Connect with us

Life

ചൊവ്വയുടെ രാത്രിയിലെ ആകാശത്തില്‍ പുളയുന്ന പോലെ പ്രകാശഘടനകള്‍ കണ്ടെത്തി ചൊവ്വാദൗത്യം

Published

on

ചൊവ്വയുടെ രാത്രിയിലെ ആകാശത്തില്‍ പുളയുന്ന പോലെ പ്രകാശഘടനകള്‍ കണ്ടെത്തി ചൊവ്വാദൗത്യം. യുഎഇ വിക്ഷേപിച്ച എമിറേറ്റ്സ് മാഴ്സ് മിഷനാണ് കമനീയമായ ഈ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. സൈന്വസ് ഡിസ്ക്രീറ്റ് ഒറോറ എന്നു പേരുള്ള ഈ പ്രതിഭാസം ഭൂമിയിലെ ധ്രുവദീപ്തിയോട് സാമ്യമുള്ളതാണ്. ഇത്തരം ദീപ്തികള്‍ മറ്റു ഗ്രഹങ്ങളിലൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഒറോറ അഥവാ ധ്രുവദീപ്തികള്‍ ഭൂമിയിലെ ധ്രുവപ്രദേശങ്ങളില്‍ കാണപ്പെടുന്ന പ്രതിഭാസങ്ങളാണ്. ഏത് ധ്രുവമാണ് എന്നതിനനുസരിച്ച്‌ നോര്‍ത്തേണ്‍, സതേണ്‍ ലൈറ്റുകള്‍ എന്നിവയെ വിളിക്കാറുണ്ട്.

സൂര്യനില്‍ നിന്നുള്ള സൗരവാത കണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ കണങ്ങളും കാന്തികമണ്ഡലവുമായി പ്രവര്‍ത്തിക്കുമ്ബോഴാണ് ഇവയുണ്ടാകുന്നത്. എന്നാല്‍ ചൊവ്വയില്‍ കണ്ടെത്തിയ ധ്രുവദീപ്തികളില്‍ ചിലത് ഗ്രഹത്തിന്റെ അന്തരീക്ഷത്തിലുടനീളമുണ്ടാകുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ചില ദീപ്തികള്‍ ഗ്രഹത്തിലെ ചില പ്രത്യേക മേഖലകള്‍ക്കു മുകളില്‍ മാത്രമാണുണ്ടാകുന്നത്.

ഈ മേഖലകളില്‍ കാന്തിക സ്വഭാവുമുള്ള ധാതുക്കള്‍ കൂടുതലായി നിക്ഷേപിക്കപ്പെട്ടതിനാലാകാം ഇതെന്നാണു ശാസ്ത്രജ്ഞരുടെ അനുമാനം. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പുതുതായി കണ്ടെത്തിയ ദീപ്തികള്‍.

ചൊവ്വാഗ്രഹത്തെ ചുറ്റിനില്‍ക്കുന്ന ആകാശത്തിന്റെ പകുതിയോളം മേഖലകളില്‍ ഈ ധ്രുവദീപ്തി ദൃശ്യമായത്രേ. സിഗ്സാഗ് രീതിയിലാണ് ഈ പ്രകാശവിതരണം അനുഭവപ്പെട്ടത്

ഇതിന്റെ കൃത്യമായ കാരണം തങ്ങള്‍ക്കു കണ്ടെത്താനായിട്ടില്ലെന്നും വളരെയധികം ആശയക്കുഴപ്പമുണ്ടാക്കുന്ന സംഗതിയാണ് ഇതെന്നും എമിറേറ്റ്സ് മാര്‍സ് മിഷനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കലിഫോര്‍ണിയ സര്‍വകലാശാലാ ശാസ്ത്രജ്ഞന്‍ റോബ് ലില്ലിസ് പറഞ്ഞു.
Sources:azchavattomonline

http://theendtimeradio.com

Life

നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി: ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം വരുന്നു

Published

on

നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ഏപ്രില്‍ ആദ്യവാരം നടക്കും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണ് ഏപ്രില്‍ എട്ടിന് നടക്കുക. വടക്കേ അമേരിക്കയിലായിരിക്കും ഇത്തവണ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകുക. 2017 ഓഗസ്റ്റ് 21ന് അമേരിക്കയില്‍ അനുഭവപ്പെട്ട സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ശേഷം ആറു വര്‍ഷങ്ങള്‍ക്കും ഏഴ് മാസവും 18 ദിവസത്തിനും ശേഷമാണ് അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം എത്തുന്നത്.

സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സമ്പൂര്‍ണ സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെട്ടിട്ടുള്ളൂ.

ഗ്രഹണ ദിവസം ഭൂമിയും ചന്ദ്രനും സൂര്യനിൽ നിന്ന് ശരാശരി 150 ദശലക്ഷം കിലോമീറ്റർ ദൂരം നിലനിർത്തിയായിരിക്കും സ്ഥിതി ചെയ്യുക. ഇത് 7.5 മിനിറ്റ് നേരത്തേക്ക് സൂര്യനെ പൂര്‍ണമായി മറയ്ക്കും. ഇത്രയും സമയം അപൂർവ സംഭവമാണെന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. ഇതിന് മുന്‍പ് 1973 ലാണ് ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നത്. ഗ്രഹണത്തിന് തൊട്ടുമുമ്പുള്ള ദിവസം ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമ്പോൾ സാധാരണ കാണുന്നതിനേക്കാള്‍ വലിപ്പത്തില്‍ ചന്ദ്രനെ ആകാശത്ത് കാണാനാകും. വെറും 3,60,000 കിലോമീറ്റർ മാത്രം അകലെയായിരിക്കും ചന്ദ്രന്‍ ആ ദിവസം.
Sources:globalindiannews

http://theendtimeradio.com

Continue Reading

Life

ചന്ദ്രനിൽ റോഡുകൾ നിർമിക്കാൻ യൂറോപ്യൻ ബഹിരാകാശ ഏജൻസി

Published

on

ചന്ദ്രനിൽ റോഡുകൾ നിർമിക്കാൻ ഇഎസ്എ. ചന്ദ്രോപരിതലത്തെ കൂടുതൽ വാസയോഗ്യവും സഞ്ചാരയോഗ്യവുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി പദ്ധതി ആസൂത്രണം ചെയ്യുന്നത്. 100 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലാൻഡിംഗ് പാഡ് രണ്ട് സെന്റീമീറ്റർ കനത്തിൽ 115 ദിവസം കൊണ്ട് നിർമ്മിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ചന്ദ്രനിൽ ഗതാഗതയോഗ്യമായ പ്രതലങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. PAVER എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ലേസർ ഉപയോഗിച്ച് ചന്ദ്രന്റെ പൊടി ഉരുക്കി റോഡുകളും ലാൻഡിംഗ് പാഡുകളും ഉൾപ്പെടെ ചന്ദ്രനിലെ പ്രവർത്തന മേഖലകൾ വികസിപ്പിച്ചെടുക്കുക എന്നതാണ് ലക്ഷ്യം.
Sources:gospelmirror

http://theendtimeradio.com

Continue Reading

Life

മനുഷ്യന് താമസിക്കാന്‍ ചന്ദ്രനില്‍ വീടുകള്‍; നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കും

Published

on

നാസയുടെ എക്കാലത്തേയും മഹത്തായ ബഹിരാകാശ ദൗത്യങ്ങളിലൊന്നാണ് അപ്പോളോ. സോവിയറ്റ് യൂണിയനുമായുള്ള ബഹിരാകാശ മത്സര കാലത്ത് ഇരു രാജ്യങ്ങളും മത്സരിച്ച് മുന്നേറിയ ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങള്‍ ആരിലും ആവേശമുണര്‍ത്തുന്നവയാണ്.

അപ്പോളോ 17 ദൗത്യത്തില്‍ 75 മണിക്കൂര്‍ നേരമാണ് മനുഷ്യര്‍ ചന്ദ്രനില്‍ ചെലവഴിച്ചത് ലൂണാര്‍ റോവറില്‍ ചന്ദ്രനില്‍ സഞ്ചരിക്കുകയും ചെയ്തു. ഈ കാഴ്ചകള്‍ അന്ന് ഭൂമിയിലെ ടിവികളിലൂടെ ആളുകള്‍ കണ്ടു. 1972 ല്‍ പസഫിക് സമുദ്രത്തില്‍ ഈ ദൗത്യ പേടകം വന്നിറങ്ങിയതിന് ശേഷം പിന്നീടാരും തന്നെ ചന്ദ്രനില്‍ പോയിട്ടില്ല.

ഇപ്പോഴിതാ നാസ വീണ്ടും ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങള്‍ക്ക് ഒരുങ്ങുകയാണ്. അപ്പോളോ 17 ദൗത്യത്തിന് 50 വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍ട്ടെമിസ് ദൗത്യങ്ങളിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ശ്രമത്തിലാണ് നാസ. ഇത്തവണ പക്ഷെ, ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍ പലതാണ്.

ചന്ദ്രനില്‍ മനുഷ്യവാസത്തിനുതകുന്ന വീടുകള്‍ നിര്‍മിക്കുകയാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. വിവിധ ശാസ്ത്ര ദൗത്യങ്ങളുമായെത്തുന്ന ബഹിരാകാശ സഞ്ചാരികള്‍ക്കും വിനോദ സഞ്ചാരിയായെത്തുന്ന സാധാരണ മനുഷ്യര്‍ക്കും ഇവിടെ താമസിക്കാനാവും. 2040 ഓടു കൂടി ഇത് സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനായി നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കുകയും അവിടെ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. ചന്ദ്രോപരിതലത്തിലെ പാറക്കല്ലുകളും ധാതുക്കളും ഉപയോഗിച്ചുള്ള സിമന്റ് കൊണ്ട് കെട്ടിടങ്ങള്‍ പ്രിന്റ് ചെയ്‌തെടുക്കാനാണ് പദ്ധതി.

ഇതിന്റെ ഭാഗമായി ടെക്‌സാസിലെ ഓസ്റ്റിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐക്കണ്‍ (ICON) എന്ന കമ്പനിയുമായി സഹകരിച്ചുവരികയാണ് നാസ. 2020 ലാണ് ഐക്കണിന് നാസയില്‍ നിന്നും ആദ്യമായി ഫണ്ട് ലഭിച്ചത്. 2022 ല്‍ 6 കോടി ഡോളര്‍ കൂടി നാസ പ്രഖ്യാപിച്ചു. ഭൂമിക്ക് പുറത്ത്, അവിടെ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് റോക്കറ്റ് ലാന്‍ഡിങ് പാഡ് മുതല്‍ മനുഷ്യന്‍ താമസിക്കാനുള്ള കെട്ടിടങ്ങള്‍ വരെ നിര്‍മിക്കാന്‍ സാധിക്കുന്ന നിര്‍മാണ സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ഐക്കണിന്റെ ചുമതല. 2040 ഓടു കൂടി ത്രിഡി പ്രിന്റര്‍ സാങ്കേതിക വിദ്യ സാധ്യമാക്കുകയാണ് ഐക്കണിന്റെ ലക്ഷ്യം. വടക്കേ അമേരിക്കയില്‍ ആദ്യമായി ത്രിഡി പ്രിന്റ് ചെയ്ത വീടുകള്‍നിര്‍മിച്ച വുള്‍ക്കാന്‍ റോബോട്ടിക് ലാര്‍ജ് സ്‌കെയില്‍ കണ്‍സ്ട്രക്ഷന്‍ സംവിധാനത്തിന്‍റെ സ്രഷ്ടാക്കളാണ് ഐക്കണ്‍.

ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലിരിക്കുന്ന ഈ ത്രീഡി പ്രിന്ററുകള്‍ ആദ്യ പരീക്ഷണത്തിനായി 2024 ഫെബ്രുവരിയില്‍ ചന്ദ്രനിലയക്കും. എങ്കിലും ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ മനുഷ്യനെ വിജയകരമായി ചന്ദ്രനില്‍ എത്തിച്ചതിന് ശേഷമായിരിക്കും ഇത്. നാല് പേരാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിലുണ്ടാവുക. 2025 ലോ 2026 ലോ വിക്ഷേപിക്കുന്ന ആര്‍ട്ടെമിസ് 3 ദൗത്യത്തില്‍ മനുഷ്യര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങും. സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിലാവും ഈ യാത്ര.

ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിര വാസം സാധ്യമാക്കുക എന്നത് ആര്‍ട്ടെമിസ് ദൗത്യങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ചന്ദ്രനിലെ തന്നെ വിഭവങ്ങള്‍ ഇതിനായി പ്രയോജനപ്പെടത്താനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഭൂമിയെ ഭ്രമണം ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമാനമായി ചന്ദ്രനില്‍ താമസിച്ചുകൊണ്ട് ശാസ്ത്ര ഗവേഷണങ്ങള്‍ നടത്താനാകുന്ന ഒരിടമായിരിക്കും അത്.

സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് പോലെ വലിയ അളവില്‍ സാധന സാമഗ്രികള്‍ വഹിക്കാനാകുന്ന വിക്ഷേപണ വാഹനങ്ങളും അപകടരഹിതമായ മൂണ്‍ലാന്‍ഡിങ് സാങ്കേതിക വിദ്യകളും ഇതിനായി ആവശ്യമുണ്ട്. ഒപ്പം ചന്ദ്രനിലെ നിര്‍മാണം, ഗതാഗതം, ജലലഭ്യത, ഓക്‌സിജന്‍ ലഭ്യത എന്നിവയെല്ലാം സാധ്യമാക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്.
Sources:azchavattomonline

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news17 hours ago

Pastor Jack Graham says antisemitism evidence of ‘spiritual warfare’: ‘Satan hates what God loves’

NASHVILLE, Tenn. — Jack Graham, the pastor of Prestonwood Baptist Church in Plano, Texas, has warned that the hatred of...

National18 hours ago

സെലിബ്രേഷൻ ഓഫ് ഹോപ്പ് കോട്ടയം പട്ടണത്തിൽ

കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് സെലിബ്രേഷൻ ഓഫ് ഹോപ്പ് എന്നപേരിൽ സുവിശേഷ മഹാ സംഗമം നവംബർ 27 മുതൽ 30 വരെ നടത്തപ്പെടുന്നു. നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ...

National18 hours ago

അരുവിക്കര .മൈലമൂട് ഐ.പി.സി ബഥേൽ സഭാ പ്രതിഷ്ഠയും .മാസ യോഗവും മേയ് 4 ന്

ഐ.പി സി തിരുവനന്തപുരം നോർത്ത് സെൻ്ററിൽ ഉൾപ്പെട്ട അരുവിക്കര .മൈലമൂട് ഐ.പി.സി ബഥേൽ സഭയ്ക്ക് വേണ്ടി പണികഴിപ്പിച്ച പുതിയ സഭാ ഹോളിൻ്റെ പ്രതിഷ്ഠയും .മാസ യോഗവും മേയ്...

world news18 hours ago

യു കെ യിൽ വച്ച് നടന്ന വാഹനാപകടം : പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിലിനെയും കൂടെ ഉണ്ടായിരുന്നവരെയും ദൈവം അത്ഭുതകരമായി രക്ഷപ്പെടുത്തി.

കവൻട്രി : യു കെ യിൽ ഈ ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ വച്ച് നടക്കുന്ന ആത്മീയ യോഗങ്ങളിൽ ശുശ്രൂഷക്കായി എത്തിയ സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ /...

world news19 hours ago

നിലനിൽപ്പിനായുള്ള പോരാട്ടം തുടർന്ന് വംശഹത്യയെ അതിജീവിച്ച അർമേനിയൻ ക്രൈസ്തവർ

നൂറുകൊല്ലം മുൻപ് നടന്ന വംശഹത്യയെ അതിജീവിച്ച അർമേനിയൻ ക്രൈസ്തവർ എന്നും തങ്ങളുടെ പോരാട്ടം തുടരുകയാണ്. ഈയാഴ്ചയാണ് അർമേനിയൻ വംശഹത്യയുടെ നൂറ്റിയൊൻപതാം വാർഷികം ലോകമെമ്പാടും ആചരിക്കപ്പെട്ടത്. 100 കൊല്ലം...

us news2 days ago

March for the Martyrs urges American Christians to ‘follow Jesus no matter the cost’

WASHINGTON — Religious freedom activists are encouraging Americans to learn from Christians who live in countries where they face persecution...

Trending