Connect with us

Media

പെന്തകോസ്ത് നാളിൽ,ഇസ്രായേലിന്റെ അഗ്നി അഭിഷേകം സദ്ദാമിന്. അഥവാ ഓപ്പറേഷൻ ബാബിലോൺ.

Published

on

1968ല്‍ സദ്ദാമിന്റെ ബാത് പാര്‍ട്ടി ഇറാഖിൽ അധികാരത്തില്‍ വന്നതോടെ
ന്യുക്ളിയര്‍ ശക്തി ആകാനുള്ള സദ്ദാമിന്റെ 1960 മുതല്‍ തുടങ്ങിയ മോഹം ശക്തമായി.
അന്ന് മുതല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒടുവില്‍ സദ്ദാം വിജയത്തിലേക്ക് എത്തി.
1975 നവംബറില്‍ 300 മില്യൺ ഡോളർ മൊത്തം ചെലവ് വരുന്ന പദ്ധതി ആസൂത്രണം ചെയ്തു.
ഫ്രഞ്ച് ഗവൺമെന്റ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന Osiris എന്ന ആണവ റിയാക്ടര്‍ വിലക്ക് വാങ്ങിയാണ് സദ്ദാം തന്റെ മോഹസഫലീകരണത്തിനു തുടക്കം കുറിച്ചത്.
കറന്റ് ഉത്പാദിപ്പിക്കുക എന്ന സമാധാന പരമായ അവശ്യത്തിനു വേണ്ടി മാത്രമാണ് ന്യുക്ളിയര്‍ പ്രോഗ്രാം പദ്ധതി എന്നു പ്രഖ്യാപിച്ചു.
പദ്ധതി തന്റെ കണ്‍ വെട്ടത്തു തന്നെ തന്നെ നടപ്പാക്കാന്‍ സദ്ദാം തിരുമാനിച്ചു .
ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് 17 കിലോമീറ്റര്‍ ദക്ഷിണപൂര്‍വ്വ ദിക്കില്‍ Al Tuwaitha Nuclear Center എന്നാ പേരില്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങി.
40 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിയ്ക്കാവുന്ന Al Tuwaitha Nuclear Center മെയിന്‍ റിയാക്ടറിനു അവര്‍ Osirak എന്ന പേര് നല്‍കി.
സദ്ദാമിന്റെ ബാത് പാര്‍ട്ടി അധികാരത്തില്‍ വന്നത് ബാബിലോണ്‍ കലണ്ടറിലെ ‘തമൂസ് ‘ മാസത്തില്‍ ആയതുകൊണ്ട് മറ്റുള്ള റിയാക്ടറിനു അവര്‍ Tammuz 1, Tammuz 2 എന്ന് പേര് നല്‍കി.
സദ്ദാമിന്റെ ഗൂഡോദ്ദേശം ഇസ്രായേൽ തിരിച്ചറിയുന്നു.
?
പുറത്ത് ഇങ്ങനെ പറഞ്ഞു എങ്കിലും റിയാക്ടറുകൾക്ക് പേരിട്ടതിന്റെ പിന്നില്‍ മറ്റൊരു കാരണം ഉണ്ടായിരുന്നു.
ബിസി 586 ല്‍ ഇപ്പോഴത്തെ ഇറാഖിന്റെ പൗരാണിക രൂപമായ ബാബിലോണിയൺ സാമ്രാജ്യത്തിന്റെ തലവന്‍ നെബൂഖദ് നെസ്സർ രാജാവ്‌ ഇസ്രയേലിനെ ആക്രമിച്ചു തോൽപ്പിച്ച് അടിമകളായി പിടിച്ചുകൊണ്ടു പോയത് തമൂസ് മാസത്തിലാണ്.
അതില്‍ നിന്ന് ഇസ്രയേല്‍ മനസിലാക്കി ലക്‌ഷ്യം തങ്ങള്‍ ആണ് എന്ന്.
ഇറാഖിന്റെ ആണവ ഭീഷണിയെ നേരിടാൻ ഇസ്രായേൽ അവന് മുൻപേ ഒരുങ്ങുന്നു.
?
ഫ്രഞ്ച് ഗവര്‍മെന്‍റും ഇറാഖും എഗ്രീമെന്റ് ഒപ്പിട്ട അന്നു മുതല്‍ തന്നെ ഇസ്രയേല്‍ ഈ പദ്ധതിയെ അട്ടിമറിക്കാന്‍ പിന്നാലെ കൂടി. മൊസാദിന്റെ ഉപ തലവന്‍ നഹും അഡ്മോണിന്റെ നേതൃത്വത്തില്‍ മിലിറ്ററി ഇന്റെലിജെന്‍സ് ഓഫീസര്‍മാര്‍, ഇസ്രായേലിന്റെ അറ്റോമിക് എനെര്‍ജി കമ്മീഷനിലെ ഉയര്‍ന്ന ശസ്ത്രജ്ഞന്മാര്‍ എന്നിവര്‍ അടങ്ങിയ അതീവ രഹസ്യമായി “New Era” എന്ന പേരില്‍ ഒരു ടീം തന്നെ ഇതിനു വേണ്ടി രൂപപ്പെടുത്തി.
സദ്ദാമിന്റെ ലക്ഷ്യം ആറ്റം ബോംബ് നിർമ്മിച്ച് ഇസ്രായേലിനെ നശിപ്പിക്കുകയാണെന്ന് ഇസ്രായേൽ കൃത്യമായി മനസ്സിലാക്കുന്നു.
?
