Connect with us

Business

209 രൂപയുടെ പ്ലാനുമായി റിലയൻസ്; ആൺലിമിറ്റഡ് ഡാറ്റയും ജിയോ ആപ്പുകളും, 249 രൂപയ്ക്ക് ഒരു മാസം തള്ളി നീക്കാം

Published

on

രാജ്യത്തെ ടെലികോം സേവനദാതാക്കൾ എല്ലാം അടുത്തിടെയാണ് തങ്ങളുടെ പ്ലാനുകളുടെ നിരക്കുകൾ വർധിപ്പിച്ചത്. ഉപയോക്താക്കളിൽ നിന്നുള്ള ശരാശരി വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യമാണ് കമ്പനികൾക്കുള്ളത്. ഇതോടെ ആളുകളുടെ റീചാർജിംഗ് ചെലവ് 25- 30 ശതമാനൺത്താളം വർധിച്ചിട്ടുണ്ട്. നിലവിൽ മിക്ക കമ്പനികളുടെയും ഒരു മാസത്തെ റീചാർജ് പ്ലാനുകൾക്ക് 300- 350 രൂപയോളം ചെലവാക്കേണ്ടി വരുന്നു. ഒന്നിൽ കൂടുതൽ സിമ്മുകൾ ഉള്ളവർക്ക്, അവ നിലനിർത്തണമെങ്കിൽ പോലും മാസം നല്ലൊരു തുക നീക്കിവയ്‌ക്കേണ്ടതായിട്ടുണ്ട്.

മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ അടുത്തിടെ പ്രഖ്യാപിച്ച ഒരു പ്ലാൻ നിലവിൽ ശ്രദ്ധ ആകർഷിക്കാൻ കാരണം അതിന്റെ കുറഞ്ഞ മുഖവിലയാണ്. 209 രൂപയ്ക്ക് 22 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ഈ പ്ലാൻ പലർക്കും ഒരു ആശ്വാസമായേക്കാം. കമ്പനിയുടെ ഏറ്റവും ചെലവ് കുറഞ്ഞ പ്ലാനുകളിൽ ഒന്നാണിതെന്നു പറയാം. മൂല്യം കുറവാണെങ്കിലും നൽകുന്ന സേവനങ്ങളിൽ വലിയ വിട്ടുവീഴ്ച കമ്പനി വരുത്തിയിട്ടില്ല.

ഉപയോക്താക്കൾക്ക് മിതമായ നിരക്കിൽ പ്രതിദിനം 1 ജിബി ഡാറ്റ നൽകുന്ന ഒരു ജിയോ പ്രീപെയ്ഡ് പ്ലാനാണിത്. 5ജി നെറ്റ്‌വർക്കിൽ കമ്പനിയുടെ അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം കണക്കിലെടുക്കുമ്പോൾ ഈ പരിധി പലർക്കും ഒരു പ്രശ്‌നമേ ആവില്ല. കാരണം ഒട്ടുമിക്ക എല്ലായിടങ്ങളിലും നിലവിൽ 5ജി എത്തിക്കാൻ മുകേഷ് അംബാനിക്ക് സാധിച്ചിട്ടുണ്ട്.

ഈ പ്രീപെയ്ഡ് പ്ലാനിന്റെ കാലാവധി 22 ദിവസം മാത്രമാണെന്നതാണ് ഏക പ്രശ്‌നം. ജിയോയുടെ ഏറ്റവും താങ്ങാനാവുന്ന പ്ലാൻ ആണിത്. പ്രതിദിന ഡാറ്റ പരിധി 1 ജിബിയാണ്. 5ജിയുടെ കാര്യം മറക്കണ്ട. ഈ പ്ലാനിന് കീഴിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസ് ലഭിക്കും. കൂടാതെ ഏത് നെറ്റ്‌വർക്കിലേയ്ക്കും അൺലിമിറ്റഡ് കോളിംഗും വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് 5ജി ലഭ്യമല്ലെങ്കിൽ ബണ്ടിലിന് കീഴിൽ 22 ജിബി ഡാറ്റ മാത്രമേ ലഭിക്കൂവെന്ന് പ്രത്യേകം ഓർക്കുക. പ്രതിദിന പരിധി 1 ജിബി ആണ്.

മുകളിൽ പറഞ്ഞ കാര്യങ്ങൾക്കു പുറമേ, ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് സബ്സ്‌ക്രിപ്ഷനും ഈ പ്ലാനിന് ഒപ്പം ലഭിക്കും. കുറഞ്ഞ വില, കുറഞ്ഞ വാലിഡിറ്റി പ്ലാനുകൾ തേടുന്നവർക്ക് ഈ ഓഫർ മികച്ചതായിരിക്കുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഇതേ പ്ലാൻ തന്നെ ഒരു മാസത്തേയ്ക്ക് ലഭിച്ചിരുന്നെങ്കിൽ എന്നാകും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നതല്ലേ?

എങ്കിൽ അതിനും വഴിയുണ്ട്. അങ്ങനെയെങ്കിൽ നിങ്ങൾ റീചാർജ് ചെയ്യേണ്ടത് 249 രൂപയ്ക്കാണ്. ഇവിടെ നിങ്ങൾക്കു മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും 28 ദിവസം വാലിഡിറ്റിയിൽ ലഭിക്കും. ഇവിടെ നിങ്ങൾ ഒരു ദിവസം നീക്കിവയ്‌ക്കേണ്ടത് 8.89 രൂപ (249/28) മാത്രമാണ്. 209 രൂപയുടെ പ്ലാൻ ആകുമ്പോൾ നിങ്ങൾ ദിവസം 9.5 രൂപ (209/22) രൂപ നീക്കിവയ്‌ക്കേണ്ടതുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Business

ഇ​നി ഉ​പ​യോ​ഗി​ച്ച ഡേ​റ്റ​ക്കു മാ​ത്രം പ​ണം നൽകിയാൽ മതി; പു​തി​യ പ​ദ്ധ​തി​യു​മാ​യി ട്രായ്

Published

on

മൊ​ബൈ​ൽ റീ ​ചാ​ർ​ജ് വൗ​ച്ച​റു​ക​ൾ ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ടോ? ഒ​രു കോം​ബോ ആ​യി​രി​ക്കും അ​ത്. വോ​യ്‌​സ് കാ​ളു​ക​ള്‍, ഡേ​റ്റ, എ​സ്.​എം.​എ​സ് എ​ന്നി​വ​യെ​ല്ലാം ചേ​ർ​ത്തു​ള്ള ഒ​രു വി​ല​യാ​ണ് നി​ശ്ച​യി​ക്കു​ക. ഉ​പ​യോ​ക്താ​വ് പ​ല​പ്പോ​ഴും ഇ​തി​ൽ എ​ല്ലാം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു​മി​ല്ല. അ​പ്പോ​ൾ, ഉ​പ​യോ​ഗി​ക്കാ​ത്ത ഡേ​റ്റ​ക്കാ​ണ് പ​ണം ന​ൽ​കു​ന്ന​ത്.

ഇ​തൊ​ഴി​വാ​ക്കാ​ൻ ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്) പു​തി​യൊ​രു പ​ദ്ധ​തി പ​രീ​ക്ഷി​ക്കു​ക​യാ​ണ്. വോ​യ്‌​സ് കാ​ളു​ക​ള്‍, ഡേ​റ്റ, എ​സ്.​എം.​എ​സ് എ​ന്നി​വ​ക്കാ​യി വെ​വ്വേ​റെ റീ​ചാ​ര്‍ജ് വൗ​ച്ച​റു​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് ട്രാ​യ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച ക​ണ്‍സ​ല്‍ട്ടേ​ഷ​ന്‍ പേ​പ്പ​ര്‍ ട്രാ​യ് പു​റ​ത്തി​റ​ക്കി. സ്‌​പെ​ഷ​ല്‍ താ​രി​ഫ് വൗ​ച്ച​റു​ക​ളു​ടെ​യും കോം​ബോ വൗ​ച്ച​റു​ക​ളു​ടെ​യും പ​ര​മാ​വ​ധി വാ​ലി​ഡി​റ്റി 90 ദി​വ​സ​മാ​ക്കി വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യും ട്രാ​യ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ആ​ഗ​സ്റ്റ് 23 വ​രെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം
Sources:Metro Journal

http://theendtimeradio.com

Continue Reading

Business

മുദ്ര ലോണ്‍ എടക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; സുപ്രധാന പ്രഖ്യാപനം എത്തി

Published

on

മുദ്ര ലോണ്‍ എടുത്ത് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം പകര്‍ന്ന് ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. മുദ്ര വായ്പയുടെ പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായി വര്‍ധിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മുന്‍പ് തരുണ്‍ വിഭാഗത്തില്‍ വായ്പ എടുത്ത് തിരിച്ചടച്ചവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നപദ്ധതിയായി 2015-ല്‍ ആരംഭിച്ചതാണ് പ്രധാനമന്ത്രി മുദ്ര യോജന അഥവാ പി.എം.എം.വൈ. ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്ന് തരം മുദ്രാ ലോണുകളാണ് ഉള്ളത്. 20 ലക്ഷം രൂപ വരെ മുദ്രയുടെ പരിധി ഉയര്‍ത്തിയതോടെ സംരംഭകര്‍ക്ക് തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

മുദ്ര വായ്പ വിഭാഗങ്ങള്‍

ശിശു: 50,000 രൂപ വരെയുള്ള വായ്പ ഈ വിഭാഗത്തില്‍ പെടുന്നു.

കിശോര്‍: 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം വരെയുള്ള വായ്പകള്‍

തരുണ്‍: അഞ്ച് ലക്ഷം മുതല്‍ പത്തുലക്ഷം വരെയുള്ള വായ്പകള്‍ പരമാവധി പത്തുലക്ഷം വരെയാണ് മുദ്ര വായ്പാ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

പൾസർ മുതൽ ഡോമിനാർ വരെ അവഞ്ചർ മുതൽ പ്ലാറ്റിന വരെ ഇനി എല്ലാ ബജാജ് ബൈക്കുകളും ഫ്ലിപ്കാർട്ടിൽ ലഭ്യം

Published

on

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ടിൽ ബജാജ് ഓട്ടോ തങ്ങളുടെ മുഴുവൻ മോട്ടോർസൈക്കിളുകളും ഇനി മുതൽ ലഭ്യമാണെന്ന് പ്രഖ്യാപിച്ചു. ബജാജ് മോട്ടോർസൈക്കിൾ ശ്രേണിയിലെ പൾസർ, ഡോമിനാർ, അവഞ്ചർ, പ്ലാറ്റിന, സിടി തുടങ്ങിയ ബ്രാൻഡുകൾ ഉൾപ്പെടുന്നു. വില 69,000 രൂപ മുതൽ 2.31 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം).

രാജ്യത്തെ 25 നഗരങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ ബജാജ് മോട്ടോർസൈക്കിളുകൾ ബുക്ക് ചെയ്യാം. യഥാസമയം കൂടുതൽ നഗരങ്ങൾ കൂട്ടിച്ചേർക്കും. കുറച്ച് സമയത്തിന് ശേഷം പുതിയ ബജാജ് ഫ്രീഡം 125 ചേർക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.

ഫ്ലിപ്പ്കാർട്ടുമായുള്ള സഹകരണം ബ്രാൻഡിൻ്റെ ഓമ്‌നി-ചാനൽ അനുഭവത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്, കൂടാതെ ബജാജ് ഓട്ടോയുടെ വിശാലമായ നെറ്റ്‌വർക്കിലേക്ക് ചേർക്കുന്നു, ഇത് വാങ്ങാനുള്ള അവസരം ലളിതവും വേഗത്തിലുള്ളതുമാക്കുന്നു.

ഉപഭോക്താക്കൾക്ക് 5,000 രൂപ വരെ കിഴിവ്, 12 മാസത്തെ നോ-കോസ്റ്റ് EMI, ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായ കാർഡ് ഓഫറുകൾ എന്നിവയുടെ പ്രത്യേക ലോഞ്ച് ഓഫറുകളിൽ നിന്ന് പരിമിത കാലയളവിലേക്ക് പ്രയോജനം നേടാം.

“ഉപഭോക്താക്കൾക്ക് ബജാജ് മോട്ടോർസൈക്കിളുകൾ എങ്ങനെ വാങ്ങാം എന്നതിൻ്റെ ഒരു പുതിയ യുഗം അടയാളപ്പെടുത്തിക്കൊണ്ട് ഫ്ലിപ്പ്കാർട്ടുമായുള്ള ഞങ്ങളുടെ സഹകരണം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ സംരംഭം നൂതനത്വത്തിനും ഉപഭോക്തൃ സൗകര്യത്തിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഫ്ലിപ്പ്കാർട്ടിൽ ഞങ്ങളുടെ വിശാലമായ മോട്ടോർസൈക്കിളുകൾ ലഭ്യമാക്കുന്നതിലൂടെ ഞങ്ങൾ വിപുലീകരിക്കുക മാത്രമല്ല ചെയ്യുന്നത്. ഞങ്ങളുടെ എത്തിച്ചേരൽ മാത്രമല്ല ഞങ്ങളുടെ ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്തതും വേഗത്തിലുള്ളതുമായ വാങ്ങൽ അനുഭവം നൽകുന്നു,” ബജാജ് ഓട്ടോ മോട്ടോർസൈക്കിൾ ബിസിനസ്സ് പ്രസിഡൻ്റ് സാരംഗ് കാനഡെ പറഞ്ഞു.

“ഞങ്ങളുടെ ഓമ്‌നി-ചാനൽ തന്ത്രത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ സഹകരണം, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഞങ്ങളുടെ ഉൽപ്പന്നങ്ങളിലേക്ക് ഓൺലൈനിലും ഓഫ്‌ലൈനിലും ആക്‌സസ് ഉണ്ടെന്ന് ഉറപ്പാക്കുകയും അവരുടെ മൊത്തത്തിലുള്ള അനുഭവം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ഉപഭോക്താക്കളെ ഈ പുതിയതും ആവേശകരവുമായ രീതിയിൽ സേവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National6 hours ago

എ.ജി. റിവൈവൽ പ്രയറിൽമിഷൻ ചലഞ്ച് ഹിന്ദി – മലയാളംആഗസ്റ്റ് 1 മുതൽ 3 വരെ

എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ ആഗസ്റ്റ് 1 മുതൽ 3 വരെ മിഷൻ ചലഞ്ച് ഹിന്ദി...

us news7 hours ago

‘Something Has Shifted’: Pastors Report Revival Fires Spreading in the UK

Revival fires are reportedly spreading across the United Kingdom. From England to Ireland, Christians are witnessing a “shift” and a...

world news7 hours ago

Chinese Christian Leader Arrives in the US after 16-Year Prison Sentence Release

China — Zhu Yufu, 71, arrived in the U.S. after 16 years in a Chinese prison for urgent cancer treatment...

National8 hours ago

പാസ്റ്റർ സജി കാനം ഐ പി സി മണിമല ഏരിയ ശുശ്രുഷകനായി നിയമിതനായി.

കോട്ടയം : ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും ഐപിസി കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് ചെയർമാനും ഐപിസി ബെഥേൽ ചർച്ച് സ്ഥാപകനുമായ പാസ്റ്റർ...

Business8 hours ago

209 രൂപയുടെ പ്ലാനുമായി റിലയൻസ്; ആൺലിമിറ്റഡ് ഡാറ്റയും ജിയോ ആപ്പുകളും, 249 രൂപയ്ക്ക് ഒരു മാസം തള്ളി നീക്കാം

രാജ്യത്തെ ടെലികോം സേവനദാതാക്കൾ എല്ലാം അടുത്തിടെയാണ് തങ്ങളുടെ പ്ലാനുകളുടെ നിരക്കുകൾ വർധിപ്പിച്ചത്. ഉപയോക്താക്കളിൽ നിന്നുള്ള ശരാശരി വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യമാണ് കമ്പനികൾക്കുള്ളത്. ഇതോടെ ആളുകളുടെ റീചാർജിംഗ് ചെലവ്...

us news1 day ago

യോഗ്യരായ ഗ്രീൻ കാർഡ് ഉടമകൾക്ക് മൂന്നാഴ്ചയ്ക്കുള്ളിൽ യുഎസ് പൗരത്വം

വാഷിങ്ടൻ: യുഎസിൽ പൗരത്വം നേടാനായ് കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത. യോഗ്യരായ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിൻ കീഴിൽ വെറും മൂന്നാഴ്ചയ്ക്കുള്ളിൽ യുഎസ്...

Trending