Connect with us

National

ജയകരമായ ക്രിസ്തീയ ജീവിതത്തിന് പ്രാർത്ഥന അനിവാര്യം പാസ്റ്റർ സി സി തോമസ്

Published

on

 

*ശതാബ്ദി കൺവെൻഷൻ ചെയിൻ പ്രയർ ആരംഭിച്ചു*
മുളക്കുഴ :-പ്രാർത്ഥനയാലല്ലാതെ ഒരു ഭക്തന് ഈ ഭൂമിയിൽ ജയകരമായ ജീവിതം സാധ്യമല്ല. ഒരു എൻജിൻ വാഹനത്തെ മുമ്പോട്ടു ചലിപ്പിച്ചു ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നതുപോലെ മടുപ്പില്ലാത്ത പ്രാർത്ഥന പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തു മുന്നേറാൻ നമ്മെ സഹായിയിക്കുമെന്ന് പാസ്റ്റർ സി സി തോമസ് പറഞ്ഞു.2023 ജനുവരിയിൽ നടക്കുന്ന ദൈവസഭയുടെ ശതാബ്ദി കൺവെൻഷന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന പദ്ധതികളുടെ അനുഗ്രഹത്തിനും വിജയത്തിനുമായി ആരംഭിച്ച ചെയിൻ പ്രയറിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു കേരളാ സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ സി സി തോമസ്.

1923ൽ ആറാട്ടുപുഴ മണൽപ്പുറത്തു മഹാനായ മിഷനറി റോബർട്ട്‌ ഫെലിക്സ് കുക്ക് എളിയ നിലയിൽ ആരംഭിച്ച കൺവെൻഷൻ ശതാബ്ദി നിറവിൽ എത്തി നിൽക്കുമ്പോൾ അതിനു പിന്നിലുള്ള പ്രാർത്ഥനയും ത്യാഗവും സമർപ്പണവും നാം വിസ്മരിക്കരുത്. ശതാബ്ദി വർഷം ദൈവം നടത്തിയ വഴികളെ ഓർക്കുവാനുള്ള അവസരമായി മാറട്ടെ എന്നും പാസ്റ്റർ സി സി തോമസ് ഓർപ്പിച്ചു.മുളക്കുഴ സീയോൻ കുന്നിൽ നടന്ന ഉദ്ഘാടന മീറ്റിംഗിൽ പ്രയർ സെൽ ഡയറക്ടർ പാസ്റ്റർ ലൈജു നൈനാൻ അധ്യക്ഷൻ ആയിരുന്നു. ദൈവ സഭാ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ റെജി, എഡ്യൂക്കേഷൻ ഡയറക്ടർ Dr. ഷിബു കെ മാത്യു. കൗൺസിൽ സെക്രട്ടറി പാസ്റ്റർ സജി ജോർജ്‌, ജോയിന്റ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു, ട്രഷറർ പാസ്റ്റർ ഫിന്നി ജോസഫ്, ക്രഡൻഷ്യൽ ബോർഡ് ഡയറക്ടർ പാസ്റ്റർ ഷൈജു തോമസ് ഞാറക്കൽ,ചാരിറ്റി ഡയറക്ടർ പാസ്റ്റർ ഷിജു മത്തായി, ഗവേണിംഗ് ബോഡി അംഗങ്ങളായ പാസ്റ്റർ വി പി തോമസ്, പാസ്റ്റർ കെ ജി ജോൺ, ബിലീവേഴ്‌സ് ബോർഡ്‌ സെക്രട്ടറി ബ്രദർ ജോസഫ് മാറ്റത്തുകാല തുടങ്ങിയവർ പ്രസംഗിച്ചു പ്രയർ സെൽ ജോയിന്റ് ഡയറക്ടർ പാസ്റ്റർ ഇ എസ് ജോൺ, സെക്രട്ടറി പാസ്റ്റർ അനീഷ്‌ ഏലപ്പാറ, കോർഡിനേറ്റർ പാസ്റ്റർ എം ഇ റെജി ട്രഷറർ പാസ്റ്റർ കെ ഡേവിഡ് മീഡിയ കോർഡിനേറ്റർ പാസ്റ്റർ ജേക്കബ് ബെഞ്ചമിൻ തുടങ്ങിയവരുൾപ്പെടെ 100 അംഗങ്ങളുള്ള ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പ്രയർ സെല്ലിന്റെ ചുമതലയിൽ മുളക്കുഴയിൽ കൺവൻഷൻ സമയം വരെയുംപ്രാദേശിക സഭകളുടെയും സെന്ററുകളുടെയും സഹകരണത്തോടെ ചെയിൻ പ്രയർ നടക്കും. കൂടാതെ ഉപവാസ പ്രാർത്ഥനയും പവർ കോൺഫ്രൻസും കാത്തിരിപ്പ് യോഗങ്ങളും മുളക്കുഴയിൽ നടക്കും
http://theendtimeradio.com

National

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ:അച്ചൻകുഞ്ഞ് ഇലന്തൂരിനു പുരസ്കാരം

Published

on

തിരുവല്ല : ക്രൈസ്തവ സാഹിത്യരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് മരുപ്പച്ച പത്രാധിപർ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ അർഹനായി.
നാലര പതിറ്റാണ്ടിലേറെയായി രചനാ രംഗത്തും പ്രസാധക മേഖലയിലും സജീവമായ അച്ചൻകുഞ്ഞ് ഇലന്തൂർ ഗ്രന്ഥകാരൻ, പത്രാധിപർ , മാധ്യമപ്രവർത്തകൻ , എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും ഏറെ ശ്രദ്ധേയനാണ്. പതിനേഴാം വയസ്സിൽ എഴുതി തുടങ്ങിയ അച്ചൻകുഞ്ഞ് ഇലന്തൂരിന്റെ രചനകളും പത്രാധിപ ലേഖനങ്ങളും ക്രൈസ്തവ ലോകത്തിന്റെ നവീകരണത്തിനും ആത്മീയ മുന്നേറ്റത്തിനും കാരണമായെന്നും രചനകളെല്ലാം ക്രിസ്തു കേന്ദ്രീകൃതമാണെന്നും ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ വിലയിരുത്തി.
തിരുവല്ലയിൽ നടന്ന അവാർഡ് നിർണയ യോഗത്തിൽ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ വൈസ് ചെയർമാൻ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, ജനറൽ ട്രഷറർ ഫിന്നി പി. മാത്യു, സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ഷിബു മുള്ളംകാട്ടിൽ, ജനറൽ കോഡിനേറ്റർ ടോണി ഡി. ചെവൂക്കാരൻ, കൗൺസിൽ അംഗങ്ങളായ പാസ്റ്റർ സി.പി. മോനായി, ഷാജി മാറാനാഥ എന്നിവർ പ്രസംഗിച്ചു.
സമകാലിക വിഷയങ്ങളെ ആത്മീയ വീക്ഷണത്തിൽ വിലയിരുത്തുന്ന അച്ചൻകുഞ്ഞിൻ്റെ രചനകളും പുസ്തകങ്ങളും പെന്തെക്കോസ്തു സമൂഹത്തെ പുതിയ വീക്ഷണത്തിലേക്കും ദിശയിലേക്കും നയിക്കുവാൻ ഇടയായി. യിസ്രയേൽ ടൂറിസം വകുപ്പ് പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
മരണത്തിനപ്പുറം, കൈത്തിരികൾ, നമ്മുടെ അയൽക്കാർ , ഉണർവിൻ്റെ ജ്വാലകൾ ,
നന്മയുടെ അടയാളങ്ങൾ എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങൾ.
അച്ചൻകുഞ്ഞ് ഇലന്തൂരിൻ്റെ ഉടമസ്ഥതയിൽ തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന ദീപ്തി പബ്ലിക്കേഷനിലൂടെ നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
എഴുത്തുകാരുടെ കൂട്ടായ്മയായ സർഗ്ഗസമിതിയുടെ സ്ഥാപകനായ അച്ചൻകുഞ്ഞ് ഇലന്തൂർ ദീർഘകാലം അതിന്റെ പ്രസിഡന്റായി പ്രവർത്തിച്ചു. ക്രിസ്ത്യൻ എഡിറ്റേഴ്‌സ് സൊസൈറ്റിയുടെ അടിസ്ഥാന ശില്പികളിൽ പ്രധാനിയാണ്.
ക്രൈസ്തവ സമൂഹം അഭിമുഖീകരിക്കുന്ന നിരവധി പ്രതിസന്ധികളിൽ ഇതര ക്രൈസ്തവ സഭകളുമായി കൈകോർത്തു നിന്നു പോരാടുവാൻ മുന്നിൽ നിന്നും പ്രവർത്തിച്ചു. ബൈബിൾ ചരിത്രത്തെ പെന്തക്കോസ് സമൂഹത്തിന് പരിചയപ്പെടുത്താൻ അദ്ദേഹം നയിക്കുന്ന ഗോസ്പൽ ടൂർ അനുഗ്രഹമായിട്ടുണ്ട്.
ഭാര്യ : ജാൻസി
മക്കൾ : ദീപ്തി, ഡോണ, ഡെന്നു.
ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഭാരവാഹികളായി
പാസ്റ്റർ കെ.സി.ജോൺ (രക്ഷാധികാരി) , സി.വി.മാത്യു (ചെയർമാൻ) ,
പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ (വൈസ് ചെയർമാൻ) ,
സജി മത്തായി കാതേട്ട് (ജനറൽ സെക്രട്ടറി) ,
ഫിന്നി പി. മാത്യു (ട്രഷറാർ),
പാസ്റ്റർ രാജു ആനിക്കാട്, ഷിബു മുള്ളംകാട്ടിൽ, ഫിന്നി രാജു ഹ്യൂസ്റ്റൺ (സെക്രട്ടറിമാർ), ടോണി ഡി . ചെവ്വൂക്കാരൻ (ജനറൽ കോർഡിനേറ്റർ)
കമ്മിറ്റിയംഗങ്ങളായി
പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ , പാസ്റ്റർ റോയി വാകത്താനം , പാസ്റ്റർ സി.പി.മോനായി, കുര്യൻ ഫിലിപ്, ഷാജി മാറാനാഥ , കെ.ബി. ഐസക്ക്, ഷാജി കാരയ്ക്കൽ , വിജോയ് സ്ക്കറിയ, വെസ്ളി മാത്യു , ഉമ്മൻ എബനേസർ, നിബു വെളവന്താനം , എം. വി. ഫിലിപ്പ്, രാജൻ ആര്യപ്പള്ളി , ജോർജ് ഏബ്രഹാം, സ്റ്റാർല ലൂക്ക് എന്നിവർ പ്രവർത്തിക്കുന്നു.
 http://theendtimeradio.com

Continue Reading

National

എസ്എസ്എൽസി ഹയർ സെക്കൻ്ററി പരീക്ഷാ ഫലം ഇക്കുറി നേരത്തെ; തീയതി ഇങ്ങനെ

Published

on

ഈ വർഷത്തെ എസ് എസ് എൽ സി, ഹയർസെക്കൻ്ററി പരീക്ഷാ ഫയം മെയ് 8, മെയ് 9 എന്നീ തീയതികളിലായി പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടെയും ഫലപ്രഖ്യാപനം തീരുമാനിച്ചിട്ടുള്ളത്. വൊക്കേഷണൽ ഹയർ സെക്കൻ്ററി ഫലവും മേയ് 9-ന് പ്രഖ്യാപിയ്ക്കും. മൂല്യ നിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

25000 ത്തോളം അധ്യാപകർ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്തത്. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറിയിൽ പഠിക്കുന്ന എട്ടര ലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷത്തിൽ പരം ഉത്തരക്കടലാസുകൾ ആണ് മൂല്യനിർണയം നടത്തിയത്.

ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്പ് എന്നിവ വഴിയാകും ഇത്തവണയും ഫലം ലഭ്യമാകുക. വിദ്യാർത്ഥികൾക്ക് കേരള എസ്എസ്എൽസി ഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റുകളായ https://keralaresults.nic.in/ അല്ലെങ്കിൽ കേരള പരീക്ഷാഭവനിൽ keralapareekshabhavan.in അവരുടെ ഫലം പരിശോധിക്കാം.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

National

സെലിബ്രേഷൻ ഓഫ് ഹോപ്പ് കോട്ടയം പട്ടണത്തിൽ

Published

on

കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് സെലിബ്രേഷൻ ഓഫ് ഹോപ്പ് എന്നപേരിൽ സുവിശേഷ മഹാ സംഗമം നവംബർ 27 മുതൽ 30 വരെ നടത്തപ്പെടുന്നു. നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ പോൾ യോഗിച്ചോയും ടീമും 1999 ൽ എത്തിയ അതേ സ്ഥലത്ത് പാസ്റ്റർ യംഗ് ഹൂൺ ലീയും കൊറിയയിൽ നിന്നുള്ള ടീമും പ്രസംഗിക്കുന്നു

ജനലക്ഷങ്ങൾ എത്തുന്ന ക്രൂസേഡിന് പാസ്റ്റർ ആർ എബ്രഹാം, പാസ്റ്റർ കെ സി ജോൺ , ബ്രദർ ജോയി താനുവേലിൽ തുടങ്ങിയവർ നേതൃത്വം വഹിക്കുന്നു. ക്രൂസേഡിനോടനുബന്ധിച്ചു വിശ്വാസ സമൂഹത്തിലെ സഭ പ്രതിനിധികളും മധ്യമ പ്രവർത്തകരുമായുള്ള പ്രാരംഭ കുടികാഴ്ചയും ചർച്ചയും കോട്ടയത്ത് വെച്ച് നടന്നു
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Tech19 hours ago

‘മെസ്സേജയക്കാൻ കഴിയില്ല’; വാട്സ്ആപ്പിലെ ശല്യക്കാരെ പൂട്ടാൻ പുതിയ സംവിധാനം

മൂന്ന് ബില്യൺ സജീവ ഉപയോക്താക്കളുള്ള സന്ദേശമയക്കൽ ആപ്പാണ് വാട്സ്ആപ്പ്. ഇന്ത്യ പോലുള്ള ഏഷ്യൻ രാജ്യങ്ങളിലുള്ളവർ ആശയവിനിമയത്തിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വാട്സ്ആപ്പിനെ തന്നെയാണ്. ഇക്കാരണങ്ങളാൽ പലതരം തട്ടിപ്പുകൾക്കും...

world news19 hours ago

കാനഡയിൽ വിദേശ വിദ്യാർത്ഥികൾക്ക് പുതിയ നിബന്ധനകള്‍; ജോലി സമയം ആഴ്ചയിൽ 24 മണിക്കൂർ മാത്രം

വിദേശ വിദ്യാർത്ഥികൾക്ക് ഇനി മുതൽ ആഴ്ചയിൽ 24 മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പുമന്ത്രി മാർക്ക് മില്ലർ അറിയിച്ചു. എക്സിലുടെയാണ് മാർക്ക്...

world news19 hours ago

സുഡാനിൽ ക്രൈസ്തവർക്ക് നേരെ പീഡനങ്ങൾ കടുപ്പിച്ച് സൈനികർ

സുഡാനിൽ മൂന്നു ക്രൈസ്തവരെ അവരുടെ വിശ്വാസത്തിന്റെ പേരിൽ തടവിലാക്കുകയും ആഴ്ചകളോളം പീഡിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട്. സുഡാൻ ആംഡ് ഫോഴ്‌സ് (എസ്.എ.എഫ്‌.) സൈനികർ പ്രദേശവാസിയായ ക്രൈസ്തവരിൽ ഒരാൾ ബൈബിൾ...

world news19 hours ago

ദക്ഷിണാഫ്രിക്കയിൽ വൈദികർക്കെതിരായ അതിക്രമം തുടരുന്നു: അജ്ഞാതമായ സാഹചര്യത്തിൽ വൈദികൻ കൊല്ലപ്പെട്ടു

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ നഗരത്തിൽ വൈദികൻ വെടിയേറ്റ് കൊല്ലപ്പെട്ടു. പോൾ ടാറ്റു എന്ന വൈദികനെയാണ് അജ്ഞാതമായ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽ കുറച്ചു നാളുകളായി വൈദികർക്കെതിരായി തുടരുന്ന...

Travel20 hours ago

5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ

5000 രൂപയുണ്ടെങ്കില്‍ ഇനി ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്ക് പോകാം. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും വടക്കന്‍ ശ്രീലങ്കന്‍ തലസ്ഥാനമായ ജാഫ്‌നയ്ക്കടുത്ത കാങ്കേശന്‍ തുറയ്ക്കും ഇടയിലുള്ള യാത്രക്കപ്പല്‍ സര്‍വീസ് ഈ മാസം...

National20 hours ago

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ:അച്ചൻകുഞ്ഞ് ഇലന്തൂരിനു പുരസ്കാരം

തിരുവല്ല : ക്രൈസ്തവ സാഹിത്യരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് മരുപ്പച്ച പത്രാധിപർ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ അർഹനായി....

Trending