Connect with us

National

ഡല്‍ഹിയില്‍ ക്രൈസ്തവരുടെ പ്രാര്‍ത്ഥന തടഞ്ഞ് ബജ്രംഗ്ദള്‍; ബൈബിള്‍ നശിപ്പിക്കുവാന്‍ ശ്രമിച്ചും ‘ജയ് ശ്രീറാം’ മുഴക്കിയും ഭീഷണി

Published

on

ന്യൂഡല്‍ഹി: രാഷ്ട്ര തലസ്ഥാനമായ ഡല്‍ഹിയില്‍ ക്രൈസ്തവര്‍ നടത്തിയ പ്രാര്‍ത്ഥനാ കൂട്ടായ്മക്കെതിരെ ആയുധധാരികളായ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം. ആക്രമണത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റതായി യു.സി.എ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 20-ന് കിഴക്കന്‍ ഡല്‍ഹിയിലെ താഹിര്‍പൂര്‍ മേഖലയിലെ സിയോന്‍ പ്രാര്‍ത്ഥനാ ഭവനത്തില്‍ നടന്ന പ്രാര്‍ത്ഥനാകൂട്ടായ്മക്കു നേരെയാണ് ആക്രമണം നടന്നത്. ഏതാണ്ട് നൂറോളം വരുന്ന ആയുധധാരികളായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ “ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റും”, ”ജയ് ശ്രീ റാം” തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴക്കിക്കൊണ്ട് പ്രൊട്ടസ്റ്റന്‍റ് കൂട്ടായ്മയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.

അക്രമികള്‍ യേശുവിന്റെ ചിത്രങ്ങൾ നശിപ്പിക്കുകയും ബൈബിൾ കീറിക്കളയാൻ ശ്രമം നടത്തിയെന്നും വചനപ്രഘോഷകനായ സത്പാല്‍ ഭട്ടി പറഞ്ഞു. യാതൊരു പ്രശ്നവും കൂടാതെ കഴിഞ്ഞ 13 വര്‍ഷങ്ങളായി സത്പാല്‍ ഭട്ടി നടത്തിവരുന്ന ഭവനദേവാലയമാണ് സിയോന്‍ പ്രാര്‍ത്ഥനാഭവന്‍. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ താനും സഞ്ചയ് മക്ഗീ എന്ന തന്റെ സഹപ്രവര്‍ത്തകനും കൂടിയാണ് പരിക്കേറ്റ മൂന്ന്‍ സ്ത്രീകളെ ആശുപത്രിയില്‍ എത്തിച്ചതെന്നു ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും ഉത്തര്‍പ്രദേശില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂണിറ്റി ഇന്‍ കംപാഷന്‍ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ മീനാക്ഷി സിംഗ് ‘യു.സി.എ ന്യൂസ്’നോട് പറഞ്ഞു.

പോലീസ് സിസിടിവി ഫുട്ടേജ് പരിശോധിച്ചു വരികയാണ്. അവര്‍ തങ്ങളുടെ ഉത്തരവാദിത്തം ആത്മാര്‍ത്ഥതയോടെ നിറവേറ്റുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും മീനാക്ഷി പറഞ്ഞു. പരാതി കൊടുക്കുന്ന സമയത്ത് പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഏതാണ്ട് അഞ്ഞൂറോളം ആളുകള്‍ തടിച്ചു കൂടി ഹിന്ദു മുദ്രാവാക്യങ്ങള്‍ മുഴക്കിയ കാര്യം ചൂണ്ടിക്കാട്ടിയ മീനാക്ഷി, പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുവാന്‍ രോഷാകുലരായ ജനകൂട്ടത്തെ അനുവദിച്ചതിനാല്‍ ഡല്‍ഹിയില്‍ കൂടുതല്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

രാജ്യവും നിയമങ്ങളും മാറിയെന്നും പറഞ്ഞുകൊണ്ട് ഭവന ദേവാലയത്തില്‍ പ്രവേശിച്ച ഹിന്ദുത്വവാദികള്‍, കൈയിലുണ്ടായിരുന്ന ദണ്ഡുകള്‍കൊണ്ട് ക്രിസ്ത്യാനികളെ മര്‍ദ്ദിക്കുകയായിരുന്നുവെന്നു സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായ ശിവം പറഞ്ഞു. ശിവത്തിന്റെ സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. ക്രൈസ്തവര്‍ മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയാണെന്നും അത് തങ്ങള്‍ സമ്മതിക്കില്ലെന്നുമാണ് ബജ്രംഗ്ദള്‍ ഭീഷണി മുഴക്കിയത്. വാളുകളും, ദണ്ഡുകളുമായെത്തിയ ഹിന്ദുത്വവാദികള്‍ വിശ്വാസികളെ മര്‍ദ്ദിച്ചതിന് പുറമേ, ബൈബിള്‍ പ്രതികള്‍ നശിപ്പിക്കാന്‍ ശ്രമം നടത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2014-ല്‍ നരേന്ദ്ര മോദിയുടെ കീഴില്‍ ബി‌ജെ‌പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം ശക്തമായിരിക്കുകയാണ്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

National

പുനലൂരിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ആത്മമാരി 2024

Published

on

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ) ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 4 മുതൽ 7 വരെ പുനലൂർ മഞ്ഞമൺകാല ജംഗ്ഷൻ തടത്തിവിള ഭവനാങ്കണത്തിൽ ആത്മമാരി 2024 നടക്കും.

റവ. വൈ റെജി, പാ. ടിനു ജോർജ്, പാ. ബാബു ചെറിയാൻ, പാ. സുഭാഷ് എന്നിവർ പ്രസംഗിക്കും. ബ്രദർ ഇമ്മാനുവേൽ ഹെൻറി, പാ. അനിൽ അടൂർ, പാ. സാമുവേൽ വിൽ‌സൺ, ബ്രദർ ഇമ്മാനുവേൽ കെബി, ബ്രദർ ലിജിൻ എബ്രഹാം, പാ. റോഷൻ നൈനാൻ കോശി എന്നിവർ ഗാന ശുശ്രൂഷ നയിക്കും.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

പ്രത്യാശോത്സവത്തിനായി ഒരുങ്ങി കോട്ടയം

Published

on

നവംബർ 27 മുതൽ 30 വരെ നടക്കുന്ന പ്രത്യശോത്സവത്തിനായി ഒരുങ്ങി കോട്ടയം നഗരം . കാൽ നൂറ്റാണ്ടിനു ശേഷം പ്രശസ്ത സുവിശേഷകൻ ഡോ.പോൾ യോംഗിച്ചോ പ്രസംഗിച്ച അതേ വേദിയിൽ അദ്ദേഹത്തിൻ്റെ പിൻമുറക്കാരനായ ഡോ. യങ്ങ് ഹൂൺ ലീയും സംഘവുമാണ് കൊറിയയിൽ നിന്നും പ്രഭാഷണങ്ങൾക്കായി എത്തുന്നത്. നവംബർ 27 മുതൽ 30 വരെ കോട്ടയം നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനങ്ങളിൽ മലയാളികളെ കൂടാതെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികളെത്തും.

1999 ൽ പോൾ യോംഗിച്ചോ വന്നതിന് 25 വർഷം പിന്നിടുമ്പോഴാണ് യോംഗിച്ചോയുടെ പിൻഗാമിയും കൊറിയയിലെ യോയിഡോ സഭയിലെ സീനിയർ ശുശ്രൂഷകനുമായ ഡോ. യങ്ങ് ഹൂൺ ലീ കേരളത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമത്തിൽ പ്രസംഗിക്കുന്നത്. എട്ട് ലക്ഷത്തിൽ അധികം വിശ്വാസികൾ ഉള്ള സഭയാണ് യോയിഡോ ഫുൾ ഗോസ്പൽ സഭ.

സഭാ വളർച്ചയിൽ ഏറെ പ്രയോജനകരമാകുന്ന നിലയിലാണ് പകൽ നടക്കുന്ന പാസ്റ്റേഴ്‌സ് കോൺഫറൻസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂൺ മാസം മുതൽ തിരുവനന്തപുരം മുതൽ ഓരോ ജില്ലകളിലെയും താലൂക്കുകൾ കേന്ദ്രീകരിച്ച് പ്രാർത്ഥനാ യോഗങ്ങളും പ്രമോഷണൽ മീറ്റിങ്ങുകളും നടന്നുവരികയാണ്. ഓരോ താലൂക്കുകളിലും വിപുലമായ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

പകൽ നടക്കുന്ന കോൺഫറൻസുകളിലും മെഗാ ക്രൂസേഡുകളിലും പങ്കെടുക്കുന്നതിന് ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ധാരാളം ജനങ്ങൾ തയ്യാറെടുക്കുകയാണ്. ഡോ. യങ്ങ് ഹൂൺ ലീയെ കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ അറിയപ്പെടുന്ന വലിയ സഭകളിലെ ശുശ്രൂഷകന്മാരും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

പവർവിഷൻ ടി വി ചാനലിന് ആരംഭം കുറിച്ച 1999 ൽ ഡോ. പോൾ യോംഗിച്ചോയെ കോട്ടയത്ത് കൊണ്ട് വന്ന റവ. ഡോ. കെ സി ജോൺ രക്ഷാധികാരിയായും റവ. ഡോ. ആർ.എബ്രഹാം ചെയർമാൻ ആയും ബ്രദർ ജോയി താനവേലിൽ ജനറൽ കൺവീനർ ആയും പ്രത്യാശോത്സവത്തിൻ്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഡോ. യങ്ങ് ഹൂൻ ലീയെ കൂടാതെ ഇന്ത്യയിലെ റവ. പോൾ ദിനകരൻ, റവ. ഡി. മോഹൻ, റവ. പോൾ തങ്കയ്യാ, റവ. ജോൺസൻ വർഗീസ്, റവ. ശാമുവേൽ പെട്ട എന്നിവർ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും. 100 പേരടങ്ങുന്ന ഗായക സംഘമാണ് സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കുന്നത്. സംഗീത ശുശ്രൂഷയ്ക്ക് ഏവർക്കും പ്രീയങ്കരരായ സിനാച്, പാസ്റ്റർ രഞ്ജിത് എബ്രഹാം, അമിത് കാംബ്ലെ, ജോസഫ് രാജ് ആലം, പ്രകൃതി ഏഞ്ചലീന, എന്നിവർ നേതൃത്വം നൽകും.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ വൈ.പി. ഇ കൊട്ടാരക്കര സോണൽ ക്യാമ്പ് ഡിസം. 23 , 24 തീയതികളിൽ

Published

on

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റിൻ്റെ പുത്രികാ , സംഘടനയായ വൈ.പി ഇ യുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര സോണൽ ക്യാമ്പ് ഡിസം 23 മുതൽ 24 വരെ പത്തനാപുരം സെൻ്റ് സേവ്യർസ് വിദ്യാനികേതൻ ആഡിറ്റോറിയത്തിൽ വച്ച് നടക്കും. പാസ്റ്ററന്മാരായ കാലേബ് ഗീ ജോർജ്ജ്, ഗ്ലാഡ്സൺ വർഗ്ഗീസ്, ശ്യാം പുനലൂർ , അഭിമന്യു അർജുൻ, ഇവാ ആഷേർ ജോൺ സിസ്റ്റർ രഞ്ചി സാം എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസെടുക്കും. സ്റ്റേറ്റ് ഓവർസിയർ റവ.വൈ റെജി, അസി ഓവർസിയർ റവ ഡോ ഷിബു കെ.മാത്യു, വൈ.പി.എ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ മാത്യു ബേബി , രക്ഷാധികാരി പാസ്റ്റർ ഷിജു മത്തായി എന്നിവർ പങ്കെടുക്കും.
ബ്രദർ ബോവസ് & ടീം ഗാന ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. രജിഷ്ട്രേഷൻ ഫീസ് 300 രൂപയാണ്.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Tech5 hours ago

പരിചിത നമ്പറുകളിൽ നിന്ന് OTP ചോദിച്ച് വാട്ട്സ്ആപ്പ് ഹാക്ക് ചെയ്യുന്നു; തട്ടിപ്പ് വ്യാപകം

പരിചിത നമ്പറുകളിൽ നിന്ന് ഒടിപി നമ്പർ ചോദിച്ച് വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി പോലീസ്. സംസ്ഥാനത്ത് ഇത്തരത്തിൽ വ്യാപകമായി വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം...

world news6 hours ago

ബഞ്ചമിന്‍ നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്ത് കോടതിക്ക് കൈമാറുമെന്ന് വിവിധ രാജ്യങ്ങള്‍

ആംസ്റ്റര്‍ഡാം: ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും ഹമാസ് നേതാവ് മുഹമ്മദ് ദൈഫിനും എതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ്...

Movie6 hours ago

‘I Was Sure I Was Going to Die’: Winner of ‘The Voice’ Praises ‘Lord Above’ After Miraculous Survival From Gunshot Wound

Jason “Sundance” Head, winner of season 11 of NBC’s “The Voice,” is praising God after surviving an accidental gunshot wound...

world news6 hours ago

‘ Israeli, US Leaders Blast ICC Arrest Warrants Against Netanyahu, Gallant

Israel – Two of Israel’s most famous and respected leaders now face arrest if they go to almost any nation...

us news6 hours ago

ടെക്‌സാസ് പബ്ലിക് സ്‌കൂളില്‍ ബൈബിള്‍ പഠിപ്പിക്കാന്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരം

ഓസ്റ്റിന്‍: പൊതു ക്ലാസ് മുറികളില്‍ മതത്തിന് വലിയ സാന്നിധ്യം നല്‍കാന്‍ റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള മറ്റു സംസ്ഥാനങ്ങളോട് ചേര്‍ന്ന് പ്രാഥമിക വിദ്യാഭ്യാസ സ്‌കൂളുകളില്‍ ബൈബിള്‍ അധിഷ്ഠിത പാഠങ്ങള്‍ പഠിപ്പിക്കുന്നതിന്...

Movie1 day ago

For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America

For KING + COUNTRY, one of the most popular Christian and inspirational bands around, is gearing up for the Christmas...

Trending

Copyright © 2019 The End Time News