Connect with us

Business

ചാർജറില്ലാതെ ഐഫോൺ വിൽപ്പന; ഉപഭോക്താവിന് 1,080 ഡോളർ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Published

on

ചാർജറില്ലാതെ ഐഫോൺ വിൽക്കുന്നത് ദുരുപയോഗവും നിയമവിരുദ്ധവുമാണെന്ന് ബ്രസിലിയൻ ജഡ്ജി വിധിച്ചു. ഐഫോൺ ബോക്സിൽ ചാർജർ പാക്ക് ചെയ്യാത്ത ആപ്പിളിന്റെ നീക്കം ‘അധിക്ഷേപകരവും നിയമവിരുദ്ധവുമാണ് ’ എന്നാണ് ജഡ്ജി വിധിച്ചത്.ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തത് പ്രകാരം പരാതി നൽകിയ ഉപഭോക്താവിന് 1,080 ഡോളർ നഷ്ടപരിഹാരം നൽകാനും ആപ്പിളിനോട് കോടതി ഉത്തരവിട്ടു.

ഐഫോണിന്റെ സാധാരണ പ്രവർത്തനത്തിന് അഡാപ്റ്റർ അത്യന്താപേക്ഷിതമാണെന്നും നിർമാതാവ് പാക്കേജിൽ നിന്ന് ചാർജർ ഒഴിവാക്കുന്നത് പ്രാദേശിക ഉപഭോക്തൃ നിയമം ലംഘിക്കുന്നതാണെന്നും കോടതി കണ്ടെത്തി. മധ്യ ബ്രസിലിലെ ഗോയാസ് സംസ്ഥാനത്തിൽ നിന്നുള്ള റീജിയണൽ ജഡ്ജി വാൻഡർലീ കെയേഴ്‌സ് പിൻഹീറോ ആണ് വിധി പറഞ്ഞത്.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാൻ കൂടുതൽ ഉപഭോക്താക്കൾ പരാതിപ്പെടുകയോ അല്ലെങ്കിൽ കൂടുതൽ ആക്‌സസറികൾ ഉൾപ്പെടുത്താൻ നിർബന്ധിക്കുകയോ ചെയ്താൽ ആപ്പിൾ പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോർട്ട്.2020-ൽ ഐഫോൺ 12 സ്മാർട് ഫോണുകൾക്കൊപ്പമാണ് ചാർജിങ് അഡാപ്റ്റർ, ഹെഡ്‌സെറ്റ് എന്നിവ നൽകേണ്ടെന്ന് ആപ്പിൾ തീരുമാനിച്ചത്.

ഇ-മാലിന്യം കുറയ്ക്കാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും പരിസ്ഥിതിക്ക് മികച്ച ഒരു നീക്കമാണിതെന്നും അവകാശപ്പെട്ടയായിരുന്നു ഈ നീക്കം. എന്നാൽ ഈ വാദമെല്ലാം ജഡ്ജി തള്ളി. പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ ആഘാതം കുറയ്ക്കാൻ ഇത്തരമൊരു നടപടിയിലൂടെ കഴിയുമെന്ന അവകാശവാദം അർഥശൂന്യമാണ്, കാരണം ആപ്പിൾ അത്തരം അവശ്യ സാധനങ്ങൾ നിർമിക്കുന്നത് തുടരുകയാണ്, പക്ഷേ ഇപ്പോൾ അത് വെവ്വേറെ ആയി വിൽക്കുന്നു എന്നു മാത്രം – ജഡ്ജി ആരോപിച്ചു.
Sources:globalindiannews

http://theendtimeradio.com

Business

ഐഫോണിലും പച്ചയായി വാട്ട്സ്ആപ്പ്; പുതിയ അപ്ഡേറ്റ് ഫീച്ചറുകൾ ഇങ്ങനെ

Published

on

ലോകമെമ്പാടും ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്ട്‌സ്ആപ്പ്, അതിനാൽ എത്ര ചെറിയ മാറ്റങ്ങൾ വന്നാലും അത് ശ്രദ്ധിക്കപ്പെടാതെ പോകാറില്ലന്ന് മാത്രമല്ല ടെക് ലോകത്ത് ചർച്ചയാവാറുമുണ്ട്

അടുത്തിടെ, വാട്ട്‌സ്ആപ്പ് iOS ഉപയോക്താക്കൾക്കായി അതിൻ്റെ ഇൻ്റർഫേസിൽ സൂക്ഷ്മമായ മാറ്റങ്ങൾ വരുത്തുകയും പരമ്പരാഗത നീലയ്ക്ക് പകരം പച്ച-തീം ആക്കി മാറ്റുകയും ചെയ്‌തു. ഈ മാറ്റം ഫെബ്രുവരിയിൽ ആരംഭിച്ചു, എന്നാൽ ഇപ്പോഴാണ് ഇന്ത്യയിലെ ഉപയോക്താക്കൾക്കും പുതിയ അപ്‌ഡേറ്റ് ലഭിച്ചത്. കൂടുതൽ കൂടുതൽ ഉപയോക്താക്കൾ X-ലെ WhatsApp-ൻ്റെ പുതിയ രൂപത്തെക്കുറിച്ച് അവരുടെ അഭിപ്രായം പങ്കിട്ടു.

ആൻഡ്രോയിഡ് ഉപകരണങ്ങളിലായിരിക്കുമ്പോൾ വാട്ട്‌സ്ആപ്പിന് എല്ലായ്പ്പോഴും പച്ച ഇൻ്റർഫേസ് ഉണ്ടായിരുന്നു, ഐഫോണുകളിൽ നിറം നീല നിറമായിരുന്നു. സ്റ്റാറ്റസ് ബാർ മുതൽ ചാറ്റ് ലിസ്റ്റ് വിൻഡോ വരെ എല്ലാം ഡിസൈൻ മാറ്റത്തിലൂടെ കടന്നുപോയി.

മാറ്റം ഈ വർഷം ആദ്യം ഉപയോക്താക്കൾക്ക് ലഭ്യമാകാൻ തുടങ്ങി, എന്നാൽ ഇപ്പോഴാണ് കൂടുതൽ ആളുകളിലേക്ക് എത്തിയത്. ഐക്കണുകൾക്ക് പുറമേ, ആപ്പിനുള്ളിൽ പങ്കിടുന്ന ലിങ്കുകൾക്ക് പോലും സാധാരണ നീലയ്ക്ക് പകരം പച്ച നിറമുണ്ട്.

നേരത്തെ, ആപ്പിൻ്റെ ഐക്കണുകൾ ഇങ്ങനെയായിരുന്നു:

എന്നാൽ ഇപ്പോൾ രൂപം ഇതാണ്:

WHatsApp-ലേക്ക് ആധുനികവും പുതിയതുമായ അനുഭവം കൊണ്ടുവരികയും അത് കൂടുതൽ ആക്സസ് ചെയ്യാവുന്നതും ഉപയോഗിക്കാൻ എളുപ്പവുമാക്കുകയും ചെയ്യുന്നതാണ്”മാറ്റങ്ങളെന്ന് മെറ്റാ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

“സ്‌പെയ്‌സിംഗ്, നിറങ്ങൾ, ഐക്കണുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെ വാട്ട്‌സ്ആപ്പ് എങ്ങനെ കാണപ്പെടുന്നു എന്നതിൽ ഞങ്ങൾ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ വാട്ട്‌സ്ആപ്പിന് ആധുനികവും പുതിയതുമായ അനുഭവം നൽകുകയും അത് കൂടുതൽ ആക്‌സസ് ചെയ്യാവുന്നതും ഉപയോഗിക്കാൻ എളുപ്പമാക്കുകയും ചെയ്യുന്നു,” കമ്പനി പറഞ്ഞതായി ദി സണിൽ റിപ്പോർട്ട് ചെയ്യുന്നു.

പച്ച വാട്ട്‌സ്ആപ്പിനെക്കുറിച്ച് ഉപയോക്താക്കൾക്ക് പരാതി

അപ്‌ഡേറ്റ് ഓപ്‌ഷണൽ അല്ല, എല്ലാ ഉപയോക്താക്കളും അവർ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒടുവിൽ ഗ്രീൻ ഇൻ്റർഫേസിലേക്ക് മാറ്റപ്പെടും .

ചില ഉപയോക്താക്കൾ പച്ച അപ്‌ഡേറ്റിനെ  ഇഷ്ടപ്പെടാത്തത്  ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.

എല്ലാ ഉപയോക്താക്കൾക്കും ഇതുവരെ അപ്ഡേറ്റ് ലഭിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അതിനാൽ നിങ്ങളുടെ വാട്ട്‌സ്ആപ്പ് സ്‌ക്രീൻ ഇപ്പോഴും നീല-തീം ആണെങ്കിൽ നിങ്ങൾ ചുരുക്കം ചിലരിൽ ഒരാളാണ്. എന്നിരുന്നാലും ഉടൻ തന്നെ നിങ്ങൾക്ക് ഇൻ്റർഫേസ് മാറ്റം പ്രതീക്ഷിക്കാവുന്നതാണ്.

Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

സുരക്ഷാ പിഴവ്: 17,000 ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്

Published

on

ന്യൂഡല്‍ഹി: പുതിയ ഉപയോക്താക്കളുടെ 17,000 ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്. ബ്ലോക്ക് ചെയ്ത കാര്‍ഡുകള്‍ക്ക് പകരമായി ഉപഭേയാക്താക്കള്‍ക്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡുകളുടെ ഡാറ്റ ചോരുകയും തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേരുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

ഉപേയാക്താക്കള്‍ക്ക് പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്ത് തുടങ്ങിയതായി ബാങ്ക് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വിതരണം ചെയ്ത 17,000 ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേര്‍ന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. അടിയന്തര നടപടിയെന്ന നിലയില്‍, ഞങ്ങള്‍ ഈ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ഉപഭോക്താക്കള്‍ക്ക് പുതിയവ നല്‍കുകയും ചെയ്യുന്നു. അസൗകര്യത്തില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് പറഞ്ഞു.

ബാധിക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് പോര്‍ട്ട്ഫോളിയോയുടെ ഏകദേശം 0.1% മാത്രമാണെന്നും ബാങ്ക് പറഞ്ഞു. ഒരു കാര്‍ഡ് എങ്കിലും ദുരുപയോഗം ചെയ്തതായുള്ള ഒരു സംഭവവും തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും, എന്തെങ്കിലും സാമ്പത്തിക നഷ്ടമുണ്ടായാല്‍ ബാങ്ക് ഉപയോക്താവിന് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്ന് തങ്ങള്‍ ഉറപ്പുനല്‍കുന്നുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ഐസിഐസിഐ ബാങ്കിന്റെ ഐമൊബൈല്‍ പേ ആപ്പിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായ ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ ആശങ്ക പ്രകടിപ്പിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ പുറത്തു വരുന്നത് . കാര്‍ഡ് നമ്പറും സിവിവിയും ഉള്‍പ്പെടെ മറ്റാരുടെയെങ്കിലും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആപ്പിനുള്ളില്‍ ദൃശ്യമാണെന്ന് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് മാത്രമല്ല, ഈ കാര്‍ഡുകളുടെ വിശദാംശങ്ങള്‍ ആക്സസ് ചെയ്യുന്നത് എളുപ്പമായിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

ടെലഗ്രാമിന്റെ ജനപ്രീതി വര്‍ധിക്കുന്നു; അവകാശ വാദവുമായി കമ്പനി

Published

on

ടെലഗ്രാമിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി കമ്പനി. ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടക്കുമെന്നും ഒരു യുഎസ് മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍ ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയാ സേവനമാണ് ടെലഗ്രാം. റഷ്യയില്‍ ഏറെ സ്വീകാര്യതയുള്ള മെസേജിങ് ആപ്ലിക്കേഷനായിരുന്നു ടെലഗ്രാം. 2013 ലാണ് ടെലഗ്രാമിന് തുടക്കമിട്ടത്.

90 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ടെലഗ്രാമിന്. രാഷ്ട്രീയത്തില്‍ പങ്കാളിയാകാതെ നിഷ്പക്ഷ പ്ലാറ്റ്ഫോമായി ടെലഗ്രാം തുടരുമെന്ന് ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് 1550 കോടിയുടെ ആസ്തിയുള്ള വ്യവസായിയാണ് പാവെല്‍ ദുരോവ്.

ടെലഗ്രാമിന്റെ ഏറ്റവും വലിയ എതിരാളിയാണ് മെറ്റ പ്ലാറ്റ്ഫോംസിന്റെ വാട്സാപ്പ്. 200 കോടിയിലേറെ സജീവ ഉപഭോക്താക്കളാണ് ആഗോളതലത്തില്‍ വാട്സാപ്പിനുള്ളത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National5 mins ago

വ്ളാത്താങ്കര ഫെസ്റ്റ് 2024; ഐ.പി.സി. ശാലേം ഇറപ്പക്കാണിസഭ ഒരുക്കുന്ന സുവിശേഷ യോഗവും, സംഗീത വിരുന്നും മേയ് 13 മുതൽ

ഐ.പി.സി. ശാലേം ഇറപ്പക്കാണി സഭയുടെ ആഭിമുഖ്യത്തിൽ 2024 മേയ് 13 മുതൽ 15 വരെ വ്ളാത്താങ്കര ടൈൽ ഫാക്ടറി ഗ്രൗണ്ടിൽ ദിവസവും വൈകുന്നേരം 6 മണി മുതൽ...

us news59 mins ago

അമേരിക്കയിൽ തൊഴിൽ നേടാം! ഇന്ത്യക്കാർക്ക് ഏറ്റവും ഡിമാൻഡുള്ള ജോലികൾ ഇതാ; ഒപ്പം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും

അമേരിക്കയിൽ ജോലി സ്വപ്നം കാണുന്ന ഇന്ത്യക്കാർ ഏറെയുണ്ട്. അമേരിക്ക വൈവിധ്യമാർന്ന രാജ്യമാണ്. ഇവിടെ വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള ആളുകൾ താമസിക്കുന്നു. ഇത് ഇന്ത്യക്കാർക്ക് പുതിയ സംസ്കാരങ്ങൾ അനുഭവിക്കാനും...

National1 day ago

ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി

ഒരു ആദിവാസി ഗോത്ര ക്രിസ്ത്യാനിയുടെ മരണത്തെ തുടർന്ന് , ആ ഗ്രാമത്തിലെ മറ്റു താമസക്കാർ ക്രിസ്തീയ ശവസംകാരത്തെ എതിർത്തതിനെ ചോദ്യം ചെയ്ത സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി....

National1 day ago

അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 110 വർഷത്തിന്റെ ആഘോഷ നിറവിൽ.

ലോകത്തെമ്പാടുമുള്ള അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 2024 ഏപ്രിൽ മാസത്തിൽ 110 വർഷത്തിന്റെ ആഘോഷ നിറവിൽ. 1914 ഏപ്രിൽ മാസത്തിൽ 300 പേരുടെ ഒരു ചെറിയ കൺവെൻഷൻ...

National1 day ago

ആന്ധ്രാപ്രദേശിൽ യുവ സുവിശേഷകർക്ക് എതിരെ സുവിശേഷ വിരോധികളുടെ ക്രൂര മർദ്ദനം.

ആന്ധ്രാപ്രദേശിൽ യേശു ക്രിസ്തുവിന്റെ നിത്യജീവൻ നൽകുന്ന സത്യ സുവിശേഷത്തിന്റെ ട്രാക്റ്റുകൾ വിതരണം ചെയ്ത് കൊണ്ട് നിൽക്കുകയായിരുന്ന രണ്ട് യുവ സുവിശേഷകരെ യാതൊരു പ്രകോപനവും കൂടാതെ ഒരു കൂട്ടം...

Life1 day ago

ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ഐ എസ് ആർ ഒ

ന്യൂഡൽഹി: ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഐ എസ് ആർ ഒ. 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്. ആദ്യത്തെ രണ്ട്...

Trending