National
ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷന്റെ പ്രഥമ ബിരുദദാന ശുശ്രൂഷ നടന്നു
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷന്റെ പ്രഥമ ബിരുദദാന ശുശ്രൂഷ സെപ്തംബർ 2 രാവിലെ 9.30 മുതൽ 1.30 വരെ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. പാസ്റ്റർ ഏബ്രഹാം മന്ദമരുതി അധ്യക്ഷത വഹിച്ചു. പാസ്റ്റർ പി.എ.ചാക്കോച്ചൻ സങ്കീർത്തനം വായനയ്ക്ക് നേതൃത്വം നൽകി. സഭയുടെ നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു. സഭയുടെ ഇൻറർനാഷണൽ പ്രസിഡന്റ് റവ.ജോൺ തോമസ്, പ്രൊഫ. സാം സ്കറിയ എന്നിവർ മുഖ്യ സന്ദേശം നൽകി. ബ്രദർ പ്രിൻസ് സാമുവേൽ ജോസഫ്, ബ്രദർ റോഷി തോമസ് എന്നിവർ സർട്ടിഫിക്കറ്റുകളും അവാർഡുകളും വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകി. പാസ്റ്റർമാരായ വി.ജെ.തോമസ്, ജോൺസൻ കെ.ശമുവേൽ, ജേക്കബ് ജോർജ് കെ., സാംസൺ തോമസ്, ജേക്കബ് ജോർജ്, കുര്യൻ മാത്യു, ബ്രദർ ഏബ്രഹാം വർഗീസ്, ഇവാ. സാം ജി. കോശി എന്നിവർ ആശംസകൾ അറിയിച്ചു. ബ്രദർ കെ.തങ്കച്ചൻ സ്വാഗതവും പാസ്റ്റർ ബ്ലസൻ ജോർജ് നന്ദിയും പറഞ്ഞു. ശിലോഹോം വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. 2023ലെ വാർഷിക സെക്ഷൻ തല പരീക്ഷയിൽ പന്ത്രണ്ടാം ക്ലാസിൽ വിജയിച്ചവരിൽ നിന്നുള്ള 43 പേരാണ് ബിരുദം സ്വീകരിച്ചത്.
Sources:gospelmirror
National
ഐ.പി.സി ഡൽഹി സ്റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ “ബ്ലാസ്റ്റ് പ്രോഗ്രാം” ലോഗോ പ്രകാശനം ചെയ്തു
ഐ.പി.സി ഡൽഹി സ്റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ സ്പിരിച്ചൽ പ്രോഗ്രാമായ ബ്ലാസ്റ്റ് (ബൈബിൾ ലേണിംഗ് ആൻറ് സ്പിരിച്വൽ ട്രെയിനിംങ്ങ്) ൻറെ പ്രോഗ്രാം ലോഗോ പ്രകാശനം ചെയ്തു.
ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഹെഡ് കോർട്ടെഴ്സിൽ നടന്ന ഓപ്പറേഷനൽ ലോഞ്ച് മീറ്റിംഗിൽ ഐപിസി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ്, സണ്ടേ സ്ക്കൂൾ ഡയറക്ടർ പാസ്റ്റർ സന്തോഷ് ടി.സി യ്ക്കു നൽകി പ്രകാശനം ചെയ്തു. ഐപിസി ഡൽഹി സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ഷിബു ജോർജ്ജ് , സ്റ്റേറ്റ് ട്രഷറർ ജോൺസൺ എം, പബ്ലിക്കേഷൻ ബോർഡ് ചെയർമാൻ പാസ്റ്റർ സി ജോൺ, സണ്ടേസ്ക്കൂൾ സെക്രട്ടറി തോമസ് ഗീവർഗീസ്, ജോയിന്റ് സെക്രട്ടറി ലിന്റോ പി തോമസ്, ട്രഷറർ രഞ്ജിത്ത് ജോയി, സണ്ടേസ്ക്കൂൾ കൗൺസിൽ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
കുട്ടികളുടെയും യുവജനങ്ങളുടെയും ആത്മികമായ അഭിവൃദ്ധി ലക്ഷ്യമാക്കി സണ്ടേസ്കൂൾ അസോസിയേഷൻ എല്ലാ വർഷവും നടത്തുന്ന ബൈബിൾ ലേണിംഗ് ആൻറ് സ്പിരിചൃൽ ട്രെയിനിംങ്ങ് പ്രോഗ്രാം ഈ വർഷം ആഗസ്റ്റ് 15 ന് രാവിലെ 9 മുതൽ വൈകിട്ട് 4 മണിവരെ ഗ്രയ്റ്റർ നോയിഡയിലുള്ള ഹാർവസ്റ്റ് മിക്ഷൻ കോളെജിൽ വച്ച് നടക്കുന്നു.