“New Era” എന്ന ഇസ്രായേൽ ടീം പണവും സ്വാധീനവും കൊണ്ട് ന്യുക്ളിയര്‍ പ്ലാന്റിന്റെ ബ്ലൂ പ്രിന്റ്‌ കോപ്പി കൈക്കലാക്കി. അതില്‍ നിന്നും അവര്‍ക്ക് മനസിലായി പ്ലാന്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത് സമാധാന പരമായ ആവശ്യത്തിനു വേണ്ടി അല്ല മറിച്ചു സൈനിക പരമായ ആവിശ്യങ്ങള്‍ക്ക് വേണ്ടിയാണു എന്ന്.
ഇതില്‍ മുഖ്യമായ പങ്കാളിത്തം മൊസാദിന് തന്നെ ആയിരുന്നു എങ്കിലും ഒഴിച്ചു കൂടാന്‍ ആവാത്ത സേവനം ഇസ്രായേലി മിലിട്ടറി ഇന്റെലിജെന്‍സ് വിഭാഗത്തില്‍ നിന്നും ഉണ്ടായിരുന്നു.
1977നു മുന്പ് തന്നെ അതീവ പ്രാധാന്യമുള്ള 8200 സിഗ്നൽസ് ആണ് ഇസ്രായേലി മിലിട്ടറി ഇന്റെലിജെന്‍സ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത സിഗ്നൽസ് വിലയിരുത്തിയതു വഴി ഗുരുതരമായ പ്രശനം ആണ് നേരുടുന്നത് എന്ന് ഇസ്രായേൽ മനസിലാക്കി.
അതുകൊണ്ട് തന്നെ തുടക്കം മുതല്‍ക്കേ ഇസ്രയേല്‍ സദ്ദാമിന്റെ ഈ പദ്ധതിയെ അട്ടി മറിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
അതിന്റെ ഭാഗമായി 1979 ഏപ്രിൽ 6 ന് ഒസിനിയക്കിലേക്കുള്ള ഷിപ്മെന്റ് അട്ടിമറിച്ചു കൊണ്ട് ഇസ്രയേല്‍ തുടക്കം കുറിച്ചു.
എന്നാല്‍ അതൊന്നും കാര്യമാക്കാതെ സദ്ദാം ആണവ പദ്ധതിയുമായി മുന്നോട്ട് പോയി.
എന്തു വിലകൊടുത്തും ഈ പദ്ധതിയെ തകര്‍ക്കേണ്ടത് ഇസ്രായേലിന്റെ നിലനില്‍പ്പിന്റെ പ്രശ്നമായതുകൊണ്ടുതന്നെ ഇസ്രയേല്‍ പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോയി.
നിരവധി അട്ടിമറി ശ്രമങ്ങള്‍ നടത്തി.
അതിന്റെ ഭാഗമായി ഇറാഖിന്റെ ന്യൂക്ലിയർ പദ്ധതിയുടെ തലവനായ ഈജിപ്ഷ്യന്‍ സയന്റിസ്റ്റ്‌ Yahya El Mashad നെ 1980 ജൂൺ 14 ന് പാരിസിലെ ഒരു ഹോട്ടലില്‍ വെച്ച് മൊസാദ് സംഘം കൊലപെടുത്തി.
ഒപ്പം നിരവധി പേരെകൂടി മൊസാദ് സംഘം കൊലപെടുത്തി.
നിരവധി അട്ടിമറി ശ്രമങ്ങളും നടത്തി.
ഇതുകൊണ്ട് സദ്ദാം പിന്മാറിയില്ല. പദ്ധതിയുമായി സദ്ദാം മുന്നോട്ട് പോയി.
ഇസ്രയേല്‍ മാത്രമായിരുന്നില്ല ഇറാഖിന്റെ ആണവ പദ്ധതിയെ തകര്‍ക്കാന്‍ ഇറങ്ങിയത്‌.
ഇറാനും ആണവ പദ്ധതിക്ക് എതിരായിരുന്നു.
അതിന്റെ ഭാഗമായി
1980 സെപ്റ്റംബർ 30ന്
ഇറാന്‍ Operation Scorch Sword എന്ന പേരില്‍ ഇറാഖിന്റെ ആണവ പ്ലാന്റിനെ ആക്രമിച്ചു.
എന്നാല്‍ കാര്യമായ യാതൊരു തകരാറും ഉണ്ടാക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
അങ്ങനെ ഇറാന്റെ Operation Scorch Sword പരാജയമായി ത്തീര്‍ന്നിരുന്നു .
എന്നാൽ ഇറാനെപ്പോലെ
പരാജയപ്പെട്ടു പിന്‍ മാറുക എന്നുള്ളത് ഇസ്രായേലിന് ചിന്തിക്കാന്‍ കഴിയാത്തത് ആണ്. ഇത് ഇസ്രായേലിന്റെ നിലനില്‍പ്പിന്റെ പ്രശനം ആണ്.
അതുകൊണ്ട് എന്ത് വിലകൊടുത്തും ആണവ പദ്ധതിയെ തകര്‍ത്തേ പറ്റത്തുള്ളു.
പദ്ധതി എങ്ങനെ അട്ടിമറിക്കാന്‍ കഴിയും എന്നതിനെക്കുറിച്ച് ഇസ്രായേൽ ചിന്തിച്ചു,
ആണവ പ്ലാന്റ് പൂര്‍ണ്ണമായും തകര്‍ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലന്ന് കണ്ടെത്തി.
അതിനു സൈനിക നടപടി മാത്രമേ ഇനി മുന്നില്‍ ഉള്ളൂ. അതുകൊണ്ട് തന്നെ രണ്ടാമത് ഒന്നു ആലോചിച്ചു നോക്കാതെ പ്രധാന മന്ത്രി Menachem Begin
സൈനിക നടപടിക്കു അനുമതി നല്‍കി.
സൈനിക നടപടിക്കുള്ള അനുമതി ലഭിച്ചു.
ഇനി ഓപ്പറേഷൻ ഓപ്പറ.
?
മുന്നില്‍ ഉള്ളത് വലിയ വെല്ലുവിളി ആണ്.
ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമല്ല ഇസ്രയേല്‍.
ചുറ്റും ശത്രു രാജ്യങ്ങളാണ്‌.
7 വര്‍ഷം മുന്‍പ് നടന്ന യോങ്കിപ്പൂര്‍ യുദ്ധത്തില്‍ ഈ ഇസ്ലാമിക രാജ്യങ്ങൾ എല്ലാവരും ഒരുമിച്ചു നിന്നാണ് ഇസ്രായേലിനെ ആക്രമിച്ചത്.
അത് കൊണ്ട് മറ്റുള്ള രാജ്യങ്ങളുടെ സഹായം തേടുന്നത് മണ്ടത്തരം ആണ്. പിന്നെ സഹായം തേടാവുന്നത് അമേരിക്കയോടു ആണ്.
ഇവിടെ അതും പറ്റില്ല.
കാരണം അമേരിക്കയും ഇറാഖും ഇപ്പോള്‍ ഭായി ഭായി ആണ്. ഒറ്റക്ക് ഈ ഭിഷണിയെ നേരിടാന്‍ എന്തു വിലകൊടുത്തും ആണവ പ്ലാന്റ് തകര്‍ക്കാന്‍ തന്നെ തിരുമാനിച്ചു .
ഇറാഖിലെ ആണവ റിയാക്ടറും ഇസ്രായേലിന്റെ സീനായി സൈനിക ബേസും തമ്മില്‍ 1600 കിലോമീറ്റര്‍ ദൂരം ഉണ്ട്.
ഓപ്പറേഷനു വേണ്ടി 3200 കിലോമിറ്റര്‍ ദൂരമാണ് മൊത്തത്തിൽ സഞ്ചരിക്കേണ്ടത്.
അത്രയും ഇന്ധനം സംഭരിക്കാന്‍ ഉള്ള ശേഷി ഇല്ലാത്തതിനാല്‍ സാധാരണ ഫൈറ്റര്‍ പ്ലെയിൻ കൊണ്ട് പറ്റില്ല.
അകാശത്തു വെച്ച് ഇന്ധനം നിറയ്ക്കുക എന്നത് പ്രായോഗികമല്ല.
അതിനും ഒരു പോംവഴി കണ്ടെത്തി.
ഇന്ധനവും ആയുധങ്ങളും സംഭരിക്കാവുന്ന 8 അമേരിക്കന്‍ നിര്‍മ്മിത F-16As, വിമാനങ്ങള്‍ തിരഞ്ഞെടുത്തു.
ഇവിടേക്ക് എത്തണമെങ്കില്‍ സൌദിയുടെയും ജോർദ്ദാന്റെയും അതിര്‍ത്തി ലംഘിച്ചേ പറ്റുകയുള്ളു.
അതിര്‍ത്തികള്‍ ലംഘിച്ച് മുന്നോട്ട് പോയാലും പ്രശ്നമാണ്. അവരുടെ റഡാറില്‍ വിമാനങ്ങള്‍ പതിഞ്ഞാല്‍ അവരില്‍ നിന്നും പ്രത്യാക്രമണം പ്രതീക്ഷിക്കാം. അതിനും ഒരു മാർഗ്ഗം അവര്‍ കണ്ടെത്തി.
റഡാറിന്റെ കണ്ണില്‍ പെടാതെ ഇരിക്കാന്‍ തറ നിരപ്പില്‍ നിന്നും 100 അടി ഉയരത്തില്‍ മാത്രം പറക്കുക.
1981 ജൂൺ 7 ഞായറാഴ്ച്ച.
ഇന്ന് ഇസ്രായേലിനെ സംബന്ധിച്ചു പ്രധാനപ്പെട്ട ദിവസം ആണ്.
അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളില്‍ ഒന്നായ പെന്തക്കോസ്തു പെരുന്നാള്‍ ആഘോഷിക്കുന്ന ദിനം.
യഹൂദരുടെ വിളവെടുപ്പ് ഉത്സവമായ ഷാവൂത്ത്‌ പെരുന്നാൾ ഗ്രീക്കിൽ പെന്തിക്കൊസ്തി എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
പെസഹായ്ക്കു അൻപതാം ദിവസം
(49 ദിവസങ്ങൾ അഥവാ ഏഴ് ആഴ്ചകൾക്ക് ശേഷം) ആഘോഷിച്ചിരുന്നതിനാലാണ് അൻപതാം ദിനം എന്നർത്ഥമുള്ള പെന്തിക്കൊസ്തി എന്ന പേരു കൂടി ഷാവൂത്തിന് സിദ്ധിച്ചത്. സീനായി മലയിൽ വെച്ച് ദൈവം ന്യായപ്രമാണം നൽകിയതിന്റെ വാർഷിക അനുസ്മരണമായി യെഹൂദർ ഈ പെരുന്നാൾ ആചരിച്ചു വരുന്നു.
ഇന്നേ ദിവസം തന്നെ ഇസ്രായേൽ പ്ലാന്റ് ആക്രമിക്കാന്‍ കാരണം, സദ്ദാമിന്റെ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു.
ഞായറാഴ്ച ആയത് കൊണ്ട് ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്ക് അവധി ആയിരിക്കും, ആള്‍ നാശവും കുറവായിരിക്കും.
അതും പെന്തകോസ്ത് തിരുനാൾ തന്നെ ആക്രമണത്തിന് തിരഞ്ഞെടുക്കാൻ കാരണമായി.
