Connect with us

Health

ജനുവരിയില്‍ ഒമിക്രോണ്‍ വലിയ തരംഗമുണ്ടാകുമെന്നു പഠനം

Published

on

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ജനുവരിയില്‍ യുകെയിൽ ഒമിക്രോണ്‍ വലിയ തരംഗമുണ്ടാകുമെന്നു പഠനം. വാക്സീന്‍ ഒമിക്രോണിനെതിരെ ഫലപ്രദമായാലും ഏപ്രിൽ അവസാനത്തോടെ 25,000നും 75,000 നും ഇടയില്‍ മരണങ്ങളുണ്ടാകാമെന്നും ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

യുകെയില്‍ ഭൂരിപക്ഷം പേരും വാക്സീന്‍ എടുത്തതിനാല്‍ രോഗതീവ്രത കുറവായിരിക്കുമെന്ന അനുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് പഠനം. ബൂസ്റ്റര്‍ ഡോസ് എടുക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ ഒമിക്രോണ്‍ തരംഗത്തിന്‍റെ ശക്തി കുറയ്ക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ ദിവസം 54,073 പുതിയ കോവിഡ് കേസുകളാണ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 633 എണ്ണം ഒമിക്രോണ്‍ വകഭേദം മൂലമുള്ളതാണ്. അതിവേഗം പടരുന്ന ഒമിക്രോണ്‍ ഈ വര്‍ഷം അവസാനത്തോടെ വ്യാപകമായേക്കാമെന്ന് ഗവേഷകനായ ഡോ. നിക് ഡേവിസ് പറയുന്നു.

ബൂസ്റ്റര്‍ ഡോസുകള്‍ കാര്യക്ഷമമാകുകയും ഒമിക്രോണിന് വാക്സീനെ അതിജീവിക്കാൻ കഴിയാതിരിക്കുകയും ചെയ്താൽ ഡിസംബര്‍ ഒന്നിനും ഏപ്രില്‍ 30 നും ഇടയില്‍ 20.9 ദശലക്ഷം അണുബാധ കേസുകളും 1.75 ലക്ഷം ആശുപത്രി പ്രവേശനങ്ങളും 24,700 മരണങ്ങളും ഗവേഷകര്‍ പ്രവചിക്കുന്നു. നേരേ മറിച്ച് വാക്സീനെ ഒമിക്രോണ്‍ വകഭേദം വലിയ തോതില്‍ അതിജീവിക്കുകയും ബൂസ്റ്റര്‍ ഡോസുകള്‍ കാര്യക്ഷമമല്ലാതാവുകയും ചെയ്താൽ 34.2 ദശലക്ഷം അണുബാധകളും 4.92 ലക്ഷം ആശുപത്രി പ്രവേശനങ്ങളും 74,900 മരണങ്ങളും ഒമിക്രോണ്‍ തരംഗ സമയത്ത് ഉണ്ടാകാമെന്നും ഇവര്‍ പറയുന്നു.

യുകെയിൽ ഓരോ 2.4 ദിവസം കൂടുമ്പോഴും രോഗബാധിതരുടെ എണ്ണം ഇരട്ടിയായിക്കൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന വാക്സിനേഷന്‍ തോതുണ്ടായിട്ടും ഇത്തരത്തില്‍ സംഭവിക്കുന്നത് ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്നുണ്ട്. ആരും വാക്സീന്‍ എടുക്കാതിരുന്ന, യാതൊരു സംരക്ഷണവും ഇല്ലാതിരുന്ന കാലത്ത് വൈറസ് പടര്‍ന്നതിനേക്കാല്‍ വേഗത്തിലാണ് ഇപ്പോള്‍ രോഗവ്യാപനം. ഈ അവസ്ഥയെ നേരിടാന്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടി വന്നേക്കാമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Sources:globalindiannews

http://theendtimeradio.com

Medicine

ജലദോഷം, പനി, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ചു

Published

on

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പാരസെറ്റാമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ കോമ്പിനേഷനും കേന്ദ്രം നിരോധിച്ചു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940-ലെ സെക്ഷന്‍ 26 എ പ്രകാരം ഈ എഫ്ഡിസികളുടെ നിര്‍മ്മാണം, വില്‍പന എന്നിവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. 2016ല്‍ ഇത്തരത്തില്‍ 344 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നൽകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

സ്‌മോക്ക് ബിസ്‌ക്കറ്റുകൾ നിർമിക്കുന്നയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് നിരോധനം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തിൽ വസ്തുക്കൾ പ്രൊസസ് ചെയ്യതെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ആളുകളെ ആകർഷിക്കാൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ, സ്മോക്കിങ് പാനുകൾ തുടങ്ങിയ പേരുകളിൽ വിൽക്കുകയാണ്.

നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ കഴിച്ചതിനു ശേഷം കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നതിനു ശേഷമാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പ്രദേശത്തെ ഒരു പരിപാടിക്കിടെ കുട്ടി ഇത് കഴിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

Published

on

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

നേരത്തെ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു. എന്നാൽ പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പ്രായ പരിധി കുറച്ചതിന് പുറമെ, ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Tech5 hours ago

പരിചിത നമ്പറുകളിൽ നിന്ന് OTP ചോദിച്ച് വാട്ട്സ്ആപ്പ് ഹാക്ക് ചെയ്യുന്നു; തട്ടിപ്പ് വ്യാപകം

പരിചിത നമ്പറുകളിൽ നിന്ന് ഒടിപി നമ്പർ ചോദിച്ച് വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി പോലീസ്. സംസ്ഥാനത്ത് ഇത്തരത്തിൽ വ്യാപകമായി വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം...

world news6 hours ago

ബഞ്ചമിന്‍ നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്ത് കോടതിക്ക് കൈമാറുമെന്ന് വിവിധ രാജ്യങ്ങള്‍

ആംസ്റ്റര്‍ഡാം: ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും ഹമാസ് നേതാവ് മുഹമ്മദ് ദൈഫിനും എതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ്...

Movie6 hours ago

‘I Was Sure I Was Going to Die’: Winner of ‘The Voice’ Praises ‘Lord Above’ After Miraculous Survival From Gunshot Wound

Jason “Sundance” Head, winner of season 11 of NBC’s “The Voice,” is praising God after surviving an accidental gunshot wound...

world news6 hours ago

‘ Israeli, US Leaders Blast ICC Arrest Warrants Against Netanyahu, Gallant

Israel – Two of Israel’s most famous and respected leaders now face arrest if they go to almost any nation...

us news6 hours ago

ടെക്‌സാസ് പബ്ലിക് സ്‌കൂളില്‍ ബൈബിള്‍ പഠിപ്പിക്കാന്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരം

ഓസ്റ്റിന്‍: പൊതു ക്ലാസ് മുറികളില്‍ മതത്തിന് വലിയ സാന്നിധ്യം നല്‍കാന്‍ റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള മറ്റു സംസ്ഥാനങ്ങളോട് ചേര്‍ന്ന് പ്രാഥമിക വിദ്യാഭ്യാസ സ്‌കൂളുകളില്‍ ബൈബിള്‍ അധിഷ്ഠിത പാഠങ്ങള്‍ പഠിപ്പിക്കുന്നതിന്...

Movie1 day ago

For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America

For KING + COUNTRY, one of the most popular Christian and inspirational bands around, is gearing up for the Christmas...

Trending

Copyright © 2019 The End Time News