Connect with us

Travel

ഇന്റർനെറ്റ് ഇല്ലെങ്കിലും ഇനി യാത്രകൾ സ്മാർട്ടാക്കാം; വഴിവിളക്കായി ഓഫ്‌ലൈൻ ആപ്പുകൾ

Published

on

യാത്രകളെ പ്രണയിക്കുന്നവർ എപ്പോഴും നേരിടുന്ന ഏറ്റവും വലിയ വില്ലനാണ് പെട്ടെന്ന് നഷ്ടമാകുന്ന മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി. അപരിചിതമായ സ്ഥലങ്ങളിൽ കൃത്യമായ നാവിഗേഷനും വിവരങ്ങളും നൽകാൻ ഫോണിൽ നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണെങ്കിലും, ഇന്റർനെറ്റ് ഇല്ലാത്ത സാഹചര്യങ്ങളിൽ ഇവ പലപ്പോഴും നിഷ്ക്രിയമാകാറുണ്ട്. ഈ പ്രതിസന്ധി മൂലം വഴിയറിയാതെ യാത്രകൾ വഴിമുട്ടിയ അനുഭവങ്ങൾ ഭൂരിഭാഗം സഞ്ചാരികൾക്കുമുണ്ടാകും. എന്നാൽ, മൊബൈൽ ഡാറ്റയോ വൈഫൈ കണക്ഷനോ ഇല്ലെങ്കിലും ഒരു തടസ്സവുമില്ലാതെ പ്രവർത്തിക്കുന്ന ചില മികച്ച ഓഫ്‌ലൈൻ ആപ്പുകൾ ഇപ്പോൾ ലഭ്യമാണ്. ഇവ മുൻകൂട്ടി ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ ഏത് ഉൾപ്രദേശങ്ങളിലും തികച്ചും ‘ടെൻഷൻ ഫ്രീ’ ആയി സുരക്ഷിത യാത്ര ആസ്വദിക്കാൻ സാധിക്കും.

1. ഗൂഗിൾ മാപ്സ് (Google Maps – Offline Mode)

യാത്രക്കാർക്ക് ഏറെ പരിചിതമായ ഗൂഗിൾ മാപ്സിൽ ഇന്റർനെറ്റ് ഇല്ലാതെ തന്നെ മാപ്പ് ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. നമ്മൾ പോകുന്ന നഗരത്തിന്റെയോ പ്രദേശത്തിന്റെയോ മാപ്പ് മുൻകൂട്ടി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ ഇതിലൂടെ സാധിക്കും. ഇങ്ങനെ സേവ് ചെയ്താൽ, ഇന്റർനെറ്റ് ഇല്ലെങ്കിലും നാവിഗേഷൻ, കൃത്യമായ ദിശാസൂചനകൾ, സ്ഥലങ്ങൾ തെരയൽ എന്നിവയെല്ലാം ഓഫ്‌ലൈനായി തന്നെ പ്രവർത്തിക്കും. മൊബൈൽ സിഗ്നൽ അടിക്കടി നഷ്ടപ്പെടുന്ന വലിയ നഗരങ്ങൾ ചുറ്റിക്കാണാൻ ഇത് ഏറെ സഹായകരമാണ്.

2. മാപ്സ്.മി (Maps.me)

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നും മാറി ഉൾപ്രദേശങ്ങളിലേക്കും കാടുകളിലേക്കും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ആപ്പാണിത്. ഇന്റർനെറ്റിന്റെ സഹായമില്ലാതെ തന്നെ നടക്കാനും സൈക്കിൾ ചവിട്ടാനും വാഹനം ഓടിക്കാനുമുള്ള വിശദമായ വഴികൾ ഈ ആപ്പ് നൽകുന്നു. പ്രധാനപ്പെട്ട റെസ്റ്റോറന്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയെല്ലാം ഇതിൽ ഓഫ്‌ലൈനായി അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഫോണിന്റെ മെമ്മറി അധികം കവരാത്ത ലൈറ്റ് വെയ്റ്റ് ആപ്പായതിനാൽ ബഡ്ജറ്റ് ഫോണുകളിലും ആപ്പ് നന്നായി പ്രവർത്തിക്കും.

