National
കൊടുംചൂട്; കുട്ടികൾക്ക് യൂണിഫോം നിർബന്ധമാക്കരുത് : ബാലാവകാശ സംരക്ഷണ കമീഷൻ

കാലാവസ്ഥ വ്യതിയാനത്തിെൻറ ഫലമായി കഠിനമായ ചൂട് പതിവില്ലാത്ത വിധം വർധിക്കുന്നതിനാൽ കൊടുംചൂടിൽ കുട്ടികൾക്ക് പ്രയാസമുണ്ടാക്കുന്ന വിധത്തിൽ യൂണിഫോം നിർബന്ധമാക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ ചെയർപേഴ്സൺ പി. സുരേഷ് നിർദേശിച്ചു.ഇറുകിയ യൂണിഫോം , സോക്സ്, ഷൂസ്, ടൈ, തലമുടി ഇറുക്കിക്കെട്ടുക തുടങ്ങിയവ യൂണിഫോമിെൻറ ഭാഗമാണെങ്കിലും സ്കൂൾ അധികാരികൾ നിർബന്ധിക്കാൻ പാടില്ലെന്ന് ചെയർപേഴ്സൺ വ്യക്തമാക്കി.
ജൂൺ, ജൂലൈ മാസങ്ങളിൽ കടുത്ത മഴക്കാലത്ത് ഷൂസും ടൈയും നിർബന്ധമാക്കരുതെന്ന് നേരത്തേ കമീഷൻ ഉത്തരവായിരുന്നു. സി.ബി.എസ്.ഇ സ്കൂളുകളിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ പരീക്ഷക്കിരിക്കുന്ന കുട്ടികൾക്ക് കുടിക്കാൻ വെള്ളവും ഇടക്ക് ആവശ്യമെങ്കിൽ ഇൻവിജിലേറ്ററുടെ നിരീക്ഷണത്തിൽ പ്രാഥമിക സൗകര്യവും ഒരുക്കണമെന്നും കമീഷൻ നിർദേശിച്ചു. കഠിനമായ ചൂടിൽ കർശനമായ വ്യവസ്ഥകളോടെ നടത്തുന്ന പരീക്ഷ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സി.ബി.എസ്.ഇക്കുണ്ടെന്നും കമീഷൻ ചൂണ്ടിക്കാട്ടി. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെ അമിതമായ ചൂടും വിയർപ്പും കാരണം കുട്ടികളിൽ ഫംഗസ് രോഗങ്ങളും കണ്ടു വരുന്നുണ്ട്. അമിതമായ ക്ഷീണം, പനി എന്നിവക്ക് അടിയന്തര ചികിത്സ നൽകാൻ മുൻകരുതൽ സ്വീകരിക്കണമെന്നും കമീഷൻ വ്യക്തമാക്കി
National
വാഹനാപകടം : ആറന്മുളയിൽ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് രണ്ടു സുവിശേഷകര്‍ മരിച്ചു

പത്തനംതിട്ട: ആറന്മുള പൊന്നുംതോട്ടത്തിന് സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍(Accident) രണ്ട് സുവിശേഷകര്‍ മരിച്ചു(Death). പുനലൂര്‍ ഇടമണ്‍ ഉരുക്കുന്ന് മേരി വിലാസം ബെനന്‍സ് ഡേവിഡ്(43), ഇടുക്കി കട്ടപ്പന തോപ്രാംകുടി ചരുവിളയില്‍ വീട്ടില്‍ ജയിംസ് (പ്രസന്നന്-49) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച മൂന്നരയോടെയാണ് അപകടമുണ്ടായത്. കാറിനെ മറികടക്കുന്നതിനിടെ എതിരെവന്ന കാറിന്റെ വശത്ത്തട്ടി റോഡിലേക്ക് തെറിച്ചുവീണതെന്നാണ് പ്രാഥമീക നിഗമനം. ബെനന്‍സാണ് വാഹനമോടിച്ചിരുന്നെന്നാണ് വിവരം. അപകടത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ജയിംസിനെ തൊട്ടുപിന്നാലെ വന്ന വാഹനത്തില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ബെനന്‍സിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി പിന്നാലെയെത്തിയ വാഹനങ്ങള്‍ക്ക് കൈകാട്ടിയെങ്കിലും ആരും നിര്‍ത്താന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നീട് ഇതുവഴിയെത്തിയ കാറില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
http://theendtimeradio.com
National
രാജസ്ഥാൻ; ഉദയപൂർ, ഫിലദെൽഫിയ യൂത്ത് മൂവ്മെന്റ് (FY M) വാർഷിക ക്യാമ്പും, നേതൃത്വ സമ്മേളനവും ജൂൺ 16 മുതൽ 19 വരെ

രാജസ്ഥാൻ: ഉദയപൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലാദെൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ യുവജന സംഘടനയായ ഫിലാദെൽഫിയ യൂത്ത് മൂവ്മെന്റിന്റെ (FYM) ഈ വർഷത്തെ വാർഷിക ക്യാമ്പും നേതൃത്വ സമ്മേളനവും ജൂൺ 16 മുതൽ 19 വരെ തീയതികളിൽ ഉദയപൂരിൽ നടത്തപ്പെടുന്നതാണ്. “Refiner’s Fire” എന്ന വിഷയത്തെ ആസ്പദമാക്കി ദൈവദാസന്മാരായ ജോ തോമസ്, ബാംഗ്ലൂർ, പോൾ മാത്യൂസ് എന്നിവർ വചനം സംസാരിക്കുന്നതാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സമ്മേളത്തിന്റെ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.
FYM ടീം നേതൃത്വം നൽകുന്ന സംഗീത ശ്രുശൂഷയിൽ സഹോദരൻ മോസസ് ടെറ്റസും പങ്കെടുക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് :8107727217
Sources:gospelmirror
National
പവർവിഷൻ ടി വി പ്രയർ ടീമിന്റെ നേതൃത്വത്തിൽ നടക്കുന്ന മുഴുദിന പ്രാർത്ഥനയും സുവിശേഷയോഗവും ആത്മനിറവിൽ

തൃശ്ശൂർ: പവർവിഷൻ ടി വി പ്രയർ ടീമിന്റെ നേതൃത്വത്തിൽ എല്ലാ മാസങ്ങളിലും നടത്തിവരുന്ന മുഴുദിന പ്രാർത്ഥനയും സുവിശേഷയോഗവും ഇന്നലെ (മെയ് 24) തൃശ്ശൂർ, അഞ്ചേരിച്ചിറ സീവീസ് പ്രസിഡൻസി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാവിലെ 09.00 മണിക്ക് പാ. പി വി ചുമ്മാറിന്റെ പ്രാർത്ഥനയോടെ ആത്മനിറവിൽ ആരംഭിച്ചു. പവർവിഷൻ ടി വി മാനേജിങ്ങ് ഡയറക്റ്റർ റവ. ആർ. എബ്രഹാം പ്രാരംഭ സന്ദേശം നൽകി. തുടർന്ന് പവർവിഷൻ ടി വി ചെയർമാൻ റവ. ഡോ. കെ സി ജോൺ അവർകൾ ദൈവ വചനം ശുശ്രൂഷിച്ചു. പരിശുദ്ധാത്മാ നിലവിലുള്ള ആരാധനകൾക്ക് പവർവിഷൻ ക്വയർ നേതൃത്വം നൽകി. പവർവിഷനിലെ മറ്റ് പാസ്റ്റർമാരായ പാ. ബാബു ചെറിയാൻ, രാജൂ പൂവക്കാല, കെ സി ശാമുവേൽ, പ്രിൻസ് തോമസ് റാന്നി, ഷാജി എം പോൾ, അനീഷ് തോമസ് എന്നിവരെ കൂടാതെ കൃപാവരപ്രാപ്തന്മാരായ നിരവധി ദൈവദാസന്മാർ ദൈവ വചനം ശുശ്രൂഷിച്ചു. ആയിരങ്ങൾ പങ്കെടുത്ത ഈ ശുശ്രൂഷ കടന്നു വന്നവരുടെ അനുഗ്രഹത്തിന് കാരണമായി . സുവിശേഷ മഹായോഗത്തോടെ രാത്രി 09.00 മണിക്ക് സമാപിച്ചു.
http://theendtimeradio.com
-
Media11 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media7 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news10 months ago
Covid-19 fourth wave in France: Health pass system to be introduced in the country