 10 മണി മുതൽ പവ്വർ കോൺഫറൻസും, 8 ശനി രാവിലെ 10 മണി മുതൽ പാസ്റ്റേഴ്‌സ് ആൻഡ് ഫാമിലി കോൺഫറൻസും 9 ഞായർ രാവിലെ 9 മണി മുതൽ സമീപ പ്രദേശങ്ങളിലെ ദൈവസഭകളുടെ സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. ഇവാ.ജോസ് കലയപുരം നയിക്കുന്ന ഹെവൻലി ബീറ്റ്‌സ്, കൊട്ടാരക്കര ഗാനശുശ്രൂഷ നിർവഹിക്കും. ഞായറാഴ്‌ച രാത്രി പൊതുയോഗത്തോടെ 2025 മലനാട് കൺവൻഷൻ സമാപിക്കും . ഇവാ. ജോ ഇടുക്കി , പാസ്റ്റർമാരായ ജോസ് മാമ്മൻ , സന്തോഷ് ഇടക്കര , ഷാജി ജെയിംസ് , സജി .കെ.കെ, സാജു ഫിലിപ്പ് , ഷിനോജ് ടി.വി, ജോസ് കല്ലുകാലാ, മനോജ് ജോസഫ് എന്നിവർ കൺവീനർമാരായ കമ്മറ്റി കൺവൻഷനു നേതൃത്വം നൽകും. മലനാട് പെന്തക്കോസ്തു കൂട്ടായ്മയും , നാഷണൽ പ്രെയർ മൂവ്മെന്റും, നാഷണൽ വിമൻസ് മൂവ്മെന്റും ചേർന്ന് ഒരുക്കുന്ന ഈ മഹാസംഗമം മലയാള പെന്തക്കോസ്ത് ചരിത്രത്താളുകളിൽ ഇടം നേടിയ കൺവെൻഷനാണ്.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

നീറ്റ് പരീക്ഷ ഇത്തവണ ഓൺലൈനിൽ ആവില്ല

Published

on

മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) ഇക്കൊല്ലം പേന, പേപ്പർ മോഡിൽ ഒറ്റ ദിവസം, ഒരു ഷിഫ്റ്റിൽ നടത്താൻ തീരുമാനമായി.

ഒ.എം.ആർ ഷീറ്റിലാകും പരീക്ഷ. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ മെഡിക്കൽ കമീഷൻ തയാറാക്കിയ മാർഗനിർദേശങ്ങളോട് യോജിക്കുന്ന തീരുമാനമാണിത്.

2025ലെ നീറ്റ് യു.ജി പരീക്ഷ പേന, പേപ്പർ മോഡിൽ നടത്തണോ അതോ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്ക​ണോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ-ആരോഗ്യമന്ത്രാലയങ്ങൾ ​കഴിഞ്ഞ മാസം അറിയിച്ചിരുന്നു. പരീക്ഷ സാധാരണ പോലെ പേന-പേപ്പർ മോഡിൽ തുടരാനുള്ള തീരുമാനം എൻ.ടി.എ സ്വീകരിക്കുകയായിരുന്നു. രാജ്യത്തെ വിവിധ മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള പൊതു പ്രവേശന പരീക്ഷയാണ് നീറ്റ്.

അതോടൊപ്പം, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസ് ആശുപത്രികളില്‍ 2025 മുതല്‍ നടത്തുന്ന ബി.എസ്.സി നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നീറ്റ് വഴിയാകും. നാലു വര്‍ഷ ബി.എസ്.സി നഴ്‌സിങ് കോഴ്‌സുകള്‍ക്കും നീറ്റ് ബാധകമാക്കിയിട്ടുണ്ട്. ബി.എ.എം.എസ്, ബി.യു.എം.എസ്, ബി.എസ്.എം.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനവും നീറ്റ് വഴിയാണ്. ബി.എച്ച്.എം.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനവും നീറ്റ് വഴിയാക്കിയിട്ടുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news3 hours ago

Bible App Downloads Surge in Regions with High Levels of Christian Persecution

Global — A Bible app is growing in popularity around the world, including in countries where Christians face persecution. Downloads...

us news3 hours ago

Pastor Helps Demystify the Meaning of Fasting: ‘Spiritual Leaders Have Neglected It’

Between the Old and New Testaments, the discipline of fasting is mentioned nearly 70 times, but data suggests it’s not...

National4 hours ago

ARISE AND G0* *മിഷൻ 2025

പാലക്കാട് : സഭ വളർച്ച സഭയുടെ ദൗത്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഇൻഡ്യാ വിഷൻ്റെ ആഭിമുഖൃത്തിൽ സെമിനാർ 2025 ജനുവരി 20 തിങ്കൾ രാവിലെ 9:30 മുതൽ...

world news4 hours ago

കോംഗോയിൽ സമാധാനത്തിന് വേണ്ടി കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്റ് സമൂഹവും ചേർന്ന് പദ്ധതി

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും, സമീപദേശങ്ങളിലും സമാധാനത്തിനും സഹവർത്തിത്വത്തിനും ആഹ്വാനം ചെയ്തുകൊണ്ടുള്ള കരാർ നിർണ്ണയിക്കുന്നതിനുള്ള പദ്ധതിയിൽ ഒരുമിച്ചു പ്രവർത്തിക്കുവാൻ കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളും തീരുമാനമെടുത്തു....

us news4 hours ago

ടിക്ടോക് നിരോധന നിയമം ശരിവച്ച് യുഎസ് സുപ്രീം കോടതി; ഞായറാഴ്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍

യുഎസിൽ ടിക്ടോക്കിനെ നിരോധിക്കുന്ന നിയമം ശരിവച്ച് സുപ്രീം കോടതി. ടിക്ടോക്കിന്റെ ചൈന ആസ്ഥാനമായുള്ള മാതൃ കമ്പനി ബൈറ്റ്ഡാൻസ് ഈ ഞായറാഴ്ചയോടെ പ്ലാറ്റ്‌ഫോം വിൽക്കുന്നില്ലെങ്കിൽ യുഎസിൽ ടിക് ടോക്ക്...

us news1 day ago

20 Christians Remain Incarcerated in Pakistan

Pakistan — An International Christian Concern (ICC) analysis of data from the United States Commission on Religious Freedom (USCIRF) found...

Trending

Copyright © 2019 The End Time News