ആയിടയ്ക്ക് ഇറാഖില്‍ ഇറങ്ങുന്ന പ്രമുഖ പത്രത്തിന്റെ മുന്‍ പേജിലെ ഒറ്റക്കോളം വാര്‍ത്തയില്‍:
“ഞങ്ങളുടെ കയ്യില്‍ ന്യൂക്ലിയര്‍ ബോംബ്‌ ഉണ്ട്.
ഇസ്രയേല്‍ നാമാവശേഷം ആകാന്‍ പോകുന്നു”
എന്നതായിരുന്നു.
ഇത് വെറും മേനിപറച്ചിലല്ല എന്ന് അന്വേഷണത്തില്‍ ഇസ്രായേലിന് ബോധ്യപെട്ടിരുന്നു.
രണ്ടോ മൂന്നോ ന്യൂക്ലിയർ ബോംബു നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തില്‍ വരെ ഇറാഖ് എത്തിയിരിക്കുന്നു എന്ന് മൊസാദ് കണ്ടെത്തിയിരുന്നു.
10 മാസത്തെ കഠിന പരിശീലനത്തിനു ശേഷം 8 അംഗങ്ങള്‍ ഉള്ള ഓപ്പറേഷൻ ഓപ്പറ ടീമിനെ നയിച്ചത് ‘സീവ് റാസ് ‘ ആണ്.
(കൊളമ്പിയ സ്പേസ്‌ ഷട്ടിൽ തകർന്നപ്പോൾ കൊല്ലപ്പെട്ട ഇസ്രയേലിന്റെ ആദ്യത്തെ ബഹിരാകാശ സഞ്ചാരികൂടിയായ 26 വയസ്സുകാരന്‍ ഇലാൻ റാമോണും ഓപ്പറേഷൻ ഓപ്പറയിൽ പങ്കെടുത്തിരുന്നു.)
ഓപ്പറേഷന്‍റെ ഒരേ ഒരു ലക്‌ഷ്യം പ്ലാന്റ് മാത്രമാണ്.
പരമാവധി ആള്‍ നാശം കുറക്കണം.
ഒപ്പം പ്ലാന്റ് പൂര്‍ണ്ണമായും തകര്‍ക്കണം.
അതിനു വേണ്ടത് കൃത്യത ആണ്.
അതില്‍ കുറഞ്ഞു ആലോചിക്കാന്‍കഴിയില്ല. ലക്‌ഷ്യം ആണവ പ്ലാന്റ് മാത്രമാണ്, ഇറാഖ് അല്ല.
Operation opera ആരംഭിക്കുന്നു.
?
1981 ജൂൺ 7 ഞായറാഴ്ച്ച.
സമയം ഉച്ചകഴിഞ്ഞു 3:55 ഇസ്രായേലിന്റെ സീനായി മരുഭൂമിയില്‍ ഉള്ള എയര്‍ ബേസില്‍ നിന്നും ഇസ്രായേലി ഫൈറ്റർ ജെറ്റുകൾ പറന്നു പൊങ്ങി.
ആദ്യം പറക്കേണ്ടത് ജോർദ്ദാനു മുകളിലൂടെ ആണ്.
ഇസ്രയേല്‍ വിമാനങ്ങൾ ആണ് എന്ന് തിരിച്ചറിഞ്ഞാല്‍ അവര്‍ ആക്രമിക്കും.
അതുകൊണ്ട് അവരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി റേഡിയോ സംഭാഷണത്തിന് പൈലറ്റ്സ് സൗദി ചുവയുള്ള അറബി ഉപയോഗിച്ചു, ഒപ്പം ജോർദ്ദാൻ വിമാന കണ്ട്രോളറുകൾ.
അവർ പോയി ഒരു സൗദി പട്രോളിംഗ് ഉണ്ടായിരുന്നതായി അറിയിച്ചു.
സൗദി അറേബ്യയുടെ മുകളിൽ പറക്കുന്ന സമയത്ത്, അവർ ജോർദ്ദാൻ റേഡിയോ സിഗ്നലുകളും ജോർദാനികളുടെ ഭാഷാ ശൈലിയും ഉപയോഗിച്ച് ജോർദാൻ എന്നും ഉപയോഗിച്ചു. അങ്ങനെ സൗദിയെയും തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞു.
ഇത്രയും ദുരം പറക്കുന്നതിന് വേണ്ടി എക്സ്ട്രാ ഇന്ധനം നിറച്ച ടാങ്കുകള്‍ കൂടി അവര്‍ കരുതിയിരുന്നു.
തീരുന്ന ഇന്ധനത്തിൻറെ ടാങ്കുകള്‍ അവര്‍ സൗദിയുടെ അകശത്തു വച്ച് നശിപ്പിച്ചു.
ഇസ്രായേൽ കാര്യങ്ങള്‍ സേഫ് ആണന്നു കരുതിയെങ്കിലും കാര്യങ്ങള്‍ അത്ര സേഫ് ആയിരുന്നില്ല.
അവര്‍ ഏറ്റവും സേഫ് എന്ന് കരുതിയ റൂട്ട് ആയിരുന്നു gulf of Aqabaയുടെ മുകളിലുടെ പറക്കുക എന്നത്.
എന്നാല്‍ ഇസ്രായേലി ചാരവിമാനങ്ങൾക്കു ഉള്ള ടാർഗെറ്റ് റൂട്ടയ gulf of Aqabaയുടെ മുകളിലുടെ വിമാനങ്ങൾ താഴ്ന്നു പറന്നതിനാല്‍ ആ സമയത്ത് വേനല്‍ കാല അവധി ചിലവഴിക്കാന്‍ അവിടെ എത്തിയ ജോർദ്ദാന്റെ ഹുസൈന്‍ രാജാവ് ഇസ്രായേലി വിമാനങ്ങളെ തിരിച്ചറിയുകയും അവര്‍ പറക്കുന്ന ദിശ വെച്ച് അവര്‍ പോകുന്നത് ഇറാഖ് ആണവ പ്ലാന്റ് ലക്ഷ്യമാക്കിയാണെന്നും ഊഹിച്ചു.
ഉടനെ തന്റെ ഓഫീസുമായി ബന്ധപ്പെടുകയും ഇറാഖികൾക്ക് മുന്നറിയിപ്പ് നൽകാന്‍ ഉത്തരവിടുകയും ചെയ്തു. അദേഹത്തിന്റെ ഊഹം കറക്റ്റ് ആയിരുന്നു.
എങ്കിലും ഇസ്രായേലിന് ഒപ്പമുള്ള അദൃശ്യമായ വലിയ ഭാഗ്യം – സൈന്യങ്ങളുടെ ദൈവമായ യഹോവ ഇത്തവണയും അവരെ സഹായിച്ചു. കമ്യൂണിക്കേഷനിലെ തകരാറ് മുലം അദ്ദേഹത്തിന്റെ ഉത്തരവ് ഓഫീസില്‍ എത്തിയില്ല.
ഈ ഭാഗ്യം അവരെ തുണച്ചില്ലായിരുന്നു എങ്കില്‍ ഓപ്പറേഷൻ ഓപ്പറ തീര്‍ത്തും പരാജയപ്പെടുന്നതിനൊപ്പം 8 വിദഗ്ധ വൈമാനികരെയും ഇസ്രായേലിന് നഷടപ്പെട്ടേനെ.
സമയം വൈകിട്ട് 6.35, വിമാനങ്ങൾ പറന്ന് ഉയര്‍ന്ന് 2 മണിക്കൂറും 40 മിനിറ്റും കൊണ്ട് പ്ലാന്റിന് മുകളില്‍ എത്തി.
ഇറാഖിന്റെ റഡാറിൽ പതിയാതെ ഇരിക്കാന്‍ വേണ്ടി താഴ്ന്നു പറക്കേണ്ടിവന്നതുകൊണ്ട് നിശ്ചയിച്ചു വെച്ച സമയത്തേക്കാളും അര മണിക്കൂര്‍ താമസിച്ചാണ് എത്തിയത്.
ഇസ്രായേലി ഫൈറ്റർ ജെറ്റുകൾ
ഓരോ 5 സെക്കന്റ്‌ ഇടവേള കൊണ്ട് 84 ജോഡി ബോംബുകള്‍ വര്‍ഷിച്ചു.
????????????
പ്ലാന്റ് പൂര്‍ണ്ണമായും തകർത്തു.
ഇസ്രായേലിനെ ആറ്റം ബോംബുണ്ടാക്കി ഇല്ലാതാക്കാൻ ശ്രമിച്ച സദ്ദാമിന്റെ ന്യൂക്ലിയർ പ്ലാന്റ് നിന്നിരുന്നിടത്ത് കുറച്ചു പൊടി പടലങ്ങളും അവശിഷ്ടങ്ങളും മാത്രം.
ന്യൂക്ലിയർ പ്ലാന്റ് ആക്രമണം കഴിഞ്ഞ് തിരിച്ചു പോകുന്നതിന് മുന്‍പ് ആക്രമണത്തിന് നേത്രുത്വം നല്കിയ ‘സീവ് റാസ് ‘ വിമാനത്തിന്റെ റേഡിയോയിലുടെ ബൈബിളിലെ യോശുവയുടെ (ജോഷ്വ) പുസ്തകം പത്താം അദ്ധ്യായം 12,13 വാക്യങ്ങൾ വായിച്ചു.
?
“എന്നാൽ യഹോവ അമോർയ്യരെ യിസ്രായേൽമക്കളുടെ കയ്യിൽ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ചു, യിസ്രായേൽമക്കൾ കേൾക്കെ: സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻ താഴ്‌വരയിലും നിൽക്ക എന്നു പറഞ്ഞു. ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂര്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി. ശൂരന്മാരുടെ പുസ്തകത്തിൽ അങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ഇങ്ങനെ സൂര്യൻ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവൻ അസ്തമിക്കാതെ നിന്നു.”
യോശുവ: 10:12,13
എല്ലാ ഇസ്രായേൽ എയര്‍ ക്രാഫ്റ്റുകളും തിരിച്ചു സുരക്ഷിതമായി സിനായി എയര്‍ ബേസില്‍ ഇറങ്ങിയതോടെ ഓപ്പറേന്‍ ഓപ്പറ വിജയകരമായി ഇസ്രായേൽ പൂര്‍ത്തീകരിച്ചു.
ഇസ്രായേലിന് വേണ്ടി വാദിക്കാനോ സംസാരിക്കാനോ യഥാർത്ഥത്തിൽ ഒരു രാജ്യം പോലുമില്ല.
അത് കൊണ്ട് തന്നെ അവരെ വംശ ഹത്യ ചെയ്യുവാൻ ആരെങ്കിലും ആലോചിക്കുന്നതിന് മുൻപേ അവനെ മുളയിലേ ഇസ്രായേലിന് നുള്ളണം… നുള്ളിയേ പറ്റൂ..
ഇല്ലെങ്കിൽ സകല കോയാ രാജ്യങ്ങളും കൂടി അവനെ ഇല്ലാതാക്കിക്കളയും.
കുറച്ചു ഇസ്ലാമിക രാജ്യങ്ങൾ ഉള്ളത് കൊണ്ട് ജൂതന് ജീവിക്കേണ്ട..??!!!
ഇത് ഇസ്രായേലിന് നിലനിൽപ്പിന്റെ പ്രശ്‌നമായിരുന്നു.
അത് കൊണ്ട് എന്ത് വില കൊടുത്തും എന്ത്‌ ചെയ്തും ഇസ്രായേൽ അതിനെ തടയുമായിരുന്നു.
അതിനി സദ്ദാമല്ല, ഫ്രഞ്ച് ഗവണ്മെന്റ് നേരിട്ട് വന്നാൽ പോലും ജൂതന് പുല്ലാ..
Sources:Truth Voice

Articles

അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക

Published

on

ദൈവത്തിന്റെ മുഖ്യ ഗുണങ്ങളിൽ ഒന്നാണ്‌ നീതി. കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു എന്ന് സങ്കീർത്തനം 33:5 ൽ പറയുന്നു. ന്യായം ദൈവത്തിന്റെ നീതി​യു​ടെ ഒരു അനിവാ​ര്യ ഘടകമാണ്‌. യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ നീതി​യും ന്യായ​വും സംബന്ധിച്ച ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങളെ യേശു പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ച്ചു. ദൈവത്തെക്കുറിച്ചുള്ള ന്യായ​വും കരുണാ​പൂർവ​മായ നീതി​യും സമറിയാക്കാരനെ​ക്കു​റി​ച്ചുള്ള യേശു​ ഉപമയിലൂടെ വെളിപ്പെടുത്തി. തനിക്കു പരിചയമി​ല്ലാഞ്ഞ, പരുക്കേറ്റ ഒരു മനുഷ്യ​നെ സഹായി​ക്കു​ക​വഴി സമറിയാ​ക്കാ​രൻ നീതിയും ന്യായവുമുള്ള കാര്യ​മാ​ണു ചെയ്‌തത്‌.

ലോക​ത്തി​ന്റെ നീതിയും ന്യായവും ഒരു വാളും ഒരു തുലാസും കയ്യിൽ പിടി​ച്ചി​രി​ക്കുന്ന, കണ്ണു മൂടി​ കെട്ടിയിരി​ക്കുന്ന ഒരു സ്‌ത്രീ​യാ​യി ചിത്രീകരിക്കുന്നുണ്ട്‌. മനുഷ നീ​തി മുഖപ​ക്ഷ​മി​ല്ലാ​ത്ത​താ​യി​രി​ക്കാൻ, അതായത്‌ സമ്പത്തോ സ്വാധീ​ന​മോ സംബന്ധിച്ച്‌ അന്ധമാ​യി​രി​ക്കാനാണ് ഇത് കൊണ്ട് ഉദ്ദേശി​ക്ക​പ്പെ​ടു​ന്നത്. പ്രതി​യു​ടെ കുറ്റമോ നിഷ്‌കളങ്കതയോ അതു ശ്രദ്ധാ​പൂർവം തുലാസിൽ തൂക്കി​നോ​ക്കണം. വാളു​കൊണ്ട്‌, നീതി നിഷ്‌ക​ള​ങ്കരെ സംരക്ഷി​ക്കു​ക​യും കുറ്റം ചെയ്‌ത​വരെ ശിക്ഷി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ ലോകത്തിലെ നീതിയും ന്യായവും പലപ്പോഴും സമ്പത്തിനാലും അധികാരത്തിനാലും സ്വാധിനിക്കപ്പെടുന്നു

ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​ നീതിയുക്തവും ന്യായവുമായ മനോ​ഭാ​വം പ്രകടമാക്കുക​യു​ണ്ടാ​യി. അവൻ നീതി​മാ​നും ന്യായ​മു​ള്ള​വ​നു​മാ​യി​രു​ന്നു. മാത്രമല്ല, സഹായ​മാ​വ​ശ്യ​മു​ണ്ടാ​യി​രുന്ന ആളുകൾക്കായി, കഷ്ടപ്പാ​ടി​നും രോഗ​ത്തി​നും മരണത്തി​നും അടി​പ്പെ​ട്ട​വ​രാ​യി​രുന്ന പാപി​ക​ളായ മനുഷ്യർക്കായി, യേശു തന്റെ ജീവൻ നൽകി. ക്രിസ്തുവിനെ പോലെ നാം നമ്മുടെ അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക. അതുപോലെ അർഹിക്കുന്ന വ്യക്തികൾക്കും നീതിയും ന്യായവും നടത്തി കൊടുക്കുക
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

ദൈവമുൻപാകെ വിനീതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത്

Published

on

ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. എന്നാൽ ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ്. കാരണം, ഒരു കൈ കൊണ്ടു തലോടുകയും മറുകൈകൊണ്ട് തലയെടുക്കുകയും ചെയ്യുന്ന ദൈവമല്ല നമ്മുടെ ദൈവം. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്. ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച് ദൈവരാജ്യത്തിന് അർഹമാക്കുവാനുള്ള ഒരു മാർഗ്ഗമാണ്. ദൈവത്തിന്റെ നീതി ശരിതെറ്റുകൾ വിലയിരുത്തി നിഷ്പക്ഷമായി വിധിക്കുന്ന ഒന്നല്ല; എന്തുവലിയ പാപം ചെയ്തിട്ടും തന്റെ മുൻപിൽ വരുന്നവരോട് യാതൊരു വിധത്തിലുള്ള നിബന്ധനകളുമില്ലാതെ ക്ഷമിച്ച്‌, അവർ നഷ്ടപ്പെടുത്തിക്കളഞ്ഞ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിച്ചു നൽകുന്നതാണ് ദൈവത്തിന്റെ നീതി.

ദൈവത്തിന്റെ കരുണ ദൈവത്തിന്റെ ദാനമാണ്. അര്‍ഹതയില്ലാത്തത് ഒരാള്‍ നമുക്കായി ചെയ്തുതരുമ്പോള്‍ നമുക്ക് ആ വ്യക്തിയോട് കടപ്പാടും സ്‌നേഹവും നന്ദിയും തോന്നുന്നതുപോലെ അര്‍ഹതയില്ലാത്ത കരുണ നമുക്ക് ലഭിക്കുന്നതുവഴി നാം ദൈവത്തോട് കൂടുതല്‍ നന്ദിയുള്ളവരായിരിക്കുക. അനുതപിക്കുക. പാപം ചെയ്യാതിരിക്കുക. അതിനാണ് ദൈവകരുണ. അർഹത ഇല്ലാഞ്ഞിട്ടും ദൈവം കരുണ കാണിച്ചതു പോലെ നാം മറ്റുള്ളവരോടും കരുണ കാണിക്കുക

ദൈവത്തിൻറെ മുൻപാകെ നാം ഒരോരുത്തരും വിനീതരാകുക. ദൈവമുൻപാകെ വിനിതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത് പലപ്പോഴും ദൈവം നൽകിയ നന്മകളെ നാം സ്വന്തം കഴിവുകൾ കൊണ്ട് നേടിയത് ആണെന്ന് അഹങ്കരിക്കാറുണ്ട് എന്നാൽ നമുക്ക് കിട്ടിയത് എല്ലാം ദൈവത്തിന്റെ ദാനമാണ് എന്ന് നാം തിരിച്ചറിയുക. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക ഇതു കൂടാതെ വചനത്തിൽ അധിഷ്ഠിതമായ ജീവിതവും കർത്താവ് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നു
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്

Published

on

ജീവിതത്തിൽ ഉറ്റവരും സ്നേഹിതരും കൈവിട്ടാലും കൈവിടാത്ത ദൈവം ആണ് നമ്മുടെ ദൈവം. ഭൂമിയിലെ ബന്ധങ്ങളിൽ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ആ കുഞ്ഞിനെ ദൈവം മറക്കുകില്ല എന്നാണ് ദൈവം അരുളിച്ചെയ്യുന്നത്. ദൈവത്തിന്റെ സ്നേഹം അമ്മയുടെ സ്നേഹത്തേക്കാൾ വലുതാണ്. സൃഷ്‌ടിച്ച ദൈവത്തിന് ഒരുനാളും നമ്മെ കൈവിട്ടു കടന്നു പോകുവാൻ സാധ്യമല്ല. കൂരിരുൾ താഴ്‌വരയിലൂടെ നാം നടന്നാലും, അവിടുന്ന് നമ്മോടു കൂടെ നടക്കുന്നവനാണ് നമ്മുടെ ദൈവം.

