Connect with us

world news

എന്നുതീരും റഷ്യയുടെ ‘നാറ്റോ ഫോബിയ’; യുക്രൈനെ വെച്ചുള്ള വിലപേശൽ ക്ലെെമാക്സിലേക്കോ?

Published

on

യുദ്ധസന്നാഹങ്ങളുമായി യുക്രൈനെ വളഞ്ഞിരിക്കുകയാണ് റഷ്യ. രണ്ടാംലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ സേനാവിന്യാസത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. വരും ആഴ്ചകളിൽ യുക്രൈനെ ആക്രമിക്കാൻ കഴിയുംവിധം റഷ്യ ഒരുങ്ങിയെന്നും സ്ഥിതി​ഗതികൾ അതീവ ​​ഗുരുതരമാണെന്നുമാണ് അമേരിക്ക പറയുന്നത്. എന്നാൽ ഒരു ആക്രമണത്തിന് തങ്ങൾ ഇല്ലെന്ന നിലപാടിൽ തന്നെയാണ് റഷ്യ ഇപ്പോഴും.

അതിർത്തിയിൽ സെെനികരെ അണിനിരത്തി യുദ്ധത്തിന് പൂർണസജ്ജരായിരുന്നു റഷ്യ. എന്നാൽ ചൊവ്വാഴ്ചയോടെ തങ്ങൾ കുറച്ചു സെെനികരെ യുക്രെെൻ അതിർത്തിയിൽ നിന്നും പിൻവലിക്കുകയാണെന്ന് റഷ്യ അറിയിച്ചു. യുക്രെെനുമായി അതിർത്തി പങ്കിടുന്ന മേഖലയിൽ നിന്ന് അഭ്യാസം നടത്തുന്ന ചില സൈനികരെ പിൻവലിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

യുക്രൈന്റെ വടക്കും കിഴക്കും തെക്കും തെക്കുപടിഞ്ഞാറും അതിർത്തികളിൽ 100,000-ല്‍ അധികം റഷ്യൻ സൈനികരാണ് വിന്യസിക്കപ്പെട്ടത്. യുദ്ധത്തിനല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ സന്നാഹങ്ങളെല്ലാം? റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനോടുള്ള പാശ്ചാത്യരാജ്യങ്ങളുടെ ചോദ്യമിതാണ്. പുതിൻ അതിനു വ്യക്തമായ ഉത്തരം നൽകുന്നില്ല. അതോടെ അമേരിക്കയും സഖ്യകക്ഷികളും യുക്രൈന്റെ സംരക്ഷണത്തിനിറങ്ങി. സംഘർഷം കനത്തു. എന്നാൽ പാശ്ചാത്യരാജ്യങ്ങളാണ് ആക്രമണോത്സുകത കാട്ടുന്നതെന്നാണ് റഷ്യയുടെ നിലപാട്.

വലിയ തോതിലുള്ള സൈനിക അഭ്യാസങ്ങൾ തുടരുമെന്നും ചില യൂണിറ്റുകൾ തങ്ങളുടെ താവളങ്ങളിലേക്ക് മടങ്ങുകയാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചെങ്കിലും എത്ര സെെനികരെ പിൻവലിക്കാൻ പോകുന്നുവെന്ന് റഷ്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇത് നിലവിലെ സാഹചര്യത്തിൽ സമ്മർദ്ദം കുറയ്ക്കുമെങ്കിലും യുദ്ധഭീതി പൂർണമായും അകറ്റുമെന്ന് കരുതാനാവില്ല. വരുംദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റഷ്യയും യുക്രെെനും

നൂറ്റാണ്ടുകളായി റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു യുക്രൈൻ. എന്നിരുന്നാലും, 1991-ൽ സോവിയറ്റ് യൂണിയനിൽ നിന്ന് വേർപെട്ടതോടെ രാഷ്ട്രത്തിന് സ്വാതന്ത്ര്യം ലഭിച്ചു. അധികം വൈകാതെ യുക്രൈൻ റഷ്യയുമായി അകലം പാലിക്കാൻ തുടങ്ങി. മാത്രമല്ല, പടിഞ്ഞാറുമായി അടുത്ത ബന്ധംസ്ഥാപിക്കാൻ തുടങ്ങുകയും ചെയ്തു.

എന്നാൽ 2010ൽ റഷ്യ അനുകൂലിയായ വിക്ടർ യാനുകോവിച്ച് പ്രസിഡന്റ് ആയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. യുക്രൈനെ യൂറോപ്യൻ യൂണിയനുമായി അടുപ്പിക്കുന്ന വാണിജ്യ ഉടമ്പടി അവസാനഘട്ടത്തിൽ അദ്ദേഹം ഉപേക്ഷിച്ചു. പുതിന്റെ സമ്മർദംമൂലമാണിതെന്ന് അദ്ദേഹം തുറന്നുപറഞ്ഞതോടെ റഷ്യാവിരോധികളായ യുക്രൈൻകാർ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പിന്നീട് യുക്രൈൻ സാക്ഷ്യം വഹിച്ചത് ശക്തമായ പ്രതിഷേധങ്ങൾക്കാണ്. ആഭ്യന്തര യുദ്ധത്തിന്റെ പടിവാതിൽ വരെയെത്തിയ പ്രതിഷേധത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. അതിനൊടുവിൽ യാനുകോവിച്ച് പുറത്തായി.

എന്നാൽ, ക്രൈമിയൻ പെനിൻസുല പിടിച്ചടക്കിക്കൊണ്ടാണ് റഷ്യ ഇതിനോട് പ്രതികരിച്ചത്. 1954-ൽ സോവിയറ്റ് ഭരണാധികാരി നികിത ക്രൂഷ്‌ചേവ് യുക്രൈന് കൈമാറിയ പ്രദേശമായിരുന്നു ക്രൈമിയ. കിഴക്കൻ യുക്രൈനിൽ പൊട്ടിപ്പുറപ്പെട്ട വിഘടനവാദികളുടെ കലാപത്തിന് പിന്നിലും മറ്റാരുമായിരുന്നില്ല. വിമതർക്ക് സൈനിക സഹായം നൽകിയത് റഷ്യ തന്നെയാണെന്ന് യുക്രൈനും പടിഞ്ഞാറൻ രാജ്യങ്ങളും ഇപ്പോഴും വിശ്വസിക്കുന്നു. എന്നിരുന്നാലും, റഷ്യ ഇത് നിഷേധിച്ചിരുന്നു.

ഈ സംഭവത്തിനുശേഷം കിഴക്കൻ യുക്രൈനിലെ ഡോൺബാസിനെ വിഘടനവാദികൾ സ്വയംപ്രഖ്യാപിത റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. റഷ്യ ഇവരെ പിന്തുണച്ചു. യുക്രൈൻ സർക്കാരും വിഘടനവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 14,000 പേർ മരിച്ചു. 2014-ലും 2015-ലും ബെലാറസിലെ മിൻസ്കിൽ റഷ്യയും യുക്രൈനും ഒപ്പിട്ട ഉടമ്പടികളിലൂടെ വെടിനിർത്തലുണ്ടായി. പക്ഷേ, ഉടമ്പടി പൂർണമായി പാലിക്കപ്പെട്ടില്ല.

ക്രൈമിയയിലെ അധിനിവേശവും തുടർന്നുള്ള ഏറ്റുമുട്ടലും യുക്രൈനെ പാശ്ചാത്യലോകവുമായി കൂടുതൽ അടുപ്പിച്ചു. നാറ്റോയുമായി ചേർന്ന് സൈനികാഭ്യാസങ്ങൾ നടത്തി. അംഗരാജ്യങ്ങളായ അമേരിക്കയിൽനിന്നും തുർക്കിയിൽനിന്നും സൈനികോപകരണങ്ങൾ വാങ്ങി. നാറ്റോയുടെ പങ്കാളിരാജ്യമാണ് യുക്രൈൻ. ഭാവിയിൽ അതിൽ അംഗമാകാൻ അനുമതി ലഭിക്കാവുന്ന രാജ്യമെന്നാണ് ഇതിനർഥം.

യുഎസും മറ്റ് നാറ്റോ സഖ്യകക്ഷികളും യുക്രൈന് ആയുധങ്ങൾ നൽകുന്നതും സംയുക്ത അഭ്യാസങ്ങൾ നടത്തുന്നതും റഷ്യയെ വളരെയധികം അലോസരപ്പെടുത്തിയിരുന്നു. പരസ്യമായി ഇത് വിമർശിക്കാനും റഷ്യയ്ക്ക് മടിയുണ്ടായിരുന്നില്ല. വിമതരുടെ നിയന്ത്രണത്തിലുള്ള ലുഹാൻസ്‌കിലും ഡൊനെറ്റ്സ്‌കിലും ബലപ്രയോഗത്തിലൂടെ തിരിച്ചുപിടിക്കാൻ ഇത് യുക്രൈനെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് റഷ്യ വിശ്വസിക്കുന്നത്.

എന്താണ് ‘നാറ്റോ‘?

നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷന്റെ ചുരുക്കമാണ് നാറ്റോ. യു.എസ്., ബ്രിട്ടൻ, ഫ്രാൻസ്, കാനഡ എന്നിവയുൾപ്പെടെ 12 രാജ്യങ്ങൾ ചേർന്ന് 1949-ൽ രൂപംകൊടുത്ത സൈനികസഖ്യം. ബെൽജിയം, ഡെന്മാർക്ക്‌, ഇറ്റലി, ഐസ്‌ലൻഡ്, ലക്സംബർഗ്, നെതർലൻഡ്‌സ്, നോർവേ, പോർച്ചുഗൽ എന്നിവയാണ് മറ്റ്‌ സ്ഥാപകാംഗങ്ങൾ.

അംഗരാജ്യങ്ങളിൽ ഏതിനെങ്കിലുംനേരെ സായുധാക്രമണമുണ്ടായാൽ പരസ്പരം സഹായിക്കുമെന്നതാണ് നാറ്റോയുടെ പ്രമാണം. രണ്ടാംലോകയുദ്ധാനന്തരം സോവിയറ്റ് യൂണിയൻ യൂറോപ്പിലേക്ക് വളരുന്നതു തടയുക എന്നതായിരുന്നു നാറ്റോ സ്ഥാപനത്തിന്റെ യഥാർഥലക്ഷ്യം.

റഷ്യയുടെ നാറ്റോ ‘ഫോബിയ‘

നാറ്റോയെ നേരിടാൻ സോവിയറ്റ് യൂണിയൻ കിഴക്കൻ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാജ്യങ്ങളെ ചേർത്ത് 1955-ൽ ‘വാഴ്‌സോ ട്രീറ്റി ഓർഗനൈസേഷൻ’ (വാഴ്‌സോ ഉടമ്പടി) എന്ന സൈനിക സഖ്യമുണ്ടാക്കി. പക്ഷേ, 1991-ൽ സോവിയറ്റ് യൂണിയൻ തകർന്നു. അതോടെ വാഴ്‌സോ ഉടമ്പടി പൊളിഞ്ഞു. അപ്പോഴേക്കും അന്നത്തെ സോവിയറ്റ്-അമേരിക്കൻ പ്രസിഡന്റുമാർ തമ്മിൽ ഒരു ധാരണയുണ്ടാക്കിയിരുന്നു; നാറ്റോ കിഴക്കൻ യൂറോപ്പിൽനിന്ന് അംഗങ്ങളെ ചേർക്കില്ല എന്ന്. ആ വാക്ക് നാറ്റോ പാലിച്ചില്ല.

സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ സ്വതന്ത്രമായ രാജ്യങ്ങളിൽ പലതിനും അംഗത്വം നൽകി. സോവിയറ്റ് യൂണിയൻ തകരുമ്പോൾ 16 രാജ്യങ്ങൾ മാത്രമുണ്ടായിരുന്ന നാറ്റോയിൽ 30 അംഗങ്ങളുണ്ടിന്ന്‌. 2009-ൽ അംഗത്വം ലഭിച്ച ക്രൊയേഷ്യയും അൽബേനിയയുമാണ് നവാഗതർ. യുക്രൈനും ജോർജിയയും മറ്റ് അയൽരാജ്യങ്ങളും നാറ്റോയിൽ ചേരുമെന്ന് പുതിൻ ആശങ്കപ്പെടുന്നു. അങ്ങനെ സംഭവിച്ചാൽ, ഇപ്പോഴേ റഷ്യയുടെ പടിവാതിൽക്കൽ എത്തിനിൽക്കുന്ന നാറ്റോയ്ക്കും പാശ്ചാത്യശക്തികൾക്കും അകത്തേക്കുകടക്കൽ എളുപ്പമാകും. എന്തുവിലകൊടുത്തും അത് തടയണം. അതിനാണ് യുക്രൈനെ വെച്ചുള്ള റഷ്യയുടെ വിലപേശൽ.

റഷ്യയ്ക്ക് വേണ്ടത്

റഷ്യയുടെ അയൽരാജ്യങ്ങളെ നാറ്റോയിൽ അംഗമാക്കരുതെന്നതാണ് പുതിന്റെ പ്രധാന ആവശ്യം. ഇക്കാര്യത്തിൽ നിയമപരമായ ഉറപ്പാണ് അദ്ദേഹത്തിനുവേണ്ടത്. 1990-കളിൽ, അതായത് 16 അംഗങ്ങൾ മാത്രമുണ്ടായിരുന്നപ്പോഴത്തെ നിലയിലേക്ക് നാറ്റോ സേനാവിന്യാസം ചുരുക്കണം. റഷ്യയിലേക്ക് വേഗമെത്തുന്നതരത്തിൽ അംഗരാജ്യങ്ങളിൽ ബാലിസ്റ്റിക് മിസൈലുകൾ സ്ഥാപിക്കരുത്. യുക്രൈനുമായും പഴയ സോവിയറ്റ് അംഗരാജ്യങ്ങളുമായുമുള്ള സൈനികസഹകരണം നിയന്ത്രിക്കണം.

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ
എന്നാൽ, നാറ്റോ അംഗത്വകാര്യത്തിൽ റഷ്യ ആവശ്യപ്പെടുംപോലുള്ള ഉറപ്പുനൽകാൻ അമേരിക്ക തയ്യാറല്ല. സ്വതന്ത്രപരമാധികാരരാജ്യമായ യുക്രൈൻ സ്വന്തംകാര്യം തീരുമാനിക്കുമെന്നാണ് അമേരിക്കയുടെയും നാറ്റോയുടെയും നിലപാട്.യുക്രൈന് ആയുധവും പരിശീലനവും നൽകുന്നത് തുടരുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

ഇനിയെന്ത്?

കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുകയാണ് അമേരിക്കയും ബ്രിട്ടനും. നാറ്റോ രാജ്യങ്ങളായ പോളണ്ട്, ചെക് റിപ്പബ്ലിക്, ലാത്വിയ, ലിത്വാനിയ എന്നിവ യുക്രൈന് യുദ്ധോപകരണങ്ങൾ നൽകുകയോ വാഗ്ദാനംചെയ്യുകയോ ചെയ്തിട്ടുണ്ട്. സ്പെയിൻ, ഡെന്മാർക്ക്, നെതർലൻഡ്‌സ് എന്നിവ കരിങ്കടലിലേക്ക് പടക്കപ്പലുകളും യുദ്ധവിമാനങ്ങളും അയച്ചു. എന്നാൽ, ഈ രാജ്യങ്ങളൊന്നും യുക്രൈനിലേക്ക് സൈന്യത്തെ അയച്ചിട്ടില്ല.

തുറന്നയുദ്ധത്തിന് യൂറോപ്യൻ രാജ്യങ്ങളിൽ മിക്കവയ്ക്കും താത്പര്യമില്ല. ഇന്ധനത്തിന്റെ കാര്യത്തിൽ റഷ്യയെ ആശ്രയിക്കുന്ന ജർമനിയാണ് യുദ്ധവിരുദ്ധതയിൽ മുമ്പിൽ. സംഘർഷത്തിന് അയവുവരുത്താൻ റഷ്യയുമായും അമേരിക്കയുമായും ചർച്ചയിലാണ് യൂറോപ്യൻ നേതാക്കൾ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ റഷ്യയിൽച്ചെന്ന് പുതിനെ കണ്ടു. അതിർത്തിയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കില്ലെന്ന് പുതിൻ, മക്രോണിന് ഉറപ്പുകൊടുത്തുവെന്ന് ഫ്രാൻസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സേനാ പിന്മാറ്റമെന്നതും ശ്രദ്ധേയമാണ്.

ചൈനയും ഇന്ത്യയും

യുക്രൈൻ പ്രതിസന്ധിയിൽ റഷ്യയ്ക്കൊപ്പമാണ് ചൈന. സുരക്ഷയെക്കുറിച്ചുള്ള റഷ്യയുടെ ആശങ്ക ന്യായമാണ്, അതു ഗൗരവമായെടുക്കണമെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞത്. യുക്രൈൻ പ്രതിസന്ധി യു­.എൻ. രക്ഷാസമിതിയിൽ ചർച്ചചെയ്യാനായി പ്രമേയം കൊണ്ടുവരുന്നതിനെ ചൈന അനുകൂലിച്ചില്ല. അമേരിക്കയുടെ നേതൃത്വത്തിൽകൊണ്ടുവന്ന പ്രമേയം പക്ഷേ, പാസായി.

റഷ്യയെയും അമേരിക്കയെയും പിണക്കാൻ കഴിയാത്ത ഇന്ത്യയാകട്ടെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. പ്രതിസന്ധി, ചർച്ചയിലൂടെ പരിഹരിക്കണമെന്ന്‌ അഭ്യർഥിച്ചു. യുദ്ധമുണ്ടാവുകയോ ഇപ്പോഴത്തെ സ്ഥിതി നീളുകയോ ചെയ്താൽ ഇന്ത്യയ്ക്കു പലപ്രയാസങ്ങളുമുണ്ടാകും. റഷ്യയിൽനിന്നുള്ള എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ കൈമാറ്റം വൈകും. ഇതു വാങ്ങുന്നതിന് അമേരിക്കയിൽ നിന്ന് ഇളവുകിട്ടാനുള്ള സാധ്യത മങ്ങും. സംഘർഷം എണ്ണവില ഇനിയും കൂട്ടും. യുദ്ധമുണ്ടായാൽ അത് യുക്രൈനിലെ വിദ്യാർഥികളുൾപ്പെടെയുള്ള ഇന്ത്യക്കാരെ ബാധിക്കും.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

http://theendtimeradio.com

world news

മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു

Published

on

എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍), ഡോ. ഡേവിഡ് ടക്കര്‍(അയാട്ടാ ഇന്റര്‍ നാഷ്ണല്‍ ഫാക്കല്‍റ്റി യു.എസ്.എ), മിസ്സസ് റെനീ ടക്കര്‍ (യുഎസ്എ), എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏഴുപേര്‍ ബിറ്റിഎച്ച്, എം.ഡിവ് ബിരുദങ്ങള്‍ ഏറ്റുവാങ്ങി. സ്ഥാപനത്തിന്റ ഡയറക്ടര്‍ റവ റെജികുമാര്‍ നേതൃത്വം നൽകി .

റവ. റെജി എസ്എബിസി ബാഗ്ലൂരില്‍ നിന്ന് എം.ഡിവ് ബിരുദദാരിയും ഭാര്യ സിസ്റ്റര്‍ ശരണ്യ ദേവ് മണക്കാല എഫ്.റ്റി. എസ് ല്‍ നിന്ന് ബി.ഡി ബിരുദദാരിയുമാണ്. ഇവരുടെ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ പരിശ്രമവും ദര്‍ശന സാക്ഷാത്കാരവുമാണ് ഒമാന്‍ എന്ന രാജ്യത്ത് ഇങ്ങനെ ഒരു സ്ഥാപനം കഴിഞ്ഞ നാലു വര്‍ഷമായി നടത്തി മനോഹരമായ നിലയില്‍ ഒരു ഗ്രാജുവേഷന്‍ നടത്തുവാന്‍ കാരണമായത്. അയാട്ടായുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്. എല്‍-റോയ് ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി

Published

on

റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. വിഷൻ 2030ന്റെ പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.നേരത്തെ വിരമിക്കാനുള്ള പ്രായ പരിധി അറുപതു വയസായിരുന്നു.

പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് നിയമം ബാധകമാണ്. വിരമിച്ചതിന് ശേഷവും പൗരന്മാരുടെ ജീവിതം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പൗരന്മാർക്ക് സ്ഥിരതയാർന്ന ജീവിത ശൈലി ഉറപ്പാക്കലും ലക്ഷ്യമിടുന്നു. പുതിയ തീരുമാനവുമായി ബന്ധപെട്ട് വിരമിച്ച പൗരന്മാരുടെ ജീവിത വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പദ്ധതികളും തയ്യാറാക്കും. പൗരന്മാരുടെ സുരക്ഷിത ജീവിതം ഉറപ്പാക്കാൻ കഴിയും വിധമാണ് പുതിയ നയം തയ്യാറാക്കുന്നത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന്‌ ക്രൈസ്തവരെ കൊലപ്പെടുത്തി

Published

on

നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ മൂന്നു ക്രൈസ്തവർ ആണ് കൊല്ലപ്പെട്ടത്.

രാത്രി എട്ട് മണിയോടെ വിശ്വാസികൾ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടികളും വാളുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തെ സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ഇറിഗ്വെ ഡെവലപ്മെന്റ്റ് അസോസിയേഷൻ (ഐ. ഡി. എ.) ഒരു പ്രസ്താവന പുറത്തിറക്കി. ആക്രമണകാരികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നൈജീരിയൻ സുരക്ഷാ ഏജൻറുമാരോട് ഐ. ഡി. എ.യുടെ ദേശീയ പബ്ലിക് സെക്രട്ടറി സാം ജുഗോയും ആവശ്യപ്പെട്ടു.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news7 hours ago

മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു

എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍...

world news8 hours ago

സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി

റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ...

National8 hours ago

സൂറത്തിൽ പെന്തെക്കോസ്ത് ചർച്ചിനുനേരെ ആക്രമണം

സൂററ്റിൽ പെന്തക്കോസ്ത് ചർച്ചിന് നേരെ ആക്രമണം. സൂറത്ത് ഫെല്ലോഷിപ് പെന്തെക്കോസ്ത് ചർച്ചിന്റ ബെസ്താൻ ബ്രാഞ്ച് ചർച്ചിൽ ഞായറാഴ്ച (ജൂലൈ 14) ആരാധനകഴിഞ്ഞയുടൻ വർഗീയവാദികളായ നൂറോളം ആളുകൾ ഒന്നിച്ചുകൂടി...

us news8 hours ago

ഓസ്‌ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന്‍ ഫാറൂഖി

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി വീണ്ടും രംഗത്ത്....

us news8 hours ago

പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നതെന്ന് ട്രംപ്

യു.എസ് : പ്രതീക്ഷിക്കാത്ത സംഭവിത്തിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ...

Sports1 day ago

ബ്രസീലിയൻ ഫുട്ബോൾ പ്ലെയർ റോബർട്ടോ ഫിർമിനോ ഇനി സഭാ ശുശ്രുഷകൻ

മാസിയോ : മുൻ ബ്രസീലിയൻ ഫുട്ബോൾ പ്ലെയറും ലിവർപൂൾ സ്ട്രൈക്കറുമായിരുന്ന റോബർട്ടോ ഫിർമിനോ ബ്രസീലിലെ ഇവാഞ്ചലിക്കൽ സഭയുടെ പാസ്റ്ററായി ചുമതലയേറ്റു. ജൂൺ 30 ഞായറാഴ്ച മാസിയോയിലെ തൻ്റെ...

Trending