Connect with us

Business

നോക്കിയും കണ്ടും ഗൂഗിൾ പേ ഉപയോഗിച്ചോളൂ…! ഈ ആപ്പുകൾ ഫോണിലുണ്ടെങ്കിൽ പണിപാളും, ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

Published

on

ഇടപാടുകൾക്ക് കനത്ത സുരക്ഷയാണ് ഗൂഗിൾ പേ വാഗ്ദാനം ചെയ്യുന്നത്.യുപിഐ ഇടപാടുകൾ നടത്താൻ ഗൂഗിൾ പേ പോലെയുള്ള സേവന ദാതാക്കളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. രാജ്യത്ത് ഏറ്റവും അധികം പേർ ഉപയോഗിക്കുന്ന യുപിഐ മൊബൈൽ ആപ്ലിക്കേഷൻ കൂടിയാണ് ഗൂഗിൾ പേ. ഇടപാടുകൾക്ക് കനത്ത സുരക്ഷയാണ് ഗൂഗിൾ പേ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ, ഉപഭോക്താക്കൾ നടത്തുന്ന ഇടപാടുകൾ ഉടനടി പരിശോധിച്ച്, അവ തട്ടിപ്പ് അല്ലെന്ന് സ്ഥിരീകരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ ഗൂഗിൾ പേ പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടാതെ, ഫ്രോഡ് പ്രിവൻഷൻ ടെക്നോളജിയും ഗൂഗിൾ പേയിൽ ലഭ്യമാണ്. ഗൂഗിൾ പേ കൂടുതൽ സുരക്ഷ
ഉറപ്പുവരുത്തുന്നുണ്ടെങ്കിലും, ഉപഭോക്താക്കളുടെ ചില അശ്രദ്ധ മൂലം ഇത്തരം പ്ലാറ്റ്ഫോമുകൾ വഴി പണം നഷ്ടമാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ.

ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ഫോണിൽ ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത ചില ആപ്പുകളെ കുറിച്ചാണ് ഗൂഗിൾ ഇത്തവണ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്ക്രീൻ ഷെയറിംഗ് ആപ്ലിക്കേഷനുകളുടെ ഉപയോഗമാണ്. അവശ്യ ഘട്ടങ്ങളിൽ ഏറെ
ഉപകാരപ്രദമാകുന്ന ആപ്ലിക്കേഷനുകളാണ് സ്ക്രീൻ ഷെയറിംഗ് ആപ്പുകൾ. എന്നാൽ, ഇവ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നുണ്ട്. നിങ്ങളുടെ ഫോണിന്റെ സ്ക്രീനിൽ എന്താണ് കാണുന്നതെന്ന് മറ്റൊരാളെ കൂടി അറിയിക്കാൻ സഹായിക്കുന്ന തരത്തിലുള്ള ആപ്ലിക്കേഷനുകളാണ് സ്ക്രീൻ ഷെയറിംഗ് ആപ്പുകൾ. അതുകൊണ്ടുതന്നെ ദുരുപയോഗപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

സ്ക്രീൻ ഷെയറിംഗ് ആപ്പുകളിലൂടെ തട്ടിപ്പുകാർക്ക് വളരെ എളുപ്പത്തിൽ ഉപഭോക്താക്കളുടെ ഫോണിൽ നിന്ന് ഒടിപി അടക്കമുള്ള വിവരങ്ങൾ ചോർത്തിയെടുക്കാൻ സാധിക്കും. കൂടാതെ, എടിഎം പിൻ നമ്പർ അടക്കമുള്ള വ്യക്തിഗത വിവരങ്ങളും ഇതിലൂടെ ചോരുന്നതാണ്. അതിനാൽ, ഗൂഗിൾ പേ ഉപയോഗിക്കുമ്പോൾ ഇത്തരം ആപ്പുകൾ പിന്നിൽ പ്രവർത്തിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ നിർബന്ധമായും പരിശോധിച്ചുറപ്പിക്കണം. അനാവശ്യമായതും, സുരക്ഷാ ഭീഷണി ഉയർത്തുന്നതുമായ തേഡ് പാർട്ടി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്ന ശീലം പരമാവധി കുറയ്ക്കേണ്ടതാണ്.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Business

ഫോണ്‍ വഴി പണം അയക്കുമ്പോള്‍ ആള് മാറിയോ?; ഇനി പേടിക്കേണ്ട: പരിഹാരവുമായി റിസര്‍വ് ബാങ്ക്

Published

on

അത്യാവശ്യ ഘട്ടങ്ങളിലെ പണമിടപാടുകള്‍ക്ക് ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം നല്‍കുന്ന ആശ്വാസം ചില്ലറയൊന്നുമല്ല. എന്നാല്‍ പലപ്പോഴും യുപിഐ പേമെന്റുകളുടെ കാര്യത്തില്‍ സംഭവിക്കുന്ന അബദ്ധമാണ് തെറ്റായ അക്കൗണ്ടിലേക്ക് പണം അയക്കുന്നതും അല്ലെങ്കില്‍ ഉദ്ദേശിച്ചതിലും കൂടുതല്‍ തുക ട്രാന്‍സ്ഫര്‍ ആയിപ്പോകുന്നതുമൊക്കെ.

പരിചയമുള്ള ഒരാള്‍ക്കാണ് തെറ്റായ തുക അയക്കുന്നതെങ്കില്‍ ആളെ ഫോണില്‍ വിളിച്ച് പറഞ്ഞാല്‍ അപ്പോള്‍ തന്നെ തിരിച്ച് നമ്മുടെ അക്കൗണ്ടിലേക്ക് അയാള്‍ അത് അയച്ച് നല്‍കും. എന്നാല്‍ ഒരു നമ്പറോ യുപിഐ ഐഡിയോ മാറിപ്പോയത് കാരണം ഒരു അപരിചിതനാണ് പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നതെങ്കില്‍ അയാള്‍ അത് തിരികെ തരണമെന്ന് വലിയ നിര്‍ബന്ധമൊന്നുമില്ല. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടാകാറുമുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ).

യു.പി.ഐ വിലാസം തെറ്റായി നടത്തിയ ഇടപാടുകളില്‍ പണം തിരികെ ലഭിക്കാനുള്ള സമഗ്രമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്. നഷ്ടമായ പണം യുപിഐ ആപ്പ് വഴി തന്നെ തിരിച്ച് പിടിക്കാന്‍ കഴിയുന്നതാണ് ഒന്നാമത്തേത്. തെറ്റായി ട്രാന്‍സ്ഫര്‍ ചെയ്ത പണം അത് സ്വീകരിച്ചയാള്‍ നല്‍കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ യു.പി.ഐ ആപ്പിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ട് ടീമിനെ അറിയിക്കുക. കൃത്യമായ തെളിവുകള്‍ ഉണ്ടെങ്കില്‍ റീഫണ്ട് പ്രക്രിയ ഉടന്‍ തന്നെ അവര്‍ ആരംഭിക്കും.

ആപ്പിന്റെ ഉപഭോക്തൃ പിന്തുണയിലൂടെ പരിഹാരം ലഭിച്ചില്ലെങ്കില്‍, നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എന്‍പിസിഐ) ഒരു പരാതി ഫയല്‍ ചെയ്യുക. കൂടുതല്‍ അന്വേഷണത്തിനായി ഇടപാട് വിശദാംശങ്ങളും അനുബന്ധ തെളിവുകളും നല്‍കുക എന്നതാണ് രണ്ടാമത്തെ മാര്‍ഗം. ഏത് ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നാണോ പണം അയച്ചത് ആ ബാങ്കിന്റെ ശാഖയില്‍ നേരിട്ടെത്തി പരാതി നല്‍കുകയെന്നതാണ് മറ്റൊരു മാര്‍ഗം. തെറ്റായ യു.പി.ഐ അഡ്രസില്‍ പണമിടപാട് നടന്നാല്‍ 1800-120-1740 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചു സഹായം തേടാവുന്നതാണ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

