Business
കുറഞ്ഞ തുകയിൽ 90 ദിവസത്തെ വാലിഡിറ്റി, രാജ്യവ്യാപകമായി സൗജന്യ കോളുകള്‍; പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍

ന്യൂഡൽഹി: കുറഞ്ഞ വിലയിലുള്ള റീച്ചാര്‍ജ് കൂപ്പണുകള്‍ അവതരിപ്പിച്ചുകൊണ്ട് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ എപ്പോഴും ഉപഭോതാക്കളെ അതിശയിപ്പിക്കാറുണ്ട്. സൗജന്യ കോളും എസ്എംഎസും മാത്രം ആവശ്യമുള്ളവരെ ലക്ഷ്യമിട്ടുള്ള ഒരു ബജറ്റ്-ഫ്രണ്ട്‌ലി റീച്ചാര്‍ജ് പ്ലാൻ ഇറക്കിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. 439 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 90 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ നല്‍കുന്നത്.
90 ദിവസം സൗജന്യ കോളുകള്‍ ലഭിക്കും. രാജ്യവ്യാപകമായി ഈ കോളിംഗ് സൗകര്യം ഉപയോഗിക്കാം. ഇതിന് പുറമെ 90 ദിവസത്തേക്ക് 300 എസ്എംഎസുകളും ഉപയോഗിക്കാം. ഒരു ദിവസത്തേക്ക് 4.90 രൂപയാണ് ചിലവാകുക. ചെറിയ അളവിലുള്ള ഡാറ്റാ സൗകര്യം പോലും ബിഎസ്എന്‍എല്‍ നല്‍കുന്നില്ല എന്നത് മാത്രമാണ് ഈ പാക്കേജിന്‍റെ ഏക ന്യൂനത. ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പ് വഴി റീച്ചാര്‍ജ് ചെയ്യാം.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ ബിഎസ്എന്‍എല്‍ വിലക്കുറവുള്ള റീച്ചാര്‍ജ് പാക്കുകളുമായി ആണ് എത്തുന്നത്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ (വിഐ) എന്നീ കമ്പനികളുമായാണ് റീച്ചാര്‍ജ് ആനുകൂല്യങ്ങളുടെ കാര്യത്തില്‍ ബിഎസ്എന്‍എല്‍ മത്സരിക്കുന്നത്.
Sources:mediamangalam
Bharat Sanchar Nigam Limited (BSNL) has one of the cheapest 90 days prepaid plans in India if you consider service validity. Of course, BSNL won’t be the first choice for most consumers because of the lack of high-speed networks in most parts. Slowly but surely, the state-run telecom operator is tackling this issue and rolling out 4G with homegrown technology. Today, we will talk about an affordable 90-day validity prepaid plan from BSNL which users can recharge with to keep their SIM active and get basic benefits.
The plan we are referring to here is the Rs 439 STV (special tariff voucher). Let’s take a look at this plan and what makes it a unique offering from BSNL.
BSNL STV 439 or Rs 439 Prepaid Plan
BSNL is offering a 90-day service validity prepaid plan under Rs 500. This is super affordable with respect to what the private telecom operators are providing their users. The Rs 439 plan from BSNL is a voice voucher and offers users unlimited voice calling and 300 SMS for the entire duration. There are no data benefits, but you can always choose to recharge with affordable data vouchers whenever you need data.
This is a validity plan targeted at users who just want the primary benefit of voice calling. It can be a decent option for users if they are looking to recharge for a secondary SIM in general.
Due to such affordable plans, BSNL has managed to add new wireless customers at the cost of the private telcos’ subscriber base. None of the private telcos have such an affordable 90 days prepaid plan available for their customers. Once BSNL rolls out 4G, then the telco will pose a serious competition to the private telcos with plans like these in the Indian market where consumers are extremely price sensitive.
