Connect with us

National

സ്ത്രീപ്രവേശനം : മാരാമൺ കൺവൻഷനിലെ രാത്രിയോഗങ്ങൾ നിർത്തലാക്കി

Published

on

 

ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാത്ത മാരാമൺ കൺവൻഷനിലെ രാത്രിയോഗങ്ങൾ നിർത്തലാക്കി. മാർത്തോമ്മാ സഭാ അദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മയാണ് സർക്കുലറിലൂടെ ഇക്കാര്യം അറിയിച്ചത്. വൈകിട്ട് 6.30ന് ആരംഭിക്കുന്ന രാത്രികാലയോഗങ്ങളിൽ സുരക്ഷാകാരണം ചൂണ്ടിക്കാട്ടി സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു. എന്നാൽ ശബരിമല സ്ത്രീപ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ മാരാമൺ കൻവൻഷനിലെ രാത്രിയോഗങ്ങളിലും സ്ത്രീപ്രവേശനം നൽകണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വൈകിട്ട് 6.30 ആരംഭിക്കുന്ന സമ്മേളനം പുനർക്രമീകരണം നടത്തി 5 മണിക്ക് ആരംഭിക്കുന്നത്.

രാത്രിയോഗങ്ങൾ നിർത്തലാക്കി 5 മണിക്കാരംഭിച്ച് 6.30ന് അവസാനിക്കുന്ന സായാഹ്നയോഗങ്ങളാക്കി പുനർക്രമീകരിച്ചതോടെ ഈ യോഗങ്ങളിൽ സ്ത്രീകൾക്കും പങ്കെടുക്കാനാകും. കേരളത്തിലെ രാഷ്ട്രീയ സാമുദായിക മേഖലകളിലെ അസ്വസ്ഥകളുടെ പശ്ചാത്തലത്തിലാണ് കൺവൻഷൻ പുനർക്രമീകരിക്കുന്നതെന്ന് ഡോ. ജോസഫ് മാർത്തോമ്മ സർക്കുലറിൽ വ്യക്തമാക്കുന്നു.

National

പാലക്കാട് എബനേസർ പ്രെയർ വാരിയേഴ്സ്; മൂന്നാമത് വാർഷികയോഗം 15 ന് നിലമ്പൂരിൽ

Published

on

പാലക്കാട് എബനേസർ പ്രെയർ വാരിയേഴ്സിൻ്റെ ആഭിമുഖ്യത്തിൽ മൂന്നാമത് വാർഷികയോഗം 15 ന് ബുധനാഴ്ച നിലമ്പൂർ കോടതിപ്പടി അഗപ്പെ ഗോസ്പൽ മിഷൻ ആഡിറ്റോറിയത്തിൽ വച്ച് നടക്കും. രാവിലെ 10 മുതൽ 1 മണിവരെയും ഉച്ചക്ക് 2-30 മുതൽ 4.30 വരെയും വൈകിട്ട് 5.30 മുതൽ 8-30 വരെയും മാണ് യോഗങ്ങൾ നടക്കുന്നത്. പാസ്റ്റർ കെ.ജെ തോമസ് കുമളി,സിസ്റ്റർ ജെയ്നി മരിയം ജയിംസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ക്രിസ്ബ്രോസ് മിനിസ്ട്രീ ഗാനശുശ്രൂഷ നടത്തും. സിസ്റ്റർ ജീനാ ജോർജ്ജ്, ഇവ : ജസ്റ്റിൻ ജോർജ്ജ് എന്നിവർ യോഗങ്ങൾക്ക് നേതൃത്വം നൽകും.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

വ്ളാത്താങ്കര ഫെസ്റ്റ് 2024; ഐ.പി.സി. ശാലേം ഇറപ്പക്കാണിസഭ ഒരുക്കുന്ന സുവിശേഷ യോഗവും, സംഗീത വിരുന്നും മേയ് 13 മുതൽ

Published

on

ഐ.പി.സി. ശാലേം ഇറപ്പക്കാണി സഭയുടെ ആഭിമുഖ്യത്തിൽ 2024 മേയ് 13 മുതൽ 15 വരെ വ്ളാത്താങ്കര ടൈൽ ഫാക്ടറി ഗ്രൗണ്ടിൽ ദിവസവും വൈകുന്നേരം 6 മണി മുതൽ 9 മണി വരെ സുവിശേഷ മഹായോഗങ്ങൾ നടക്കും ഐ. പി. സി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോൺ പഞ്ചാബ് . ആയിരങ്ങൾ പങ്കെടുക്കുന്ന ഈ കൺവൻഷൻ ഉത്ഘാടനം നിർവഹിക്കും. മൂന്നു ദിവസവും വചനപ്രഘോഷണം നിർവഹിക്കുന്നത് ലോക പ്രസിദ്ധ സുവിശേഷകൻ ബ്രദർ സുരേഷ് ബാബുവാണ്. പ്രശസ്ത ക്രൈസ്തവ ഗായിക സിസ്റ്റർ പെർ സീസ് ജോൺ ആരാധനയ്ക്ക് നേതൃത്വം നൽകും. ദേശത്ത് ക്രിസ്തുവിനെ ഉയർത്തുക എന്നതു മാത്രമാണ് ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയുവാനും, സ്റ്റാൾളുകൾക്കും പാസ്റ്റർ എസ് എസ് ജോയി 974638 1788 ,9778791617 എന്നി നമ്പരുകളിൽ ബന്ധപ്പെടുക.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി

Published

on

ഒരു ആദിവാസി ഗോത്ര ക്രിസ്ത്യാനിയുടെ മരണത്തെ തുടർന്ന് , ആ ഗ്രാമത്തിലെ മറ്റു താമസക്കാർ ക്രിസ്തീയ ശവസംകാരത്തെ എതിർത്തതിനെ ചോദ്യം ചെയ്ത സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി. ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ഉറപ്പാക്കാൻ കോടതി ഉത്തരവ് നൽകി

ഛത്തീസ്ഗഡ് സംസ്ഥാനത്തെ ബസ്തർ ജില്ലയിലെ ജഗദൽപൂർ നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 25 ന് തദ്ദേശീയ ക്രിസ്ത്യാനിയായ അമ്പത്തിനാലുകാരനായ ഈശ്വർ കോറം മരണപെട്ടു.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news18 hours ago

‘Darkness Doesn’t Stand a Chance’: A Great Multitude Takes Part in 2024 National Day of Prayer

Millions of Americans gathered nationwide to observe the National Day of Prayer on Thursday and to repent for timidly failing...

us news18 hours ago

House Bill, ‘Passed With Overwhelming Support,’ Would Criminalize Parts of the Bible, and Violate the Constitution

Speaker Mike Johnson and House Republicans joined Democrats to pass a sweeping hate crime bill that will outlaw passages of...

Movie18 hours ago

‘The Chosen’ Finds New Home on Streaming Platform: ‘A Tremendous Win for Disney’s Image’

Seasons one through three of “The Chosen,” the popular Bible series chronicling the life of Jesus, will soon be streaming...

us news19 hours ago

വിശുദ്ധ ബൈബിളിൻ്റെ ഭാഗങ്ങൾ നിരോധിക്കുന്ന വിദ്വേഷ ക്രൈം ബിൽ പാസാക്കി

വാഷിംഗ്‌ടൺ ഡി സി : വിശുദ്ധ ബൈബിളിൻ്റെ ഭാഗങ്ങൾ നിരോധിക്കുന്ന വിദ്വേഷ ക്രൈം ബിൽ സ്പീക്കർ മൈക്ക് ജോൺസണും ഹൗസ് റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന്പാസാക്കി വൻ പിന്തുണയോടെയാണ്...

us news19 hours ago

ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന് നവ നേതൃത്വം

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം. ഹൂസ്റ്റണിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള ഉപദേശ ഐക്യമുള്ള 16 സഭകളുടെ ഐക്യവേദിയാണ് ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പ്. ഈവര്‍ഷത്തെ ഭാരവാഹികളായി പ്രസിഡന്റ്...

world news2 days ago

‘We’re Going to Light Up This World’: National Day of Prayer to Lift God’s Word to Combat Darkness

This year’s theme for the 73rd National Day of Prayer is “Lift up the Word – Light Up the World”...

Trending