National
പ്രതിഷേധങ്ങൾക്കിടെ ചർച്ച് ആക്ടിെൻറ കരട് വെബ്സൈറ്റിൽനിന്ന് പിൻവലിച്ചു
പ്രതിഷേധങ്ങൾക്കിടെ നിയമപരിഷ്കരണ കമീഷൻ വെബ്സൈറ്റിൽനിന്ന് ചർച്ച് ആക്ടിെൻറ കരട് പിൻവലിച്ചു. ആക്ട് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയും സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിട്ടും ബില്ല് വെബ്സൈറ്റിൽ തുടരുന്നതിനെതിരെ ക്രൈസ്തവ സംഘടനകൾ പ്രതിേഷധത്തിലായിരുന്നു. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട െക.സി.ബി.സി സംഘവും ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യമുന്നയിച്ച് വ്യാഴാഴ്ച കോട്ടയത്ത് വിവിധരൂപത അധ്യക്ഷന്മാരെ പെങ്കടുപ്പിച്ച് കത്തോലിക്ക കോൺഗ്രസ് പ്രതിഷേധസംഗമം നടത്തുകയും ചെയ്തു. ഇതിനിടെയാണ്, സൈറ്റിൽനിന്ന് ബിൽ പിൻവലിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പിേലക്ക് നീങ്ങുന്നതിനിടെ ക്രൈസ്തവസഭകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് സി.പി.എമ്മിനെയും സർക്കാറിനെയും പ്രതിരോധത്തിലാഴ്ത്തിയിരുന്നു. ഇതോെടയാണ് ബില്ല് പിൻവലിച്ചതെന്നാണ് സൂചന. കോട്ടയത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ നിയമപരിഷ്കരണ കമീഷൻ നടത്താനിരുന്ന സിറ്റിങ്ങും മാറ്റിയിരുന്നു. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടും ബിൽ പിൻവലിക്കാതെ ആശയക്കുഴപ്പം സൃഷ്ടിക്കാൻ കമീഷൻ ചെയർമാൻ ജസ്റ്റിസ് കെ.ടി. തോമസ് ശ്രമിക്കുന്നുവെന്നായിരുന്നു ക്രൈസ്തവ സംഘടനകളുടെ പ്രധാന ആരോപണം.
അതേസമയം, അഭിപ്രായം അറിയിക്കാനുള്ള സമയപരിധി ബുധനാഴ്ച അവസാനിച്ചതായും ഇതിനാലാണ് ബിൽ നീക്കിയതെന്നുമാണ് കമീഷൻ വിശദീകരണം. അത് സ്വാഭാവിക നടപടി മാത്രമാണ്. ചെയർമാെൻറ അസൗകര്യംമൂലമാണ് സിറ്റിങ് മാറ്റിയത്..പുതിയ തീയതിയിൽ സിറ്റിങ് നടത്തുമെന്നും അവർ പറഞ്ഞു. കരടിൽ ഇതുവരെ ഇ-മെയിലി.ലൂടെ 6000 പേരാണ് പ്രതികരണം അറിയിച്ചത്. നൂറുകണക്കിന് കത്തുകളും ലഭിച്ചിട്ടുണ്ട്. ഏറെയും എതിർക്കുന്നവരുടേതാണെന്നാണ് വിവരം. യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് അടക്കം ബില്ലിനെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
National
ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കി ചിറയിൽ കുടുംബം
തിരുവല്ല: ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് സൗജന്യ കിടപ്പാടം ഒരുക്കി ചിറയിൽ റവ. ചാക്കോ പുന്നൂസ്.തിരുവല്ല നഗരസഭ 11 -ാം വാർഡിൽ കറ്റോട് റോഡ് വശത്തുള്ള 50 സെൻ്റ് സ്ഥലമാണ് 8 കുടുംബങ്ങൾക്ക് ഭാവിപ്രതീക്ഷയുടെ വെള്ളി വെളിച്ചം നൽകുന്നത്.