3. ഹിയർ വിഗോ (HERE WeGo)

നൂറിലധികം രാജ്യങ്ങളിലെ ഓഫ്‌ലൈൻ മാപ്പുകളും നാവിഗേഷനും നൽകുന്ന ആപ്പാണിത്. മാപ്പുകൾ ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാൽ മൊബൈൽ ഡാറ്റ ഇല്ലെങ്കിലും ‘ടേൺ-ബൈ-ടേൺ’ (Turn-by-turn) ദിശാസൂചനകൾ ഇതിലൂടെ ലഭ്യമാകും. പല പ്രമുഖ നഗരങ്ങളിലെയും പൊതുഗതാഗത റൂട്ടുകളും യാത്രാസമയവും വരെ ഇന്റർനെറ്റ് ഇല്ലാതെ തന്നെ ഈ ആപ്പിൽ അറിയാൻ സാധിക്കും. ദീർഘദൂര റോഡ് യാത്രകൾക്ക് ഇത് വളരെ ഉപകാരപ്രദമാണ്.

4. ഓസ്മാൻഡ് (OsmAnd)

‘ഓപ്പൺ സ്ട്രീറ്റ് മാപ്പ്’ ഡാറ്റയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഓഫ്‌ലൈൻ നാവിഗേഷൻ ആപ്പാണിത്. ഓഫ്‌ലൈൻ മാപ്പുകൾക്ക് പുറമെ ജിപിഎസ് നാവിഗേഷൻ, വനങ്ങളിലെയും മലകളിലെയും കാൽനടപ്പാതകൾ എന്നിവയും ഇതിൽ നിന്ന് അറിയാൻ കഴിയും. ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിൽ പോലും ഭൂപ്രകൃതിയുടെ ഉയർച്ചതാഴ്ചകൾ വ്യക്തമായി കാണാൻ സാധിക്കുമെന്നതിനാൽ ട്രെക്കിംഗ് നടത്തുന്നവർക്കും സൈക്കിൾ യാത്രക്കാർക്കും സാഹസിക സഞ്ചാരികൾക്കും ഇത് ഏറെ അനുയോജ്യമാണ് ഈ ആപ്പ്.

5. ഗൂഗിൾ ട്രാൻസ്ലേറ്റ് (Google Translate – Offline Mode)

അപരിചിതമായ സ്ഥലങ്ങളിൽ ഭാഷാ ബുദ്ധിമുട്ടുകൾ മറികടക്കാൻ ഗൂഗിൾ ട്രാൻസ്ലേറ്റിന്റെ ഓഫ്‌ലൈൻ ഫീച്ചർ സഹായിക്കും. തങ്ങൾക്ക് ആവശ്യമുള്ള ഭാഷകളുടെ ‘ലാംഗ്വേജ് പാക്കുകൾ’ (Language packs) മുൻകൂട്ടി ഡൗൺലോഡ് ചെയ്താൽ ഇന്റർനെറ്റ് ഇല്ലാതെ തന്നെ വാക്കുകളും വാചകങ്ങളും വിവർത്തനം ചെയ്യാം. ചില ഭാഷകളിൽ ഓഫ്‌ലൈൻ മോഡിൽ തന്നെ വോയ്‌സ് ഇൻപുട്ടും ക്യാമറ ഉപയോ​ഗിച്ചുള്ള ട്രാൻസ്ലേഷനും (ക്യാമറ ബോർഡുകൾക്ക് നേരെ പിടിച്ച് അർത്ഥം മനസ്സിലാക്കുന്നത്) ഈ ആപ്പിൽ ലഭിക്കും.

6. ട്രയൽ വാലറ്റ് (Trail Wallet)

യാത്രകൾക്കിടയിലെ ചെലവുകൾ കൃത്യമായി ട്രാക്ക് ചെയ്യാൻ സഞ്ചാരികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു ലളിതമായ ഓഫ്‌ലൈൻ ആപ്പാണിത്. ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിൽ പോലും ദിവസേനയുള്ള ചെലവുകൾ രേഖപ്പെടുത്താനും അവയെ വിവിധ കാറ്റഗറികളായി തിരിക്കാനും ബഡ്ജറ്റ് നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. ഒന്നിലധികം കറൻസികളെ പിന്തുണയ്ക്കുന്ന ഈ ആപ്പ്, ഓഫ്‌ലൈൻ ആയിരിക്കുമ്പോൾ തന്നെ കറൻസി മൂല്യങ്ങൾ മാറ്റാനും സഹായിക്കും.
Sources:mediamangalam

http://theendtimeradio.com

Travelling without a reliable internet connection can be stressful, especially in unfamiliar destinations. From navigating winding streets to tracking expenses, we often rely heavily on our phones. Thankfully, several travel apps are designed to function entirely offline once set up. These apps let you plan, navigate and stay organised without chasing Wi-Fi or data signals. For travellers heading to remote areas or abroad, they can be absolute game changers.