http://theendtimeradio.com
Business
ഗൂഗിൾ പേയിൽ ബിൽ പേയ്‌മെന്റുകൾക്ക് ഇനി അധിക ചാർജ്

ഗൂഗിൾ പേയിൽ പുതിയ മാറ്റങ്ങൾ വരുന്നു. ബിൽ പേയ്‌മെന്റുകൾക്ക് ഇനി മുതൽ കൺവീനിയൻസ് ഫീ ഈടാക്കും. വൈദ്യുതി ബിൽ, ഗ്യാസ് ബിൽ തുടങ്ങി എല്ലാ പേയ്‌മെന്റുകൾക്കും ഇനി മുതൽ അധിക ചാർജ് ഈടാക്കും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി പണം അടയ്ക്കുന്ന ഉപയോക്താക്കൾക്കാണ് ഈ നിരക്കുകൾ ബാധകമായി വരുന്നത്. എത്ര രൂപയാണോ ഇടപാട് നടത്തുന്നത് അതിന്റെ 0.5ശതമാനം മുതൽ ഒരു ശതമാനം വരെ ഫീസും ജിഎസ്ടിയുമാണ് ഈടാക്കുക. [Google Pay]
ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് പേയ്‌മെന്റുകൾ പ്രോസസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കുന്നതിനുള്ള ഒരു മാർഗമാണ് കൺവീനിയൻസ് ഫീസെന്നാണ് ഗൂഗിൾ പേ നൽകുന്ന വിശദീകരണം. കൺവീനിയൻസ് ഫീസ് എത്രയെന്ന് പേയ്മെന്റിന്റെ സമയത്ത് വ്യക്തമാക്കുമെന്നും ഗൂഗിൾ പേ അറിയിച്ചു. എന്നാൽ യുപിഐയിൽ ലിങ്ക് ചെയ്ത് ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ടുള്ള ഇടപാടിന് ഫീസൊന്നും നൽകേണ്ടതില്ല
ഗൂഗിൾ പേ പ്രത്യേക ചാർജുകൾ ഈടാക്കുമെന്നുള്ള കാര്യം അറിയിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം മൊബൈൽ റീചാർജുകൾക്ക് മൂന്ന് രൂപ കൺവീനിയൻസ് ഫീസ് ഈടാക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ആമസോൺ പേ, ഫോൺ പേ തുടങ്ങിയ മൊബൈൽ പേയ്‌മെന്റ് ആപ്പുകൾ നേരത്തെ തന്നെ സമാനമായി ചാർജുകൾ ഏർപ്പെടുത്തിയിരുന്നു.
Sources:fb
Many people use Google Pay for services such as mobile recharge and making bill payments. However, not many are aware of the services and bill payments that attract convenience fees while using the Google Pay app.
“Google Pay has charged users, who previously used the service for free, while making small purchases a convenience fee for paying bills, including those for cooking gas and electricity.”
Processing fees on making payments via credit or debit cards
The Economic Times report further mentioned that users paying for utilities such as electricity and gas bills via credit or debit cards will now be charged a processing fee. PhonePe and Paytm also charge similar fees for bill payments, recharges, and other services. This fee could range from 0.5% to 1% of the transaction amount plus the relevant goods and services tax (GST), imposed on credit and debit card payments.
The convenience fee is applicable even if the payment is made via Rupay cards. Google Pay users should remember that card payments are not allowed on some bill payment categories.
The fee will be added to the total bill amount when a Google Pay user makes a bill payment via credit or debit card. However, if the bill payments are made using UPI facility, then no processing fees are levied.
How is processing fee calculated?
The convenience charge varies depending on several criteria, including the bill amount. According to Google Pay, “The precise fee will be displayed at the time of bill payment. The cost is levied per transaction, regardless of which bill you are paying. The most recent applicable fee is always presented before completing a payment in the Google Pay app.”
How to check convenience fees or processing fee on Google Pay
You can view the exact convenience fee charged in your transaction history within the Google Pay app. The fee amount is listed alongside the bill payment transaction details.
Refund of convenience fee in case of failed bill payment
If your bill payment transaction fails, the convenience fee will be refunded along with the bill payment amount to your payment account within a specified time frame.
Convenience fee on bill payment of other mobile numbers
The convenience fee is applicable for making bill payment, including your own bill payment and bill payment made on anyone else behalf. The fee is charged per bill payment transaction, regardless of the recipient’s bill payment.
Changes in convenience fee over time
The convenience fee can be subject to changes in the future. The latest platform fee details are displayed while the bill payment is done on the Google Pay app.
