National
കർണാടകയിൽ ആലയ പ്രതിഷ്ഠ തടസപ്പെടുത്തി
തുംകൂരു ജില്ലയിൽ പാവഗഡ ക്യാത്തഗാനകെരെ ഐപിസി സയോൺ പ്രാർത്ഥന മന്ദിര ഹാളിൻ്റെ പ്രതിഷ്ഠ തടസ്സപ്പെടുത്തി.
രണ്ട് വർഷത്തോളമായി തുടരുന്ന ആരാധന ഹാളിൻ്റെ പണി പൂർത്തികരിച്ച സന്തോഷത്തിലായിരുന്നു ക്യാത്തഗാനകെരെ ഐ.പി.സി സഭാ വിശ്വാസികളും സഭാ ശുശ്രൂഷകൻ പാസ്റ്റർ സുരേഷും മാർച്ച് 31 ന് രാവിലെ ആരാധനാ ഹാളിൻ്റെ പ്രവേശനകവാടം പ്രാർത്ഥിച്ച് ഉദ്ഘാടനം കർണാടക ഐപിസി മുൻ സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യൂവും, സഭാഹാൾ പ്രതിഷ്ഠ കർണാടക സ്റ്റേറ്റ് ഐ.പി.സി സെക്രട്ടറി പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പും നടത്തിയതിന് ശേഷം വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോസ് മാത്യുവിൻ്റെ പ്രസംഗം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴാണ് നാൽപതോളം വരുന്ന സുവിശേഷ വിരോധികൾ കൂട്ടമായി ആരാധന ഹാളിന് മുന്നിൽ നിലയുറപ്പിച്ചത്
ഉടനെ തന്നെ പ്രസംഗം നിർത്തി വിശ്വാസികളും വിശിഷ്ടാതിഥകളും പുറത്തിറങ്ങിയെങ്കിലും സുവിശേഷ വിരോധികൾ കൂട്ടമായി ഹാളിനകത്ത് കയറി അക്രമം അഴിച്ച് വിടുകയായിരുന്നു. സഭാഹാളിൻ്റെ ഭിത്തിയിൽ ചിത്രങ്ങൾ പതിക്കുകയും പത്ത് നാളികേരം ഉടച്ച് ഹാളിനകത്ത് പ്രത്യേക പൂജ നടത്തുകയും ചെയ്തു. സഭാഹാളിൻ്റെ മുന്നിൽ അടയാളമായി വെച്ചിരുന്ന കുരിശും, ഉദ്ഘാടനത്തിനായി പേരുകൾ പതിച്ച ഫലകവുമടക്കം ഹാളിനകത്തെ പ്രസംഗപീഠവും കസേരകളും തല്ലി തകർത്തു.
പ്രതിഷ്ഠാ ശുശ്രൂഷയ്ക്കായി വരുന്നവർക്ക് ഒരുക്കിയ ഭക്ഷണ സാധനങ്ങളും നശിപ്പിച്ചു. വിശ്വാസികളും ശുശ്രൂഷകരും യാതൊരു പ്രകോപനത്തിനും പോകാതിരുന്നതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.
ഐ.പി.സി സഭാ നേതൃത്വം ഉടനെ പോലീസ് അധികാരികളുമായി ബന്ധപ്പെടുകയും ഉടനെ ഉയർന്ന പോലീസ് അധികാരികൾ സ്ഥലത്ത് എത്തി സ്ഥിതി ശാന്തമാക്കുകയും ചെയ്തു.
ഐ.പി.സി പാവഗഡ ഏരിയയുടെ കീഴിൽ പുതിയതായി ആരംഭിച്ച മൂന്നാമത്തെ സഭാ ഹാൾ ആണിത്. തൊട്ടടുത്ത എസ്.എൻ ഹളളി വില്ലേജിൽ നിന്നുള്ള കന്നട ഭാഷക്കാരനായ പാസ്റ്റർ സുരേഷാണ് ഇവിടുത്തെ ശുശ്രൂഷകൻ. അദ്ദേഹത്തിൻ്റെ ഇവിടുത്തെ ശുശ്രൂഷയിൽ ധാരാളം കന്നട മതസ്ഥർ ഇവിടെ ആരാധനക്ക് വരുന്നതിൻ്റെ എതിർപ്പാണ് സുവിശേഷ വിരോധികൾക്ക് ഉള്ളത്. സഭാഹാൾ പൊളിച്ച് കളയണമെന്ന ആവശ്യമാണ് അവർ ഉന്നയിച്ചതെങ്കിലും നിയമപരമായ രജിസ്ട്രേഷനോടെയാണ് സഭ പണിതിരിക്കുന്നതെന്നും സഭാഹാൾ ആക്രമണത്തിനെതിരെ പോലീസിൽ പരാതി നൽകി എഫ്.ഐ. ആർ രജിസ്ട്രർ ചെയ്തുവെന്നും ഐ.പി.സി പാവുഗഡ ഏരിയാ പ്രസിഡൻ്റ് പാസ്റ്റർ സജീവ് ജോൺ പറഞ്ഞു.
ഗ്രാമവാസിയായ പാസ്റ്റർ സുരേഷിനെ അവിടെ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമാണ് ഇപ്പോൾ അവർ ഉന്നയിക്കുന്നത്. സമാധാനപരമായി ആരാധന നടത്തുവാൻ എല്ലാവരുടെയും പ്രാർഥന അദ്ദേഹം ആവശ്യപ്പെടുന്നു
Sources:christiansworldnews
The dedication of the IPC Zion Prayer Hall at Pavagada Kyathaganakere in Tumakuru district was disrupted.
The believers of the Kyathaganakere IPC church and the church minister, Pastor Suresh, were happy to complete the work of the worship hall, which had been going on for about two years. On the morning of March 31, the entrance of the worship hall was inaugurated by the former secretary of the Karnataka IPC, Pastor Varghese Mathew, and the dedication of the church hall was performed by the secretary of the Karnataka State IPC, Pastor Dr. Varghese Philip. After the speech of the Vice President, Pastor Jose Mathew, a group of about forty anti-gospel activists stood in front of the worship hall.
The speech was immediately stopped and the believers and distinguished guests came out, but the anti-gospel activists entered the hall in a group and unleashed violence. Pictures were pasted on the walls of the church hall and ten coconuts were broken and a special puja was performed inside the hall. The cross placed in front of the church hall as a sign and the plaque with names for the inauguration were smashed and destroyed, along with the pulpit and chairs inside the hall.
The food items prepared for those coming for the consecration service were also destroyed. Since the believers and the ministers did not go for any provocation, no further untoward incidents occurred.
The IPC church leadership immediately contacted the police authorities and higher police authorities immediately reached the spot and calmed the situation.
This is the third newly opened church hall under the IPC Pavagada area. The minister here is Pastor Suresh, a Kannada speaker from the nearby S.N. Halli village. The opponents of the gospel have objected to the fact that a large number of Kannada religious people come to worship here during his service here. They demanded that the church hall be demolished, but the church was built with legal registration and a complaint was filed with the police against the attack on the church hall. An FIR was registered, said Pastor Sajeev John, IPC Pavugada Area President.
They are now demanding that Pastor Suresh, a resident of the village, be removed from there. He is requesting everyone’s prayers for peaceful worship.
Sources:christiansworldnews
National
ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കി ചിറയിൽ കുടുംബം
തിരുവല്ല: ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് സൗജന്യ കിടപ്പാടം ഒരുക്കി ചിറയിൽ റവ. ചാക്കോ പുന്നൂസ്.തിരുവല്ല നഗരസഭ 11 -ാം വാർഡിൽ കറ്റോട് റോഡ് വശത്തുള്ള 50 സെൻ്റ് സ്ഥലമാണ് 8 കുടുംബങ്ങൾക്ക് ഭാവിപ്രതീക്ഷയുടെ വെള്ളി വെളിച്ചം നൽകുന്നത്.
