National
ഇത് വലിയ ഭരണഘടനാ വീഴ്ച; മണിപ്പൂരിൽ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി
ന്യുഡൽഹി: മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ കടുത്ത വിമർശനവുമായി സുപ്രീം കോടതി. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കോടതി, സംഭവം അപലപനീയമാണെന്നും വീഡിയോ വലിയ അസ്വസ്ഥത ഉണ്ടാക്കിയെന്നും പറഞ്ഞു. മണിപ്പൂരിൽ നിന്നുള്ള ആ വീഡിയോ വലിയ ഭരണഘടനാ വീഴ്ചയാണ് കാണിക്കുന്നത്. സർക്കാർ നടപടി കൾപ്രവർത്തിച്ചില്ലെങ്കിൽ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കോടതി ഇടപെടുമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് മുന്നറിയിപ്പ് നൽകി. കേസ് ജൂലായ് 28ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഇന്നലെ പ്രചരിച്ച വീഡിയോ കോടതിയെ വളരെ അസ്വസ്ഥതപ്പെടുത്തി. സർക്കാർ മുന്നോട്ടുവന്ന് നടപടിയെടുക്കേണ്ട സമയമാണിത്. ഇത് ഒട്ടും അംഗീകരിക്കാനാവാത്തതാണെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
സർക്കാർ ഇടപെടുന്നില്ലെങ്കിൽ കോടതി ഇടപെടും. ഇത്തരം അക്രമങ്ങളിൽ കുറ്റക്കാർക്കെതിരെ കേസെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് കോടതിയെ അറിയിക്കണം. മാധ്യമങ്ങളിൽ കാണുന്ന വീഡിയോ കടുത്ത ഭരണഘടനാ ലംഘനമാണ് കാണിക്കുന്നത്.- ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.മേയ് നാലിന് രണ്ട് യുവതികളെ ജനക്കൂട്ടം പിടികൂടി നഗ്നരാക്കി തെരുവുകളിലുടെ നടത്തുന്നതും പിന്നീട് വയലിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നതുമായ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ ഇന്നലെ പ്രചരിച്ചത്. നഗനരാക്കി നടത്തുന്നതിനിടെ ജനക്കൂട്ടം ഇവരെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച് അപമാനിക്കുന്നതും വീഡിയോയിലുണ്ട്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. കക്ഷി രാഷ്ട്രീയ ഭേദമന്യേ വിമർശനവുമായി ജനങ്ങൾ രംഗത്തെത്തി.
കേസിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഹീരാദാസ് (32) എന്നയാളെ മണിപ്പൂർ പോലീസ് തൗബാൽ ജില്ലയിൽ നിന്നും അറസ്റ്റു ചെയ്തിരുന്നു. വീഡിയോയിൽ കണ്ട പച്ച ടി ഷർട്ട് ധരിച്ചയാളാണ് ഹീരാദാസ് എന്ന് പോലീസ് പറഞ്ഞു.
മണിപ്പൂരിലുണ്ടായ സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുള്ള ആദ്യ പ്രതികരണവും ഇന്നുണ്ടായി രാജ്യത്തിന് മുഴുവൻ ലജ്ജാകരമാണ് സംഭവം. കുറ്റക്കാർ ആരും തന്നെ രക്ഷപ്പെടില്ലെന്ന് രാജ്യത്തിന് ഞാൻ ഉറപ്പ് നൽകുന്നു. നിയമം അതിന്റെ വഴിക്ക് തന്നെ പോകും. മണിപ്പൂരിലെ പെൺകുട്ടികൾക്ക് സംഭവിച്ചതിൽ ഒരിക്കലും പൊറുക്കാനാവില്ലെന്നും മോദി പറഞ്ഞു:
Sources:gospelmirror
National
കായംകുളം ഓപ്പൺ ബൈബിൾ ചർച്ചിൽ ഗുഡ്ന്യൂസ് ഫെസ്റ്റിവൽ
ഓപ്പൺ ബൈബിൾ അസ്സംബ്ളീസ് ചർച്ചി(Open Bible Assemblies Church )ന്റെ ആഭിമുഖ്യത്തിൽ നവം. 29 മുതൽ ഡിസം. 1 വരെ കായംകുളം ഓപ്പൺ ബൈബിൾ ചർച്ചിൽ ഗുഡ്ന്യൂസ് ഫെസ്റ്റിവൽ നടക്കും.
ദിവസവും വൈകിട്ട് ആറു മുതൽ ഒമ്പത് വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ കെ എ എബ്രഹാം, പാസ്റ്റർ ബിനോയ് ജോസഫ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ അനിൽ അടൂർ & ടീം, ബ്രദർ ജൊ അശോക് & ടീം എന്നിവർ ഗാനശുശ്രൂഷക്ക് നേതൃത്വം കൊടുക്കും. പാസ്റ്റർ ആൻഡ്രൂസ് പി ജോൺ ഫെസ്റ്റിവലിന് നേതൃത്വം നൽകും
Sources:christiansworldnews
National
വിദ്യാർത്ഥികൾക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്ന രീതികൾക്ക് വിലക്ക്
ബാലാവകാശ കമ്മീഷന്‍റെ ഇടപെടലിനെതുടർന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് നോട്ട്സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ വാട്സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നൽകി വരുന്ന സ്കൂളുകളുടെയും ടീച്ചേഴ്സിൻ്റെയും നടപടികൾക്ക് വിലക്ക്.
കൊവിഡ് മഹാമാരി കാലത്ത് ഓൺലൈൻ പഠനമായിരുന്നുവെങ്കിലും നിലവിൽ സ്കൂളുകളിൽ നേരിട്ടാണ് ക്ലാസുകൾ നടത്തിവരുന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസിലാക്കാനും നോട്ട്സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്ന രീതി ഗുണകരമല്ല.
കുട്ടികൾക്ക് നേരിട്ട് ക്ലാസിൽ ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നത് പൂർണമായി ഒഴിവാക്കേണ്ടതാണ്. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ സ്കൂളുകളിൽ ഇടവിട്ട് സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കുകയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ചോദിച്ചറിയുകയും ചെയ്യണം.
പഠന കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്ന രീതി കുട്ടികൾക്ക് അമിതഭാരവും പ്രിന്‍റ് എടുത്ത് പഠിക്കുമ്പോൾ സാമ്പത്തിക ചെലവേറുന്നതായും രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. ഇതേ തുടര്‍ന്ന് ബാലാവകാശ കമ്മീഷൻ അംഗം എൻ സുനന്ദ നൽകിയ നോട്ടീസിനെ തുടർന്നാണ് എല്ലാ ആർ ഡി ഡിമാർക്കും സ്‌കൂൾ പ്രിൻസിപ്പൽമാർക്കും വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നൽകിയത്.
Sources:azchavattomonline.com
National
പി വൈ പി എ 77-ാ മത് സംസ്ഥാന ക്യാമ്പിന്റെ അനുഗ്രഹ പ്രാർത്ഥനാസംഗമം നവംബർ 24 ഞായർ വൈകുന്നേരം 6.30 ന്
2024 ഡിസംബർ 25 മുതൽ 28 വരെ നെയ്യാർഡാം രാജീവ് ഗാന്ധി റിസർച്ച് സെന്ററിൽ വെച്ചു നടത്തപ്പെടുന്ന പി വൈ പി എ 77-മത് സംസ്ഥാന യുവജന ക്യാമ്പിന്റെ അനുഗ്രഹത്തിനു വേണ്ടിയുള്ള രണ്ടാമത്തെ പ്രാർത്ഥന സംഗമം ഐ പി സി തിരുവനന്തപുരം നോർത്ത് സെൻ്ററിലെ പാസ്റ്റർ റോയ് ജോഷ്വാ ശുശ്രൂഷിക്കുന്ന പട്ടം ഏലീം (മരപ്പാലം കുറവൻകോണം റോഡ് first Cry opp. Near Nss കരയോഗത്തിൻ്റെ പുറകു വശം NBRA. F. Lane ) സഭയിൽ വച്ച് 2024 നവംബർ 24 ഞായറാഴ്ച വൈകുന്നേരം 06.30 മണി മുതൽ 08.30 മണി വരെ നടക്കുന്നു. ഐപിസി തിരുവനന്തപുരം നോർത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ K ശമുവേൽ മുഖ്യസന്ദേശം നല്കും.
പ്രയർ കൺവീനറായി പാസ്റ്റർ ഷൈജു വെള്ളനാടും
പ്രയർ ജോയിൻ കൺവീനർമാരായി പാസ്റ്റർ സതീഷ് കുമാർ,പാസ്റ്റർ D K ജോസ്,പാസ്റ്റർ അനു വർക്കല,പാസ്റ്റർ ജോയ് ചെങ്കൽ,ബ്രദർ ജോയൽ എബ്രഹാം, ബ്രദർ അഭിഷേക് എന്നിവരും പ്രവർത്തിക്കുന്നു.
Pr വിഷ്ണു ദാനിയേൽ (പി വൈ പി എ തിരുവനന്തപുരം നോർത്ത് സെൻ്റർ പ്രസിഡന്റ്)
Br ജയ്സൺ രാജ് (പി വൈ പി എ തിരുവനന്തപുരം നോർത്ത് സെൻ്റർ സെക്രട്ടറി)
കൂടുതൽ വിവരങ്ങൾക്ക്: 9645114452 8891234106 9847266627
Sources:gospelmirror
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech4 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National9 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden
-
Hot News8 months ago
3 key evidences of Jesus’ return from the grave