Best Offline Travel Apps For Seamless Journeys
1. Google Maps (Offline Mode)
Google Maps allows travellers to download entire city or region maps in advance. Once saved, the app works offline for navigation, directions and place searches. You can still locate nearby landmarks, hotels and restaurants without using data. It is especially useful for exploring large cities where signal may drop frequently.

2. Maps.me
Maps.me is a favourite among travellers heading off the beaten path. The app offers detailed offline maps with walking, cycling and driving routes. Points of interest, restaurants and attractions are clearly marked and accessible without the internet. The maps are lightweight, making them ideal for budget phones and long trips.

3. HERE WeGo
HERE WeGo provides offline maps and navigation for over a hundred countries. After downloading, users can access turn-by-turn directions even without mobile data. Public transport routes and estimated travel times are also available offline in many cities. The app is particularly helpful for road trips across regions.

4. OsmAnd
OsmAnd is a robust offline navigation app based on OpenStreetMap data. It supports offline maps, GPS navigation and walking trails. Travellers can view contour lines, elevation details and cycling routes without any internet connection. It is well suited for hikers, cyclists and adventure travellers.

5. Google Translate (Offline Mode)
Language barriers become far easier to manage with Google Translate’s offline feature. By downloading language packs in advance, users can translate text and phrases without internet. The app supports voice input and camera translation in offline mode for some languages. It is invaluable when travelling in countries with limited connectivity.

6. Trail Wallet
Trail Wallet is a simple offline expense tracker designed specifically for travellers. Users can log daily spending, categorise expenses and monitor budgets without internet access. It supports multiple currencies and converts values even when offline. This makes it ideal for keeping finances in check on long journeys.

With the right offline apps installed, travelling becomes smoother, more confident and far less dependent on connectivity.
 http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Travel

ട്രെയിൻ യാത്രക്കാരുടെ ടിക്കറ്റിനൊപ്പം ഒറിജിനൽ ഫോട്ടോ തിരിച്ചറിയൽ രേഖ കർശനമാക്കിയിരിക്കുന്നു: ഇന്ത്യൻ റെയിൽവേ

Published

on

ഇന്ത്യൻ റെയിൽവേ ട്രെയിൻ യാത്രകളിൽ ടിക്കറ്റിനൊപ്പം ഒറിജിനൽ ഫോട്ടോ തിരിച്ചറിയൽ രേഖ കരുതുന്നത് കർശനമാക്കിയിട്ടുണ്ട്. ടിക്കറ്റ് പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി, യാത്രക്കാർ യഥാർഥ തിരിച്ചറിയൽ രേഖകൾ തന്നെ ഹാജരാക്കണമെന്ന് റെയിൽവേ കർശന നിർദേശം നൽകിയിട്ടുണ്ട്.

യാത്രക്കാർ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ താഴെ നൽകുന്നു:
• ഫോണിലെ ഫോട്ടോകൾ സ്വീകരിക്കില്ല: മൊബൈൽ ഫോൺ ഗാലറിയിലുള്ള തിരിച്ചറിയൽ രേഖകളുടെ ഫോട്ടോകളോ PDF ഫയലുകളോ സ്ക്രീൻഷോട്ടുകളോ പരിശോധന വേളയിൽ അംഗീകരിക്കില്ല.

• ഡിജിറ്റൽ രേഖകൾക്ക് അനുമതി: കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുള്ള DigiLocker അല്ലെങ്കിൽ mAadhaar ആപ്പുകളിൽ തത്സമയം (Live) ലോഗിൻ ചെയ്ത് കാണിക്കുന്ന ഡിജിറ്റൽ രേഖകൾ പരിശോധനയ്ക്കായി സ്വീകരിക്കും.

• ഗ്രൂപ്പ് ടിക്കറ്റുകൾ: ഒന്നിലധികം പേർ ഒരുമിച്ച് ഒരേ ടിക്കറ്റിൽ (Shared Ticket/PNR) യാത്ര ചെയ്യുമ്പോൾ, അതിൽ ഉൾപ്പെട്ട കുറഞ്ഞത് ഒരാളെങ്കിലും ഒറിജിനൽ തിരിച്ചറിയൽ രേഖ കൈവശം കരുതണം. ആരും രേഖ ഹാജരാക്കിയില്ലെങ്കിൽ ആ ടിക്കറ്റിലെ എല്ലാ യാത്രക്കാരെയും ടിക്കറ്റില്ലാത്തവരായി കണക്കാക്കും.