റവ. ചാക്കോ പുന്നൂസ് വിദേശത്ത് സ്ഥിരതാമസമായതിനാൽ ഐപിസി ചേർത്തല സെൻ്റർ ശുശ്രൂഷകനും തിരുവല്ല തെങ്ങേലി സ്വദേശിയുമായ പാസ്റ്റർ സാബു തോമസിൻ്റെ ചുമതലയിൽ ഇവരുടെ ഭൂമി സംബന്ധിച്ചുള്ള രേഖകൾ 8 പേരുടെയും പേരിൽകൂട്ടി കരം അടച്ച് കൈമാറി.ഇതിൽ പൊതു പ്രാർത്ഥനാലയത്തിനും സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ചിറയിൽ ഈഡൻ ഗാർഡൻസ് എന്നാണ് സ്ഥലത്തിൻ്റെ പൊതുപേര്.
15 വർഷത്തേക്ക് ഇവ മറ്റാർക്കും കൈമാറ്റം ചെയ്യാൻ കഴിയാത്ത നിലയിൽ കരാർ ഒപ്പിട്ടിട്ടുണ്ട്.പാസ്റ്റർ സാബു തോമസിൻ്റെ യുഎസ് സന്ദർശനവേളയിലാണ് റവ. ചാക്കോ പുന്നൂസ് തൻ്റെ സ്ഥലം ഭൂരഹിതർക്ക് ദാനം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്.
ഭൂരേഖകൾ കൈമാറുന്ന സമ്മേളനം റവ.ചാക്കോ പുന്നൂസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാബു തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ടി.ഒ.രാജു, കുര്യൻ കുഴിപറമ്പിൽ, ഐപിസി തിരുവല്ല സെൻ്റർ ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, നഗരസഭ കൗൺസിലർമാരായ സണ്ണി മനയ്ക്കൽ, ജയശ്രീ മുരിക്കനാട്ടിൽ, എം.ടി.ഏബ്രഹാം, ലൗജി പാപ്പച്ചൻ, അലക്സ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
http://theendtimeradio.com
National
ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി
നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഗോസ്പൽ സെന്റർ ഹാളിൽ നടന്ന സമ്മേളനത്തിൽ സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു.
സിസ്റ്റർ ബ്ലെസി ഷാജി മുഖ്യസന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർമാരായ ജോൺ മാത്യു, സൈമൺ ജോസഫ്, ഷാജി സി.സാമുവൽ, ജി.എം.ബേബികുട്ടി, സാം ടി. ഫിലിപ്പ്, രാജു ജോൺ, ബിബു ജേക്കബ്, ജിസ്മോൻ കൊച്ചുപറമ്പിൽ, സോദരി സമാജം സ്റ്റേറ്റ് പ്രസിഡൻ്റ് ജയമോൾ രാജു, സെൻ്റർ സോദരി സമാജം ഭാരവാഹികളായ കുഞ്ഞുമോൾ ചാക്കോ, ബ്ലെസി ബിനോയ്, ജോയ്സ് ഐസക്, രാജി ജിസ്മോൻ, കുഞ്ഞുമോൾ ബിജു, ജാൻസി ജോൺസൺ, പ്രെയ്സ് ജോൺ എന്നിവർ പ്രസംഗിച്ചു.
Sources:cchintha.in
National
മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി
മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ പോയതാണ്. ആ ജില്ലയിലെ ലീഡർ കൂടിയായ അദ്ദേഹം ആ പ്രദേശത്തെ സുവിശേഷ വിരോധികളുടെ ഭീഷണി നേരിടുന്ന ആളാണ്.
സുൽത്താൻ ബത്തേരി സ്വദേശിയാണ്. കഴിഞ്ഞ മാസം പതിനെട്ടാം തീയതി സുവിശേഷ വിരോധികളുടെ ആക്രമണം അദ്ദേഹം നേരിട്ടിരുന്നു.
ഭാര്യ ജീന ജോർജ് കാര്യമ്പാടി സ്വദേശിയാണ്, മൂന്ന് മക്കളുമുണ്ട്. അനുപ്പൂർ ജില്ലയിലെ കോത്തു വാലി പോലീസിന് പരാതി നൽകിയിട്ടുണ്ട്.
+919479623001
Sources:cchintha.in
-
Movie12 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’
-
Movie12 months agoRoles Jaakko Ohtonen Played Before Taking on Jesus in Mel Gibson’s ‘The Resurrection of the Christ’
-
Movie12 months agoChristian Production ‘The Thorn’ Immerses Audiences in the Biblical Story of Jesus

