National
ഗാന്ധിജിയുടെ പ്രിയഗാനം ക്രിസ്തീയ സ്തുതിയെന്ന പേരിൽ നീക്കം ചെയ്തത് ഫിയക്കോന അപലപിച്ചു
ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഗാനം നീക്കം ചെയ്തു. ഗാന്ധിജി ഹൃദയത്തോട് ചേർത്തുവച്ചിരുന്ന ‘അബൈഡ് വിത്ത് മി’, എന്ന് തുടങ്ങുന്ന ക്രിസ്തീയ സ്തുതിഗീതമാണ് എടുത്തുമാറ്റിയത്. കഴിഞ്ഞ 73 വർഷമായി എല്ലാ വർഷവും ഇന്ത്യൻ ആർമി ബാൻഡ് അവതരിപ്പിക്കുന്ന ഔദ്യോഗിക പരേഡിന്റെ ഭാഗമായിരുന്നു ഈ ഗാനം.
മോഡി സർക്കാരിന്റെ ഈ നീക്കത്തെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് (ഫിയാക്കോണ) അപലപിക്കുന്നതായി പ്രസിഡന്റ് കോശി ജോർജ് വ്യക്തമാക്കി. ക്രിസ്തീയ വിശ്വാസത്തോട് മോഡി ഭരണകൂടം പുലർത്തുന്ന വിദ്വേഷവും വെറുപ്പും ഇതിൽ നിന്ന് പ്രകടമാണെന്ന് കോശി ജോർജ് ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ യഥാർത്ഥ സ്വാതന്ത്ര്യം പുലരണമെങ്കിൽ, കൊളോണിയൽ ഭൂതകാലവും ക്രിസ്തീയ വിശ്വാസവും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉപേക്ഷിക്കണമെന്നാണ് ഹിന്ദുത്വ പാർട്ടി വളരെക്കാലമായി വാദിക്കുന്നത്.
ഹിന്ദു ദേശീയവാദികൾ ഇന്ത്യയിലെ ക്രിസ്തീയ വിശ്വാസത്തെ ബ്രിട്ടീഷ് ഭരണത്തിന്റെ ശേഷിപ്പായി കണക്കാക്കുന്നത് അവരുടെ അറിവില്ലായ്മകൊണ്ടാണെന്നും ക്രിസ്തുമത വിശ്വാസം ഒന്നാം നൂറ്റാണ്ട് മുതൽ ഇന്ത്യയിൽ ഉള്ളതാണെന്നും ഫിയക്കോന ബോർഡ് അംഗമായ ജോൺ മാത്യു ചൂണ്ടിക്കാട്ടി .
“മോഡിയും അദ്ദേഹത്തിന്റെ പാർട്ടിയും ചേർന്ന് ക്രിസ്തീയ മതവിശ്വാസത്തെ ബ്രിട്ടീഷ് ഭരണത്തിന്റെ അവശിഷ്ടമായി കണക്കാക്കുന്നു. അനേകം ക്രിസ്ത്യൻ മിഷനറിമാർ ഗാന്ധിജിയുടെ സന്ദേശം പ്രചരിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. മാത്രമല്ല, കൊളോണിയൽ ശക്തിയുടെ അന്യായമായ നയങ്ങൾക്കെതിരെ അവർ അദ്ദേഹത്തോടൊപ്പം നിലകൊണ്ടിരുന്നു എന്ന വസ്തുതയും മറക്കുന്നു.ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പതിനായിരക്കണക്കിന് ക്രിസ്ത്യാനികൾ ഇന്ത്യൻ സൈന്യത്തിൽ ചേരുകയും മാതൃരാജ്യത്തിന്റെ രക്ഷയ്ക്കായി പോരാടുകയും ജീവൻ ബലിയർപ്പിക്കുകയും ചെയ്തു . ‘ഹിന്ദുയിസം’ എന്ന വാക്കുപോലും കൊളോണിയലിസത്തിന്റെ സംഭാവനയാണെന്ന് വിസ്മരിക്കരുത്, ബോർഡ് അംഗം കൂടിയായ ജോർജ്ജ് എബ്രഹാം ഓർമ്മപ്പെടുത്തി.
ജനാധിപത്യപരമായ രീതികളും പാരമ്പര്യവും തുടച്ചുനീക്കുന്നതിലൂടെ മത സ്വേച്ഛാധിപത്യം സ്ഥാപിക്കാനാണ് ശ്രമമെന്ന് കരുതുന്നതായി ടെന്നസിയിലെ ഹൗസ് ഓഫ് പ്രയർ പാസ്റ്ററും ഏഷ്യൻ ചിൽഡ്രൻസ് എജ്യുക്കേഷൻ ഫെലോഷിപ്പിന്റെ പ്രസിഡന്റുമായ റവ. ബ്രയാൻ നെറെൻ പ്രസ്താവിച്ചു.
ഡെമോക്രാറ്റിക് എന്ന് സ്വയം ഘോഷിക്കുന്ന സർക്കാർ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും നിഷ്പക്ഷവും ആദരവുമുള്ളവരുമായിരിക്കണമെന്നും ബോർഡ് ചെയർമാൻ ജോൺ പ്രഭുദോസ് പറഞ്ഞു..