റവ. ചാക്കോ പുന്നൂസ് വിദേശത്ത് സ്ഥിരതാമസമായതിനാൽ ഐപിസി ചേർത്തല സെൻ്റർ ശുശ്രൂഷകനും തിരുവല്ല തെങ്ങേലി സ്വദേശിയുമായ പാസ്റ്റർ സാബു തോമസിൻ്റെ ചുമതലയിൽ ഇവരുടെ ഭൂമി സംബന്ധിച്ചുള്ള രേഖകൾ 8 പേരുടെയും പേരിൽകൂട്ടി കരം അടച്ച് കൈമാറി.ഇതിൽ പൊതു പ്രാർത്ഥനാലയത്തിനും സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ചിറയിൽ ഈഡൻ ഗാർഡൻസ് എന്നാണ് സ്ഥലത്തിൻ്റെ പൊതുപേര്.
15 വർഷത്തേക്ക് ഇവ മറ്റാർക്കും കൈമാറ്റം ചെയ്യാൻ കഴിയാത്ത നിലയിൽ കരാർ ഒപ്പിട്ടിട്ടുണ്ട്.പാസ്റ്റർ സാബു തോമസിൻ്റെ യുഎസ് സന്ദർശനവേളയിലാണ് റവ. ചാക്കോ പുന്നൂസ് തൻ്റെ സ്ഥലം ഭൂരഹിതർക്ക് ദാനം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്.
ഭൂരേഖകൾ കൈമാറുന്ന സമ്മേളനം റവ.ചാക്കോ പുന്നൂസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാബു തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ടി.ഒ.രാജു, കുര്യൻ കുഴിപറമ്പിൽ, ഐപിസി തിരുവല്ല സെൻ്റർ ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, നഗരസഭ കൗൺസിലർമാരായ സണ്ണി മനയ്ക്കൽ, ജയശ്രീ മുരിക്കനാട്ടിൽ, എം.ടി.ഏബ്രഹാം, ലൗജി പാപ്പച്ചൻ, അലക്സ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
http://theendtimeradio.com
National
ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി
നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഗോസ്പൽ സെന്റർ ഹാളിൽ നടന്ന സമ്മേളനത്തിൽ സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു.
സിസ്റ്റർ ബ്ലെസി ഷാജി മുഖ്യസന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർമാരായ ജോൺ മാത്യു, സൈമൺ ജോസഫ്, ഷാജി സി.സാമുവൽ, ജി.എം.ബേബികുട്ടി, സാം ടി. ഫിലിപ്പ്, രാജു ജോൺ, ബിബു ജേക്കബ്, ജിസ്മോൻ കൊച്ചുപറമ്പിൽ, സോദരി സമാജം സ്റ്റേറ്റ് പ്രസിഡൻ്റ് ജയമോൾ രാജു, സെൻ്റർ സോദരി സമാജം ഭാരവാഹികളായ കുഞ്ഞുമോൾ ചാക്കോ, ബ്ലെസി ബിനോയ്, ജോയ്സ് ഐസക്, രാജി ജിസ്മോൻ, കുഞ്ഞുമോൾ ബിജു, ജാൻസി ജോൺസൺ, പ്രെയ്സ് ജോൺ എന്നിവർ പ്രസംഗിച്ചു.
Sources:cchintha.in
National
മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി
മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ പോയതാണ്. ആ ജില്ലയിലെ ലീഡർ കൂടിയായ അദ്ദേഹം ആ പ്രദേശത്തെ സുവിശേഷ വിരോധികളുടെ ഭീഷണി നേരിടുന്ന ആളാണ്.
സുൽത്താൻ ബത്തേരി സ്വദേശിയാണ്. കഴിഞ്ഞ മാസം പതിനെട്ടാം തീയതി സുവിശേഷ വിരോധികളുടെ ആക്രമണം അദ്ദേഹം നേരിട്ടിരുന്നു.
ഭാര്യ ജീന ജോർജ് കാര്യമ്പാടി സ്വദേശിയാണ്, മൂന്ന് മക്കളുമുണ്ട്. അനുപ്പൂർ ജില്ലയിലെ കോത്തു വാലി പോലീസിന് പരാതി നൽകിയിട്ടുണ്ട്.
+919479623001
Sources:cchintha.in
-
Movie12 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’
-
Movie12 months agoRoles Jaakko Ohtonen Played Before Taking on Jesus in Mel Gibson’s ‘The Resurrection of the Christ’
-
world news12 months ago20 Living Israeli Hostages Reunite with Loved ones; President Trump in Israel: ‘The War is Over’

