Connect with us

National

സായാഹ്ന തിയോളജിക്കല്‍ കൗണ്‍സിലിംഗ് കോഴ്‌സ് പുതിയ ബാച്ച് ആരംഭിക്കുന്നു.

Published

on

കോട്ടയം മനോരമയ്ക്ക് സമീപം ശാലോം കൗണ്‍സിലിംഗ് & തിയോളജിക്കല്‍ സെന്ററില്‍ ആസ്‌ക് കൗണ്‍സിലിങ്ങ് ആന്റ് ട്രെയിനിംഗ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന സായാഹ്ന തിയോളജിക്കല്‍ ഡിപ്ലോമ കോഴ്‌സിന്റെ 23 മത് ബാച്ച് മാര്‍ച്ച് 7 ന് ആരംഭിക്കും. ക്രിസ്തീയ ശുശ്രൂഷകര്‍, അധ്യാപകര്‍, ആതുരസേവകര്‍, പ്രൊഫഷണല്‍സ്, ജോലിയില്‍ നിന്നു വിരമിച്ചവര്‍, വീട്ടമ്മമാര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് : 9349503660

National

കുത്രപ്പള്ളി ഏ.ജി പ്രെയർ സെൻ്റർ; ഉണർവ് യോഗങ്ങൾ 21 മുതൽ 24 വരെ

Published

on

കോട്ടയം: കറുകച്ചാൽ അസംബ്ലിസ് ഓഫ് ഗോഡ് പ്രയർ സെന്റർ കുത്രപ്പള്ളി ഒരുക്കുന്ന ഉണർവ്വയോഗങ്ങൾ.
2024 മെയ് മാസം 21 മുതൽ 24 വരെ അസംബ്ലീസ് ഓഫ് ഗോഡ് കുത്രപ്പള്ളി ചർച്ചിൽ വച്ച് നടത്തപ്പെടുന്നു
ദിവസവും രാവിലെ എട്ടു മുതൽ 9 30 വരെ ധ്യാനയോഗവും
10am മുതൽ 1:30pm വരെ ഉണർവ് യോഗങ്ങളും, കൂടാതെ 2: 30pm മുതൽ 5 :30pm വരെയും ആരാധനയും മധ്യസ്ഥ പ്രാർത്ഥനയും 6:pm മുതൽ 8:30pm വരെയും ഉണർവ് യോഗങ്ങളും നടത്തപ്പെടുന്നു
പ്രാസംഗികർ.റവ. റ്റി ജെ സാമുവൽ, റവ. കെ. ജെ.തോമസ്, റവ. തോമസ് ഫിലിപ്പ്,
റവ. വി.ജെ. എബ്രഹാം,
റവ.ബാബു ചെറിയാൻ* റവ. ജോണിക്കുട്ടി സെബാസ്റ്റ്യൻ റവ.കെ എസ് സാമുവൽ റവ. റെജി.വർഗീസ് എന്നീ ദൈവദാസന്മാർ ദൈവവചനം പ്രഘോഷിക്കുന്നു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യാം, ജാഗ്രത കൈവിടരുത്; നിര്‍ദേശത്തില്‍ ഇളവ് വരുത്തി ഇന്ത്യ

Published

on

രാജ്യത്തെ പൗരൻമാർ ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന നിർദേശത്തിൽ ഇളവ് വരുത്തി ഇന്ത്യ. അതേസമയം ഈ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. ഇറാൻ-ഇസ്രയേൽ സംഘർഷ സാഹചര്യം മുൻനിർത്തിയാണ് ഈ രാജ്യങ്ങളിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവർക്കായി കഴിഞ്ഞ ഏപ്രിൽ 12 ന് സർക്കാർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്.

പടിഞ്ഞാറൻ ഏഷ്യയിലെ സാഹചര്യങ്ങൾ ഇന്ത്യ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും ഈ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന ഇന്ത്യക്കാർ ജാഗ്രത പാലിക്കേണ്ടത് നിർബന്ധമാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇറാൻ, ഇസ്രയേൽ രാജ്യങ്ങളിൽ പോകുന്നവർ ആ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടണം. ഇവർ സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തകയും സുരക്ഷ മുൻകരുതലുകൾ പാലിച്ച് കരുതലോടെ സഞ്ചരിക്കുകയും വേണമെന്നും ജയ്സ്വാൾ വ്യക്തമാക്കി.

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷ സാധ്യതകൾ കുറയുകയും പരസ്പരം വ്യോമപാതകൾ തുറക്കുകയും ചെയ്തോടെയാണ് പൗരന്മാർക്കുള്ള യാത്രാ വിലക്കിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കൂടാതെ ഇന്ത്യയിൽ നിന്നുള്ള ജോലിക്കാർ എത്താനായി യാത്രാ വിലക്കിൽ ഇളവ് വരുത്താൻ ഇസ്രയേൽ ഇന്ത്യയോട് അഭ്യർഥിച്ചിരുന്നു. യാത്രാ വിലക്കിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ആറായിരത്തോളം നിർമ്മാണ തൊഴിലാളികളുടെ ഇസ്രയേൽ യാത്ര മുടങ്ങിയതിനെ തുടർന്നായിരുന്നു ഇത്.

