Connect with us

Tech

തട്ടിപ്പുകളിൽ വീഴാതെ കാക്കാൻ പുതിയ ഫീച്ചർ: കിടിലൻ മാറ്റവുമായി വാട്സ്ആപ്പ് എത്തുന്നു

Published

on

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ സുരക്ഷാ കവചം തീർക്കാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. ലോക്ക് ചെയ്ത സ്ക്രീനിൽ പോലും, ആപ്പ് തുറക്കാതെ തന്നെ നമ്പറുകളും സംശയാസ്പദമായ നമ്പറുകളും നേരിട്ട് ബ്ലോക്ക് ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത്. ഇതുവഴി ഉപഭോക്താക്കൾക്ക് നോട്ടിഫിക്കേഷനിൽ നിന്നുതന്നെ അപരിചിതമായ അക്കൗണ്ടുകൾ ഉടനടി ബ്ലോക്ക് ചെയ്യാനാകും.

സമീപ മാസങ്ങളിൽ വാട്സ്ആപ്പ് മുഖേന നിരവധി തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ സുരക്ഷ കൂടുതൽ ഉറപ്പുവരുത്തുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. പുതിയ ഫീച്ചർ അനുസരിച്ച്, നോട്ടിഫിക്കേഷനിലെ ആക്ഷൻസ് മെനുവിലെ റിപ്ലെ ബട്ടന് അടുത്തുള്ള ബ്ലോക്ക് ഓപ്ഷൻ ടാപ്പ് ചെയ്യാവുന്നതാണ്. അതേസമയം, ലോക്ക് സ്ക്രീനിൽ നോട്ടിഫിക്കേഷൻ ദൃശ്യമാകാൻ ഉപഭോക്താവ് അനുവദിക്കുകയാണെങ്കിൽ, ഫോൺ തുറക്കാതെ തന്നെ ലോക്ക് സ്ക്രീനിൽ നിന്ന് നേരിട്ട് കോൺടാക്ട് ബ്ലോക്ക് ചെയ്യാൻ സാധിക്കും. പരിചിതമല്ലാത്ത നമ്പറുകളോട് പ്രതികരിക്കരുതെന്ന് ഇതിനോടകം തന്നെ വാട്സ്ആപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Tech

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് സർക്കാർ മുന്നറിയിപ്പ്; ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്

Published

on

ന്യൂഡൽഹി: ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്. ക്രോം ബ്രൗസറിൻ്റെ പഴയ പതിപ്പുകളിൽ സുരക്ഷാ വീഴ്ച്ചകൾ കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് (സിഇആർടി-ഇൻ) ടീം.

സേവനം നിഷേധിക്കൽ, വിവരങ്ങൾ മോഷ്ടിക്കൽ തുടങ്ങിയ വിവിധ കാര്യങ്ങൾക്ക് സൈബ‍‍ര്‍ അറ്റാക്ക‍‍ര്‍മാരെ സഹായിക്കുന്ന തരത്തിലുള്ളവയാണ് ഈ വീഴ്ച്ചകൾ. ഇത് പരിഹരിക്കുന്നതിനായി ഉടൻ തന്നെ ഏറ്റവും പുതിയ ഗൂഗിൾ ക്രോം പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുകയും സെക്യൂരിറ്റി അപ്ഡേറ്റുകൾ ഏതെങ്കിലും പൂർത്തിയാകാതെ കിടക്കുന്നുണ്ടെങ്കിൽ അത് പൂർത്തിയാക്കുകയും ചെയ്യേണ്ടതാണ്.

സുരക്ഷാ വീഴ്ച്ചയുള്ളത് ഏതൊക്കെ പതിപ്പുകളിൽ?
വിൻഡോസ്, മാക് സിസ്റ്റമാണ് ഉപയോഗിക്കുന്നതെങ്കിൽ 124.0.6367.78/.79 പതിപ്പിന് മുമ്പുള്ള പതിപ്പുകളിലും ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ 124.0.6367.78 പതിപ്പിന് മുമ്പുള്ള പതിപ്പുകളിലുമാണ് സുരക്ഷാ വീഴ്ച്ച കണ്ടെത്തിയിട്ടുള്ളത്.

ശ്രദ്ധിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?
ഈ സുരക്ഷാ വീഴ്ച്ചകൾ ദുരുപയോഗം ചെയ്ത് കൊണ്ട് മറ്റൊരു സ്ഥലത്തിരുന്ന് ഉപയോക്താക്കാവിൻ്റെ സിസ്റ്റം ആക്സസ് ചെയ്യുന്നതിനുള്ള റിക്വസ്റ്റ് അയക്കാൻ അറ്റാക്ക‍ര്‍മാര്‍ക്ക് സാധിക്കും. ഉപയോക്താവ് റിക്വസ്റ്റ് സ്വീകരിക്കുന്ന പക്ഷം അറ്റാക്ക‍ര്‍ സിസ്റ്റത്തിൻ്റെ കൺട്രോൾ ഏറ്റെടുക്കുകയും ചെയ്യും.

പരിഹാരം എന്താണ്?
അതു കൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ മുകളിൽ പറഞ്ഞിട്ടുള്ള പതിപ്പുകൾക്ക് മുമ്പുള്ള ക്രോം പതിപ്പാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യണമെന്നാണ് സിഇആർടി-ഇൻ നിർദേശം. അതോടൊപ്പം എല്ലാ സമയത്തും ക്രോം അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പവരുത്തണമെന്നും അവർ വ്യക്തമാക്കുന്നു.

എങ്ങനെ ക്രോം അപ്ഡേറ്റ് ചെയ്യാം?
സാധാരണയായി ഗൂഗിൾ ക്രോം തനിയെ തന്നെ അപ്ഡേറ്റ് ആവുകയും അത് നടപ്പിൽ വരുത്തുന്നതിന് റീലോഞ്ച് ചെയ്യാനുള്ള ഓപ്ഷൻ കാണിക്കുകയും ചെയ്യാറുണ്ട്. മാനുവലായും ക്രോം അപ്ഡേറ്റ് ചെയ്യാനാകും.

മാനുവലായി ചെയ്യുന്നതിന് താഴെ പറയുന്ന സ്റ്റെപ്പുകൾ പിന്തുടരുക.

  • ക്രോം തുറന്നതിന് ശേഷം വലത് ഭാഗത്ത് ഏറ്റവും മുകളിലായി നൽകിയിട്ടുള്ള മൂന്നു ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.
    പിന്നീട് തുറന്നു വരുന്ന മെനുവിൽ നിന്ന് ‘Help’ തെരഞ്ഞെടുക്കുക
    അതിന് ശേഷം ‘About Google Chrome’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    അതോടെ ക്രോം അപ്ഡേറ്റുകൾ ലഭ്യമാണോ എന്ന് പരിശോധിക്കുകയും ലഭ്യമാണെങ്കിൽ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള പ്രൊസസ് ആരംഭിക്കുകയും ചെയ്യും.
    ഇൻസ്റ്റാൾ ആയതിന് ശേഷം പുതിയ ക്രോം പതിപ്പ് ഉപയോഗിക്കുന്നതിനായി ‘Relaunch’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
    Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

‘മെസ്സേജയക്കാൻ കഴിയില്ല’; വാട്സ്ആപ്പിലെ ശല്യക്കാരെ പൂട്ടാൻ പുതിയ സംവിധാനം

Published

on

മൂന്ന് ബില്യൺ സജീവ ഉപയോക്താക്കളുള്ള സന്ദേശമയക്കൽ ആപ്പാണ് വാട്സ്ആപ്പ്. ഇന്ത്യ പോലുള്ള ഏഷ്യൻ രാജ്യങ്ങളിലുള്ളവർ ആശയവിനിമയത്തിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വാട്സ്ആപ്പിനെ തന്നെയാണ്. ഇക്കാരണങ്ങളാൽ പലതരം തട്ടിപ്പുകൾക്കും വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും വാട്സ്ആപ്പിനെയാണ്.

ഇ​പ്പോഴിതാ അത്തരം കുറ്റകൃത്യങ്ങൾക്കെതിരെ പൊരുതാനായി പുതിയ സംവിധാനവുമായി എത്താൻ പോവുകയാണ് വാട്സ്ആപ്പ്. സ്പാം മെസ്സേജുകളും മറ്റ് വിധത്തിലുള്ള തെറ്റായ കാര്യങ്ങൾക്കും വേണ്ടി വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാൽ, യൂസർമാരെ പുതിയ ചാറ്റിൽ ഏർപ്പെടുന്നതിൽ നിന്ന് വിലക്കുമെന്നാണ് കമ്പനി മുന്നറിയിപ്പ് നൽകുന്നത്.

നിങ്ങൾ മറ്റുള്ളവർക്ക് ശല്യമാകുന്ന വിധത്തിൽ സ്ഥിരമായി എന്തെങ്കിലും പ്രമോഷണൽ ഉള്ളടക്കമോ മറ്റോ സന്ദേശമായി അയക്കുന്ന ആളാണെങ്കിൽ നിങ്ങൾക്കും ഇത്തരം നിയന്ത്രണങ്ങൾ വന്നേക്കാം.

വാട്സ്ആപ്പ് ബീറ്റയുടെ ഏറ്റവും ആൻഡ്രോയിഡ് പതിപ്പായ 2.24.10.5-ലാണ് WABetaInfo പുതിയ ഫീച്ചർ ക​ണ്ടെത്തിയത്. പുതിയ ചാറ്റ് ആരംഭിക്കുന്നതിൽ നിന്ന് യൂസർ അക്കൗണ്ടിനെ നിയന്ത്രിക്കുന്നതിനുള്ള ഫീച്ചർ പ്ലാറ്റ്‌ഫോം പരീക്ഷിക്കുന്നതായി WABetaInfo പറയുന്നു. ആപ്പിനുള്ളിലെ ചില ലംഘനങ്ങൾക്കുള്ള പിഴയായി, ഈ നിയന്ത്രണം ഒരു നിശ്ചിത സമയത്തേക്ക് നിലനിൽക്കും.

നിങ്ങൾക്ക് തഴെയുള്ള സ്ക്രീൻഷോട്ടിൽ, ഒരു പുതിയ ചാറ്റ് ആരംഭിക്കാൻ ​ശ്രമിക്കുമ്പോൾ “നിങ്ങളുടെ അക്കൗണ്ട് ഇപ്പോൾ നിയന്ത്രിതമാണ്” എന്ന് പ്രസ്താവിക്കുന്ന ഈ പോപ്പ്-അപ്പ് സന്ദേശം കാണിക്കും.

വാട്ട്‌സ്ആപ്പ് ഈ പ്രവർത്തനങ്ങൾ എങ്ങനെ കണ്ടെത്തുന്നു എന്നതിനെക്കുറിച്ചും, WABetaInfo വിശദമായി പറയുന്നുണ്ട്. സ്‌പാം പോലുള്ള പെരുമാറ്റം, ഓട്ടോമേറ്റഡ്/ബൾക്ക് മെസേജിങ് അല്ലെങ്കിൽ അവരുടെ സേവന നിബന്ധനകൾ ലംഘിക്കുന്ന മറ്റ് പ്രവർത്തനങ്ങൾ എന്നിവ കണ്ടെത്തുന്നതിന് ആപ്പ് ഓട്ടോമാറ്റിക് ടൂളുകളാണ് ഉപയോഗിക്കുന്നത്. അതേസമയം, ഈ സംവിധാനം നിങ്ങളുടെ സന്ദേശങ്ങൾ വായിക്കില്ലെന്ന് വാട്സ്ആപ്പ് ഉറപ്പുനൽകുന്നുണ്ട്.

ഈ നിയന്ത്രണം ഒരു പുതിയ ചാറ്റ് ആരംഭിക്കുന്നതിൽ നിന്ന് മത്രമാണ് നിങ്ങളെ വിലക്കുന്നത്. നിയന്ത്രണത്തിന് മുമ്പ് നിങ്ങൾ ഇടപഴകിയ ചാറ്റുകളിലും ഗ്രൂപ്പുകളിലും പഴയത് പോലെ മറുപടി നൽകുന്നത് തുടരാം. ഫീച്ചർ ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, എന്നാൽ ഭാവിയിൽ ഇത് നിങ്ങളുടെ വാട്ട്‌സ്ആപ്പിൽ എത്തും.
Sources:globalindiannews

http://theendtimeradio.com

Continue Reading

Tech

ഇനി മെസേജ് കണ്ടില്ലെന്ന് പറയരുത്; സ്‌ക്രോള്‍ ചെയ്ത് ബുദ്ധിമുട്ടേണ്ട, വാട്‌സ്ആപ്പില്‍ ചാറ്റുകള്‍ എളുപ്പത്തില്‍ കണ്ടെത്താം

Published

on

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ചാറ്റുകള്‍ കണ്ടെത്തുന്നതിനുള്ള ഫീച്ചറുമായി വാട്‌സ്ആപ്പ്. പുതിയ ഫീച്ചര്‍ എത്തിയതോടെ ഇന്‍ബോക്‌സിലൂടെ സ്‌ക്രോള്‍ ചെയ്യാതെ തന്നെ പ്രധാനപ്പെട്ട സന്ദേശങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കും.

ചാറ്റ് ഫില്‍ട്ടറുകളോടെയാണ് പുതിയ അപ്‌ഡേറ്റ് ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഫില്‍ട്ടറുകള്‍ ഇന്ന് മുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. തുടര്‍ന്നുള്ള ആഴ്ചകളില്‍ എല്ലാവര്‍ക്കും ഫീച്ചര്‍ ലഭ്യമാകും. പുതിയ ഫില്‍ട്ടറുകളുടെ സഹായത്താല്‍ ഏറ്റവും പ്രധാനപ്പെട്ട സംഭാഷണങ്ങള്‍ കണ്ടെത്താനും സന്ദേശങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി വാട്‌സ്ആപ്പ് അറിയിച്ചു.

അഡ്രസ് ബുക്കില്‍ സേവ് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറുകളില്‍ നിന്ന് ലഭിക്കുന്ന സന്ദേശങ്ങള്‍ കാണാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ”കോണ്‍ടാക്ട്‌സ്” പോലുള്ള ഫില്‍ട്ടറുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും വാട്‌സ്ആപ്പ് അറിയിച്ചു.

ചാറ്റ് ഫില്‍ട്ടറുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് ?

ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റ് ലിസ്റ്റിന്റെ മുകളില്‍ ദൃശ്യമാകുന്ന മൂന്ന് ഫില്‍ട്ടറുകള്‍ തെരഞ്ഞെടുക്കാനാകും.

‘ഓള്‍ം’, ‘അണ്‍റീഡ്’, ‘ഗ്രൂപ്പ്‌സ്’ എന്നിവയാണ് പുതിയ ഫില്‍ട്ടറുകള്‍

‘ഓള്‍’ ഫില്‍ട്ടര്‍ ഡിഫോള്‍ട്ടായിരിക്കും. ഉപയോക്താക്കള്‍ക്ക് എല്ലാ സന്ദേശങ്ങളും ഇന്‍ബോക്സില്‍ കാണാം?

‘അണ്‍റീഡ്’ ഫില്‍ട്ടര്‍, ഉപയോക്താവ് വായിക്കാത്തതോ ഇതുവരെ തുറക്കാത്തതോ ആയ സന്ദേശങ്ങളാണ് കാണിക്കുക

‘ഗ്രൂപ്പ്’ ഫില്‍ട്ടര്‍ എല്ലാ ഗ്രൂപ്പ് ചാറ്റുകളും ഒരിടത്ത് ക്രമീകരിക്കും, ഇത് ഉപയോക്താക്കളെ അവരുടെ എല്ലാ ഗ്രൂപ്പ് സന്ദേശങ്ങളും എളുപ്പത്തില്‍ കാണാന്‍ സഹായിക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news15 hours ago

Benny Hinn reveals his ‘2 biggest regrets’ from ministry, apologizes for false prophecy

Controversial televangelist Benny Hinn said his two “biggest regrets” in his decades-long ministry include promoting prophecies he now admits “were...

National16 hours ago

High Court Rules in Favor of Christian Burial Rights in India

India — In a landmark decision that will have ramifications across India regarding the burial rights of Christians, the High...

world news16 hours ago

Christian Parliamentarian Faces Third Criminal Trial for ‘Hate Speech’ in Finland

Finland — Dr. Päivi Räsänen, member of the Finnish Parliament and former Minister of the Interior, will face criminal charges...

world news16 hours ago

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ദൈവസഭയുടെ പുതിയ ശുശ്രൂഷകനായി നിയമിതനായ പ്രിയ കർത്തൃദാസൻ പാസ്റ്റർ ഷിബു മാത്യു

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ദൈവസഭയുടെ പുതിയ ശുശ്രൂഷകനായി നിയമിതനായ പ്രിയ കർത്തൃദാസൻ പാസ്റ്റർ ഷിബു മാത്യു മെയ്‌ 8 ബുധനാഴ്ച്ച രാവിലെ കുവൈറ്റിൽ...

world news17 hours ago

മോസ്‌ക്കാക്കി മാറ്റിയ ബൈസന്റൈന്‍ ദേവാലയം തുറന്നുക്കൊടുത്തു; തുര്‍ക്കിയിലെ കോറ ഹോളി സേവ്യര്‍ ക്രൈസ്തവ ദേവാലയം ഇനി ഓര്‍മ്മ

ഇസ്താംബൂള്‍: തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ ഫാത്തിഹ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോറയിലെ ഹോളി സേവ്യര്‍ ബൈസൻ്റൈൻ ദേവാലയം, ക്രൈസ്തവ സമൂഹം ഉയര്‍ത്തിയ പ്രതിഷേധം വകവെയ്ക്കാതെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു...

National2 days ago

ഏ ജി ക്രൈസ്റ്റസ് അംബാസിഡേഴ്സ് മിഷൻ ചലഞ്ച് മെയ് 14 മുതൽ കുട്ടിക്കാനത്ത്‌

ഡിസ്ട്രിക്ട് സി.എയുടെ നേതൃത്വത്തിൽ സുവിശേഷതല്പരരായ യുവതി യുവാക്കൾക്കായി മിഷൻ ചലഞ്ച് നടക്കും. മെയ്യ് 14 മുതൽ , 16 വരെ തിയതികളിൽ കുട്ടിക്കാനത്തുള്ള തേജസ് ക്യാമ്പ് സെൻ്ററിൽ...

Trending