• ഇളവുകൾ ലഭിച്ചവർ: കൺസഷൻ നിരക്കുകളിലോ പ്രത്യേക റിസർവേഷൻ ക്വാട്ടകളിലോ റെയിൽവേ പാസുകളിലോ യാത്ര ചെയ്യുന്നവർ അതിന് അർഹതയുണ്ടെന്ന് തെളിയിക്കുന്ന ഒറിജിനൽ രേഖകൾ തന്നെ കാണിക്കണം.

• പിഴ ശിക്ഷകൾ: ടിക്കറ്റ് ഉണ്ടായിരുന്നിട്ടും ഒറിജിനൽ ഐഡി കാർഡ് കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ, റെയിൽവേ നിയമപ്രകാരം നിങ്ങളെ ‘ടിക്കറ്റില്ലാത്ത യാത്രക്കാരനായി’ കണക്കാക്കും. റെയിൽവേ നിയമ ഭേദഗതി അനുസരിച്ച് യാത്ര ചെയ്യുന്ന ക്ലാസിലെ മുഴുവൻ ടിക്കറ്റ് നിരക്കിനൊപ്പം 500 രൂപ കനത്ത പെനാൽറ്റിയും (പിഴ) ഈടാക്കും.

യാത്രകളിൽ ഉപയോഗിക്കാവുന്ന 10 അംഗീകൃത ഒറിജിനൽ രേഖകൾ:
1. ആധാർ കാർഡ് (Aadhaar Card)
2. വോട്ടർ ഐഡി (Voter ID)
3. പാൻ കാർഡ് (PAN Card)
4. ഡ്രൈവിംഗ് ലൈസൻസ് (Driving Licence)
5. പാസ്‌പോർട്ട് (Passport)
6. കേന്ദ്ര/സംസ്ഥാന സർക്കാരുകൾ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകൾ
7. അംഗീകൃത സ്കൂൾ അല്ലെങ്കിൽ കോളേജ് ഐഡി കാർഡ്
8. ഫോട്ടോ പതിച്ച ദേശസാൽകൃത ബാങ്ക് പാസ്‌ബുക്ക്
9. ബാങ്കുകൾ നൽകിയിട്ടുള്ള ലാമിനേറ്റഡ് ഫോട്ടോയുള്ള ക്രെഡിറ്റ് കാർഡുകൾ
10. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ/പി.എസ്.യു നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകൾ
 http://theendtimeradio.com

Indian Railways ticket checking drive: Indian Railways is set to intensify its ticket-checking drive from today to October 31, 2026, with special attention on the validity and authenticity of passenger tickets. The move comes ahead of the festival season, when passenger traffic is expected to increase. The drive will be carried out by Central Railway and will focus on tickets booked under concessions, specified reservation quotas and various railway passes.

Original ID card required
According to Dr Swapnil Nila, Chief Public Relations Officer (CPRO), Central Railway, ticket-checking staff will ensure that passengers travelling on concession or under specified reservation quotas carry the prescribed original identity proof to establish their eligibility.

He said that when a ticket is booked for multiple passengers, at least one passenger listed on the ticket must carry the prescribed original identity proof. “In the absence of the required original proof, all the passengers travelling on the ticket will be treated as travelling without a valid ticket, as per the applicable rules,” he added.

Special checks on Concession and Quota train tickets
The railway official further said that ticket-checking staff will also verify the original documents required for passengers travelling under specified concessions or reservation quotas.

He said that the passengers travelling with an E-Pass or PTO must also carry the prescribed original identity proof and ensure that E-Pass/PTO has been duly exchanged for the prescribed authority to travel before undertaking the journey.

Special attention on unreserved train tickets
The zonal railway said that special attention will be given to verifying the genuineness of unreserved train tickets. Ticket-checking staff may use the TTE App wherever required to authenticate and verify tickets during the special checking drive.

Why is Railways conducting the special checking drive?
According to Central Railway, the intensive checking drive is aimed at:

Curbing misuse of reservation facilities
Preventing fraudulent use of concessions and passes
Checking the authenticity of tickets
Plugging leakage of railway revenue
What documents passengers should carry for train travel
According to Indian Railways, the following documents are valid for travelling on train:

  • Voter Photo identity card issued by Election Commission of India.
    Passport.
    PAN Card issued by Income Tax Department.
    Driving Licence issued by RTO.
    Photo identity card having serial number issued by Central/State Government.
    Student Identity Card with photograph issued by recognized School/ College for their students.
    Nationalised Bank Passbook with photograph.
    Credit Cards issued by Banks with laminated photograph.
    Unique Identification Card “Aadhaar”
    Indian Railways doubles ticketless travel fine
    Indian Railways has increased the penalty for passengers travelling without a valid train ticket. In a statement, the national transporter announced that under the provisions of the Jan Vishwas Act, 2026, the minimum penalty under Sections 137 and 138 of the Railway Act, 1989, has been increased to Rs 500 with effect from June 20, 2026.

