us news
ഇനി മുഖം നോക്കി കാൻസർ കണ്ടെത്താൻ ‘ഫേസ് ഏജ്’; എഐ സാങ്കേതികവിദ്യയുടെ നിർണായക ചുവടുവെപ്പുമായി ഗവേഷകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി ഇന്ന് എല്ലാ മേഖലയിലും സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇതിൽ ആരോഗ്യ മേഖലയുടെ കാര്യം എടുത്തുപറയേണ്ട ഒന്നാണ്. പല രോഗങ്ങളും വളരെ നേരത്തെ കണ്ടെത്താനും ചികിത്സ നടത്താനും ഇന്ന് എഐ സഹായത്തോടെ കഴിയും. കാന്‍സറിനെതിരായ പോരാട്ടത്തില്‍ കൃത്രിമ ബുദ്ധി മുന്പത്തേക്കളും വേഗത്തില്‍ ഇപ്പോൾ മുന്നേറുകയാണ്. ഒരു ഫോട്ടോയിലൂടെ നിങ്ങളുടെ മുഖം വിശകലനം ചെയ്യുന്നതിലൂടെ എഐക്ക് നിങ്ങളുടെ ജൈവിക പ്രായം ഊഹിച്ചെടുക്കാന്‍ കഴിയുമെന്നാണ് പുതിയ പഠനം കണ്ടെത്തിയത്.
മാസ് ജനറല്‍ ബ്രിഗാമിലെ ഗവേഷകരാണ് ‘ ഫേസ് ഏജ് ‘ എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്.
ഒരു വ്യക്തിയുടെ ജീവശാസ്ത്രപരമായ പ്രായം കണക്കാക്കുന്നതിലൂടെ രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിച്ചും കാന്‍സര്‍ അതിജീവന സാധ്യതയെക്കുറിച്ചുമുള്ള വിലപ്പെട്ട വിവരങ്ങളാണ് ഇത് നല്‍കുന്നത്. 6000ത്തിലധികം കാന്‍സര്‍ രോഗികളെ ഉള്‍പ്പെടുത്തിയാണ് ഈ പഠനം നടന്നത്. ഈ സാങ്കേതികവിദ്യയുടെ കണ്ടുപിടുത്തം അനുസരിച്ച് ശരാശരി കാന്‍സര്‍ ബാധിച്ച രോഗികള്‍ക്ക് അവരുടെ പ്രായത്തേക്കാള്‍ ഏകദേശം 5 വയസ് കൂടുതലായി കാണപ്പെടുന്നുവെന്ന് കണ്ടെത്തി.
ജനിതക ശാസ്ത്രം, ജീവിതശൈലി, പാരിസ്ഥിതിക എക്സ്പോഷറുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ജൈവിക വാര്‍ദ്ധക്യത്തെ സ്വാധീനിക്കുന്നു. ചര്‍മ്മത്തിന്റെ ഘടന, മുഖരേഖകള്‍ തുടങ്ങിയ സൂചനകള്‍ വിലയിരുത്തി ജീവശാസ്ത്രപരമായ പ്രായം കണക്കാക്കാനും രോഗിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്കെതിരായ പ്രതിരോധ ശേഷിയെക്കുറിച്ചും ഉള്‍ക്കാഴ്ച നല്കാന് ഫെയ്സ് ഏജിന് കഴിയും. കൂടാതെ, കാൻസർ രോഗനിർണയത്തിലും ചികിത്സയിലും വൻ കുതിച്ചു ചാട്ടമാണ് ഈ സാങ്കേതിക വിദ്യ മുന്നോട്ട് വെക്കുന്നത്.
Sources:mediamangalam
A deep-learning algorithm that predicts a person’s biological age from low-cost face photos could help determine their survival after cancer treatment, a fascinating study has revealed.
The FaceAge tool offers an objective way to clinically use insights gained into a person’s biological age and physiological health from their physical appearance, and could be used for other conditions.
The study, in The Lancet Digital Health, revealed that cancer patients undergoing palliative care looked, on average, around five years older than their chronological age, and that looking older was linked with worse outcomes.
“This work demonstrates that a photo, like a simple selfie, contains important information that could help to inform clinical decision-making and care plans for patients and clinicians,” said co-senior author Hugo Aerts, PhD, director of the Artificial Intelligence in Medicine (AIM) program at Mass General Brigham.
“How old someone looks compared to their chronological age really matters—individuals with FaceAges that are younger than their chronological ages do significantly better after cancer therapy.”
People age at different rates, with genetic and lifestyle factors such as diet, stress, smoking, and alcohol influencing the aging process and affecting DNA methylation status, telomere length, and both gene and protein expression patterns.
Physical appearance can therefore offer more reliable insights into biological age and physiological health than chronological age, but it has traditionally been incorporated into medical judgements in a subjective and non-standardized fashion.
The researchers therefore set out to develop a deep learning system that could objectively estimate biological age from easily obtainable and low-cost photographs of a face.
FaceAge was trained on 58,851 photos of people on public datasets, who were presumed healthy and aged at least 60 years.
It was then tested in 6,196 cancer patients from two centers in the Netherlands and the United States using photographs that were routinely taken at the start of radiotherapy treatment.
The team found that, on average, cancer patients looked a significant 4.79 years older than their chronological age compared with patients who did not have cancer and were treated for conditions that were benign or precancerous.
When 10 clinicians and researchers were asked to predict short-term life expectancy from 100 photos of patients receiving palliative radiotherapy, their predictions were little better than the toss of a coin.
Performance was better when face photographs were supplied along with clinical chart information, but improved even further after clinicians were also provided with FaceAge information.
FaceAge is correlated with molecular processes of cell-cycle regulation and cellular senescence, supporting the concept of FaceAge as a biomarker that relates to biological aging.
“This opens the door to a whole new realm of biomarker discovery from photographs, and its potential goes far beyond cancer care or predicting age,” said co-senior researcher Ray Mak, MD, also from the AIM program.
“As we increasingly think of different chronic diseases as diseases of aging, it becomes even more important to be able to accurately predict an individual’s aging trajectory.
“I hope we can ultimately use this technology as an early detection system in a variety of applications, within a strong regulatory and ethical framework, to help save lives.”
http://theendtimeradio.com
us news
ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കുമായി കുടുംബ സെമിനാർ നവംബർ 14-ന്
ഡാളസ്: ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സിനും യൂത്ത് പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നു. 2026 നവംബർ 14 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12:30 വരെ റിച്ചാർഡ്സണിലുള്ള ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയിൽ വെച്ചാണ് സെമിനാർ നടക്കുന്നത്.
“നേതൃത്വത്തെ ശക്തീകരിക്കുക” (Strengthening the Leadership) എന്നതാണ് സെമിനാറിന്റെ മുഖ്യവിഷയം. ആത്മീയ അഭിഷേകമുള്ള പ്രഭാഷകരും അനുഭവസമ്പന്നരായ പാനലിസ്റ്റുകളും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ഡോ ലെസ്ലി വർഗ്ഗീസ്, പാസ്റ്റർ സതീഷ് കുമാർ എന്നിവർ മുഖ്യ സന്ദേശം നൽകുന്നതാണ്.
പ്രാദേശിക സഭകളിൽ ശുശ്രൂഷ ചെയ്യുന്ന പാസ്റ്റേഴ്സിനും യൂത്ത് പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് സെമിനാർ ക്രമീകരിച്ചിരിക്കുന്നത്. നേതൃത്വപരമായ കഴിവുകൾ വളർത്തുന്നതിനും ആത്മീയ ശുശ്രൂഷ കൂടുതൽ ഫലപ്രദമാക്കുന്നതിനും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ സംഗമം സഹായകരമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
സെമിനാറിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
Location : Grace Christian Assembly
575 W Arapaho Road, Richardson, TX 75080
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
പാസ്റ്റർ തോമസ് മുല്ലയ്ക്കൽ, ചെയർമാൻ (214) 223-1194. എസ് പി ജെയിംസ്, സെക്രട്ടറി(214) 334-6962
തോമസ് ചെല്ലേത്ത്, (ട്രഷറർ (469) 363-5109
വെബ്സൈറ്റ്: DallasCitywide.org
http://theendtimeradio.com
us news
ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ 2026 നവംബർ 13 മുതൽ 15 വരെ
ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ (HPF) 2026-ലെ വാർഷിക കൺവൻഷൻ നവംബർ 13 മുതൽ 15 വരെ സ്റ്റാഫോർഡിലെ ലിവിങ് വാട്ടേഴ്സ് ക്രിസ്ത്യൻ ചർച്ചിൽ (845 Staffordshire Road, Stafford, TX 77477) നടക്കും. ആത്മീയ ഉണർവിനും വിശ്വാസികളുടെ ഐക്യത്തിനും പ്രാധാന്യം നൽകുന്ന ത്രിദിന സമ്മേളനത്തിൽ പ്രമുഖ ദൈവദാസന്മാർ വചനശുശ്രൂഷ നിർവഹിക്കും.
നവംബർ 13 വെള്ളിയാഴ്ചയും 14 ശനിയാഴ്ചയും വൈകിട്ട് 6.30നും 15 ഞായറാഴ്ച രാവിലെ 9നും യോഗങ്ങൾ ആരംഭിക്കും. ആരാധന, വചനശുശ്രൂഷ, പ്രത്യേക പ്രാർഥനകൾ, ആത്മീയ ഗാനശുശ്രൂഷ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
റവ. വില്യം ലീ, റവ. ഡോ. വി.ടി. ഏബ്രഹാം എന്നിവർ മുഖ്യപ്രഭാഷകരായിരിക്കും. വനിതാസമ്മേളനത്തിൽ ആക്സ പീറ്റേഴ്സൺ വചനസന്ദേശം നൽകും. ഹ്യൂസ്റ്റണിലെയും സമീപപ്രദേശങ്ങളിലെയും വിവിധ പെന്തക്കോസ്ത് സഭകളിൽനിന്നുള്ള വിശ്വാസികളും ശുശ്രൂഷകന്മാരും സമ്മേളനത്തിൽ പങ്കെടുക്കും.
എച്ച്പിഎഫ് പ്രസിഡന്റ് പാസ്റ്റർ ബിജു തോമസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺ സൈമൺ, സെക്രട്ടറി അജി ഇടിക്കുള, ട്രഷറർ ജോൺ മാത്യു പുനലൂർ എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളന ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്.
വർഷിപ്പ് കോർഡിനേറ്റർ സ്റ്റീഫൻ സാമുവൽ, ചാരിറ്റി കോർഡിനേറ്റർ വിനോദ് ഈപ്പൻ, മീഡിയ കോർഡിനേറ്റർ ജോയ് തുമ്പമൺ, പ്രയർ ആൻഡ് കെയർ കോർഡിനേറ്റർ പാസ്റ്റർ ജോൺ ഐസക്, ഹിന്ദി വർഷിപ്പ് കോർഡിനേറ്റർ ഡാനിയേൽ ഏബ്രഹാം എന്നിവരും വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
സമ്മേളനത്തിന്റെ മീഡിയ പാർട്ണറായ പ്രയർ മൗണ്ട് മീഡിയ (Prayer Mount Media) കൺവൻഷനിലെ യോഗങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് തത്സമയ സംപ്രേഷണത്തിലൂടെ സമ്മേളനത്തിൽ പങ്കുചേരാൻ അവസരമുണ്ടാകും.
ഹ്യൂസ്റ്റണിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ വിശ്വാസികളെയും കുടുംബസമേതം സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 832-971-3761.
http://theendtimeradio.com
The Houston Pentecostal Fellowship’s annual convention will be held from November 13 to 15 at Living Waters Christian Church in Stafford (845 Staffordshire Road, Stafford, TX 77477). Rev. William Lee and Rev. Dr. V.T. Abraham will serve as the keynote speakers, while Axa Peterson will address the women’s session.