How to find details of convenience fees?
You can find the details of the convenience fee charged for each bill payment transaction in your transaction history within the payment app. The fee amount is displayed with the corresponding bill payment order.
http://theendtimeradio.com
Business
മാസം തോറും റീച്ചാര്‍ജ് ചെയ്യേണ്ട, സിം പ്രവര്‍ത്തനരഹിതമാക്കാതെ കാക്കാന്‍ 20 രൂപ മതി

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസവുമായി ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ. ദീര്‍ഘകാലമായി ഉപയോഗിക്കാതിരിക്കുന്ന പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ട്രായ് വ്യക്തത വരുത്തി. മിനിമം ബാലന്‍സുണ്ടെങ്കില്‍ സിം പ്രവര്‍ത്തനരഹിതമാക്കുന്നത് തടയുന്നത് സംബന്ധിച്ച നിയന്ത്രണം ട്രായ് മുന്നോട്ടുവച്ചിട്ട് പത്തുവര്‍ഷത്തില്‍ കൂടുതലായിട്ടുണ്ട്.
അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആയ 20 രൂപ നിലനിര്‍ത്തി സിം ഉപയോക്താക്കള്‍ക്ക് സിം സജീവമായി നിര്‍ത്താന്‍ സാധിക്കും. നേരത്തേ സിം സജീവമായി നിലനിര്‍ത്തുന്നതിനായി ഒരു നിശ്ചിത തുകയ്ക്ക്(ഏകദേശം 199 രൂപ) ഉപയോക്താക്കള്‍ സിം റീച്ചാര്‍ജ് ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഈ നിയമം അത്തരത്തില്‍ തുടര്‍ച്ചയായി റീച്ചാര്‍ജ് ചെയ്യേണ്ടതിന്റെ ആവശ്യകതയില്ലെന്ന് വ്യക്തമാക്കുന്നതാണ്.
ഔദ്യോഗിക ആവശ്യത്തിനും വ്യക്തിഗത ആവശ്യത്തിനും രണ്ടു മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ നിയന്ത്രണം വളരെയധികം പ്രയോജനം ചെയ്യും. ഇത് പ്രീപെയ്ഡ് കണക്ഷനുകള്‍ക്ക് മാത്രമാണ് ബാധകമാവുക.
എന്താണ് ട്രായുടെ 20 രൂപ നിയമം
നിങ്ങള്‍ സിം കാര്‍ഡ് 90 ദിവസത്തേക്ക് കോള്‍, മെസേജ്, ഡേറ്റ, മറ്റു ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നില്ലെങ്കില്‍ സിം പ്രവര്‍ത്തന രഹിതമാകും.
എന്നിരുന്നാലും നിങ്ങളുടെ അക്കൗണ്ടില്‍ 20 രൂപയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ 90 ദിവസത്തിന് ശേഷം ഈ 20 രൂപ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് സ്വയമേവ കുറയ്ക്കുകയും സിം അടുത്ത 30 ദിവസത്തേക്ക് കൂടി പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും.
നിങ്ങളുടെ ഫോണില്‍ 20 രൂപയുടെ ബാലന്‍സ് ഉള്ളിടത്തോളം കാലം ഇത് തുടര്‍ന്നുപോകും.
നിങ്ങളുടെ ബാലന്‍സ് 20ല്‍ കുറയുന്നതോടെ സിം സ്വാഭാവികമായി പ്രവര്‍ത്തനരഹിതമാകുകയും ചെയ്യും.
അഥവാ പ്രവര്‍ത്തനരഹിതമാവുകയാണെങ്കില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ 20 രൂപ റീച്ചാര്‍ജ് ചെയ്തുകൊണ്ട് വീണ്ടും സിം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സാധിക്കും.
