Hot News
ഘാനയില്‍ 3 ഇന്ത്യന്‍ കപ്പൂച്ചിന്‍ വൈദികര്‍ക്ക് ക്രൂരമര്‍ദ്ദനം.
ഘാന: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ കിഴക്കന്‍ വോള്‍ട്ട മേഖലയിലെ എന്‍ക്വാന്റയില്‍ 3 ഇന്ത്യന്‍ കപ്പൂച്ചിന്‍ വൈദികര്‍ക്ക് ക്രൂരമര്‍ദ്ദനം. ബുള്‍ഡോസര്‍ ഇന്ധനം നിറക്കുവാന്‍ പെട്രോള്‍ പമ്പില്‍ എത്തിച്ചപ്പോഴാണ് ഫ്രാന്‍സിസ്കന്‍ കപ്പൂച്ചിന്‍ വൈദികരായ ഫാ. റോബിൻസൺ മെൽക്കിസ്, ഫാ. ഫ്രാങ്ക് ഹെൻറി ജേക്കബ്, ഫാ. മാർട്ടിൻ ജോർജ് എന്നിവരാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 11ന് ക്രൂരമര്‍ദ്ദനത്തിനിരയായത്. ബുള്‍ഡോസര്‍ മോഷ്ടിച്ചു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം.
2005 മുതല്‍ ഘാനയില്‍ മിഷ്ണറി പ്രവര്‍ത്തനം നടത്തിവരുന്ന ഈ വൈദികര്‍ ഓട്ടി മേഖലയിലെ എന്‍ക്വാണ്ട-നോര്‍ത്ത് ജില്ലയിലെ ക്പാസായിലാണ് താമസിക്കുന്നത്. എന്‍ക്വാണ്ട സൗത്ത് ഇടവകയിലെ ചൈസോയില്‍ ഫോര്‍മേഷന്‍ ഭവനം പണിയുന്നതിനായിരുന്നു ബുള്‍ഡോസര്‍ വാടകക്കെടുത്തത്. ബുള്‍ഡോസറിന് വാടകയായി പറഞ്ഞിരിന്ന 9700 ഘാന സെഡി നല്‍കിയ ശേഷം എന്‍ക്വാണ്ട സൗത്ത് മുനിസിപ്പാലിറ്റിയിലെ രണ്ടു ഉദ്യോഗസ്ഥര്‍ക്കൊപ്പം ചൈസോയിലെ പെട്രോള്‍ സ്റ്റേഷനില്‍ ഇന്ധനം നിറക്കുവാന്‍ എത്തിച്ചപ്പോഴായിരുന്നു ആക്രമണം.
ഏതാണ്ട് അരമണിക്കൂറോളം നീണ്ട ആക്രമണത്തില്‍ നിന്നും ഘാനയിലെ ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ രക്ഷിച്ചത്. മോഷണം ആരോപിച്ചതിനെ തുടര്‍ന്നു പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും ജസ്സിക്കന്‍ രൂപത ഇടപെട്ടതിനെതുടര്‍ന്ന് വിട്ടയക്കുകയും ആവശ്യമായ ചികിത്സ നല്‍കുകയുമായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഫാ. ഫ്രാങ്ക് ഹെൻറി ജേക്കബിന്റെ ഒരു ചെവിയുടെ കേള്‍വി പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. വിദഗ്ദ ചികിത്സക്കായി അദ്ദേഹത്തെ യെണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. സംഭവത്തേത്തുടര്‍ന്ന് സുന്യാനി മെത്രാനും, ഘാന മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ ബിഷപ്പ് മാത്യു ക്വാസി ഗ്യാംഫിയുമായി ഘാന പോലീസ് മേധാവിയെ ബന്ധപ്പെട്ടു. സംഭവത്തേക്കുറിച്ച് അന്വേഷിക്കുമെന്നും, അക്രമികളെ അധികം താമസിയാതെ തന്നെ നിയമത്തിന്റെ മുന്നില്‍ക്കൊണ്ടുവരുമെന്നും ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ, എൻക്വാണ്ട-സൗത്ത് മണ്ഡലത്തിലെ നാഷണൽ ഡെമോക്രാറ്റിക് കോൺഗ്രസ് (എന്‍.ഡി.സി) ബ്രാഞ്ച് നേതൃത്വം മര്‍ദ്ദനത്തിനിരയായ വൈദികരോടും, രൂപതയോടും ക്ഷമാപണം നടത്തിയിട്ടുണ്ട്. ഘാനയുടെ സമഗ്രവികസനത്തില്‍ കത്തോലിക്ക സഭക്കും വൈദികര്‍ക്കും നിര്‍ണ്ണായകമായ പങ്കാണുള്ളത്.