“As per the provisions of the Jan Vishwas Act, 2026, the minimum penalty under Sections 137 & 138 of the Railway Act, 1989 has been increased from Rs 250 to Rs 500 with effect from 20 June 2026. Passengers are requested to travel with a valid ticket and follow railway rules to avoid penalties,” it said.
 http://theendtimeradio.com

Continue Reading

Travel

ഇന്ത്യക്കാർക്കുള്ള 2026 വിസ നിയമങ്ങൾ :9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

Published

on

യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യങ്ങളുടെ നിയമങ്ങൾ പെട്ടെന്നുമാറുമ്പോൾ വിദേശയാത്രകൾ സങ്കീർണ്ണമായി മാറാറുണ്ട്. 2026-ൽ ഇന്ത്യൻ യാത്രക്കാർ ഒരു രാജ്യം സന്ദർശിക്കുമ്പോൾ, അവിടെ ഇപ്പോഴും ഓൺ-അറൈവൽ വിസ ലഭ്യമാണോ അതോ ഇ-വിസ, ഇ.ടി.എ (ETA) അല്ലെങ്കിൽ മറ്റ് മുൻകൂട്ടിയുള്ള യാത്രാ നടപടികളിലേക്ക് മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഏറ്റവും പുതിയ 2026 ലെ കണക്കുകൾ പ്രകാരം, ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കായി ഒൻപത് രാജ്യങ്ങൾ തങ്ങളുടെ വിസ അല്ലെങ്കിൽ പ്രവേശന നടപടികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ലാവോസ്, ഖത്തർ മുതൽ ശ്രീലങ്ക, ഇറാൻ, ചിലി, ഘാന, വെനിസ്വേല, കേപ്പ് വെർഡെ, നിക്കരാഗ്വ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ചില രാജ്യങ്ങൾ ഓൺ-അറൈവൽ വിസയിൽ നിന്ന് ഓൺലൈൻ അപേക്ഷാ സംവിധാനത്തിലേക്ക് മാറിയപ്പോൾ, മറ്റു ചില രാജ്യങ്ങൾ പുതിയ വിസ വിഭാഗങ്ങളോ ഡിജിറ്റൽ അനുമതി സംവിധാനങ്ങളോ ആണ് നടപ്പിലാക്കിയിരിക്കുന്നത്.

ഇന്ത്യക്കാർക്കായി വിസ നിയമങ്ങൾ മാറ്റിയ രാജ്യങ്ങൾ?
2025-ലെയും നിലവിലെയും പാസ്‌പോർട്ട് ഇൻഡക്സ് വിവരങ്ങൾ അനുസരിച്ച്, ഈ ഒൻപത് രാജ്യങ്ങൾ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കായുള്ള വിസ അല്ലെങ്കിൽ പ്രവേശന നടപടികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങളെല്ലാം കർശനമായ നിയമങ്ങൾ മാത്രമാണെന്ന് പറയാനാവില്ല; ചില രാജ്യങ്ങൾ ഓൺലൈൻ അപേക്ഷകളിലേക്ക് മാറിയപ്പോൾ, മറ്റു ചില രാജ്യങ്ങൾ ഓൺ-അറൈവൽ വിസ സൗകര്യം ഒഴിവാക്കിയിട്ടുമുണ്ട്.

ലാവോസ്: ഓൺ-അറൈവൽ വിസ സംവിധാനം ലാവോസ് ഒഴിവാക്കുകയും പകരം ഇ-വിസ ഏർപ്പെടുത്തുകയും ചെയ്തു. വിമാനത്താവളത്തിൽ വെച്ച് നടപടികൾ പൂർത്തിയാക്കുന്നതിന് പകരം യാത്രക്കാർ പുറപ്പെടുന്നതിന് മുൻപ് തന്നെ ഓൺലൈനായി അപേക്ഷ സമർപ്പിച്ച് അനുമതി വാങ്ങിയിരിക്കണം.