ഇത്ര തുറന്ന രീതിയിൽ ശത്രുതാമനോഭാവം പ്രകടിപ്പിക്കുന്നത് വംശഹത്യയിലേക്ക് പോലും നയിക്കുമെന്നും, അടുത്ത വംശഹത്യ ഇന്ത്യയിലായിരിക്കും നടക്കുകയെന്ന് ജനസൈഡ് വാച്ചിലെ ഡോ. ഗ്രിഗറി സ്റ്റാന്റനെപ്പോലുള്ളവർ മുന്നറിയിപ്പ് നൽകുന്നതിൽ അതിശയിക്കാനില്ലെന്നും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ (NCC-USA) ഭാഗമായ ന്യൂയോർക്ക് സ്റ്റേറ്റ് കൗൺസിൽ ഓഫ് ചർച്ചസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. പീറ്റർ കുക്ക് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, മതാന്ധത ബാധിച്ച ഗവൺമെന്റിന്റെ കൈകളിൽ നിന്ന് രക്ഷിക്കുന്നതിന്, ക്രിസ്ത്യൻ, ഹിന്ദു, മുസ്ലീം, സിഖ്, ബുദ്ധമതം തുടങ്ങി എല്ലാ മതവിശ്വാസികളോടും ജനുവരി 26-നും ജനുവരി 30-നും ഒത്തുചേർന്നുകൊണ്ട് ‘അബൈഡ് വിത്ത് മി’ എന്ന സ്തുതിഗീതം പാടി ഐക്യദാർഢ്യത്തോടെ നിലകൊള്ളണമെന്നും ഫിയാക്കോണ ആഹ്വാനം ചെയ്തു.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
National
പാലക്കാട് എബനേസർ പ്രെയർ വാരിയേഴ്സ്; മൂന്നാമത് വാർഷികയോഗം 15 ന് നിലമ്പൂരിൽ
പാലക്കാട് എബനേസർ പ്രെയർ വാരിയേഴ്സിൻ്റെ ആഭിമുഖ്യത്തിൽ മൂന്നാമത് വാർഷികയോഗം 15 ന് ബുധനാഴ്ച നിലമ്പൂർ കോടതിപ്പടി അഗപ്പെ ഗോസ്പൽ മിഷൻ ആഡിറ്റോറിയത്തിൽ വച്ച് നടക്കും. രാവിലെ 10 മുതൽ 1 മണിവരെയും ഉച്ചക്ക് 2-30 മുതൽ 4.30 വരെയും വൈകിട്ട് 5.30 മുതൽ 8-30 വരെയും മാണ് യോഗങ്ങൾ നടക്കുന്നത്. പാസ്റ്റർ കെ.ജെ തോമസ് കുമളി,സിസ്റ്റർ ജെയ്നി മരിയം ജയിംസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ക്രിസ്ബ്രോസ് മിനിസ്ട്രീ ഗാനശുശ്രൂഷ നടത്തും. സിസ്റ്റർ ജീനാ ജോർജ്ജ്, ഇവ : ജസ്റ്റിൻ ജോർജ്ജ് എന്നിവർ യോഗങ്ങൾക്ക് നേതൃത്വം നൽകും.
Sources:gospelmirror
National
വ്ളാത്താങ്കര ഫെസ്റ്റ് 2024; ഐ.പി.സി. ശാലേം ഇറപ്പക്കാണിസഭ ഒരുക്കുന്ന സുവിശേഷ യോഗവും, സംഗീത വിരുന്നും മേയ് 13 മുതൽ
ഐ.പി.സി. ശാലേം ഇറപ്പക്കാണി സഭയുടെ ആഭിമുഖ്യത്തിൽ 2024 മേയ് 13 മുതൽ 15 വരെ വ്ളാത്താങ്കര ടൈൽ ഫാക്ടറി ഗ്രൗണ്ടിൽ ദിവസവും വൈകുന്നേരം 6 മണി മുതൽ 9 മണി വരെ സുവിശേഷ മഹായോഗങ്ങൾ നടക്കും ഐ. പി. സി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോൺ പഞ്ചാബ് . ആയിരങ്ങൾ പങ്കെടുക്കുന്ന ഈ കൺവൻഷൻ ഉത്ഘാടനം നിർവഹിക്കും. മൂന്നു ദിവസവും വചനപ്രഘോഷണം നിർവഹിക്കുന്നത് ലോക പ്രസിദ്ധ സുവിശേഷകൻ ബ്രദർ സുരേഷ് ബാബുവാണ്. പ്രശസ്ത ക്രൈസ്തവ ഗായിക സിസ്റ്റർ പെർ സീസ് ജോൺ ആരാധനയ്ക്ക് നേതൃത്വം നൽകും. ദേശത്ത് ക്രിസ്തുവിനെ ഉയർത്തുക എന്നതു മാത്രമാണ് ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയുവാനും, സ്റ്റാൾളുകൾക്കും പാസ്റ്റർ എസ് എസ് ജോയി 974638 1788 ,9778791617 എന്നി നമ്പരുകളിൽ ബന്ധപ്പെടുക.
Sources:gospelmirror
National
ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി
ഒരു ആദിവാസി ഗോത്ര ക്രിസ്ത്യാനിയുടെ മരണത്തെ തുടർന്ന് , ആ ഗ്രാമത്തിലെ മറ്റു താമസക്കാർ ക്രിസ്തീയ ശവസംകാരത്തെ എതിർത്തതിനെ ചോദ്യം ചെയ്ത സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി. ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ഉറപ്പാക്കാൻ കോടതി ഉത്തരവ് നൽകി
ഛത്തീസ്ഗഡ് സംസ്ഥാനത്തെ ബസ്തർ ജില്ലയിലെ ജഗദൽപൂർ നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 25 ന് തദ്ദേശീയ ക്രിസ്ത്യാനിയായ അമ്പത്തിനാലുകാരനായ ഈശ്വർ കോറം മരണപെട്ടു.
Sources:christiansworldnews
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news8 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news10 months ago
37 Christians Killed in Nigeria in Three Weeks
-
world news12 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം