Connect with us

us news

ഐ.പി.സി. എന്‍.ആര്‍.ഐ. ഗ്ലോബല്‍ കോണ്‍ഫറന്‍സിന് ഇനി ദിവസങ്ങള്‍ മാത്രം

Published

on

ഫിലദല്‍ഫിയ: ജൂലൈ 24 മുതല്‍ 26 വരെ നടക്കുന്ന പ്രഥമ ഐ.പി.സി. എന്‍.ആര്‍.ഐ. ഗ്ലോബല്‍ കോണ്‍ഫറന്‍സിന് ഇനി ദിവസങ്ങള്‍ മാത്രം. നോര്‍ത്ത് ഈസ്റ്റ് ഫിലദല്‍ഫിയയിലെ ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ചരിത്രസമ്മേളനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ആധുനിക സൗകര്യങ്ങള്‍, ആത്മീയ ഉണര്‍വ് പകരുന്ന ആരാധനാ യോഗങ്ങള്‍, ബൈബിള്‍ പഠനം, സെമിനാറുകള്‍, യുവജന-സഹോദരി സമ്മേളനങ്ങള്‍, സംഗീത ശുശ്രൂഷകള്‍ എന്നിവയോടെ സമ്പന്നമായ ആത്മീയ വിരുന്നായിരിക്കും കോണ്‍ഫറന്‍സ്.

വെള്ളിയാഴ്ച രാവിലെ ശുശ്രൂഷക സമ്മേളനത്തോടെയാണ് പ്രീ-കോണ്‍ഫറന്‍സിന് തുടക്കമാകുന്നത്. വൈകിട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഭാനേതാക്കളും വിശ്വാസികളും പങ്കെടുക്കും. ഐ.പി.സി. ജനറല്‍ പ്രസിഡന്റ് റവ. ഡോ. വല്‍സന്‍ ഏബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗ്ലോബല്‍ കണ്‍വീനര്‍ ഡോ. ജോര്‍ജ് മാത്യു അധ്യക്ഷത വഹിക്കും. ഗ്ലോബല്‍ സെക്രട്ടറി ഡോ. തോമസ് കിടങ്ങാലില്‍ സ്വാഗതം ആശംസിക്കും. റവ. ഡോ. വല്‍സന്‍ ഏബ്രഹാമും പാസ്റ്റര്‍ നൂറുദ്ദീന്‍ മുള്ളയും മുഖ്യപ്രഭാഷണം നടത്തും.

ശനിയാഴ്ച ബൈബിള്‍ സ്റ്റഡിക്ക് ശേഷം യുവജന സമ്മേളനത്തിന് യൂത്ത് ഡയറക്ടര്‍ ബ്രദര്‍ അലക്‌സ് ചാണ്ടി നേതൃത്വം നല്‍കും. പാസ്റ്റര്‍ സ്റ്റീവ് ജോണ്‍ ദൈവവചനം ശുശ്രൂഷിക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ ”ലോകസുവിശേഷീകരണത്തിനായി യുവജനങ്ങളെ ഒരുക്കുക” എന്ന വിഷയത്തില്‍ റവ. ക്രിസ് ജാക്സണ്‍, ബ്രദര്‍ ബിമല്‍ ജോണ്‍ എന്നിവര്‍ സംസാരിക്കും. പാസ്റ്റര്‍ ഡോ. ആല്‍വിന്‍ ഡേവിഡ് അധ്യക്ഷത വഹിക്കും.

ഉച്ചകഴിഞ്ഞ് നടക്കുന്ന സഹോദരി സമ്മേളനത്തില്‍ സിസ്റ്റര്‍ അക്സ പീറ്റേഴ്സണ്‍ മുഖ്യപ്രഭാഷണം നടത്തും. ലേഡീസ് കോര്‍ഡിനേറ്റര്‍ ഷെര്‍ലി ചാക്കോ മുഖ്യപ്രഭാഷകയെ പരിചയപ്പെടുത്തും. സിസ്റ്റര്‍ ലാലി ഏബ്രഹാം സ്വാഗതം ആശംസിക്കുകയും സിസ്റ്റര്‍ മേഴ്സി ഫിലിപ്പ് അധ്യക്ഷത വഹിക്കുകയും ചെയ്യും.