Meetings are scheduled to begin at 6:30 PM on Friday, November 13, and Saturday, November 14, and at 9:00 AM on Sunday, November 15. The convention program includes worship, the ministry of the Word, special prayers, and a ministry of spiritual music.
http://theendtimeradio.com
us news
ഓർമകളിൽ ഈണങ്ങൾ നിറച്ച്; ജെ. വി. പീറ്റർ–സാങ്കി പീറ്റർ സ്മരണാഞ്ജലി നവംബർ 8ന്ഡാലസിൽ
ഡാളസ്: തലമുറകൾ ഏറ്റുപാടിയ ആത്മീയ ഗാനങ്ങളിലൂടെ ക്രൈസ്തവ സംഗീതലോകത്ത് മായാത്ത മുദ്ര പതിപ്പിച്ച ഇവാ. ജെ. വി. പീറ്ററിന്റെയും മകൻ സാങ്കി പീറ്ററിന്റെയും ഓർമകൾക്ക് സംഗീതാർച്ചനയുമായി ക്രോസ്റിവർ വോയ്സ് ഡാലസ്, നവംബർ 8, ഞായറാഴ്ച റൗലറ്റിലെ ഫിലഡൽഫിയ പെന്തക്കോസ്തൽ ചർച്ചിലാണ് സ്മരണാഞ്ജലി സംഗീത സായാഹ്നം നടക്കുന്നത്.
ഇരുവരുടെയും സംഗീത പൈതൃകത്തെ അടുത്തറിയാൻ അവസരമൊരുക്കുന്ന പരിപാടിയിൽ, അവരുടെ ഗാനങ്ങൾക്കൊപ്പം അവയുടെ പിറവിക്ക് പിന്നിലെ അനുഭവങ്ങളും സാക്ഷ്യങ്ങളും പങ്കുവെക്കും. ജെ. വി. പീറ്ററിന്റെയും സാങ്കി പീറ്ററിന്റെയും ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള സംഗീതവിരുന്നാണ് ഒരുക്കുന്നത്. ‘ഗോസ്പൽ ട്യൂണേഴ്സു’മായി ബന്ധപ്പെട്ട് പ്രവർത്തിച്ച പ്രമുഖ ഗായകരും കലാകാരന്മാരും പരിപാടിയിൽ പങ്കുചേരും.
എണ്ണി എണ്ണി സ്തുതിക്കുവാൻ, നീയെൻ സ്വന്തം നീയെൻ പക്ഷം, നിനക്കായ് കരുതും അവൻ, പിളർന്നതാം പാറയേ, മറുകരയിൽ നാം കണ്ടിടും, സ്തുതിക്കും ഞാൻ എന്നും സ്തുതിക്കും ഞാൻ തുടങ്ങി അഞ്ഞൂറോളം ആത്മീയ ഗാനങ്ങളുടെ രചയിതാവായ ജെ. വി. പീറ്റർ, മലയാള ക്രൈസ്തവ സംഗീതത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ്. അനേകം ഗായകരെയും വാദ്യകലാകാരന്മാരെയും വാർത്തെടുത്ത ‘ഗോസ്പൽ ട്യൂണേഴ്സ്’ എന്ന ക്രിസ്തീയ സംഗീത സംഘത്തിന്റെ സാരഥിയായും അദ്ദേഹം പ്രവർത്തിച്ചു.
പരിചിതമായ ഗാനങ്ങളുടെ പുനരാവിഷ്കാരത്തിലൂടെ ഇരുവരുടെയും ജീവിതവും സംഗീതശുശ്രൂഷയും അനുസ്മരിക്കുന്ന വേദിയാകും ഈ സായാഹ്നം. ക്രിസ്ത്യൻ ക്ലാസിക്കൽ മ്യൂസിക് ബാൻഡായ ക്രോസ്റിവർ വോയ്സ് ഡാലസ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
ജോൺസ് പി. മാത്യൂസ്: 214-298-5415
മാത്യു കോശി: 972-415-6587
Sources:expressherald
-
us news4 days agoMillions Encouraged to Open Their Bibles for Global Bible Month
-
us news5 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news6 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie9 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
National12 months agoഐ.പി.സി കേരള സ്റ്റേറ്റ് ഇലക്ഷൻ 2026 മാർച്ച് 9 മുതൽ
-
world news11 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Movie8 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine

