Connect with us

Life

ദൈവവചനത്തിനുവേണ്ടി നാം ദാഹിക്കുമ്പോള്‍ നമുക്കു കവിഞ്ഞൊഴുകുന്ന അനുഗ്രഹങ്ങള്‍ നല്‍കുവാന്‍ ദൈവവചനത്തിനു കഴിയുന്നു.

Published

on

ജീവിതത്തിൽ മനുഷ്യനു മാർഗനിർദേശം കൂടിയേ തീരൂ. അത്തരം മാർഗനിർദേശം നൽകാൻ ഏറ്റവും യോഗ്യതയുള്ളതു ദൈവത്തിനാണ്‌. ദൈവം മാർഗനിർദേശം നൽകുന്നത് ദൈവവചനത്തിലൂടെയാണ്. നാം അജ്ഞരോ ബലഹീനരോ ആയിത്തീരുന്ന സമയത്ത് നമ്മെ ഉണര്‍ത്തുവാനും ശക്തീകരിക്കുവാനും പ്രവര്‍ത്തിപ്പിക്കുവാനും ദൈവവചനത്തിനു സാധിക്കുന്നു. വചനം മനുഷ്യ ജീവിതങ്ങള്‍ക്ക് വഴികാട്ടിയാണ്. ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നും എന്തു ചെയ്യണമെന്നും എന്തായിത്തീരുമെന്നുമൊക്കെ വളരെ വ്യക്തമാക്കിത്തരുന്നു. ഈ ഭൂമിയിലെ മറ്റാരുടെയും സഹായമില്ലാതെതന്നെ നമുക്കു സന്തോഷവും സമൃദ്ധിയും ആത്മശാന്തിയും ഒക്കെ പകര്‍ന്നു തരുവാന്‍ വചനത്തിനു സാധിക്കുന്നു. വചനം ‍ വിശ്വസിച്ച് വായിച്ചാല്‍ പിന്നെ ഒന്നിനെക്കുറിച്ചും വ്യകുലപ്പെടേണ്ടിവരുന്നില്ല എന്നതാണ് സത്യം.

ദൈവവചനത്തിനു ശക്തിയുണ്ട്. മനുഷ്യന്റെ ഹൃദയാന്തരാളത്തിലേക്ക് തുളഞ്ഞ് ഇറങ്ങുന്നതിനും മനുഷ്യന്റെ ലക്ഷ്യങ്ങളേയും ആഗ്രഹങ്ങളേയും ഇച്ഛാശക്തിയേയും, വേര്‍തിരിക്കുവാനും ദൈവവചനത്തിനു കഴിയും. ലോകത്തിൽ മനുഷ്യന് ഏറ്റവും കൂടുതൽ രൂപാന്തീകരണം നടന്നിട്ടുള്ളത് ദൈവത്തിൻറെ വചനത്തിൽ കൂടിയാണ്. ദൈവവചനത്തിന്റെ കേന്ദ്ര വിഷയം യേശുവിന്റെ രണ്ടാം വരവാണ്. ഇത് ഗ്രഹിച്ചറിഞ്ഞ് ജീവിക്കുന്നവരാണ് രക്ഷ പ്രാപിക്കുന്നത്. അതിനുള്ള വാഞ്ച നമ്മുടെ ഹൃദയത്തിലുണ്ടെങ്കില്‍ ദൈവവചനം നമ്മെ രൂപാന്തിരപ്പെടുത്തും. ദൈവത്തിൻറെ വചനം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പാപത്തിന്റെ അവസ്ഥകളെ തുറന്നു കാണിക്കുകയും, നമ്മുടെ തെറ്റുകളെ തിരുത്തുകയും ചെയ്യുന്നു.

ദൈവവചനം സമീപസ്ഥമാണ്. ഇന്ന് ലോകത്ത് പകലും രാത്രിയിലുമായി വ്യത്യസ്ത സ്ഥലങ്ങളില്‍ ‍, വിവിധ ഭാഷകളില്‍ ‍, വിവിധ മാധ്യമങ്ങളിലൂടെ ദൈവവചനം ലോകത്തോട് അറിയിച്ചുകൊണ്ടിരിക്കുന്നു. ദൈവവചനത്തിനുവേണ്ടി നാം ദാഹിക്കുമ്പോള്‍ നമുക്കു കവിഞ്ഞൊഴുകുന്ന അനുഗ്രഹങ്ങള്‍ നല്‍കുവാന്‍ ദൈവവചനത്തിനു കഴിയുന്നു. ദൈവവചനം ജീവനുള്ളതാണ്. ഓരോ മനുഷ്യര്‍ക്കും പ്രയാസങ്ങളും കഷ്ടപ്പാടുകളുമൊക്കെയുണ്ടായേക്കാം. വ്യത്യസ്തമായ അനുഭവങ്ങളിലൂടെ ഓരോരുത്തരും അത് അനുഭവിക്കുന്നു. ഒരാളുടെ പ്രശ്നം ഒരുപക്ഷേ മറ്റുള്ളവര്‍ക്ക് അന്യമായേക്കാം. അത് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയാതെവരുന്നു. എന്നാല്‍ ദൈവത്തിന്റെ വചനം നമ്മെ ഓരോരുത്തരേയും വിവേചിച്ചറിയുന്നു. ദൈവവചനത്താൽ നാം എല്ലാവരും നയിക്കപ്പെടട്ടെ.
Sources:marianvibes

http://theendtimeradio.com

Life

ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ഐ എസ് ആർ ഒ

Published

on

ന്യൂഡൽഹി: ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഐ എസ് ആർ ഒ. 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്. ആദ്യത്തെ രണ്ട് മീറ്ററുകളിലെ ഭൂഗര്‍ഭ ഹിമത്തിന്‌റെ അളവ് ഇരുധ്രുവങ്ങളിലെയും ഉപരിതലത്തെക്കാള്‍ അഞ്ച് മുതല്‍ എട്ട് മടങ്ങ് വരെ വലുതാണെന്ന് അടുത്തിടെ നടന്ന പഠനം സൂചിപ്പിക്കുന്നു.

ഐഐടി കാന്‍പൂര്‍, യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ, ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി, ഐഐടി ധന്‍ബാദ് എന്നിവിടങ്ങളിലെ ഗവേഷകരുമായി സഹകരിച്ച് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.വടക്കന്‍ ധ്രുവമേഖലയിലെ വാട്ടര്‍ ഐസിന്‌റെ വ്യാപ്തി ദക്ഷിണ ധ്രുവമേഖലയെക്കാളും ഇരട്ടിയാണെന്നും പഠനം സൂചിപ്പിക്കുന്നു.

ചന്ദ്രനിലെ വാട്ടര്‍ ഐസിന്‌റെ ഉത്ഭവവും വിതരണവും മനസിലാക്കാന്‍ ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്ററില്‍ റഡാര്‍, ലേസര്‍, ഒപ്ടിക്കല്‍, ന്യൂട്രോണ്‍ സ്‌പെക്ട്രോമീറ്റര്‍, അള്‍ട്രാ വയലറ്റ് സ്പ്‌ക്ട്രോമീറ്റര്‍, തെര്‍മല്‍ റേഡിയോമീറ്റര്‍ എന്നിവ ഉള്‍പ്പെടുന്ന ഏഴ് ഉപകരണങ്ങള്‍ ഗവേഷകര്‍ ഉപയോഗിച്ചു. ചന്ദ്രനിലെ വാട്ടര്‍ ഐസിനെക്കുറിച്ചുള്ള സമഗ്രമായ അറിവ് ഐഎസ്‌ഐര്‍ഒയുടെ ഭാവിയിലെ ചാന്ദ്രപര്യവേക്ഷണ പദ്ധതികളെ പിന്തുണയ്ക്കുന്നതിലും നിര്‍ണായകമാണ്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Life

നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി: ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം വരുന്നു

Published

on

നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ഏപ്രില്‍ ആദ്യവാരം നടക്കും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണ് ഏപ്രില്‍ എട്ടിന് നടക്കുക. വടക്കേ അമേരിക്കയിലായിരിക്കും ഇത്തവണ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകുക. 2017 ഓഗസ്റ്റ് 21ന് അമേരിക്കയില്‍ അനുഭവപ്പെട്ട സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ശേഷം ആറു വര്‍ഷങ്ങള്‍ക്കും ഏഴ് മാസവും 18 ദിവസത്തിനും ശേഷമാണ് അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം എത്തുന്നത്.

സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സമ്പൂര്‍ണ സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെട്ടിട്ടുള്ളൂ.

ഗ്രഹണ ദിവസം ഭൂമിയും ചന്ദ്രനും സൂര്യനിൽ നിന്ന് ശരാശരി 150 ദശലക്ഷം കിലോമീറ്റർ ദൂരം നിലനിർത്തിയായിരിക്കും സ്ഥിതി ചെയ്യുക. ഇത് 7.5 മിനിറ്റ് നേരത്തേക്ക് സൂര്യനെ പൂര്‍ണമായി മറയ്ക്കും. ഇത്രയും സമയം അപൂർവ സംഭവമാണെന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. ഇതിന് മുന്‍പ് 1973 ലാണ് ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നത്. ഗ്രഹണത്തിന് തൊട്ടുമുമ്പുള്ള ദിവസം ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമ്പോൾ സാധാരണ കാണുന്നതിനേക്കാള്‍ വലിപ്പത്തില്‍ ചന്ദ്രനെ ആകാശത്ത് കാണാനാകും. വെറും 3,60,000 കിലോമീറ്റർ മാത്രം അകലെയായിരിക്കും ചന്ദ്രന്‍ ആ ദിവസം.
Sources:globalindiannews

http://theendtimeradio.com

Continue Reading

Life

ചന്ദ്രനിൽ റോഡുകൾ നിർമിക്കാൻ യൂറോപ്യൻ ബഹിരാകാശ ഏജൻസി

Published

on

ചന്ദ്രനിൽ റോഡുകൾ നിർമിക്കാൻ ഇഎസ്എ. ചന്ദ്രോപരിതലത്തെ കൂടുതൽ വാസയോഗ്യവും സഞ്ചാരയോഗ്യവുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി പദ്ധതി ആസൂത്രണം ചെയ്യുന്നത്. 100 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലാൻഡിംഗ് പാഡ് രണ്ട് സെന്റീമീറ്റർ കനത്തിൽ 115 ദിവസം കൊണ്ട് നിർമ്മിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ചന്ദ്രനിൽ ഗതാഗതയോഗ്യമായ പ്രതലങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. PAVER എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ലേസർ ഉപയോഗിച്ച് ചന്ദ്രന്റെ പൊടി ഉരുക്കി റോഡുകളും ലാൻഡിംഗ് പാഡുകളും ഉൾപ്പെടെ ചന്ദ്രനിലെ പ്രവർത്തന മേഖലകൾ വികസിപ്പിച്ചെടുക്കുക എന്നതാണ് ലക്ഷ്യം.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news6 mins ago

അമേരിക്കയിലേക്കുള്ള വിസ നടപടികൾ; ജോലി നഷ്ടമായ എച്ച് 1 ബി വിസയുള്ളവർക്ക് ആശ്വാസ വാർത്ത

വാഷിംഗ്ടൺ:  അമേരിക്കയിലെ ഗൂഗിൾ, ടെസ്‌ല, വാൾമാർട്ട് തുടങ്ങിയ കമ്പനികളിലെ വലിയ തോതിലുള്ള പിരിച്ചുവിടലുകൾ കുടിയേറ്റക്കാർക്ക് വലിയ പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ നീക്കം ചെയ്യുകയോ...

National24 hours ago

പാസ്റ്ററും ഭാര്യയും അവരുടെ ഗ്രാമത്തിലെ വീട്ടിൽ താമസിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഒരു ഔദ്യോഗിക ഉത്തരവ് കോടതി റദ്ദാക്കി

മതപരിവർത്തന ആരോപണത്തെത്തുടർന്ന് ഒരു പ്രൊട്ടസ്റ്റൻ്റ് പാസ്റ്ററും ഭാര്യയും അവരുടെ ഗ്രാമത്തിലെ വീട്ടിൽ താമസിക്കുന്നത് വിലക്കിക്കൊണ്ടുള്ള കളക്ടറുടെ ഔദ്യോഗിക ഉത്തരവ് കോടതി റദ്ദാക്കി . വടക്കൻ ഗോവയിലെ സിയോലിം...

National24 hours ago

ഇന്ത്യയിലെ മതപരിവർത്തന നിരോധന നിയമങ്ങളും ക്രൈസ്തവ പീഡനങ്ങളും

കെസിബിസി ജാഗ്രത കമ്മീഷൻ നിയമിച്ച വിശകലന സമിതി തയ്യാറാക്കിയ പഠന റിപ്പോർട്ട്. ഇന്ത്യയൊട്ടാകെ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തിവരുന്ന സംഘടനയാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫെഡറേഷൻ (UCF)....

world news1 day ago

യു.എ.ഇയിൽ 10 വർഷത്തെ പുതിയ വിസ പ്രഖ്യാപിച്ചു

ദുബൈ: യു.എ.ഇയിൽ 10 വർഷത്തെ പുതിയ വിസ പ്രഖ്യാപിച്ചു. പരിസ്ഥിതി രംഗത്തുള്ളവർക്ക് 10 വർഷത്തെ വിസ നൽകും. ‘ബ്ലൂ റെസിഡൻസി’ എന്ന പേരിലാണ് പുതിയ വിസ.സുസ്ഥിരത വർഷാചരണത്തിന്റെ...

National1 day ago

അമ്പൂരിയില്‍ ഗുണ്ടാവിളയാട്ടം; പാസ്റ്റർക്ക് വെട്ടേറ്റു, പ്രദേശത്തെ വീടും വാഹനങ്ങളും അടിച്ചുതകർത്തു

തിരുവനന്തപുരം: വെള്ളറട അമ്പൂരിക്ക് സമീപം കണ്ണന്നൂരില്‍ വീടുകൾ കയറി ഗുണ്ടാവിളയാട്ടം. പാസ്റ്ററെ വെട്ടിപ്പരിക്കേൽപ്പിക്കുകയും പ്രദേശത്തെ വീടും വാഹനങ്ങളും തകർക്കുകയും ചെയ്തു. ഗുണ്ടകളുടെ അക്രമത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച...

us news1 day ago

‘God Was With Us’: Pastor Touts Miracle after Terrifying Moment F1 Tornado Rips Off Church’s Roof during Worship Service

A pastor is praising God for a true miracle after an F1 tornado tore off part of his church’s roof...

Trending