Three Indian Franciscan Capuchins, Father Robinson Melkis, Father Frank Henry Jacob, and Father Martin George, have been in Ghana since 2005 on missionary work. The priests live and work in Kpassa, in the Nkwanta-North district of the Oti region. They rented a bulldozer from the parish of Nkwanta-South for the building of a formation house in Chaiso.
On December 11, after they rented the bulldozer, the three priests, accompanied by two municipal officials, stopped their travelling to fill up their vehicles. This is the point when the attack happened. While in the gas station, a group of locals gathered and accused the religious of stealing the bulldozer. The mob gathered, attacked the friars and the officials, and beat them up severely. Their beating only stopped after officials from the Ghanaian emigration office showed up 30 minutes later.
The officials might have saved them, but their hardships did not end. The angry mob filed a complaint with the police accusing the religious of stealing the bulldozer. The police took the religious into custody, but the vicar general of the Jasikan diocese intervened, and they were released. They were transported to the hospital where they received the needed treatment. Father Frank Henry Jacob was in the worst state and lost hearing in one of his ears.
The chief of police in Ghana contacted the president of the Ghanaian Bishops’ Conference after the incident, assuring him that the incident is going to be investigated and all those responsible for the attack will be brought to justice.
Hot News
പത്തു കല്‍പ്പനകളുടെ ശിലാഫലകത്തിന് ലേലത്തിൽ ലഭിച്ചത് 50 ലക്ഷം ഡോളർ
ന്യൂയോർക്ക്: ബൈബിളിലെ പത്തു കല്പനകള്‍ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും പുരാതനമായ ശിലാഫലകത്തിനു ലേലത്തിൽ ലഭിച്ചത് 50 ലക്ഷം ഡോളർ. ബൈബിളിലെ കല്‍പ്പനകൾ രേഖപ്പെടുത്തിയ, അറിയപ്പെടുന്നതും ഏറ്റവും പഴക്കമുള്ളതുമായ ശിലാഫലകമാണിത്. ഏകദേശം 20 ലക്ഷം ഡോളറാണ് പ്രതീക്ഷിച്ചിരിന്നത്. എന്നാല്‍ ഇരട്ടിയിലധികം തുകയ്ക്കാണ് ഫലകം വിറ്റുപോയതെന്ന് ലേല സ്ഥാപനമായ സോത്തെബി വ്യക്തമാക്കി.
എ.ഡി 300-800ന് ഇടയില്‍ റോമന്‍ – ബൈസന്റൈന്‍ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ ശിലാഫലകം റെയില്‍പാതയുടെ നിര്‍മ്മാണത്തിനിടെ 1913-ല്‍ ഇസ്രയേലില്‍ നിന്നുമാണ് കണ്ടെത്തിയത്. പാലിയോ – ഹീബ്രു ഭാഷയിലാണ് ഫലകത്തില്‍ ദൈവകല്‍പ്പനകള്‍ ആലേഖനം ചെയ്തിരിക്കുന്നത്. പുരാതന സിനഗോഗുകളുടെയും, ദേവാലയങ്ങളുടെയും പേരില്‍ പ്രസിദ്ധമാണ് ഈ ശിലാഫലകം കണ്ടെത്തിയ സ്ഥലം.
ഫലകം പുരാവസ്തുവിന്റെ സമാനതകളില്ലാത്ത പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുകയാണെന്നും അതിനാലാണ് ഇത്രയും തുക ലഭിച്ചതെന്നും സോത്തെബിയുടെ പുസ്തകങ്ങളുടെയും കൈയെഴുത്തു പ്രതികളുടെയും തലവനായ റിച്ചാർഡ് ഓസ്റ്റിൻ പ്രസ്താവിച്ചു. 400-നും 600-നും ഇടയില്‍ റോമന്‍ അധിനിവേശക്കാലത്തോ, പതിനൊന്നാം നൂറ്റാണ്ടില്‍ കുരിശുയുദ്ധക്കാലത്തോ ഈ സ്ഥലം മണ്‍മറഞ്ഞുപോയിരിക്കാം എന്നാണ് അനുമാനം. ക്രിസ്ത്യന്‍ – യഹൂദ പാരമ്പര്യങ്ങള്‍ക്ക് സമാനമായ രീതിയില്‍ 20 വരികളിലായിട്ടാണ് ഇതില്‍ കല്‍പ്പനകള്‍ ആലേഖനം ചെയ്തിരിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം
Hot News
പാസ്റ്റര്‍ സാംകുട്ടി മത്തായിയെ ആദരിച്ചു
ചിക്കാഗോ:എന്റെ യേശു എനിക്ക് നല്ലവന്‍ അവന്‍ എന്നെന്നും മതിയായവന്‍ എന്ന ഗാനം ഉള്‍പ്പെടെ 150 ഓലം ഗാനങ്ങള്‍ രചിച്ച് ആത്മീയ ലോകത്തിന് സംഭാവന ചെയ്ത പാസ്റ്റര്‍ സാംകുട്ടി മത്തായിയെ ചിക്കാഗോ മലയാളി സമൂഹം ആദരിച്ചു.സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഐപിസി ചിക്കാഗോ ഓഡിറ്റോറിയത്തില്‍ എത്തിച്ചേര്‍ന്ന നിരവധിപേര്‍ ഈ ആദരവിന് സാക്ഷികളായി.
പിസിനാക്ക് നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചിക്കാഗോ പെന്തക്കോസ്തല്‍ മീഡിയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ഫിലിപ്പ് അധ്യക്ഷന്‍ ആയിരുന്നു.പാസ്റ്റര്‍ സാംകുട്ടി മത്തായി ആദ്യ ഗാനം രചിച്ചത് 60 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. കഴിഞ്ഞ അര നൂറ്റാണ്ട് മുമ്പ് ചിക്കാഗോയില്‍ താമസം ആരംഭിച്ച അദ്ദേഹം 150 ല്‍ പരം ഗാനങ്ങള്‍ എഴുതി ക്രിസ്തീയ ഗാന മേഖലയെ സമ്പുഷ്ടമാക്കി. പാസ്റ്റര്‍ സാംകുട്ടി മത്തായിയെ ആദരിക്കുന്നതില്‍ നാം വൈകിപ്പോയി എന്ന് അധ്യക്ഷപ്രസംഗത്തില്‍ കുര്യന്‍ ഫിലിപ്പ് സൂചിപ്പിച്ചു.
ഹിസ് വോയ്‌സ് എന്ന സംഗീത ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഇതിനോടനുബന്ധിച്ച് നടത്തപ്പെട്ട ഗാന സന്ധ്യയില്‍ പാസ്റ്റര്‍ സാംകുട്ടി മത്തായി രചിച്ച നിരവധി ഗാനങ്ങള്‍ ആലപിച്ചു. ഹിസ് വോയ്‌സ് ചിക്കാഗോ ഗ്രൂപ്പിന്റെ ഡയറക്ടര്‍ റോണി നേതൃത്വം നല്‍കി.സിസ്റ്റര്‍ ഷൈനി ഡാനിയേല്‍, ടിഷ്യന്‍ തോമസ്,സിസ്റ്റര്‍ നിഷിത, സജി ഫിലിപ്പ്,ജോയ്‌സ്, ഡോ.ബിജു ചെറിയാന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
കേരള എക്‌സ്പ്രസ് ചീഫ് എഡിറ്രര്‍ കെ എം ഈപ്പന്‍,പാസ്റ്റര്‍ എം ജി ജോണ്‍സണ്‍, ജോസഫ് മാത്യൂ,പാസ്റ്റര്‍ ഷാജി വര്‍ഗീസ്,ഡോ.അലക്‌സ് ടി കോശി,ഡോ.സജി കെ ലൂക്കോസ്,ഡോ.ടൈറ്റസ് ഈപ്പന്‍,പാസ്റ്റര്‍ ജോസഫ് കെ ജോസഫ്, ഡോ. വില്‍സണ്‍ എബ്രഹാം,ഹിസ് വോയ്‌സ് മ്യൂസിക് ഗ്രൂപ്പ് ഡയറക്ടര്‍ റോണി,പാസ്റ്റര്‍ ബാബു കുമ്പഴ,പാസ്റ്റര്‍ ജോണ്‍ ജീവനാദം തുടങ്ങിയവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആശംസകള്‍ അറിയിച്ചു.
ഹിസ് വോയ്‌സ് മ്യൂസിക് ടീമിന്റെ പുരസ്‌കാരം പാസ്റ്റര്‍ ജോസഫ് കെ ജോസഫ്,ചിക്കാഗോ പെന്തക്കോസ്തല്‍ കമ്മ്യൂണിറ്റി മീഡിയ ഗ്രൂപ്പിന്റെ പുരസ്‌കാരം പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍,റിവൈവല്‍ ചര്‍ച്ചിന്റെ പുരസ്‌കാരം പാസ്റ്റര്‍ ബാബു കുമ്പഴ,എഫ് പി സി സി യുടെ പുരസ്‌കാരം ഡോ.വില്‍സണ്‍ എബ്രഹാം എന്നിവര്‍ നല്‍കി.ഡോ.സജി കെ ലൂക്കോസ്,പാസ്റ്റര്‍ ജോണ്‍സണ്‍ ഫിലിപ്പ് എന്നിവര്‍ ഷാള്‍ അണിയിച്ച് ആദരിച്ചു.
പാസ്റ്റര്‍ സാംകുട്ടി മത്തായി നല്‍കിയ മറുപടി പ്രസംഗത്തില്‍ കഴിഞ്ഞ 60 ല്‍ പരം വര്‍ഷങ്ങളായി സംഗീത ശുശ്രൂഷയില്‍ ഏര്‍പ്പെടുവാന്‍ ഉണ്ടായ പ്രചോദനം വിവരിച്ചു.എന്റെ യേശു എനിക്ക് നല്ലവന്‍ അവന്‍ എന്നെന്നും മതിയായവന്‍ എന്ന ഗാനം ആത്മഹത്യ ചെയ്യുവാന്‍ പോയ യുവാവിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാന്‍ സഹായിച്ചു എന്ന് അദ്ദേഹം പറഞ്ഞു.
നിത്യതയില്‍ വിശ്രമിക്കുന്ന പാസ്റ്റര്‍ ബെന്‍ കോശിയുടെ സ്മരണ പുതുക്കുന്നതിനും ഈ സമ്മേളനം ഉപകരിച്ചു. ക്രിസ്തീയ ഗാനമേഖലയ്ക്ക് അദ്ദേഹം ചെയ്ത സംഭാവനകളെ പലരും അനുസ്മരിച്ചു.ഹിസ് വോയ്‌സ് എന്ന സംഗീത ഗ്രൂപ്പിന്റെ അവിഭാജ്യ ഘടകമായിരുന്ന പാസ്റ്റര്‍ ബെന്‍ കോശിയുടെ നിര്യാണം ഗ്രൂപ്പിന് വന്‍ നഷ്ടമാണ് എന്ന് ഡയറക്ടര്‍ റോണി പ്രസ്താവിച്ചു.പാസ്റ്റര്‍ സാംകുട്ടി മത്തായിയെ ആദരിക്കാനുള്ള പ്രോഗ്രാമിന്റെ പ്രാരംഭ നടപടികള്‍ ചെയ്തുവരികെയാണ് ആകസ്മികമായി പാസ്റ്റര്‍ ബെന്‍ കോശി നിത്യതയില്‍ പ്രവേശിച്ചത്.
ബ്ര.റോണി നന്ദി പ്രകാശനം നടത്തി.ഡോ.ടൈറ്റസ് ഈപ്പന്‍ സമാപന പ്രാര്‍ത്ഥന നടത്തി. പാസ്റ്റര്‍ കെ വി എബ്രഹാം ആശീര്‍വാദം പറഞ്ഞു.
Sources:onlinegoodnews
Hot News
ഈ നഗരത്തെ ഉടൻ കടൽ വിഴുങ്ങും; മുങ്ങിമരിക്കാതിരിക്കാൻ ഒരു കോടി ജനങ്ങൾ, പുതിയ നഗരം പണിത് രക്ഷപ്പെടാൻ ശ്രമം തുടരുന്നു
ജക്കാർത്ത: ഒരു കോടിയിലധികം ആളുകൾ താമസിക്കുന്ന ഒരു നഗരം നിന്നനിൽപ്പിൽ കടലിനടിയിലേക്ക് മുങ്ങിത്താഴ്ന്നാൽ എന്താകും അവസ്ഥ, അല്ലെങ്കിൽ കടൽ വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്ക് കുതിച്ചെത്തിയാൽ എന്താകും? പറഞ്ഞുവരുന്നത് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയെക്കുറിച്ചാണ്.
ജപ്പാനിലെ ടോക്യോ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ആളുകൾ ജീവിക്കുന്ന രണ്ടാമത്തെ നഗരമേഖലയാണ് ജക്കാർത്ത. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ നഗരമായ ജക്കാർത്തയിൽ ഏതാണ്ട് ഒരു കോടി ജനങ്ങൾ ജീവിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ജാവാൻ തീരത്ത് സ്ഥിതി ചെയ്യുന്ന ജക്കാർത്ത നഗരത്തെ വൈകാതെ കടൽ വിഴുങ്ങുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ 25 വർഷം കൊണ്ട് മാത്രം ജക്കാർത്ത നഗരം 16 അടിയോളം താഴ്ന്നുവെന്ന ഞെട്ടിക്കുന്ന പാരിസ്ഥിതി പഠന റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു. തീരപ്രദേശത്തിനോട് ചേർന്ന് 11 മുതൽ 12 സെൻ്റിമീറ്റർ നിരക്കിലാണ് വർഷത്തിൽ സമുദ്രനിരപ്പ് ഉയരുന്നത്. ഭൂപ്രദേശത്തിൻ്റെ 40 ശതമാനം സമുദ്രനിരപ്പിന് താഴെയായിട്ടുള്ള ജക്കാർത്തയുടെ അവസ്ഥ 2050 ആകുമ്പോഴേക്കും കൂടുതൽ പരിതാപകരമാകും. 2050 ആകുമ്പോൾ ജക്കാർത്തയുടെ 95 ശതമാനവും മുങ്ങുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ അഭിപ്രായത്തിൽ ലോകത്ത് അതിവേഗം അപ്രത്യക്ഷമാകുന്ന നഗരങ്ങളിൽ ഒന്നാണ് ജക്കാർത്ത. നഗരത്തിൻ്റെ പകുതിയോളം ഭാഗം ഇപ്പോൾ വെള്ളത്തിനടിയിലാണെന്നും റിപ്പോർട്ടുകളുണ്ട്. വർഷത്തിൽ 300 ദിവസം മഴ ലഭിച്ച് കൊണ്ടിരുന്ന ഇന്തോനേഷ്യയിൽ 13 നദികളുണ്ട്. ജക്കാർത്തയിൽ പച്ചപ്പുള്ളികളൊന്നും അവശേഷിക്കുന്നില്ലെന്ന് ജക്കാർത്ത ആസ്ഥാനമായുള്ള കാലാവസ്ഥാ വിദഗ്ധൻ ഡിക്കി എഡ്വിൻ മുൻപ് പറഞ്ഞിരുന്നു. കോൺക്രീറ്റ് പ്രദേശങ്ങളേക്കാൾ കൂടുതൽ വനപ്രദേശങ്ങളും തണ്ണീർത്തടങ്ങളും ജക്കാർത്തയ്ക്ക് ആവശ്യമാണെന്ന് എഡ്വിൻ കൂട്ടിച്ചേർത്തിരുന്നു.
25 വർഷത്തിനുള്ളിൽ ജക്കാർത്ത നഗരത്തിന്റെ വലിയൊരു ഭാഗം കടലിൽ മുങ്ങുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. സമുദ്രനിരപ്പ് ഉയരുന്ന ക്രമാധീതമായി ഉയരുന്നതോടെ ജക്കാർത്ത നഗരത്തെ ഉപേക്ഷിക്കേണ്ടി വരുമെന്ന് ഇന്തോനേഷ്യൻ ഭരണകൂടം ഉറപ്പിച്ചു കഴിഞ്ഞു. ഒരു കോടിയിലധികം ജനസാന്ദ്രതയുള്ള ജാവ ദ്വീപിൻ്റെ പടിഞ്ഞാറൻ അറ്റത്ത് സ്ഥിതി ചെയ്യുന്ന ജക്കാർത്ത നഗരത്തിൻ്റെ നാലിലൊന്ന് ഭാഗം 2050ഓടെ വെള്ളത്തിനടിയിലാകുമെന്ന് ഏറെക്കുറെ ഉറപ്പായി. സിലിവുങ് നദി കടലുമായി ചേരുന്ന ജാവയുടെ വടക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന ജക്കാർത്ത ഇന്തോനേഷ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. നഗരപരിധിക്കുള്ളിൽ ഏകദേശം ഒരു കോടിയോളവും, മെട്രോപൊളിറ്റൻ ഏരിയയിൽ ഏകദേശം 30 ദശലക്ഷം ആളുകളും ജക്കാർത്ത നഗരത്തിലുണ്ടെന്നാണ് കണക്ക്.
അഗ്നിപർവത സ്ഫോടനം, ഭൂചലനം, പ്രളയം, കനത്ത മഴ എന്നിങ്ങനെ ഒന്നിന് പുറകെ ഒന്നായി ഇന്തോനേഷ്യൻ ജനതയുടെ ജീവന് ഭീഷണിയായി എല്ലാ വർഷവും എത്തുന്നുണ്ട്. നൂറുകണക്കിനാളുകൾ മരിക്കുകയും അത്രയും തന്നെ ആളുകളെ കാണാതാകുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ഒരു നഗരം തന്നെ അപ്രത്യക്ഷമാകുമെന്ന റിപ്പോർട്ടുകൾ അധികൃതർ പുറത്തുവിട്ടത്. ജക്കാർത്തയുടെ 40 ശതമാനത്തോളം പ്രദേശം സമുദ്രനിരപ്പിന് താഴെയാണ് സ്ഥിതി ചെയ്യുന്നത്. ഇരുപത് അല്ലെങ്കിൽ 30 വർഷങ്ങൾക്കൊണ്ട് ജക്കാർത്തയുടെ തകർച്ച പൂർണമാകും. ഇതിന് മുൻപ് ജക്കാർത്തയ്ക്ക് പകരമായി പുതിയ നഗരം പടുത്തുയർത്താനുള്ള ശ്രമത്തിലാണ് ഭരണകൂടം.
കിഴക്കൻ ബോർണിയോ മേഖലയിലാണ് നുസാന്തര എന്ന പുതിയ തലസ്ഥാന നഗരം പണിയുന്നത്. 80 പേരുകളില്‍ നിന്നാണ് നുസാന്തര എന്ന പേരു സർക്കാർ തെരഞ്ഞെടുത്തത്. നിരവധി കുന്നുകളുള്ള ഈ പ്രദേശത്ത് രണ്ടുലക്ഷത്തി അമ്പത്തിയാറായിരം ഹെക്ടർ ഭൂമിയിലാണ് പുതിയ നഗരം വിഭാവനം ചെയ്തിരിക്കുന്നത്. സുസ്ഥിരത ഉറപ്പുവരുത്തുന്നതും, പാരിസ്ഥിതികമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതുമായ ഒരു രൂപകൽപ്പനയായിരിക്കും ഈ നഗരത്തിന്. പ്രകൃതി ദുരന്തങ്ങൾ ഭീഷണിയാകാനിടയുള്ളതിനാൽ ഭീഷണിയകറ്റാൻ നുസാന്തര നഗരത്തെ ചുറ്റി ഒരു കാട് സൃഷ്ടിച്ചെടുക്കാനാണ് തീരുമാനം. ‘ഫോറസ്റ്റ് സിറ്റി’ എന്ന ഒരു സങ്കൽപ്പമാണ് ഇന്തോനേഷ്യ മുന്നോട്ട് വെക്കുന്നത്.
2022ൽ പുതിയ നഗരത്തിന്റെ ജോലികൾ ആരംഭിച്ചു. അപ്രോച്ച് റോഡുകൾ നിർമിക്കുകയും ആവശ്യമായ ഭാഗങ്ങളിലെ കുന്നുകൾ നിരത്തുന്ന് പ്രവർത്തിയും തുടരുകയാണ്. ആദ്യം പണിയുന്നത് സർക്കാർ ഓഫീസുകൾക്ക് ആവശ്യമായ കെട്ടിടങ്ങളാണ്. ഗവൺമെന്റ് സെൻട്രൽ ഏരിയ സോൺ എന്നാണ് ഈ പ്രവർത്തനങ്ങൾ അറിയപ്പെടുന്നത്. സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയടങ്ങുന്ന കെട്ടിടങ്ങൾ ഈ മേഖലയിൽ വരും. അഞ്ച് ഘട്ടങ്ങളിലായാണ് നഗരത്തിന്റെ പണി പൂർത്തീകരിക്കുക. 35 ബില്യൺ ഡോളറാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. ലക്ഷക്കണക്കിന് തൊഴിലാളികളുടെ സഹായം പുതിയ നഗരത്തിന്റെ നിർമാണത്തിന് ആവശ്യമായി വരും. 2050 ഓടെ ജക്കാർത്ത ഏറെക്കുറെ കടലിനടിയിലാകുമെന്ന് മുന്നറിയിപ്പുള്ളതിനാൽ 2045ഓടെ പ്രോജക്ട് പൂർത്തിയായി ജനങ്ങൾ ഇവിടേക്ക് മാറും.
ഇതിനിടയിൽ തന്നെ പതിയെ ജക്കാർത്തയിൽ നിന്ന് സർക്കാർ സവിധാനങ്ങളെ മാറ്റിത്തുടങ്ങും. 6,000 സർക്കാർ ഉദ്യോഗസ്ഥർ 2024 ഒക്ടോബർ മാസത്തോടെ തന്നെ നുസാന്തരയിലേക്ക് മാറും. പുതിയ നഗരത്തിലേക്ക് ആദ്യം മാറ്റുന്ന മന്ത്രാലയം പൊതുമരാമത്ത് ആയിരിക്കും. നഗരത്തിന്റെ പൊതുമരാമത്ത് ജോലികളുടെ മേൽനോട്ടം വഹിക്കുന്നതിനും ഇതുപകാരപ്പെടും. ഇതിനു പിന്നാൽ പ്രസിഡണ്ടിന്റെ ഓഫീസും നുസാന്തരയിലേക്ക് മാറ്റും. സർക്കാർ സംവിധാനങ്ങളെ ഇവിടേക്ക് എത്തിച്ച് പുതിയ നഗരത്തിൻ്റെ പ്രവർത്തനം അതിവേഗത്തിലാക്കാണ് തീരുമാനം.
ഇന്തോനേഷ്യയിലെ ഏറ്റവും ജനസംഖ്യയുള്ളതും സാമ്പത്തികമായി പ്രാധാന്യമുള്ളതുമായ ദ്വീപാണ് ജാവ. ജാവയുടെ തീരപ്രദേശങ്ങളായ സെൻട്രൽ ജാവ പ്രവിശ്യയിലെ ജക്കാർത്ത, സെമരാങ് എന്നിവിടങ്ങളിൽ വേലിയേറ്റം, ഉപ്പുവെള്ളം കയറൽ, ജല ദൗർലഭ്യം എന്നിവ രൂക്ഷമാണ്. ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് ഭൂഗർഭജല ഉപയോഗം പരിമിതപ്പെടുത്താനുള്ള ശ്രമം ഇന്തോനേഷ്യൻ സർക്കാർ നടത്തിയിരുന്നു. മിക്ക കുടുംബങ്ങളും പ്രതിമാസം 30 ക്യുബിക് മീറ്റർ മാത്രമാണ് ഉപയോഗിച്ചത്.
പ്രകൃതിയെ ദ്രോഹിച്ചതിൻ്റെ ഫലമാണ് ജക്കാർത്ത ഇന്ന് അനുഭവിക്കുന്നതെന്നും അല്ലെന്നുമുള്ള വാദങ്ങളുണ്ട്. ഇന്തോനേഷ്യയെ എന്നും മുൾമുനയിൽ നിർത്തിയിരുന്ന പ്രകൃതി ദുരന്തങ്ങൾ തന്നെയാണ് നഗരത്തിൻ്റെ തകർച്ചയ്ക്ക് കാരണമാകുന്നതെന്ന ആരോപണവുമുണ്ട്. ആഗോള താപനത്തിൻ്റെ ഭാഗമായി സമുദ്രനിരപ്പ് ഉയരുന്ന പ്രതിഭാസം ലോകത്ത് പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇന്തോനേഷ്യയിൽ അതുമാത്രമല്ല കാരണമായി പറയുന്നത്. ജപ്പാൻ അധിനിവേശകാലത്ത് മരങ്ങൾ വ്യാപകമായി വെട്ടിനശിപ്പിച്ചത് മണ്ണൊലിപ്പിന് കാരണമാകുകയും ഒഴുകിയെത്തിയ വലിയ തോതിലുള്ള മണ്ണ് സിലിവുങ് നദിയിൽ പതിക്കുകയും ഡെൽറ്റ രൂപപ്പെടുകയും ചെയ്തു. ഇത്തരത്തിൽ രൂപപ്പെട്ട ഭാഗങ്ങൾ മുൻപ് കണ്ടൽക്കാടുകൾ നിറഞ്ഞ ചതുപ്പുനിലങ്ങളായിരുന്നു. പിന്നീട് ഇവ നശിപ്പിക്കപ്പെടുകയും ഇവിടെ ചില്ലറ വ്യാപാര കേന്ദ്രങ്ങൾ, ഓഫീസ്, അപ്പാർട്ട്‌മെൻ്റ് കെട്ടിടങ്ങൾ എന്നിവ ഉയരുകയും ചെയ്തു. ഇത്തരം കയ്യേറ്റം വ്യാപകമായതോടെ ജക്കാർത്തയിലെ തണ്ണീർത്തടങ്ങളിൽ 97 ശതമാനവും കോൺക്രീറ്റ് കാടുകളായി. പിൽക്കാലത്ത് ഈ മണ്ണിൻ്റെ ഘടനയ്ക്ക് മാറ്റം വരികയും ദുർബലമാകുകയും ചെയ്തു.
Sources:azchavattomonline.com
-
Travel8 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National10 months ago
300,000-Member Indian Church to Plant 40 More Megachurches
-
Tech6 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National10 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie1 month ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie10 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles7 months ago
8 ways the Kingdom connects us back to the Garden of Eden