ഖത്തർ: നേരത്തെ ലഭ്യമായിരുന്ന ഓൺ-അറൈവൽ വിസ സൗകര്യം ഇപ്പോൾ ലഭ്യമല്ല. ഇന്ത്യൻ പൗരന്മാർ ഇപ്പോൾ മുൻകൂറായി ഇ-വിസ കരസ്ഥമാക്കേണ്ടതുണ്ട്.

ശ്രീലങ്ക: 2025-ൽ ഇ-വിസ ഓൺ അറൈവൽ എന്ന് രേഖപ്പെടുത്തിയിരുന്ന സംവിധാനം ഇപ്പോൾ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) ആയി മാറ്റിയിരിക്കുന്നു. യാത്രയ്ക്ക് മുൻപ് തന്നെ ഇതിനുള്ള അനുമതി ലഭിക്കേണ്ടതാണ്.

ഇറാൻ: 2025 നവംബറിൽ ഇറാനിലെ ഓൺ-അറൈവൽ വിസ സൗകര്യം അവസാനിച്ചു. നിലവിൽ ഇ-വിസ നിർബന്ധമാക്കിയിട്ടുണ്ട്.
ചിലി, ഘാന, വെനിസ്വേല: ഈ മൂന്ന് രാജ്യങ്ങളും യാത്രക്കാർക്ക് കൂടുതൽ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മുൻപ് “വിസ ആവശ്യമാണ്” എന്ന വിഭാഗത്തിലുണ്ടായിരുന്ന ഈ രാജ്യങ്ങൾ ഇപ്പോൾ ഇ-വിസ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്, ഇത് വഴി നടപടികൾ പൂർണ്ണമായും ഓൺലൈനാക്കി മാറ്റിയിരിക്കുന്നു.

കേപ്പ് വെർഡെ: 2026 ജനുവരി 1 മുതൽ ഇന്ത്യ ഉൾപ്പെടെയുള്ള 96 രാജ്യങ്ങളിലെ പൗരന്മാർക്കായി കേപ്പ് വെർഡെ ഓൺ-അറൈവൽ വിസ റദ്ദാക്കി. ഇനി മുതൽ മുൻകൂട്ടിയുള്ള വിസ നിർബന്ധമാണ്.

നിക്കരാഗ്വ: 2026 ഫെബ്രുവരി 14 മുതൽ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ ഓൺലൈനായി ഇലക്ട്രോണിക് വിസയ്ക്കായി അപേക്ഷിക്കുകയോ അല്ലെങ്കിൽ നിക്കരാഗ്വയുടെ ഇമിഗ്രേഷൻ അധികാരികൾക്ക് ഇമെയിൽ വഴി ഫോം സമർപ്പിക്കുകയോ ചെയ്യണം. ഇവിടെയും ഓൺ-അറൈവൽ സൗകര്യം ഇനി ലഭ്യമല്ല.

ഓൺ-അറൈവൽ വിസയും ഇ-വിസയും ഒരേപോലെയുള്ളവയല്ല. രണ്ടാമതു പറഞ്ഞതിന് യാത്രയ്ക്ക് മുൻപ് തന്നെ അനുമതി ലഭിക്കേണ്ടതുണ്ട്, അതിനാൽ ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം വിസയ്ക്കായി കാത്തിരിക്കുക എന്നത് ഇനി സാധ്യമായേക്കില്ല. പാസ്‌പോർട്ട് ഇൻഡക്സ് താരതമ്യം ഒരു നല്ല തുടക്കമാണെങ്കിലും, യാത്രക്കാർ ലക്ഷ്യസ്ഥാനത്തെ ഔദ്യോഗിക ഇമിഗ്രേഷൻ പോർട്ടൽ, എംബസി അല്ലെങ്കിൽ കോൺസുലേറ്റ് എന്നിവ വഴി ഏറ്റവും പുതിയ നിയമങ്ങൾ കൃത്യമായി പരിശോധിക്കേണ്ടതാണ്. റീഫണ്ട് ലഭിക്കാത്ത വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുൻപ് പാസ്‌പോർട്ടിന്റെ കാലാവധി, പ്രോസസ്സിംഗ് സമയം, ഫീസ്, അനുവദനീയമായ താമസ കാലാവധി, മറ്റ് പ്രവേശന ഫോമുകൾ എന്നിവയെല്ലാം ഉറപ്പുവരുത്തുക
http://theendtimeradio.com

That dream international getaway can become complicated when the rules change after you have already shortlisted your destination. In 2026, Indian travellers may also need to check whether a country still offers visa on arrival or has moved to an e-visa, ETA or another pre-travel process.

According to the latest 2026 roundup, nine countries have changed visa or entry procedures for Indian passport holders. The updates span destinations from Laos and Qatar to Sri Lanka, Iran, Chile, Ghana, Venezuela, Cape Verde and Nicaragua. In some cases, the change involves moving from visa on arrival to an online application, while others involve revised visa categories or digital authorisation systems.

What does this mean for your next holiday? A familiar destination may still be open to Indian tourists, but its entry process could look different from what older travel guides suggest. Here is a look at the nine countries, what has changed and what travellers should check before heading to the airport

Which Countries Have Changed Visa Rules For Indians?
According to a comparison of the 2025 and current Passport Index listings reported by NDTV, these nine countries have changed their visa or entry processes for Indian passport holders. The updates do not all mean stricter rules. Some have moved towards online applications, while others have removed visa-on-arrival access.

Laos
Visa-on-arrival has been replaced by an e-visa. Travellers must apply online and get approval before departure instead of sorting it at the airport.

Qatar
The earlier visa-on-arrival option is gone. Indian citizens now need an e-visa in advance.

Sri Lanka
What was listed as e-visa on arrival in 2025 has changed to an Electronic Travel Authorisation (ETA). Approval is required before the trip.

Iran
Visa-on-arrival ended in November 2025. An e-visa is now mandatory.

Chile, Ghana and Venezuela
These three have moved in a more convenient direction. Previously listed as “visa required,” they now offer an e-visa option, making the process fully online.

Cape Verde
From January 1, 2026, the country scrapped visa-on-arrival for citizens of 96 countries, including India. A prior visa is now needed.
http://theendtimeradio.com

Continue Reading

Travel

ഡ്രൈവിങ് ലൈസൻസിന് ഇനി ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റും; ഡിസംബർ ഒന്ന് മുതൽ നടപ്പാക്കും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ഡ്രൈവിങ് ലൈസൻസ് നടപടികളിൽ മാറ്റം വരുത്താൻ മോട്ടോർ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി ലൈസൻസ് ലഭിക്കുന്നതിനായി പുതിയൊരു പരീക്ഷ കൂടി ഉൾപ്പെടുത്തി ഗതാഗത കമ്മീഷണർ ഉത്തരവിറക്കി.

ഡ്രൈവിങിനിടെ റോഡിൽ പെട്ടെന്നുണ്ടാകുന്ന അപകടസാധ്യതകളും തടസ്സങ്ങളും കൃത്യമായി മനസിലാക്കി അതിനനുസരിച്ച് സുരക്ഷിതമായി വാഹനം നിയന്ത്രിക്കാൻ പ്രാപ്തരാക്കുന്ന ഹസാർഡ് പെർസെപ്ഷൻ പരിശീലനമാണ് പുതിയതായി ഏർപ്പെടുത്തുന്നത്. ഈ ഡിസംബർ 1 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിലുണ്ട്.

ലേണേഴ്സ് ലൈസൻസ് ടെസ്റ്റിന് ശേഷം ഹസാർഡ് പെർസെപ്ഷൻ പരീക്ഷ കമ്പ്യൂട്ടർ മുഖേന നടത്തും. ഇതിൽ റോഡിലെ അപകടസാധ്യതകൾ തിരിച്ചറിയാനുള്ള ശേഷിയാണ് വിലയിരുത്തുക. ഡിസംബർ 1 മുതൽ ഡ്രൈവിങ് ടെസ്റ്റ് നാല് ഘട്ടങ്ങളായിട്ടായിരിക്കും നടക്കുക. ലേണേഴ്സ് ടെസ്റ്റ്, ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിവയായിരിക്കും ഇത്. അംഗീകൃത ഡ്രൈവിങ് സ്കൂളുകൾ അടുത്ത മൂന്ന് മാസത്തിനകം അപേക്ഷകർക്ക് ഹസാർഡ് പെർസെപ്ഷൻ പരിശീലനം നൽകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ലൈസൻസ് നൽകുന്നതിലെ ഗുണനിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനുമാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ പുതിയ തീരുമാനം.
Sources:cchintha.in

http://theendtimeradio.com

In a major overhaul aimed at bringing down fatalities caused by poor driver judgment on roads, Keralam is set to become the first Indian state to introduce a computer-based Hazard Perception Test for driving licence applicants, bringing local standards on a par with several western nations.

The new computer test evaluates an applicant’s ability to spot road hazards in real time before they cause real-world crashes. Transport Commissioner Nagaraju Chakilam has made the test mandatory statewide from December 1.

The decision stems from the recognition that conventional yard and road tests fail to simulate critical risk scenarios. Key safety factors such as navigating sharp curves, driving through heavy downpours, dealing with night-time glare and reacting to sudden pedestrian or animal movement-cannot be safely or reliably recreated during a standard road test.

Under the new format, candidates will sit before a computer screen to watch 10 video clips, each a minute long, featuring up to two potential real-world hazards. Much like an interactive simulation, applicants must click a mouse or tracker the instant they spot a developing hazard, such as a child chasing a ball into the street or a vehicle abruptly pulling out of a side lane.

Out of 100 total marks, full points will be awarded for quick, timely click-responses, while delayed reactions will lead to deductions.

Candidates will have to secure at least 60% (60 marks) to qualify for the practical driving round. The test will expand the state’s driving evaluation into a four-part sequence: online learner’s test (Part I), the 30-day waiting period, computer-based Hazard Perception Test (Part II), and finally ground (Part III) and road tests (Part IV).

The initiative has been in the works for the last two years under the transport commissioner’s leadership as part of the MVD’s ‘Mission Zero’ campaign, which was launched in 2024 and targets high-risk groups, including pedestrians, motorcyclists and heavy vehicle drivers, to achieve zero road fatalities by 2040.

To ensure a smooth transition, the department will give people adequate time to adapt to the system. Authorised motor driving schools across the state have been directed to begin hazard perception training using open-source tools. Regional transport officers (RTOs) and joint RTOs will launch statewide inspections on October 1 to ensure driving schools have installed the necessary computer setups.

Interactive simulation

Under the new format, candidates will sit before a computer screen to watch 10 video clips, each a minute long, featuring up to two potential real-world hazards

Much like an interactive simulation, applicants must click a mouse or tracker the instant they spot a developing hazard

Out of 100 total marks, full points will be awarded for quick, timely click-responses, while delayed reactions will lead to deductions
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news13 hours ago

Christian Pilot Who Prayed Lord’s Prayer Before Fatal Florida Plane Crash Remembered for Powerful Faith

The heartbreaking final moments of a Florida plane crash that claimed nine lives have taken on an even deeper significance...

us news13 hours ago

‘This Is the Firewall Midterm’: Pastor Samuel Rodriguez Warns Against Christian Apathy

At the National Hispanic Christian Leadership Conference’s 25th Anniversary Summit, faith leaders delivered a pointed message about the upcoming midterm...

world news14 hours ago

2033-നകം 30,000 മിഷനറിമാരെ അയക്കാൻ ഇന്തോനേഷ്യ

ന്യൂയോർക്ക്: ആഗോള സുവിശേഷ പ്രവർത്തനത്തിനായി വലിയൊരു മുന്നേറ്റത്തിന് ഇന്തോനേഷ്യ ഒരുങ്ങുന്നു. 2033-നകം 30,000 മിഷനറിമാരെ മറ്റ് രാജ്യങ്ങളിലേക്ക് അയക്കുക എന്നതാണ് നേതാക്കൾ മുന്നോട്ട് വെച്ചിരിക്കുന്ന വലിയ ലക്ഷ്യം....

National14 hours ago

അസംബ്ലീസ് ഓഫ് ഗോഡ് നവിമുംബൈ സെക്ഷൻ കൺവെൻഷനും റിവൈവൽ മീറ്റിംഗും നവംബർ 13, 14 തീയതികളിൽ സിബിഡി ബേലാപ്പൂരിൽ

നവിമുംബൈ: അസംബ്ലീസ് ഓഫ് ഗോഡ് വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്രയുടെ നവിമുംബൈ സെക്ഷന്റെ ആഭിമുഖ്യത്തിൽ സെക്ഷൻ കൺവെൻഷനും റിവൈവൽ മീറ്റിംഗും സംഘടിപ്പിക്കുന്നു. 2026 നവംബർ 13,...

National14 hours ago

ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വൽസൻ ഏബ്രഹാം നിത്യതയിൽ

  ആഗോള പെന്തക്കോസ്ത് സമൂഹത്തിന് തീരാനഷ്ടം; ആത്മീയ നേതൃത്വത്തിലെ ശ്രദ്ധേയ അധ്യായത്തിന് വിരാമം. കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ (ഐപിസി) ജനറൽ പ്രസിഡന്റും ആഗോള പെന്തക്കോസ്ത് ക്രൈസ്തവ...

us news2 days ago

America’s Women: Called for Such a Time as This

The order had already been issued. An entire people faced destruction, and the man responsible held extraordinary power. Yet one...

Trending

Copyright © 2019 The End Time News