Sources:azchavattomonline.com
Business
മിന്നൽ വേഗത്തിൽ ഭക്ഷണം തീൻമേശയിലേക്ക്; പുതിയ ആപ്പ് പുറത്തിറക്കി സ്വിഗ്ഗി

ഭക്ഷണ വിതരണ രംഗത്ത് ഒരു പുതിയ പോരാട്ടത്തിന് തിരികൊളുത്തി സ്വിഗ്ഗി. 10-15 മിനിറ്റിനുള്ളിൽ ഭക്ഷണം ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘സ്നാക്ക്’ എന്ന നൂതന ആപ്ലിക്കേഷനാണ് സ്വിഗ്ഗി പുറത്തിറക്കിയിരിക്കുന്നത്. മിന്നൽ വേഗത്തിൽ ഭക്ഷണം വീടുകളിൽ എത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് വിപണിയിൽ ഒരു നിർണായക ചുവടുവയ്പ്പാണ് ഇത്. നിരവധി കമ്പനികൾ ഈ രംഗത്തേക്ക് കടന്നുവരുന്നതോടെ മത്സരം കടുക്കുകയാണ്.
ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും സ്വിഗ്ഗിയുടെ സ്നാക്ക് ആപ്പ് ലഭ്യമാണ്. ഫാസ്റ്റ് ഫുഡ്, തയ്യാറാക്കിയ ഭക്ഷണം, പാനീയങ്ങൾ എന്നിവയുടെ വിതരണത്തിലാണ് ആപ്പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിൽ ബംഗളൂരുവിൽ മാത്രമാണ് സ്നാക്കിന്റെ സേവനം ലഭ്യമാകുക. സ്വിഗ്ഗിയുടെ നിലവിലുള്ള ‘ബോൾട്ട്’ സേവനത്തേക്കാൾ എത്രയോ അധികം വേഗത്തിൽ ഭക്ഷണ വിതരണം ചെയ്യുകയാണ് സ്നാക്കിന്റെ പ്രധാന ലക്ഷ്യം. ബ്ലിങ്കിറ്റിന്റെ ബിസ്ട്രോ, സെപ്റ്റോ കഫേ തുടങ്ങിയവരുടെ മാതൃകയിലാണ് സ്നാക്കിന്റെ പ്രവർത്തനം.
സ്വിഗ്ഗിയുടെ വരവോടെ വിപണി കൂടുതൽ ചൂടുപിടിക്കുകയാണ്. സോമാറ്റോയും ഒലയും ഈ രംഗത്ത് ശക്തമായ മത്സരം കാഴ്ചവെക്കുന്നു. 15 മിനിറ്റിനുള്ളിൽ ഭക്ഷണ വിതരണം ചെയ്യുന്ന പുതിയ ഫീച്ചർ സോമാറ്റോ അവരുടെ ആപ്പിൽ അവതരിപ്പിച്ചു കഴിഞ്ഞു. മുംബൈ, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഈ ഫീച്ചർ നിലവിൽ ലഭ്യമാണ്. ആപ്പിന്റെ എക്സ്പ്ലോർ വിഭാഗത്തിൽ ’15-മിനിറ്റ് ഡെലിവറി’ എന്ന ടാബിൽ വിവിധതരം ഭക്ഷണങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഒലയും ഈ രംഗത്ത് സജീവമാണ്. ഓല ഡാഷ് എന്ന 10 മിനിറ്റ് സർവീസ് ബംഗളൂരുവിൽ ആരംഭിക്കുകയും പിന്നീട് ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുകയും ചെയ്തു.
വൻകിട കമ്പനികളും ക്വിക്ക് കൊമേഴ്സ് വിപണിയിലേക്ക് തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ്. കഴിഞ്ഞ വർഷം റിലയൻസ് ജിയോമാർട്ട് വഴി 30 മിനിറ്റിനുള്ളിൽ ഡെലിവറി വാഗ്ദാനം ചെയ്ത് ഈ വിപണിയിലേക്ക് പ്രവേശിക്കാനുള്ള പദ്ധതി വെളിപ്പെടുത്തിയിരുന്നു. ഫാഷൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ മിന്ത്ര, ബംഗളൂരുവിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ചില ബ്രാൻഡുകൾക്ക് 30 മിനിറ്റ് ഡെലിവറി സർവീസ് പരീക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
Sources:azchavattomonline.com
-
Travel10 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie4 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech8 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie12 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles9 months ago
8 ways the Kingdom connects us back to the Garden of Eden
-
world news2 weeks ago
മ്യാന്മറില് സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു.
-
Hot News11 months ago
3 key evidences of Jesus’ return from the grave