ഇനി ടവറില്ലാതെയും കവറേജ്; 4G, 5G സേവനങ്ങൾക്ക് പുതിയ സിം കാർഡും വേണ്ട: പുത്തൻ സംവിധാനങ്ങളുമായി ബിഎസ്എൻഎൽ

Published

on

അനുദിനം ഉപയോക്താക്കളെ ഞെട്ടിക്കുകയാണ് ബിഎസ്എൻഎൽ. രാജ്യമൊട്ടാകെ 4ജി സേവനം വ്യാപിപ്പിക്കുന്നതിനിടെ മറ്റൊരു സന്തോഷവാർത്തയാണ് കമ്പനി പങ്കുവയ്‌ക്കുന്നത്. സിം മാറ്റാതെ തന്നെ സേവനങ്ങൾ‌ ആസ്വദിക്കാൻ കഴിയുന്ന ‘യൂണിവേഴ്‌സൽ സിം’ (USIM) പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ.

സാമ്പത്തിക സേവന കമ്പനിയായ പൈറോ ഹോൾഡിംഗ്‌സുമായി സഹകരിച്ചാണ് USIM പ്ലാറ്റ്ഫോം യാഥാർത്ഥ്യമാക്കിയത്. ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളില്ലാതെ ഉപയോക്താക്കൾക്ക് കവറേജ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. രാജ്യത്ത് എവിടെ നിന്നും സിം മാറ്റാം. കവറേജില്ലാത്ത കുഗ്രാമങ്ങളിൽ പോലും ഇനി വളരെ എളുപ്പത്തിൽ റേഞ്ചെത്തുമെന്ന് സാരം.

കേബിളോ മറ്റ് ലോക്കൽ കണക്ഷനോ സെല്ലുലാർ നെറ്റ്വർക്കോ ആവശ്യമില്ലാതെ വയർലെസായി കവറേജ് നൽകുന്ന ഓവർ-ദ-എയർ‌ (OTA) സംവിധാനവും സജ്ജമാക്കും. 4ജിയും ഭാവിയിൽ 5ജിയും സു​ഗമമായി ലഭിക്കാൻ ഒടിഎ സാങ്കേതികവിദ്യ സഹായിക്കും.നേരിട്ട് 4ജി, 5ജി നെറ്റ്‌വർക്കുകളിലേക്ക് സിം അപ്‌ഗ്രേഡ് ചെയ്യാനുള്ള സംവിധാനമാണിത്.

ഒക്ടോബർ അവസാനത്തോടെ 4ജി സേവനങ്ങൾക്കായി 80,000 ടവറുകളും 2025 മാർച്ചോടെ ബാക്കി 21,000 ടവറുകളും സ്ഥാപിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. ടാറ്റയുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ടവറുകൾ സ്ഥാപിക്കുന്നത്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Business

യുപിഐ പേയ്‌മെന്റുകൾക്കായി രണ്ടുപേർക്ക് ഒരു ബാങ്ക് അക്കൗണ്ട് പങ്കിടാം; പുതിയ പദ്ധതിയുമായി ആർബിഐ

Published

on

യുപിഐ പേയ്മെന്റുകൾക്ക് ഒരാൾക്ക് മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടും അനുവാദത്തോടെ ഉപയോഗിക്കാനുള്ള സൗകര്യം അവതരിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതുവരെ ഉപയോക്താവിന് സ്വന്തം അക്കൗണ്ടിൽനിന്നുള്ള പണം മാത്രമാണ് ഇടപാടിന് ഉപയോഗിക്കാനായിരുന്നത്. സ്വന്തമായി അക്കൗണ്ടില്ലാത്തയാൾക്കും മറ്റൊരാളുടെ ബാങ്കിൽനിന്ന് പണം ഉപയോഗിക്കാൻ സാധിക്കുന്ന ഡെലിഗേറ്റഡ് പേയ്മെന്റ് സൗകര്യമാണ് ആർബിഐ അവതരിപ്പിച്ചിരിക്കുന്നത്.

ഒരാൾക്ക് തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു പരിധി വരെ യുപിഐ ഇടപാടുകൾ നടത്താൻ മറ്റൊരു വ്യക്തിയെ അധികാരപ്പെടുത്താൻ അനുവദിക്കുന്ന സംവിധാനമാണിത്. ഒരേ ബാങ്ക് അക്കൗണ്ടിൽ നിന്ന് രണ്ട് പേർക്ക് പണമിടപാട് നടത്താൻ അനുവദിക്കുന്ന നടപടി ഡിജിറ്റൽ പേയ്‌മെന്റിന്റെ വ്യാപ്തിയും ഉപയോഗവും കൂടുതൽ ആഴത്തിലാക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രം ബാങ്ക് അക്കൗണ്ടുള്ളവർക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ. യുപിഐ വഴി നികുതി അടയ്ക്കുന്നതിനുള്ള പരിധി ഒരു ലക്ഷത്തിൽനിന് അഞ്ച് ലക്ഷമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിലെ പരിധി നേരത്തെതന്ന അഞ്ച് ലക്ഷമായി ഉയർത്തിയിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news20 hours ago

12-year-old Christian girl forcibly converted by Muslim man who kidnapped her in Pakistan

Pakistan — A Pakistani Muslim man abducted, forcibly converted and married a 12-year-old Christian girl as police delayed efforts to...

world news20 hours ago

ഇറാഖിലെ അങ്കാവ യുവജന സംഗമം : ഒരുമിച്ച് കൂടി രണ്ടായിരത്തോളം ക്രൈസ്തവ യുവജനങ്ങൾ

ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ വിതച്ച കനത്ത ദുരിതങ്ങളില്‍ നിന്നു കരകയറി വരുന്ന ഇറാഖില്‍ ക്രൈസ്തവ യുവജനങ്ങൾ ഒരുമിച്ച് കൂടി. ആഗസ്ത് 22-24 തീയതികളിൽ അങ്കാവ – എർബിലിലെ...

world news20 hours ago

യു.എ.ഇയിൽ പൊതുമാപ്പിൽ സന്ദർശകവിസ കാലാവധി പിന്നിട്ടവർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം

ദുബൈ:യു.എ.ഇയിൽ സെപ്റ്റംബർ ഒന്ന് മുതൽ നിലവിൽ വരുന്ന പൊതുമാപ്പിൽ സന്ദർശകവിസ കാലാവധി പിന്നിട്ടവർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാമെന്ന് അധികൃതർ സ്ഥിരീകരിച്ചു. നേരത്തേ റെസിഡൻസി വിസക്കാർക്കാണ് ഈ ആനുകൂല്യം...

National20 hours ago

ഗ്രെയ്സ് പോയിന്റ് മിനിസ്ട്രീസ് ഒരുക്കുന്ന ലോഗോസ് & റീമാ ബൈബിൾ ക്വിസ് 2024

  📅 സെപ്റ്റംബർ 16, തിങ്കൾ ⏰ രാവിലെ 9 മുതൽ 12 വരെ 💵 രജിസ്ട്രേഷൻ ഫീസ്: 200 രൂപാ മാത്രം 🎁 സമ്മാനം: ക്യാഷ്...

world news2 days ago

പാക്കിസ്ഥാനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം : ഇത്തവണ ഇരയായത് 12 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടി

പാക്കിസ്ഥാനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം. ഇത്തവണ 12 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധമായി മതപരിവർത്തനം നടത്തുകയും വിവാഹം കഴിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകപ്പെട്ട പെൺകുട്ടിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ...

National2 days ago

ICPF Coimbatore Area Youth Retreat on 31st August 2024

ICPF Coimbatore area is organizing a youth retreat for the youth at LMAG Church, Gandhipuram, Coimbatore on Saturday 31st August...

Trending