ശനിയാഴ്ച വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില്‍ ഡോ. തോമസ് കിടങ്ങാലില്‍ അധ്യക്ഷത വഹിക്കും. റവ. നൂറുദ്ദീന്‍ മുള്ള, ഡോ. ബേബി വറുഗീസ്, റവ. ഡോ. ക്രിസ് ജാക്സണ്‍ എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും.

ഞായറാഴ്ച രാവിലെ വിശുദ്ധ സഭായോഗത്തില്‍ റവ. ഡോ. മോനീസ് ജോര്‍ജ് അധ്യക്ഷത വഹിക്കും. ഡോ. ബേബി വറുഗീസും റവ. ഡോ. വല്‍സന്‍ ഏബ്രഹാമും പ്രസംഗിക്കും. ഡോ. സണ്ണി ഫിലിപ്പ് തിരുവത്താഴ ശുശ്രൂഷയെക്കുറിച്ച് സന്ദേശം നല്‍കും. ഗ്ലോബല്‍ കണ്‍വീനര്‍ ഡോ. ജോര്‍ജ് മാത്യു തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശുശ്രൂഷകര്‍ സഹകരിക്കും.

സമ്മേളനത്തിന്റെ സമാപനത്തില്‍ ഗ്ലോബല്‍ ട്രഷറര്‍ ഏബ്രഹാം ബേബി കൃതജ്ഞത രേഖപ്പെടുത്തും.

സംഗീത ശുശ്രൂഷയ്ക്ക് പാസ്റ്റര്‍ മാര്‍ക്ക് ത്രിഭുവന്‍ (മുംബൈ), സിസ്റ്റര്‍ രമ്യ സാറാ ജേക്കബ് (കേരളം), സിസ്റ്റര്‍ ആന്‍സി ഫന്നി (കാനഡ) എന്നിവര്‍ ഐ.പി.സി. എന്‍.ആര്‍.ഐ. വര്‍ഷിപ്പ് ടീമിനൊപ്പം നേതൃത്വം നല്‍കും.

ലോകമെമ്പാടുമുള്ള ഐ.പി.സി. വിശ്വാസികളെ ഒരേ വേദിയില്‍ ഒന്നിപ്പിച്ച് സുവിശേഷീകരണത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ശക്തമായ ആഗോള കൂട്ടായ്മ രൂപപ്പെടുത്തുക എന്നതാണ് ഈ ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു,
Sources:nerkazhcha.com

http://theendtimeradio.com

The inaugural IPC NRI Global Conference will be held from July 24–26 at the Four Points by Sheraton Hotel in Northeast Philadelphia. With only a few days remaining, organizers have completed all preparations for the historic gathering, according to Joy Thumpamon, Media Coordinator.

The conference will begin Friday morning with a ministers’ meeting, followed by the inaugural service in the evening. Rev. Dr. Valson Abraham, General President of IPC, will inaugurate the conference. Dr. George Mathew, Global Convener of IPC NRI, will preside, while Dr. Thomas Kidangalil, Global Secretary, will deliver the welcome address. Messages will be delivered by Rev. Dr. Valson Abraham and Pastor Nooruddin Mulla.

Saturday’s program will begin with a Bible study, followed by a youth meeting led by Bro. Alex Chandy, Youth Director. Pastor Steve John will minister the Word of God. A seminar at 11:00 a.m. on the theme “Preparing Young People for World Evangelization” will feature Rev. Dr. Chris Jackson and Bro. Bimal John, with Pastor Dr. Alvin David presiding.

The Ladies’ Meeting on Saturday afternoon will feature Sister Aksa Peterson as the guest speaker. Shirley Chacko, Global Ladies Coordinator, will introduce the speaker. Sister Laly Abraham will deliver the welcome address, and Sister Mercy Philip will preside over the meeting.

The Saturday evening service will be chaired by Dr. Thomas Kidangalil, with messages from Rev. Nooruddin Mulla, Dr. Baby Varughese, and Rev. Dr. Chris Jackson.

The conference will conclude Sunday morning with the Holy Communion service, presided over by Rev. Dr. Monis George. Dr. Baby Varughese and Rev. Dr. Valson Abraham will deliver the messages. Dr. Sunny Philip will speak on the significance of Holy Communion, while Dr. George Mathew will lead the Communion service, assisted by ministers from various states across the United States.

The vote of thanks will be delivered by Abraham Baby, Global Treasurer.

Music ministry throughout the conference will be led by renowned gospel singers Pastor Mark Tribhuvan (Mumbai, India), Sister Ramya Sarah Jacob (Kerala, India), and Sister Ancy Finny (Canada), together with the IPC NRI Worship Team.

According to Joy Thumpamon, Media Coordinator, the vision of the first IPC NRI Global Conference is to bring IPC believers from around the world together under one platform, strengthen Christian fellowship, and inspire greater commitment to evangelism, missions, and humanitarian outreach.
 http://theendtimeradio.com

us news

‘The Eyes, Blood Red!’ Kathie Lee Gifford’s Chilling Encounters with the Supernatural and Demons

Published

on

Iconic American TV host, singer, songwriter, and author Kathie Lee Gifford is known for her bold faith in Christ. While she mainly focuses on a positive, faith-filled approach to life and the joy of having a relationship with God, that doesn’t mean she hasn’t encountered true evil during her Christian journey.

She recently opened up during an episode of the “Blurry Creatures Podcast,” sharing stories she has never told before about the times she faced supernatural manifestations of evil. She says those experiences “confirmed everything Jesus ever said.”

Kathie Lee went on “Blurry Creatures” to talk about her new book, Nero and Paul. She says there’s a clear contrast when you compare “ancient evil” to our “living hope” as Christians. But she says biblical realities of God’s Kingdom versus Satan’s evil darkness aren’t just ancient history – they are very real and are becoming more apparent in our world.

“Satan is Satan and he has his minions too. You know he has his demons. There’s an evil spirit and there’s a Holy Spirit. I believe that with all my heart,” she said.

Demonic Encounters

She says true evil not only exists, but she has seen it firsthand. And she believes more and more people are seeing it today, particularly through the lens of video recordings of events that we wouldn’t have heard about before the advent of social media.

Part of the lengthy conversation examined her disturbing firsthand exposure to demonic manifestations in separate incidents that took place from Delaware to the Holy Land.

Kathie Lee recounts two distinct experiences where she encountered demonic entities. She describes these events as “confirmed” experiences that reinforced her faith in the teachings of Jesus.

The Encounter with a Monk in Israel

During a trip to Bethlehem when she was 17, she and her mother entered a sacred site where people were lighting candles. They encountered a monk covered in a cloak who began to growl at them.

It happened when she and her companions could not provide money for a ritual because they left their purses on the bus.

She recalls, “And all of a sudden the cloak comes back and he goes… aaaagggghhhh! (makes a screeching sound). The teeth got orange. The eyes, blood red. You know it when you see it. It’s not subtle.”

*** WATCH CBN’s “Investigating the Supernatural” film series. “Investigating the Supernatural: Miracles,” deals with miraculous healing, and the second film — “Investigating the Supernatural: Angels and Demons,” which was released in March — explores the reality of angels and demons. ***

The Delaware Encounter

Kathie Lee reports she had an equally chilling encounter as a teenager in Rehoboth Beach, Delaware.

While sitting on a boardwalk bench with friends, a group of “gorgeous” young men approached and sat behind them. Although they appeared physically attractive, their behavior became disturbing.

She recalls that when she mentioned the name of Jesus, they began growling and their faces distorted. There was an immediate, oppressive presence that she quickly identified as demonic.

‘Everything Jesus Ever Said’

When asked if these events changed her perspective on the supernatural, she was clear that they validated her existing beliefs. “It confirmed, it confirmed everything Jesus ever said,” she explained.

She notes that while she has felt demonic oppression at other times, these specific instances were the only ones that manifested in such a visceral, physical way.

Kathie Lee highlights the importance of recognizing spiritual reality, arguing that biblical truth is not meant to be seen as a dry moral system, but as a living narrative of the clash between the kingdom of heaven and the kingdom of darkness.
Sources:CBN News

http://theendtimeradio.com

Continue Reading

us news

ഡാളസ് സിറ്റി-വൈഡ് വാര്‍ഷിക സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും

Published

on

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക സമ്മേളനം ആഗസ്റ്റ് 21വെള്ളി മുതല്‍ 23 ഞായര്‍ വരെ മെസ്‌കീറ്റിലുള്ള ഷാരോണ്‍ ഇവന്റ് സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു. പ്രമുഖ പ്രഭാഷകരായ പാസ്റ്റര്‍ അനീഷ് കൊല്ലം , റവ. ഡസ്റ്റി സ്‌മോള്‍ (Rev. Dusty Small), ഡോ. സൂസന്‍ തോമസ് എന്നിവര്‍ കോണ്‍ഫറന്‍സില്‍ വിവിധ സെഷനുകളില്‍ ദൈവവചന ശുശ്രൂഷ നിര്‍വ്വഹിക്കും. ഡോ. ടോം ഫിലിപ്പ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നതാണ്. ‘ഒന്നായ് യേശുവിനായി (Together for Jesus) (പ്രവൃത്തികള്‍ 2:44) എന്നതാണ് സമ്മേളനത്തിന്റെ ചിന്താവിഷയം.

പ്രോഗ്രാം വിവരങ്ങള്‍: ആഗസ്റ്റ് 21 വെള്ളി വൈകുന്നേരം 6:30 -ന് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന സമ്മേളനത്തോടെ വിവിധ സെഷനുകള്‍ ആരംഭിക്കും. ആഗസ്റ്റ് 22 ശനി രാവിലെ 10:00 മണിക്ക് ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്പതാമത് വാര്‍ഷിക പരിപാടി നടക്കുന്നു. ഉച്ചയ്ക്ക് 2:00 മണിക്ക് സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കുമായി പ്രത്യേക സമ്മേളനം ക്രമീകരിച്ചിട്ടുണ്ട്. രണ്ട് സമ്മേളനങ്ങളും പ്രത്യേകമായിട്ടായിരിക്കും നടത്തപ്പെടുന്നത്. വൈകുന്നേരം 6:30- ന് മലയാളത്തിലും ഇംഗ്‌ളീഷിലും പ്രത്യേക യോഗങ്ങള്‍ ഉണ്ടായിരിക്കും. ആഗസ്റ്റ് 23 ഞായര്‍ രാവിലെ 9:30 മുതല്‍ സംയുക്ത ആരാധന ആരംഭിക്കും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകമായിട്ടാണ് സഭായോഗം ക്രമീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷിലുള്ള സര്‍വ്വീസ് രാവിലെ 10-മണിക്കാണ് ആരംഭിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്: (214) 223-1194/ (214) 334-6962/ (469) 363-5109. കൂടാതെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.Dallascitywide.org സന്ദര്‍ശിക്കാവുന്നതുമാണ്. ഈ അനുഗ്രഹീത കൂട്ടായ്മയിലേക്ക് ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Sources:nerkazhcha

http://theendtimeradio.com

Continue Reading

us news

സില്‍വര്‍ ജൂബിലി നിറവില്‍ സീയോന്‍ ചര്‍ച്ച്; പുതിയ ആരാധനാലയത്തിന്റെ സമര്‍പ്പണം ഓഗസ്റ്റ് 29ന്

Published

on

ഡാളസ്: ഏഴ് കുടുംബങ്ങളുടെ ചെറിയൊരു കൂട്ടായ്മയായി ആരംഭിച്ച് ഇന്ന് വിവിധ ഭാഷാ-സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള വിശ്വാസികളെ ഉള്‍ക്കൊള്ളുന്ന ബഹുതലമുറ സഭയായി വളര്‍ന്ന സീയോന്‍ ചര്‍ച്ച് (Zion Church) പുതിയൊരു ചരിത്രനാഴികക്കല്ലിലേക്ക്. സഭയുടെ 25-ാം വാര്‍ഷികമായ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് പുതിയ ആരാധനാലയത്തിന്റെ സമര്‍പ്പണം 2026 ഓഗസ്റ്റ് 29ന് നടക്കും.

ദൈവകൃപയില്‍ ആരംഭിച്ച ചെറിയ കൂട്ടായ്മ 2000 നവംബര്‍ 12നാണ് ഔദ്യോഗികമായി സഭയായി സ്ഥാപിതമായത്. Assemblies of God, North Dallas Section-ന്റെ അഫിലിയേറ്റഡ് സഭയായാണ് സീയോന്‍ ചര്‍ച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. പാസ്റ്റര്‍ ലിജു പണിക്കര്‍ സഭയുടെ ആദ്യ പാസ്റ്ററായി ശുശ്രൂഷ ചെയ്തു.

ആദ്യകാലങ്ങളില്‍ വിവിധ വാടകക്കെട്ടിടങ്ങളിലായിരുന്നു ആരാധനകളും സഭാ പ്രവര്‍ത്തനങ്ങളും നടന്നിരുന്നത്. പിന്നീട് Assemblies of God സഭയ്ക്ക് സ്ഥലവും അതിലുണ്ടായിരുന്ന പഴയ കെട്ടിടവും യാതൊരു ചെലവുമില്ലാതെ നല്‍കി. സഭയുടെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറയൊരുക്കിയ നിര്‍ണായക നാഴികക്കല്ലായിരുന്നു ഇത്.

വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സീയോന്‍ ചര്‍ച്ചിന്റെ ശുശ്രൂഷകളും പ്രവര്‍ത്തനമേഖലയും ഗണ്യമായി വികസിച്ചു. വിവിധ തലമുറകളെയും ഭാഷാ-സാംസ്‌കാരിക പശ്ചാത്തലങ്ങളെയും ഉള്‍ക്കൊള്ളുന്ന സഭയായി ഇന്ന് സീയോന്‍ ചര്‍ച്ച് വളര്‍ന്നിരിക്കുകയാണ്.

നിലവില്‍ ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളില്‍ പ്രത്യേകം ആരാധനാ ശുശ്രൂഷകള്‍ നടത്തിവരുന്നു. ഇതോടൊപ്പം ഫ്രിസ്‌കോ ക്യാമ്പസും ആരംഭിച്ചിട്ടുണ്ട്. ഹിന്ദി ഭാഷയിലുള്ള ശുശ്രൂഷ ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

പാസ്റ്റര്‍ ജസ്റ്റിന്‍ സാബു സീയോന്‍ ചര്‍ച്ചിന്റെ ലീഡ് പാസ്റ്ററായി ശുശ്രൂഷിക്കുന്നു. പാസ്റ്റര്‍ ബിജു ഡാനിയേലും പാസ്റ്റര്‍ ജിജോ ജോയിയും മലയാളം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. പാസ്റ്റര്‍ പീറ്റേഴ്‌സണ്‍ മാത്യൂസ് തമിഴ് ശുശ്രൂഷയുടെയും പാസ്റ്റര്‍ സ്റ്റീവന്‍ പോള്‍ ഫ്രിസ്‌കോ ക്യാമ്പസിന്റെയും പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. വിവിധ തലമുറകളെയും ഭാഷകളെയും സമൂഹങ്ങളെയും ഒരുമിപ്പിച്ചുകൊണ്ട് സഭയുടെ ദര്‍ശനം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പാസ്റ്ററല്‍ ടീം നിര്‍ണായക പങ്കുവഹിക്കുന്നു.