നിലവിൽ 19000 ഇന്ത്യക്കാർ ഇസ്രയേലിലുണ്ടെന്നാണ് കണക്ക്. 4000 പേർ ഇറാനിലും ജോലി ചെയ്യുന്നുണ്ട്. സിറിയയിലെ ഇറാന്റെ നയതന്ത്ര കാര്യാലയത്തിൽ ഏപ്രിൽ ഒന്നിന് നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായത്. ആക്രമണത്തിന്റെ പേരിൽ ഇറാൻ ഇസ്രയേലിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനേത്തുടർന്ന് ഇറാൻ ഇസ്രയേലിനുനേർക്ക് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

National

പാലക്കാട് എബനേസർ പ്രെയർ വാരിയേഴ്സ്; മൂന്നാമത് വാർഷികയോഗം 15 ന് നിലമ്പൂരിൽ

Published

on

പാലക്കാട് എബനേസർ പ്രെയർ വാരിയേഴ്സിൻ്റെ ആഭിമുഖ്യത്തിൽ മൂന്നാമത് വാർഷികയോഗം 15 ന് ബുധനാഴ്ച നിലമ്പൂർ കോടതിപ്പടി അഗപ്പെ ഗോസ്പൽ മിഷൻ ആഡിറ്റോറിയത്തിൽ വച്ച് നടക്കും. രാവിലെ 10 മുതൽ 1 മണിവരെയും ഉച്ചക്ക് 2-30 മുതൽ 4.30 വരെയും വൈകിട്ട് 5.30 മുതൽ 8-30 വരെയും മാണ് യോഗങ്ങൾ നടക്കുന്നത്. പാസ്റ്റർ കെ.ജെ തോമസ് കുമളി,സിസ്റ്റർ ജെയ്നി മരിയം ജയിംസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ക്രിസ്ബ്രോസ് മിനിസ്ട്രീ ഗാനശുശ്രൂഷ നടത്തും. സിസ്റ്റർ ജീനാ ജോർജ്ജ്, ഇവ : ജസ്റ്റിൻ ജോർജ്ജ് എന്നിവർ യോഗങ്ങൾക്ക് നേതൃത്വം നൽകും.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National35 mins ago

കുത്രപ്പള്ളി ഏ.ജി പ്രെയർ സെൻ്റർ; ഉണർവ് യോഗങ്ങൾ 21 മുതൽ 24 വരെ

കോട്ടയം: കറുകച്ചാൽ അസംബ്ലിസ് ഓഫ് ഗോഡ് പ്രയർ സെന്റർ കുത്രപ്പള്ളി ഒരുക്കുന്ന ഉണർവ്വയോഗങ്ങൾ. 2024 മെയ് മാസം 21 മുതൽ 24 വരെ അസംബ്ലീസ് ഓഫ് ഗോഡ്...

Movie44 mins ago

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങിയ സുകൃതം അടക്കം ശ്രദ്ധേയങ്ങളായ...

Movie1 hour ago

സിനിമ-സീരിയല്‍ നടി കനകലത അന്തരിച്ചു

തിരുവനന്തപുരം: സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽ ആയിരുന്നു അന്ത്യം.64 വയസ്സായിരുന്നു. പാർക്കിൻസൺസിനെയും അൾഷിമേഴ്‌സിനെയും തുടർന്ന് ചികിത്സയിലായിരുന്നു. 300ൽ അധികം സിനിമകളിൽ അഭിനയിച്ചു. നാടകത്തിലൂടെയാണ്...

Travel1 hour ago

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്

ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ യാത്ര ജൂൺ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. കൊച്ചി...

National2 hours ago

ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യാം, ജാഗ്രത കൈവിടരുത്; നിര്‍ദേശത്തില്‍ ഇളവ് വരുത്തി ഇന്ത്യ

രാജ്യത്തെ പൗരൻമാർ ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന നിർദേശത്തിൽ ഇളവ് വരുത്തി ഇന്ത്യ. അതേസമയം ഈ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ...

Crime2 hours ago

ജാഗ്രതൈ! നിങ്ങൾ ഫോണിൽ ‘9’ അമർത്തുമ്പോൾ ബാങ്ക് അക്കൗണ്ട് കാലിയായേക്കാം; കൊറിയർ കമ്പനിയുടെ മുന്നറിയിപ്പ്

സൈബർ കുറ്റകൃത്യങ്ങളുമായും ഓൺലൈൻ തട്ടിപ്പുകളുമായും ബന്ധപ്പെട്ട വാർത്തകൾ ദിവസവും വന്നുകൊണ്ടിരിക്കുന്നു. ഫോൺ കോളുകൾ വഴിയും സൈബർ കുറ്റവാളികൾ ഉപയോക്താക്കളെ കബളിപ്പിക്കുകയാണ്. ഇത്തരം തട്ടിപ്പുകളിൽ അതീവ ജാഗ്രത പുലർത്താൻ...

Trending