ദൈവം നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കി മാറി നിൽക്കുന്നില്ല; മറിച്ച്, നമ്മോടുകൂടെ സദാ ആയിരിക്കുവാൻ അവിടുത്തെ ഏകജാതനെ നമുക്കായി നൽകി, അവന്റെ പേര് ഇമ്മാനുവേൽ എന്നാണ്. ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം ദൈവം നമ്മോടുകൂടെ ഉണ്ട് എന്നാണ്. നമ്മോടു കൂടെയുള്ള ദൈവം ഒരിക്കലും നമ്മെ തനിച്ചാക്കി മാറി നിൽക്കുന്നില്ല. നമുക്കുചുറ്റും നടക്കുന്നതെല്ലാം നിശ്ചയമായും ദൈവം കാണുന്നു. നാം നമ്മുടെ പ്രതിസന്ധികളെ കാണുന്നതു പോലെതന്നെ അവിടുന്ന് അവയെ കാണുന്നു. ജീവിതത്തിൽ പ്രിയപ്പെട്ടവർ പലരും നമ്മളെ പ്രതിസന്ധിഘട്ടങ്ങളിൽ കൈവിട്ടേക്കാം എന്നാൽ കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്.

ജീവിതത്തിൽ പലപ്പോഴും നമ്മുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ നമുക്ക് തോന്നിയേക്കാം ദൈവം നമ്മുടെ കൂടെ ഇല്ലെന്ന് എന്നാൽ ദൈവം നമ്മുടെ കൂടെ തന്നെ ഉണ്ട് അവൻ നമ്മെ ഒരിക്കലും തനിച്ചാക്കി മാറിനിൽക്കുന്നവനല്ല. നമ്മുടെ ജീവിതത്തിൽ പലപ്പോഴും ദൈവം അനുവദിക്കുന്ന ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്നേക്കാം എന്നാൽ ഈ ഒറ്റപ്പെടലുകൾ ഒന്നും നമ്മെ തളർത്താൻ അല്ല വളർത്താനാണ്. കർത്താവേ എന്ന ഒരു വിളി മാത്രം മതി അവൻ നമ്മുടെ അടുത്ത് ഓടി എത്തും.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news13 hours ago

‘We’re Going to Light Up This World’: National Day of Prayer to Lift God’s Word to Combat Darkness

This year’s theme for the 73rd National Day of Prayer is “Lift up the Word – Light Up the World”...

world news13 hours ago

Pastor Murdered on Way to Church Conference

Nigeria — Armed “bandits” shot and killed Reverend Manasseh Ibrahim on Tuesday, April 23, in Kaduna state as he traveled...

National13 hours ago

പാലക്കാട് എബനേസർ പ്രെയർ വാരിയേഴ്സ്; മൂന്നാമത് വാർഷികയോഗം 15 ന് നിലമ്പൂരിൽ

പാലക്കാട് എബനേസർ പ്രെയർ വാരിയേഴ്സിൻ്റെ ആഭിമുഖ്യത്തിൽ മൂന്നാമത് വാർഷികയോഗം 15 ന് ബുധനാഴ്ച നിലമ്പൂർ കോടതിപ്പടി അഗപ്പെ ഗോസ്പൽ മിഷൻ ആഡിറ്റോറിയത്തിൽ വച്ച് നടക്കും. രാവിലെ 10...

National13 hours ago

വ്ളാത്താങ്കര ഫെസ്റ്റ് 2024; ഐ.പി.സി. ശാലേം ഇറപ്പക്കാണിസഭ ഒരുക്കുന്ന സുവിശേഷ യോഗവും, സംഗീത വിരുന്നും മേയ് 13 മുതൽ

ഐ.പി.സി. ശാലേം ഇറപ്പക്കാണി സഭയുടെ ആഭിമുഖ്യത്തിൽ 2024 മേയ് 13 മുതൽ 15 വരെ വ്ളാത്താങ്കര ടൈൽ ഫാക്ടറി ഗ്രൗണ്ടിൽ ദിവസവും വൈകുന്നേരം 6 മണി മുതൽ...

us news14 hours ago

അമേരിക്കയിൽ തൊഴിൽ നേടാം! ഇന്ത്യക്കാർക്ക് ഏറ്റവും ഡിമാൻഡുള്ള ജോലികൾ ഇതാ; ഒപ്പം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും

അമേരിക്കയിൽ ജോലി സ്വപ്നം കാണുന്ന ഇന്ത്യക്കാർ ഏറെയുണ്ട്. അമേരിക്ക വൈവിധ്യമാർന്ന രാജ്യമാണ്. ഇവിടെ വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള ആളുകൾ താമസിക്കുന്നു. ഇത് ഇന്ത്യക്കാർക്ക് പുതിയ സംസ്കാരങ്ങൾ അനുഭവിക്കാനും...

National2 days ago

ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി

ഒരു ആദിവാസി ഗോത്ര ക്രിസ്ത്യാനിയുടെ മരണത്തെ തുടർന്ന് , ആ ഗ്രാമത്തിലെ മറ്റു താമസക്കാർ ക്രിസ്തീയ ശവസംകാരത്തെ എതിർത്തതിനെ ചോദ്യം ചെയ്ത സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി....

Trending