National
സ്കൂളുകളിൽ ഇന്റർനെറ്റ് കട്ട് ചെയ്ത് സർക്കാർ; സൗജന്യമായിരുന്ന കെ ഫോൺ ഇന്റർനെറ്റ് സേവനം ഇനി ബില്ല് അടച്ചവർക്ക് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ സ്കൂളുകൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകിയിരുന്ന കെ ഫോൺ സേവനം നിർത്തലാക്കി. ഇനി ബില്ല് അടക്കുന്നവർക്ക് മാത്രം ഇന്റർനെറ്റ് സേവനം നൽകിയാൽ മതിയെന്ന തീരുമാനത്തെ തുടർന്നാണ് നടപടി. ഇത് സംബന്ധിച്ച് കെ ഫോൺ ഇമെയിൽ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടു. സംസ്ഥാനത്ത് 6000 സ്കൂളുകളിലാണ് കെ ഫോൺ സേവനം നൽകുന്നത്. ഒരു ഓഫീസിനും ഇനി മുതൽ സൗജന്യമില്ലെന്ന് കെ ഫോൺ അറിയിച്ചു. 2018 മുതലാണ് കെ ഫോൺ സേവനം ലഭിച്ച് തുടങ്ങിയത്. കെ ഫോൺ ആവശ്യമെങ്കിൽ അറിയിക്കണമെന്ന് സ്കൂളുകൾക്ക് നിർദേശവും നൽകി.
സംസ്ഥാനത്തെ എല്ലാവർക്കും കുറഞ്ഞ ചെലവിലും ഗുണമേന്മയുള്ളതുമായ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് കെ-ഫോണ്‍. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് നൽകലും പദ്ധതിയുടെ ലക്ഷ്യമാണ്. ഐടി വകുപ്പിന് കീഴില്‍ കെ.എസ്.ഇ.ബി (KSEB), കെ.എസ്.ഐ.ടി.ഐ.എൽ (KSITIL) എന്നിവർ ചേർന്നാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, ആശുപത്രികൾ, ഐടി പാർക്കുകൾ, മറ്റ് സർക്കാർ ഓഫീസുകൾ എന്നിവയെല്ലാം കെ-ഫോൺ വഴി ഇതിനകം ബന്ധിപ്പിച്ചിരുന്നു. ഇന്റർനെറ്റ് ഒരു അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം.
Sources:mediamangalam
Regarding the payment of bills to KFON over the internet connectivity to schools, the general education department will soon release a clarifying order on the issue. With a total of 6,000 schools both government and aided currently availing KFON internet connectivity, the discontinuation of its free service has taken up a political dimension with Kerala School Teachers Association (KSTA) criticising the move.
While the government schools have been asked to pay the bills from the current academic year through funds from the government or local bodies concerned, in aided schools, managements will have to pay.
On July 6, an order was issued to all DDEs that the schools must clarify if they wished to continue the KFON internet connectivity, stating that KFON does not provide free connections to schools. The order also said that the agency has asked for the annual renewal of the connections.
Meanwhile, the issue has stirred up a row, with the CPM’s teachers’ association KSTA commenting it as a reflection of the government’s attitude towards the education sector.
http://theendtimeradio.com
National
ഐപിസി കർണാടക സ്‌റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 13മുതൽ 15 വരെ
ബെംഗളൂരു: ഐപിസി കർണാടക സ്‌റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 13മുതൽ 15 വരെ ഹൊറമാവ് അഗര ഐപിസി ഹെഡ്‌ക്വാർട്ടേഴ്‌സ് ഹാളിൽ നടക്കും. സ്‌റ്റേറ്റ് പ്രസിഡൻ്റ് പാസ്‌റ്റർ ഡോ. വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
പാസ്‌റ്റർമാരായ ഡോ. ലാജി പോൾ (പ്രസിഡൻ്റ്,ഐപിസി എൻ. ആർ), സജി മാത്യൂ. ( മശി മണ്ടേലി ഇന്ത്യാ), സാം ജോർജ്, വിൽസൺ ജോസഫ്, കെ.വി. ജോസ്, വർഗീസ് മാത്യൂ, പി. പി. ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.
“ശുശ്രൂഷയിലെ മികവ് Excellence in Ministry “ എന്നതാണ് ചിന്താവിഷയം.
കർണാടകയുടെ വിവിധ ജില്ലകളിൽ നിന്നുള്ള ആയിരത്തോളം ശുശ്രൂഷകർ സമ്മേളനത്തിൽ പങ്കെടുക്കും.
ഐപിസി കർണാടക സ്‌റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്‌റ്റർ കെ.വി.ജോസ്, സെക്രട്ടറി പാസ്‌റ്റർ വർഗീസ് മാത്യൂ, ജോയിൻ്റ് സെക്രട്ടറിമാരായ പാസ്‌റ്റർ പി.പി.ജോസഫ്, ബ്രദർ പി.പോൾസൺ, ട്രഷറർ ബ്രദർ ഷാജി പാറേൽ, മാനേജർമാരായ പാസ്‌റ്റർ ജോർജ് ഏബ്രഹാം, ബ്രദർ ജോയ് പാച്ചച്ചൻ എന്നിവർ നേതൃത്വം നൽകും.
Sources:maruppacha
National
നെടുമങ്ങാട് വേർഡ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് ഒക്ടോബർ 18ന്
നെടുമങ്ങാട് വേർഡ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നെടുമങ്ങാട് ടൗൺ ഹാളിലാണ് സംഗീത-ആത്മീയ സംഗമം നടക്കുക.
പ്രശസ്ത ഗായകരായ വിജയ് ബെനഡിക്ട്, ഡലീമ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറുന്ന സംഗീത വിരുന്നാണ് പരിപാടിയുടെ പ്രധാന ആകർഷണം. പ്രശസ്ത അന്താരാഷ്ട്ര പ്രഭാഷകനായ ഡോ. ബാബു പി. തോമസ് ചടങ്ങിൽ മുഖ്യസന്ദേശം നൽകും.
സംഗീതത്തിലൂടെയും ആത്മീയ കൂട്ടായ്മയിലൂടെയും അനുഗ്രഹകരമായ അനുഭവം ഒരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. ഏവരെയും ഗോസ്പൽ മ്യൂസിക് ഫെസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നതായി വേർഡ് ബൈബിൾ കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ ബിജു ജോർജ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: +91 98479 00453
Sources:christiansworldnews
National
ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കി ചിറയിൽ കുടുംബം
തിരുവല്ല: ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് സൗജന്യ കിടപ്പാടം ഒരുക്കി ചിറയിൽ റവ. ചാക്കോ പുന്നൂസ്.തിരുവല്ല നഗരസഭ 11 -ാം വാർഡിൽ കറ്റോട് റോഡ് വശത്തുള്ള 50 സെൻ്റ് സ്ഥലമാണ് 8 കുടുംബങ്ങൾക്ക് ഭാവിപ്രതീക്ഷയുടെ വെള്ളി വെളിച്ചം നൽകുന്നത്.
റവ. ചാക്കോ പുന്നൂസ് വിദേശത്ത് സ്ഥിരതാമസമായതിനാൽ ഐപിസി ചേർത്തല സെൻ്റർ ശുശ്രൂഷകനും തിരുവല്ല തെങ്ങേലി സ്വദേശിയുമായ പാസ്റ്റർ സാബു തോമസിൻ്റെ ചുമതലയിൽ ഇവരുടെ ഭൂമി സംബന്ധിച്ചുള്ള രേഖകൾ 8 പേരുടെയും പേരിൽകൂട്ടി കരം അടച്ച് കൈമാറി.ഇതിൽ പൊതു പ്രാർത്ഥനാലയത്തിനും സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ചിറയിൽ ഈഡൻ ഗാർഡൻസ് എന്നാണ് സ്ഥലത്തിൻ്റെ പൊതുപേര്.
15 വർഷത്തേക്ക് ഇവ മറ്റാർക്കും കൈമാറ്റം ചെയ്യാൻ കഴിയാത്ത നിലയിൽ കരാർ ഒപ്പിട്ടിട്ടുണ്ട്.പാസ്റ്റർ സാബു തോമസിൻ്റെ യുഎസ് സന്ദർശനവേളയിലാണ് റവ. ചാക്കോ പുന്നൂസ് തൻ്റെ സ്ഥലം ഭൂരഹിതർക്ക് ദാനം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്.
ഭൂരേഖകൾ കൈമാറുന്ന സമ്മേളനം റവ.ചാക്കോ പുന്നൂസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാബു തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ടി.ഒ.രാജു, കുര്യൻ കുഴിപറമ്പിൽ, ഐപിസി തിരുവല്ല സെൻ്റർ ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, നഗരസഭ കൗൺസിലർമാരായ സണ്ണി മനയ്ക്കൽ, ജയശ്രീ മുരിക്കനാട്ടിൽ, എം.ടി.ഏബ്രഹാം, ലൗജി പാപ്പച്ചൻ, അലക്സ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
http://theendtimeradio.com
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’
-
Movie12 months agoRoles Jaakko Ohtonen Played Before Taking on Jesus in Mel Gibson’s ‘The Resurrection of the Christ’
-
Movie12 months agoChristian Production ‘The Thorn’ Immerses Audiences in the Biblical Story of Jesus
-
world news12 months ago20 Living Israeli Hostages Reunite with Loved ones; President Trump in Israel: ‘The War is Over’

