Connect with us

National

എറണാകുളം – വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു; സ്ഥിരപ്പെടുത്താൻ സാധ്യത

Published

on

 

എറണാകുളം – വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. തുടക്കത്തിൽ സ്പെഷലായി ഒാടിക്കുന്ന ട്രെയിൻ പിന്നീട് സ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്. ഏപ്രിൽ 6 മുതൽ ജൂൺ 30 വരെയാണു സ്പെഷൽ സർവീസ്. വേളാങ്കണ്ണി സ്പെഷൽ (06015) ശനിയാഴ്ചകളിൽ രാവിലെ 10.15ന് എറണാകുളത്തു നിന്നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 4.45ന് വേളാങ്കണ്ണിയിലെത്തും. മടക്ക ട്രെയിൻ (06016) വേളാങ്കണ്ണിയിൽ നിന്നു ഞായറാഴ്ചകളിൽ വൈകിട്ട് 6.50ന് പുറപ്പെട്ടു പിറ്റേ ദിവസം ഉച്ചയ്ക്കു 12.30ന് എറണാകുളത്ത് എത്തും.

കോട്ടയം, കൊല്ലം, ചെങ്കോട്ട, മാനാമധുര വഴിയാണു സർവീസ്. കേരളത്തിലെ സ്റ്റോപ്പുകൾ: കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെൻമല. കൊല്ലം ചെങ്കോട്ട പാതയിലൂടെ മീറ്റർ ഗജ് കാലത്തുണ്ടായിരുന്ന കൊല്ലം നാഗൂർ ട്രെയിനാണ് എറണാകുളം വേളാങ്കണ്ണി ട്രെയിനായി പുനഃസ്ഥാപിക്കുന്നത്.സ്ഥിരം സർവീസാക്കി മാറ്റുമ്പോൾ ശനി, തിങ്കൾ ദിവസങ്ങളിൽ എറണാകുളത്തു നിന്നും ഞായർ, ചൊവ്വ ദിവസങ്ങളിൽ വേളാങ്കണി, നാഗൂർ തീർഥാടകർക്കു ട്രെയിൻ പ്രയോജനപ്പെടും. കാരൈക്കുടി പട്ടുകോട്ട ഗേജ് മാറ്റം കഴിയുന്നതോടെ കാരൈക്കുടിയിൽ നിന്നു പട്ടുകോട്ട തിരുവാരൂർ വഴി ദൂരം കുറഞ്ഞ റൂട്ടിലൂടെ ട്രെയിൻ വേളാങ്കണിയിലെത്തും.

എന്നാൽ സ്പെഷലിനു നൽകിയിരുന്ന സമയക്രമം എറണാകുളം മുതൽ കായംകുളം വരെയുളള യാത്രക്കാർക്കു സൗകര്യ പ്രദമല്ലെന്ന പരാതിയുണ്ട്. രാവിലെ 10.15ന് പകരം ഉച്ചയ്ക്കു ശേഷം എറണാകുളത്തു നിന്നു പുറപ്പെടുന്ന തരത്തിൽ ട്രെയിനോടിച്ചാൽ യാത്രക്കാർക്കു ഏറെ പ്രയോജനപ്പെടുമായിരുന്നു. രാവിലെ ഏഴോടെ വേളാങ്കണിയിൽ എത്തുന്ന രീതിയിൽ സമയം പുനഃക്രമീകരിക്കണമെന്നു യാത്രക്കാർ പറയുന്നു.ഇപ്പോൾ കോട്ടയത്ത് 11.25നും ചെങ്ങന്നൂരിൽ 12നും കൊല്ലത്ത് 1.30ന് എത്തുന്ന രീതിയിലാണു സ്പെഷലിന്റെ സമയക്രമം

National

പണം ഇടാക്കുന്ന എല്ലാ ഓണ്‍ലൈന്‍ ഗെയിമുകളും നിയന്ത്രിക്കാന്‍ കേന്ദ്രം

Published

on

ന്യൂഡല്‍ഹി: പണം ഇടാക്കുന്ന എല്ലാത്തരം ഓൺലൈൻ ഗെയിമുകളും നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ. ഓൺലൈൻ നൈപുണ്യ ഗെയിമുകൾ മാത്രം നിയന്ത്രിക്കാനുള്ള പ്രത്യേക സമിതിയുടെ നിർദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) നിരസിച്ചു. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഓൺലൈൻ ചൂതാട്ടം സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്നതാണെന്ന് കണക്കിലെടുത്താണ് സമിതി ഒഴിവാക്കിയത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സമർപ്പിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ടിന്‍റെ ഉള്ളടക്കത്തിൽ ഓൺലൈൻ നൈപുണ്യ ഗെയിമുകളുടെ നിയന്ത്രണത്തിനും വർഗ്ഗീകരണത്തിനുമായി ഒരു റെഗുലേറ്ററി അതോറിറ്റി ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ താൽപര്യങ്ങൾ പരിഗണിച്ച് നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്താനാണ് സാധ്യത. ഗെയിമുകൾ നിരോധിക്കാനുള്ള അധികാരവും ലംഘനങ്ങൾക്കുള്ള ശിക്ഷയും വ്യക്തമാക്കാനാണ് പ്രത്യേക നിയമം കൊണ്ടുവരുന്നത്.

ഇന്ത്യൻ ഗെയിമിംഗ് വ്യവസായത്തിന്‍റെ ഭാവി ഈ നിയമത്തിലൂടെ തീരുമാനിക്കും. രാജ്യത്തെ 1.5 ബില്യൺ ഡോളർ ഗെയിമിംഗ് വിപണി 2026 ഓടെ 6 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ നിയമങ്ങൾ ഈ മേഖലയിലെ നിയന്ത്രണങ്ങളിൽ വ്യക്തത വരുത്തുമെങ്കിലും, ഇത് ചിലപ്പോൾ ഗെയിമിംഗ് കമ്പനികളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. സമിതി സമർപ്പിക്കുന്ന റിപ്പോർട്ട് ഐടി മന്ത്രാലയം അംഗീകരിക്കും. അതിന് ശേഷം റിപ്പോർട്ട് മന്ത്രിസഭാ സെക്രട്ടേറിയറ്റിന്‍റെ അംഗീകാരത്തിനായി അയയ്ക്കും. എന്നാൽ ഐടി മന്ത്രാലയമോ പ്രധാനമന്ത്രിയുടെ ഓഫീസോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Sources:Metro Journal

http://theendtimeradio.com

Continue Reading

National

ഇരട്ട സഹോദരികൾ ഒരു യുവാവിനെ വിവാഹം ചെയ്ത സംഭവം; ബഹുഭാര്യത്വത്തിന് കേസെടുത്തു

Published

on

മുംബൈയിൽ ഇരട്ട സഹോദരികൾ ബാല്യകാല സുഹൃത്തായ യുവാവിനെ വിവാഹം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. കുടുംബത്തിന്റെ സമ്മതപ്രകാരമായിരുന്നു വിവാഹം. എന്നാൽ രാഹുൽ ഫൂലെ എന്നയാൾ വിവാഹത്തിനെതിരെ നൽകിയ പരാതിയിൽ ബഹുഭാര്യത്വ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

മുംബൈയിലെ ഐടി എൻജിനീയർമാരായ റിങ്കിയും പിങ്കിയുമാണ് ബാലകാല്യ സുഹൃത്തായ അതുൽ ഉത്തം അവ്താഡെയെ വിവാഹം ചെയ്തത്. ടൂറിസം മേഖലയിലാണ് അതുൽ ജോലി ചെയ്യുന്നത്. സോലാപൂർ സ്വദേശികളാണ് മൂന്ന് പേരും.

റിങ്കിക്കും പിങ്കിക്കും ചെറുപ്പം മുതലെ അതുലിനോട് പ്രണയമുണ്ടായിരുന്നു. ഇരുവരുടെയും അച്ഛൻ മരിച്ചതിന് ശേഷം ഇവരുടെ എല്ലാ കാര്യങ്ങൾക്കും മുന്നിലുണ്ടായിരുന്നത് അതുലായിരുന്നു. തുടർന്നാണ് മൂന്ന് പേർക്കും പിരിയാൻ വയ്യെന്ന അവസ്ഥയിലെത്തിയത്. പിന്നാലെ വിവാഹകാര്യം വീട്ടിൽ അറിയിക്കുകയായിരുന്നു.
Sources:Metro Journal

http://theendtimeradio.com

Continue Reading

National

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ലക്ഷ്യം മതപരിവർത്തനമാകരുത്: സുപ്രീംകോടതി

Published

on

ന്യൂഡൽഹി: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ലക്ഷ്യം മതപരിവർത്തനമാകരുതെന്ന് സുപ്രീംകോടതി. നിർബന്ധിത മതപരിവർത്തനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഏത് നല്ല കാര്യവും, ജീവകാരുണ്യ പ്രവർത്തനവും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എന്നാൽ, അതിന് പിന്നിലെ ഉദ്ദേശ്യമാണ് പരിഗണിക്കേണ്ടത് -കോടതി പറഞ്ഞു.

ഭീഷണിപ്പെടുത്തിയും മറ്റു മാർഗങ്ങളിലൂടെയും മതപരിവർത്തനം നടക്കുന്നുണ്ടെന്നും ഇത് തടയാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. നിർബന്ധിത മതപരിവർത്തനത്തിന്‍റെ കണക്കുകൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സമയം വേണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

നിർബന്ധിത മതപരിവർത്തനത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാനങ്ങളോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായയാണ് ഹരജി നൽകിയത്. ഭീഷണിപ്പെടുത്തിയും പണവും സമ്മാനങ്ങളും നൽകിയും മതപരിവർത്തനം നടത്തുന്നതിനെതിരെ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും കർശന നടപടി സ്വീകരിക്കാൻ നിർദേശിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഇത്തരത്തിലുള്ള മതപരിവർത്തനങ്ങൾ തടയാൻ റിപ്പോർട്ടും ബില്ലും തയാറാക്കാൻ ലോ കമീഷനോട് നിർദേശിക്കണമെന്നും ഹരജിയിലുണ്ടായിരുന്നു.

ഗൗരവകരമായ വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേന്ദ്രത്തിന്‍റെ നിലപാട് തേടിയിരുന്നു. നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമാണെന്നാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. മതത്തിൽ വിശ്വസിക്കാനുള്ള അവകാശം എന്നത് മതം മാറ്റാനുള്ള അവകാശമല്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Hot News

Hot News3 weeks ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News4 weeks ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News4 weeks ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News2 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News3 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News3 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News3 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News3 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Hot News4 months ago

വീട്ടിലിരുന്ന് മിഠായി രുചിച്ചാല്‍ മതി, ശമ്പളം 61,33,863 രൂപ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കൽ. വർഷത്തിൽ 61,33,863 രൂപ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. കേൾക്കുമ്പോൾ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. കനേഡിയൻ കമ്പനിയാണ്...

Hot News4 months ago

ഉന്നത സ്ഥാനങ്ങളിലെ ഇസ്ലാമികവത്ക്കരണം: നൈജീരിയയിലെ മതരാഷ്ട്രീയത്തിനെതിരെ സംഘടിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

അബൂജ: നൈജീരിയയില്‍ അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ് പാര്‍ട്ടി (എ.പി.സി)യുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് പാര്‍ട്ടിയിലെ...

Trending