Sources:christiansworldnews
National
നോര്‍ക്ക-യു.കെ വെയില്‍സ് നഴ്സിങ് റിക്രൂട്ട്മെന്റ് ജൂണില്‍
തിരുവനന്തപുരം: യുനൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സിലേക്ക് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്റ് ജൂണില്‍ എറണാകുളത്ത് നടക്കും. ജൂണ്‍ ആറ് മുതല്‍ എട്ടു വരെ ഹോട്ടല്‍ താജ് വിവാന്തയിലാണ് അഭിമുഖങ്ങള്‍. നഴ്സിങില്‍ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം.
മെഡിക്കൽ, സർജിക്കൽ, എമർജൻസി, പീഡിയാട്രിക്, ന്യൂറോസർജറി, റീഹബിലറ്റേഷൻ, പെരിഓപ്പറേറ്റീവ്, അല്ലെങ്കിൽ ജനറൽ നഴ്സിംഗ് സ്പെഷ്യാലിറ്റികളിലെ പ്രവൃത്തിപരിചയമുളളവര്‍ക്ക് അപേക്ഷിക്കാം. ഇതോടൊപ്പം സ്പീക്കിങ്, റീഡിങ്, ലിസണിംഗ് എന്നിവയിൽ ഐഇഎൽടിഎസ് സ്കോർ ഏഴ് (റൈറ്റിംഗിൽ 6.5) അല്ലെങ്കിൽ സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയിൽ ഒ.ഇ.ടി ബി (റൈറ്റിംഗിൽ സി+), നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (എൻ.എം.സി) രജിസ്ട്രേഷന് യോഗ്യത എന്നിവയുളളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ സിവി, ഐഇഎൽടിഎസ്/ഒഇടി സ്കോര്‍ കാര്‍ഡ്, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം [email protected], [email protected] എന്നീ ഇ-മെയില്‍ വിലാസങ്ങളിലേയ്ക്ക് 2024 മെയ് 24 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.
ഐ.ഇ.എൽ.ടി.എസ്/ഒ.ഇ.ടി, സി.ബി.ടി, എൻ.എം.സി അപേക്ഷ ഫീസ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് എന്നിവക്ക് റീഇന്‍ബേഴ്മെന്റിന് അര്‍ഹതയുണ്ടാകും. യു.കെയില്‍ വിമാനത്താവളത്തില്‍ നിന്നും താമസസ്ഥലത്തേയ്ക്കുളള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, ഒ.എസ്.സി.ഇ പരീക്ഷയുടെ ചെലവ് എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. എൻ.എം.സി രജിസ്ട്രേഷന് മുന്‍പ് 25,524 പൗണ്ടും എൻ.എം.സി രജിസ്ട്രേഷന് ശേഷം ബാൻഡ് 5 ശമ്പള പരിധിയും (£28,834 – £35,099) 5,199 പൗണ്ട് മൂല്യമുള്ള 5 വർഷം വരെ സ്പോൺസർഷിപ്പിനും അര്‍ഹതയുണ്ടാകും. വിശദവിവരങ്ങള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളില്‍ ലഭിക്കും. അല്ലെങ്കില്‍ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സവീസ്) ബന്ധപ്പെടാം.
Sources:globalindiannews
National
Montessori ടീച്ചേഴ്സ് ട്രൈയിനിംഗ് കോഴ്സ് ആരംഭിക്കുന്നു. അഡ്മിഷൻ തുടങ്ങി
സ്വദേശത്തും .വിദേശത്തും വളരെയധികം പ്രാധാന്യം ഉള്ളതും മികച്ച തൊഴിൽ സാധ്യത ഉള്ളതുമായ കോഴ്സുകൾ പഠിക്കുവാൻ G-IMTT അവസരമൊരുക്കുന്നു.
Post Graduate Diploma and Diploma in Montessori Teachers Training, Early Childhood Care Education, Child Care and Learning disability എന്നി കോഴ്സുകൾ G-IMTT യുടെ പ്രത്യേകതകൾ ആണ്.
G-IMTT ഒരുക്കുന്ന എല്ലാ കോഴ്സുകളും ഇന്ത്യയിലും ആഗോളത്തലത്തിലും ഒരുപോലെ UGC അoഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. വിദ്യാർത്ഥികൾക്കായി ഞങ്ങൾ നൽകുന്ന ഏറ്റവും മികച്ച അവസരങ്ങളിൽ ഒന്ന്, ഈ കോഴ്സിനോടൊപ്പം G-IMTT യുടെ ഭാഗമായ ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനത്തിൽ തന്നെ ഇന്റേൺഷിപ് അവസരം ലഭ്യമാകുന്നു എന്നതാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് G-IMTT യിൽ 100% ജോലി അവസരങ്ങൾ ഞങ്ങൾ നൽകുന്നു. കൂടാതെ മറ്റു ഇന്റർനാഷണൽ സ്കൂളുകളിലും അവസരങ്ങൾ ലഭ്യമാകുന്നു. അഡ്മിഷനു വേണ്ടി ബന്ധപ്പെടുക
Delcy Joseph
Managing Director
Call us on 8714889997, 9605959483, 90200 90005
[email protected]
Sources:gospelmirror
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news9 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news12 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news12 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news10 months ago
37 Christians Killed in Nigeria in Three Weeks
-
world news12 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം