Connect with us

Tech

വീഡിയോ കോളില്‍ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകളവതരിപ്പിക്കാന്‍ വാട്‌സാപ്പ്

Published

on

ലോകമെമ്പാടും ജനപ്രീതിയേറെയുള്ള മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ചാറ്റിങിന് പുറമെ വീഡിയോ, ഓഡിയോ കോളുകള്‍ക്കുള്ള സൗകര്യവും വാട്‌സാപ്പിലുണ്ട്. ഉപഭോക്താക്കള്‍ക്കായി നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുള്ള വാട്‌സാപ്പ് പുതിയ ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണിപ്പോള്‍.

വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് പുതിയ എആര്‍ ഫീച്ചറുകളുടെ വരവ് റിപ്പോര്‍ട്ട് ചെയ്തത്. വാട്‌സാപ്പിന്റെ 2.24.13.14 ബീറ്റാ വേര്‍ഷനിലാണ് ഈ അപ്‌ഡേറ്റുള്ളത്. വാട്‌സാപ്പ് കോളുകളില്‍ ഇഫക്ടുകള്‍ ഉപയോഗിക്കാനും ഫില്‍റ്ററുകള്‍ ഉപയോഗിക്കാനും ഇതുവഴി സാധിക്കും. ഐഫോണിലെ ഫേസ്‌ടൈം വീഡിയോ കോളില്‍ നേരത്തെ തന്നെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകളുണ്ട്. ഇതിന് സമാനമായ സൗകര്യങ്ങളായിരിക്കാം വാട്‌സാപ്പില്‍ വരുന്നത്.

ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്തോടെ മുഖം ഭംഗിയുള്ളതാക്കാനുള്ള ടച്ച് അപ്പ് ടൂളും, വെളിച്ചക്കുറവ് പരിഹരിക്കാനുള്ള ലോ ലൈറ്റ് മോഡുമെല്ലാം വാട്‌സാപ്പിലെത്തുമെന്ന് വാബീറ്റാ ഇന്‍ഫോ പറയുന്നു. ഇതിന് പുറമെ കോളുകള്‍ക്കിടയില്‍ പശ്ചാത്തലം മാറ്റാനും ബ്ലര്‍ ചെയ്യാനും ഇതുവഴി സാധിക്കും. ഇതില്‍ പല സൗകര്യങ്ങളും വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് ആപ്പുകളിലും ലഭിക്കും. വീഡിയോകളില്‍ കൂടുതല്‍ വിനോദം നല്‍കാനുള്ള ഫില്‍റ്ററുകളും വാട്‌സാപ്പ് അവതരിപ്പിച്ചേക്കും. ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലുള്ള ഈ സൗകര്യങ്ങള്‍ വാട്‌സാപ്പിന്റെ ഭാവി അപ്‌ഡേറ്റുകളിലാണ് ലഭിക്കുക.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Tech

വാട്‌സാപ്പ് ക്യാമറയില്‍ ‘വീഡിയോ നോട്ട്’ മോഡ് – എന്താണ് ഈ സംഭവം?

Published

on

വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പതിപ്പുകളിലെ ക്യാമറയില്‍ ‘വീഡിയോ നോട്ട് മോഡ്’ പരീക്ഷിക്കുന്നു. വാട്‌സാപ്പ് ക്യാമറ ഉപയോഗിച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്യാനും അത് വീഡിയോ നോട്ടുകളായി അയക്കാനും സാധിക്കും. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ബീറ്റാ പതിപ്പുകളില്‍ ഈ ഫീച്ചര്‍ പരീക്ഷിക്കുന്നുണ്ട്.

വീഡിയോ നോട്ട് എന്താണെന്ന് പലര്‍ക്കും പരിചയം ഉണ്ടാവില്ല. നിലവില്‍ വാട്‌സാപ്പില്‍ ആരുടേയും ശ്രദ്ധയില്‍ പെടാതെ മറഞ്ഞിരിക്കുന്ന ഒരു ഫീച്ചറാണ് ഇത്. 2023-ലാണ് 60 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ വീഡിയോ നോട്ട് ആയി അയക്കാനുള്ള സൗകര്യം കമ്പനി അവതരിപ്പിച്ചത്. ടെലഗ്രാമിലെ വീഡിയോ മെസേജുകള്‍ക്ക് സമാനമാണിത്. വീഡിയോ നോട്ടുകളായി അയക്കുന്ന ദൃശ്യങ്ങള്‍ വൃത്താകൃതിയിലായാണ് ചാറ്റില്‍ പ്രത്യക്ഷപ്പെടുക. ഇത് ഒരു ജിഫിന് സമാനമായി പ്ലേ ആയിക്കൊണ്ടിരിക്കും.

നിലവില്‍ ചാറ്റ് വിന്‍ഡോയ്ക്ക് താഴെയുള്ള ക്യാമറ ബട്ടന്‍ ഹോള്‍ഡ് ചെയ്ത് പിടിച്ചാണ് വീഡിയോ നോട്ട് ചിത്രീകരിക്കേണ്ട്. എന്നാല്‍ ഇങ്ങനെ ഒരു സംവിധാനം ഉണ്ടെന്ന് പലര്‍ക്കും അറിയില്ല. ചാറ്റുകളില്‍ നീളമേറിയ സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യാന്‍ മടിയുള്ളവരാണ് വോയ്‌സ് മെസേജുകള്‍ അയക്കാറ്. ഈ ശബ്ദത്തിനൊപ്പം നിങ്ങളുടെ വീഡിയോ കൂടി അയച്ചാലോ. അതാണ് വീഡിയോ നോട്ട്. 60 സെക്കന്റ് ദൈര്‍ഘ്യമുള്ള ചെറു വീഡിയോകള്‍ പങ്കുവെക്കാം.

പുതിയ അപ്‌ഡേറ്റില്‍ ഈ വീഡിയോ നോട്ട് ചിത്രീകരിക്കാന്‍ ക്യാമറ വിന്‍ഡോയില്‍ തന്നെ സൗകര്യമുണ്ടാവും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് വീഡിയോ നോട്ട് ഫീച്ചര്‍ കൂടുതല്‍ പരിചിതമാവുകയും അത് എളുപ്പം ഉപയോഗിക്കുകയും ചെയ്യാം. ഇതിനായി ഒരു ചാറ്റ് തുറന്ന് താഴെയുള്ള ക്യാമറ ഐക്കണില്‍ ടാപ്പ് ചെയ്താല്‍ ക്യാമറ സ്‌ക്രീന്‍ തുറന്നുവരും. നിലവില്‍ കാഴെ വീഡിയോ, ഫോട്ടോ എന്നീ രണ്ട് ഓപ്ഷനുകളാണ് ഉണ്ടാവുക. ഇവയ്‌ക്കൊപ്പമാണ് പുതിയ വീഡിയോ നോട്ട് ഓപ്ഷനും കൂടി ലഭിക്കുക.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Tech

വാട്‌സ്ആപ്പില്‍ അടുത്ത എഐ സ്പെഷ്യല്‍; എന്താണ് ഇമാജിന്‍ മീ?

Published

on

കാലിഫോര്‍ണിയ: സോഷ്യല്‍ മീഡിയ ഭീമന്‍മാരായ മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് അടുത്തിടെ ‘മെറ്റ എഐ’ അവതരിപ്പിച്ചിരുന്നു. ഇന്ത്യയടക്കം തെരഞ്ഞെടുത്ത രാജ്യങ്ങളിലാണ് മെറ്റ എഐ ചാറ്റ്‌ബോട്‌സ് വാട്‌സ്ആപ്പില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ പുതിയ എഐ ഫീച്ചര്‍ വാട്‌സ്‌ആപ്പില്‍ മെറ്റ പരീക്ഷിച്ചുവരികയാണ്. ഇമാജിന്‍ മീ എന്നാണ് ഇതിന്‍റെ പേര്.

യഥാര്‍ഥ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യക്തിഗതമായ സ്റ്റിക്കറുകളും എഐ അവതാറുകളും തയ്യാറാക്കാം എന്നതാണ് ഇമാജിന്‍ മീയുടെ സവിശേഷതകള്‍. പുത്തന്‍ ഫീച്ചറിന്‍റെ സ്‌ക്രീന്‍ഷോട്ട് വാബെറ്റിന്‍റെ പുറത്തുവിട്ടു. ഈ ഫീച്ചര്‍ ഉപയോഗിക്കാനായി ചിത്രങ്ങള്‍ മാത്രം അപ്‌ലോഡ് ചെയ്താല്‍ മതിയാകും എന്നാണ് സൂചന. ഈ ചിത്രങ്ങള്‍ പ്രൊഫൈല്‍ പിക്ച്ചറുകള്‍ ആക്കി ഉപയോഗിക്കാനും കഴിഞ്ഞേക്കും. വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്‌ഡ് 2.24.14.13 ബീറ്റ വേര്‍ഷനിലാവും ഇത് ലഭ്യമാവുക. ഇമാജിന്‍ മീ ഫീച്ചര്‍ ഓപ്ഷനലായിരിക്കുമെന്നും ഇത് ഉപയോഗിക്കണമെങ്കില്‍ യൂസര്‍മാര്‍ സെറ്റിങ്‌സില്‍ കയറി അനുമതി നല്‍കണമെന്നും സൂചനയുണ്ട്.

മെറ്റ എഐ നിലവില്‍ വാട്‌സ്ആപ്പിന് പുറമെ ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയിലും ലഭ്യമാണ്. കൂടാതെ meta.ai എന്ന യുആർഎൽ വഴി എഐ ചാറ്റ്‌ബോട്ട് നേരിട്ട് ഉപയോഗിക്കുകയും ചെയ്യാം. ഓരോ പ്ലാറ്റ്‌ഫോമിലേക്കും പ്രത്യേകമായാണ് മെറ്റ എഐ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. മെറ്റ പ്ലാറ്റ്ഫോംസിന്‍റെ പുതിയ ലാർജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. തുടക്കത്തിൽ ഇംഗ്ലീഷ് ഭാഷയിലാണ് മെറ്റ എഐ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാകുക. മെറ്റ എഐ വന്നതോടെ വാട്‌സ്ആപ്പില്‍ എന്തെങ്കിലും ചെയ്യുന്നതിനായി ആപ്പില്‍ ചാറ്റ്‌ബോട്ടിന് നിർദേശം നല്‍കിയാൽ മതിയാകും. ഒരു വ്യക്തിയോട് എന്ന പോലെ ഉപയോക്താവിന് മെറ്റ എഐ അസിസ്റ്റന്‍റുമായി സംസാരിക്കാം.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

കോണ്‍ടാക്റ്റ് സേവ് ചെയ്യാതെ ഫോണ്‍ വിളിക്കാം, ഇന്‍-ആപ്പ് ഡയലര്‍ അവതരിപ്പിക്കാന്‍ വാട്‌സാപ്പ്

Published

on

വീഡിയോ കോള്‍ ചെയ്യാനും വോയ്‌സ് കോള്‍ ചെയ്യാനുമുള്ള സൗകര്യം വാട്‌സാപ്പിലുണ്ട്. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ നിന്നും ആരെയാണോ ഫോണ്‍ വിളിക്കേണ്ടത് അവരെ തിരഞ്ഞ് കണ്ടുപിടിച്ച് ടാപ്പ് ചെയ്താണ് നിലവില്‍ വാട്‌സാപ്പില്‍ ഒരാളെ ഫോണ്‍ വിളിക്കേണ്ടത്. അല്ലെങ്കില്‍ ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലുള്ള കോള്‍ ബട്ടനുകള്‍ തിരഞ്ഞെടുത്താലും മതി. എന്നാല്‍ ഇതിന് പുറമെ പുതിയൊരു ഇന്‍-ആപ്പ് ഡയലര്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സാപ്പ്.

വാട്‌സാപ്പ് ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് വാട്‌സാപ്പ് കോളുകള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ ഇനി ആപ്പിലെ കോണ്‍ടാക്റ്റ് ലിസ്റ്റ് തിരയേണ്ടതില്ല. കോള്‍സ് ടാബില്‍ ഒരു ഫ്‌ളോട്ടിങ് ആക്ഷന്‍ ബട്ടനായി ഡയലര്‍ ഐക്കണ്‍ കാണാന്‍ സാധിക്കും. അതുവഴി ഡയലര്‍ തുറന്ന് ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്ത് ഫോണ്‍ ചെയ്യാം.

ഇതേ ഡയലര്‍ വഴി ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്ത് പുതിയ കോണ്‍ടാക്റ്റ് ചേര്‍ക്കാനും ചെയ്യാനും നിലവിലുള്ള കോണ്‍ടാക്റ്റ് കാര്‍ഡിലേക്ക് പുതിയ നമ്പര്‍ ചേര്‍ക്കാനും സാധിക്കും. വാട്‌സാപ്പ് കോള്‍ ചെയ്യാതെ തന്നെ ഡയലറില്‍ നമ്പര്‍ ടൈപ്പ് ചെയ്ത് പുതിയ ചാറ്റ് ആരംഭിക്കാനുമാവും. നിലവില്‍ ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്ന ഈ ഫീച്ചര്‍ താമസിയാതെ കൂടുതല്‍ പേര്‍ക്ക് ഫീച്ചര്‍ ലഭ്യമായേക്കും.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Business8 hours ago

റൂപേ കാര്‍ഡ് ഇടപാടുകള്‍ ഇനി ചിപ്പ് വഴി മാത്രം

കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് മാഗ്നെറ്റിക് സ്ട്രൈപ് സംവിധാനം ഇല്ലാതാകുന്നു. ഇനി ഇ.എം.പി ചിപ്പ് വഴിയുള്ള ഇടപാടുകളാകും നടക്കുക. ഇതിനായുള്ള ശ്രമങ്ങള്‍ കമ്പനികള്‍ നടത്തി തുടങ്ങി. സാമ്പത്തിക തട്ടിപ്പ്...

Travel8 hours ago

ട്രാഫിക് നിയമലംഘനത്തിന്‍റെ പേരിലും തട്ടിപ്പ്; വ്യാജ ഇ-ചെല്ലാൻ വ്യാപകം

തിരുവനന്തപുരം: വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയാറാക്കപ്പെടുന്ന ഇ-ചെല്ലാന്‍റെ പേരിൽ ലഭിക്കുന്ന വ്യാജ മെസേജുകളും വാട്ട്സ്...

world news9 hours ago

കത്തോലിക്ക പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരെ മോഷണത്തിനും നശീകരണത്തിനും ശ്രമം

ക്യൂബയിൽ നിരവധി കത്തോലിക്ക പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരെ മോഷണത്തിനും നശീകരണത്തിനും ശ്രമം. 34 ഇടവകകളിലും വിവിധ സന്യാസഭവനങ്ങളിലുമായി 2023 മാർച്ച് മുതൽ, കുറഞ്ഞത് 50 മോഷണങ്ങളും നശീകരണ...

National9 hours ago

രാജസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ വി‌എച്ച്‌പി പ്രവര്‍ത്തകരുടെ ആക്രമണം: ക്രൈസ്തവരെ അറസ്റ്റ് ചെയ്ത് പോലീസിന്റെ വേട്ടയാടലും

ജയ്പൂര്‍: രാജസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവ വിശ്വാസികളുടെ വീട്ടില്‍ക്കയറി വിശ്വ ഹിന്ദു പരിഷത്തിന്റെ ആക്രമണം. രാജസ്ഥാനിലെ ഭരത്പൂരിലെ രാജസ്ഥാന്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്...

world news9 hours ago

കുവൈറ്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി; കൃത്രിമം തെളിഞ്ഞാല്‍ വാങ്ങിയ അലവന്‍സ് തിരിച്ചു പിടിക്കും

കുവൈറ്റ് സിറ്റി: വ്യാജ അക്കാദമിക സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് കുവൈറ്റില്‍ ജോലി നേടിയവരെ കാത്തിരിക്കുന്നത് ശക്തമായ നടപടികള്‍. ഈ രീതിയില്‍ കൃത്രിമം കാണിച്ചതായി നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ ബോധ്യമായാല്‍...

world news9 hours ago

പാകിസ്താനിൽ ഇതാദ്യം; എസ്എസ്ജിയിൽ നിന്ന് ആദ്യത്തെ ക്രൈസ്തവ മേജർ ജനറൽ

ലാഹോർ: പാകിസ്താൻ ആർമിയുടെ പ്രത്യേക പ്രവർത്തന സേനയായ എസ്എസ്ജിയിൽനിന്നുള്ള ആദ്യത്തെ ക്രൈസ്തവ മേജർ ജനറലായി ജൂലിയൻ ജെയിംസ്. സേനയിലെ ഏറ്റവും പുതിയ പ്രൊമോഷൻ പട്ടികയനുസരിച്ചാണ് ജൂലിയൻ ജെയിംസ്...

Trending