സഭയും വിവിധ ശുശ്രൂഷകളും വളര്‍ന്നതോടെ നിലവിലുള്ള കെട്ടിടത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഇതോടെയാണ് പുതിയ ആരാധനാലയം നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് തുടക്കമായത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തീകരണത്തിന്റെ അവസാനഘട്ടത്തിലാണ്.

പുതിയ പദ്ധതിയുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും Assemblies of God Financial Team നല്‍കിയ സഹകരണവും പിന്തുണയും നിര്‍ണായകമായിരുന്നുവെന്ന് സഭാ നേതൃത്വം അറിയിച്ചു.

പുതിയ ആരാധനാലയത്തിന്റെ പൂര്‍ത്തീകരണവും സമര്‍പ്പണവും സഭയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തോടൊപ്പം നടക്കുന്നു എന്നതും പ്രത്യേകതയാണ്. കഴിഞ്ഞ 25 വര്‍ഷങ്ങളിലെ ദൈവത്തിന്റെ വിശ്വസ്തതയുടെയും കരുതലിന്റെയും സാക്ഷ്യമായാണ് സഭ ഈ ചരിത്രനിമിഷത്തെ കാണുന്നത്.

പുതിയ ആരാധനാലയം ഒരു കെട്ടിടം മാത്രമല്ല, സീയോന്‍ ചര്‍ച്ചിന്റെ ശുശ്രൂഷാ യാത്രയിലെ പുതിയ അധ്യായമാണെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായ ശുശ്രൂഷകള്‍ക്കും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ സമൂഹങ്ങളിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ ആരാധനാലയം കേന്ദ്രമാകുമെന്നാണ് പ്രതീക്ഷ.

ഓഗസ്റ്റ് 29ന് നടക്കുന്ന സമര്‍പ്പണ ശുശ്രൂഷയോടെ, 25 വര്‍ഷത്തെ അനുഗ്രഹീത യാത്രയ്ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് സീയോന്‍ ചര്‍ച്ച് പുതിയൊരു അധ്യായത്തിലേക്ക് പ്രവേശിക്കും.
Sources:nerkazhcha

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news12 hours ago

‘The Eyes, Blood Red!’ Kathie Lee Gifford’s Chilling Encounters with the Supernatural and Demons

Iconic American TV host, singer, songwriter, and author Kathie Lee Gifford is known for her bold faith in Christ. While...

National14 hours ago

മലയാളി പെന്തെക്കോസ്ത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 മുതൽ

കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ അഞ്ചാമത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 മുതൽ...

National14 hours ago

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം: നിയന്ത്രണം നയപരമായ വിഷയമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ഡൽഹി ഹൈക്കോടതി. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച...

us news15 hours ago

ഡാളസ് സിറ്റി-വൈഡ് വാര്‍ഷിക സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക സമ്മേളനം ആഗസ്റ്റ് 21വെള്ളി മുതല്‍ 23 ഞായര്‍ വരെ മെസ്‌കീറ്റിലുള്ള ഷാരോണ്‍ ഇവന്റ് സെന്ററില്‍ വെച്ച്...

us news15 hours ago

സില്‍വര്‍ ജൂബിലി നിറവില്‍ സീയോന്‍ ചര്‍ച്ച്; പുതിയ ആരാധനാലയത്തിന്റെ സമര്‍പ്പണം ഓഗസ്റ്റ് 29ന്

ഡാളസ്: ഏഴ് കുടുംബങ്ങളുടെ ചെറിയൊരു കൂട്ടായ്മയായി ആരംഭിച്ച് ഇന്ന് വിവിധ ഭാഷാ-സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള വിശ്വാസികളെ ഉള്‍ക്കൊള്ളുന്ന ബഹുതലമുറ സഭയായി വളര്‍ന്ന സീയോന്‍ ചര്‍ച്ച് (Zion Church) പുതിയൊരു...

us news2 days ago

Thirty Years, One Language, and a Bible Delivered by Air

WALAGU, Papua New Guinea – In the remote mountains of Papua New Guinea, some villages are so isolated that the...

Trending

Copyright © 2019 The End Time News