Connect with us

Business

വിപണി കീഴടക്കാൻ ലക്ഷ്യമിട്ട് സാംസങ് ഗാലക്‌സി M30

Published

on

 

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മത്സരം കടുപ്പിക്കാനുറപ്പിച്ച് സാംസങ്. ഗാലക്‌സി എം ശ്രേണിയില്‍ രണ്ട് പുതിയ മോഡലുകളാണ് സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. താരതമ്യേന കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകള്‍ ഉറപ്പുനല്‍കുന്ന ഫോണുകളാണ് ഗാലക്‌സി എം 10, എം 20 എന്നീ മോഡലുകള്‍. എം ശ്രേണിയിലെ ഫോണുകള്‍ വിപണിയില്‍ ഉണ്ടാക്കിയ ചലനം തുടരുകയെന്ന ലക്ഷ്യത്തോടെയാണ് സാംസങ് ഗാലക്‌സി എം 30 പുറത്തിറക്കിയിരിക്കുന്നത്.

4GB/64GB മോഡലിന്റെ വില 14990 രൂപയും 6GB/128GB മോഡലിന്റെ വില 17990 രൂപയുമാണ്. അടുത്തിടെ വിപണിയിലെത്തിയ റെഡ്മി നോട്ട് 7 പ്രോ ആയിരിക്കും ഇവയുടെ മുഖ്യ എതിരാളി.

6.4 ഇഞ്ച് ഇന്‍ഫിനിറ്റി- യു ഡിസ്‌പ്ലേ 1.8GHz ഒക്ടാകോര്‍ എക്‌സിനോസ് 7904 ചിപ്‌സെറ്റ് 4GB/6GB റാം 64GB/128GB റോം ആണ് ഈ മോഡലുകൾക്ക് ഉള്ളത്. 512 GB വരെ വികസിപ്പിക്കാന്‍ കഴിയും എന്നതും എം 30 ക്കു ഗുണം ചെയ്യുമെന്നതിൽ സംശയമില്ല. ആന്‍ഡ്രോയ്ഡ് 8.1 ഒറിയോയിൽ ഒരുക്കിയിരിക്കുന്ന ഈ മോഡലുകളിൽ പിന്നില്‍ 13MP+5MP+5MP എന്നിങ്ങനെ 3 ക്യാമെറകളാണുള്ളത്. മുമ്പിൽ 16MP സെല്‍ഫി ക്യാമറയും ഉള്ള ഈ ഫോണിൽ ഫിംഗര്‍പ്രിന്റ് സെന്‍സറും 5000mAh ബാറ്ററിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

രൂപഭംഗിയാണ് ഗാലക്‌സി എം 30-ന്റെ ഏറ്റവും വലിയ ആകര്‍ഷണം ഇത് ഫോണിന് പ്രീമിയം ലുക്ക് നല്‍കുന്നുമുണ്ട്.വോള്യം കീകള്‍, പവര്‍ കീ, സിം കാര്‍ഡ് ട്രേ എന്നിവയുടെ സ്ഥാനം വശങ്ങളിലാണ്. സ്പീക്കര്‍ ഗ്രില്‍, മൈക്രോഫോണ്‍, ടൈപ്പ് സി പോര്‍ട്ട്, 3.5 മില്ലീമീറ്റര്‍ ഓഡിയോ ജാക്കി എന്നിവ ഫോണിന്റെ താഴ്ഭാഗത്തായി ക്രമീകരിച്ചിരിക്കുന്നു. ഫോണിന്റെ രൂപകല്‍പ്പനയ്ക്ക് അധിക ഭംഗി നല്‍കുന്ന ഗ്രേഡിയന്റ് ഫിനിഷാണ് പിന്നില്‍ ഉപയോഗിച്ചിരിക്കുന്നത്.ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പിന്‍ഭാഗത്തായാണ് ക്രമീകരിച്ചിരിക്കുന്നത്. മിതമായ വിലയ്ക്ക് വിപണിയില്‍ ലഭിക്കുന്ന ഏത് സ്മാര്‍ട്ടിഫോണില്‍ ഉപയോഗിച്ചിരിക്കുന്നതിനെക്കാളും മികച്ച ഡിസ്‌പ്ലേയാണ് എം 30-ല്‍ ഉള്ളതെന്ന് നിസ്സംശയം പറയാം. 6.4 ഇഞ്ച് സൂപ്പര്‍ AMOLED ഇന്‍ഫിനിറ്റി- യു ഡിസ്‌പ്ലേയുടെ റെസല്യൂഷന്‍ 2340X1080 പിക്‌സല്‍സും ആസ്‌പെക്ട് റേഷ്യോ 19.5:9-ഉം ആണ്. ഇത് മികച്ച ദൃശ്യാനുഭവം ഉറപ്പുനല്‍കുന്നു.

120 ഡിഗ്രി കോണില്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷോട്ടുകള്‍ എടുക്കാന്‍ 13MP, 5MP ക്യാമറകള്‍ സഹായിക്കുന്നു. ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ നല്‍കുന്നത് പോലുള്ള ബൊക്കേ ഇഫക്ട് നല്‍കുന്നുവെന്നതാണ് 5MP ഡെപ്ത് സെന്‍സറിന്റെ പ്രാധാന്യം.4GB റാം, 1.8GHz ഒക്ടാകോര്‍ എക്‌സിനോസ് 7904 ചിപ്‌സെറ്റ് എന്നിവയാണ് ഗാലക്‌സി എം 30-ന്റെ കരുത്ത്.

VoLTE ഇരട്ട സിം കാര്‍ഡുകള്‍ ഉപയോഗിക്കാമെന്നതിനാല്‍ കോളുകളുടെ ഗുണമേന്മ വളരെ ഉയര്‍ന്നുനില്‍ക്കുന്നു. കാലഹരണപ്പെട്ട ആന്‍ഡ്രോയ്ഡ് 8.0 ഒറിയോയിലാണ് എം 30 പ്രവര്‍ത്തിക്കുന്നത്. ഇത് തീര്‍ത്തും നിരാശപ്പെടുത്തുന്നു.ഓഗസ്റ്റില്‍ ആന്‍ഡ്രോയ്ഡ് 9 അപ്‌ഡേറ്റ് കമ്പനി പുറത്തിറക്കുമെന്ന് സൂചനയുണ്ട്.
ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതയോട് കൂടിയ 5000 mAh ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

Business

ഐഫോണിലും പച്ചയായി വാട്ട്സ്ആപ്പ്; പുതിയ അപ്ഡേറ്റ് ഫീച്ചറുകൾ ഇങ്ങനെ

Published

on

ലോകമെമ്പാടും ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്ട്‌സ്ആപ്പ്, അതിനാൽ എത്ര ചെറിയ മാറ്റങ്ങൾ വന്നാലും അത് ശ്രദ്ധിക്കപ്പെടാതെ പോകാറില്ലന്ന് മാത്രമല്ല ടെക് ലോകത്ത് ചർച്ചയാവാറുമുണ്ട്

അടുത്തിടെ, വാട്ട്‌സ്ആപ്പ് iOS ഉപയോക്താക്കൾക്കായി അതിൻ്റെ ഇൻ്റർഫേസിൽ സൂക്ഷ്മമായ മാറ്റങ്ങൾ വരുത്തുകയും പരമ്പരാഗത നീലയ്ക്ക് പകരം പച്ച-തീം ആക്കി മാറ്റുകയും ചെയ്‌തു. ഈ മാറ്റം ഫെബ്രുവരിയിൽ ആരംഭിച്ചു, എന്നാൽ ഇപ്പോഴാണ് ഇന്ത്യയിലെ ഉപയോക്താക്കൾക്കും പുതിയ അപ്‌ഡേറ്റ് ലഭിച്ചത്. കൂടുതൽ കൂടുതൽ ഉപയോക്താക്കൾ X-ലെ WhatsApp-ൻ്റെ പുതിയ രൂപത്തെക്കുറിച്ച് അവരുടെ അഭിപ്രായം പങ്കിട്ടു.

ആൻഡ്രോയിഡ് ഉപകരണങ്ങളിലായിരിക്കുമ്പോൾ വാട്ട്‌സ്ആപ്പിന് എല്ലായ്പ്പോഴും പച്ച ഇൻ്റർഫേസ് ഉണ്ടായിരുന്നു, ഐഫോണുകളിൽ നിറം നീല നിറമായിരുന്നു. സ്റ്റാറ്റസ് ബാർ മുതൽ ചാറ്റ് ലിസ്റ്റ് വിൻഡോ വരെ എല്ലാം ഡിസൈൻ മാറ്റത്തിലൂടെ കടന്നുപോയി.

മാറ്റം ഈ വർഷം ആദ്യം ഉപയോക്താക്കൾക്ക് ലഭ്യമാകാൻ തുടങ്ങി, എന്നാൽ ഇപ്പോഴാണ് കൂടുതൽ ആളുകളിലേക്ക് എത്തിയത്. ഐക്കണുകൾക്ക് പുറമേ, ആപ്പിനുള്ളിൽ പങ്കിടുന്ന ലിങ്കുകൾക്ക് പോലും സാധാരണ നീലയ്ക്ക് പകരം പച്ച നിറമുണ്ട്.

നേരത്തെ, ആപ്പിൻ്റെ ഐക്കണുകൾ ഇങ്ങനെയായിരുന്നു:

എന്നാൽ ഇപ്പോൾ രൂപം ഇതാണ്:

WHatsApp-ലേക്ക് ആധുനികവും പുതിയതുമായ അനുഭവം കൊണ്ടുവരികയും അത് കൂടുതൽ ആക്സസ് ചെയ്യാവുന്നതും ഉപയോഗിക്കാൻ എളുപ്പവുമാക്കുകയും ചെയ്യുന്നതാണ്”മാറ്റങ്ങളെന്ന് മെറ്റാ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

“സ്‌പെയ്‌സിംഗ്, നിറങ്ങൾ, ഐക്കണുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെ വാട്ട്‌സ്ആപ്പ് എങ്ങനെ കാണപ്പെടുന്നു എന്നതിൽ ഞങ്ങൾ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ വാട്ട്‌സ്ആപ്പിന് ആധുനികവും പുതിയതുമായ അനുഭവം നൽകുകയും അത് കൂടുതൽ ആക്‌സസ് ചെയ്യാവുന്നതും ഉപയോഗിക്കാൻ എളുപ്പമാക്കുകയും ചെയ്യുന്നു,” കമ്പനി പറഞ്ഞതായി ദി സണിൽ റിപ്പോർട്ട് ചെയ്യുന്നു.

പച്ച വാട്ട്‌സ്ആപ്പിനെക്കുറിച്ച് ഉപയോക്താക്കൾക്ക് പരാതി

അപ്‌ഡേറ്റ് ഓപ്‌ഷണൽ അല്ല, എല്ലാ ഉപയോക്താക്കളും അവർ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒടുവിൽ ഗ്രീൻ ഇൻ്റർഫേസിലേക്ക് മാറ്റപ്പെടും .

ചില ഉപയോക്താക്കൾ പച്ച അപ്‌ഡേറ്റിനെ  ഇഷ്ടപ്പെടാത്തത്  ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.

എല്ലാ ഉപയോക്താക്കൾക്കും ഇതുവരെ അപ്ഡേറ്റ് ലഭിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അതിനാൽ നിങ്ങളുടെ വാട്ട്‌സ്ആപ്പ് സ്‌ക്രീൻ ഇപ്പോഴും നീല-തീം ആണെങ്കിൽ നിങ്ങൾ ചുരുക്കം ചിലരിൽ ഒരാളാണ്. എന്നിരുന്നാലും ഉടൻ തന്നെ നിങ്ങൾക്ക് ഇൻ്റർഫേസ് മാറ്റം പ്രതീക്ഷിക്കാവുന്നതാണ്.

Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

സുരക്ഷാ പിഴവ്: 17,000 ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്

Published

on

ന്യൂഡല്‍ഹി: പുതിയ ഉപയോക്താക്കളുടെ 17,000 ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്. ബ്ലോക്ക് ചെയ്ത കാര്‍ഡുകള്‍ക്ക് പകരമായി ഉപഭേയാക്താക്കള്‍ക്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡുകളുടെ ഡാറ്റ ചോരുകയും തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേരുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

ഉപേയാക്താക്കള്‍ക്ക് പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്ത് തുടങ്ങിയതായി ബാങ്ക് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വിതരണം ചെയ്ത 17,000 ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേര്‍ന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. അടിയന്തര നടപടിയെന്ന നിലയില്‍, ഞങ്ങള്‍ ഈ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ഉപഭോക്താക്കള്‍ക്ക് പുതിയവ നല്‍കുകയും ചെയ്യുന്നു. അസൗകര്യത്തില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് പറഞ്ഞു.

ബാധിക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് പോര്‍ട്ട്ഫോളിയോയുടെ ഏകദേശം 0.1% മാത്രമാണെന്നും ബാങ്ക് പറഞ്ഞു. ഒരു കാര്‍ഡ് എങ്കിലും ദുരുപയോഗം ചെയ്തതായുള്ള ഒരു സംഭവവും തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും, എന്തെങ്കിലും സാമ്പത്തിക നഷ്ടമുണ്ടായാല്‍ ബാങ്ക് ഉപയോക്താവിന് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്ന് തങ്ങള്‍ ഉറപ്പുനല്‍കുന്നുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ഐസിഐസിഐ ബാങ്കിന്റെ ഐമൊബൈല്‍ പേ ആപ്പിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായ ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ ആശങ്ക പ്രകടിപ്പിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ പുറത്തു വരുന്നത് . കാര്‍ഡ് നമ്പറും സിവിവിയും ഉള്‍പ്പെടെ മറ്റാരുടെയെങ്കിലും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആപ്പിനുള്ളില്‍ ദൃശ്യമാണെന്ന് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് മാത്രമല്ല, ഈ കാര്‍ഡുകളുടെ വിശദാംശങ്ങള്‍ ആക്സസ് ചെയ്യുന്നത് എളുപ്പമായിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

ടെലഗ്രാമിന്റെ ജനപ്രീതി വര്‍ധിക്കുന്നു; അവകാശ വാദവുമായി കമ്പനി

Published

on

ടെലഗ്രാമിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി കമ്പനി. ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടക്കുമെന്നും ഒരു യുഎസ് മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍ ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയാ സേവനമാണ് ടെലഗ്രാം. റഷ്യയില്‍ ഏറെ സ്വീകാര്യതയുള്ള മെസേജിങ് ആപ്ലിക്കേഷനായിരുന്നു ടെലഗ്രാം. 2013 ലാണ് ടെലഗ്രാമിന് തുടക്കമിട്ടത്.

90 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ടെലഗ്രാമിന്. രാഷ്ട്രീയത്തില്‍ പങ്കാളിയാകാതെ നിഷ്പക്ഷ പ്ലാറ്റ്ഫോമായി ടെലഗ്രാം തുടരുമെന്ന് ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് 1550 കോടിയുടെ ആസ്തിയുള്ള വ്യവസായിയാണ് പാവെല്‍ ദുരോവ്.

ടെലഗ്രാമിന്റെ ഏറ്റവും വലിയ എതിരാളിയാണ് മെറ്റ പ്ലാറ്റ്ഫോംസിന്റെ വാട്സാപ്പ്. 200 കോടിയിലേറെ സജീവ ഉപഭോക്താക്കളാണ് ആഗോളതലത്തില്‍ വാട്സാപ്പിനുള്ളത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Travel8 mins ago

5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ

5000 രൂപയുണ്ടെങ്കില്‍ ഇനി ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്ക് പോകാം. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും വടക്കന്‍ ശ്രീലങ്കന്‍ തലസ്ഥാനമായ ജാഫ്‌നയ്ക്കടുത്ത കാങ്കേശന്‍ തുറയ്ക്കും ഇടയിലുള്ള യാത്രക്കപ്പല്‍ സര്‍വീസ് ഈ മാസം...

National15 mins ago

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ:അച്ചൻകുഞ്ഞ് ഇലന്തൂരിനു പുരസ്കാരം

തിരുവല്ല : ക്രൈസ്തവ സാഹിത്യരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് മരുപ്പച്ച പത്രാധിപർ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ അർഹനായി....

world news22 hours ago

13-year-old Christian girl abducted, forced into Islamic marriage in Pakistan

A Christian father in Pakistan is looking for justice after his teenage daughter was recently kidnapped and forced into marriage....

world news23 hours ago

Christian Prisoner Denied Medical Care in Iran

Iran — Mina Khajavi, a 60-year-old Christian convert serving a six-year prison sentence in Iran, is currently being deprived of...

world news23 hours ago

ദക്ഷിണ കൊറിയയിൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കത്തോലിക്കരുടെ എണ്ണത്തിൽ റെക്കോർഡ്

സിയോള്‍: ചരിത്രത്തിൽ ഏറ്റവും കൂടുതൽ കത്തോലിക്കരായ ജനപ്രതിനിധികൾ ഇത്തവണത്തെ ദക്ഷിണ കൊറിയയുടെ പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട 80 പേരിൽ ഭരണപക്ഷത്തുള്ളവരും, പ്രതിപക്ഷത്തുള്ളവരും ഉൾപ്പെടും. ഏപ്രിൽ പത്തിന് നടന്ന...

Business24 hours ago

ഐഫോണിലും പച്ചയായി വാട്ട്സ്ആപ്പ്; പുതിയ അപ്ഡേറ്റ് ഫീച്ചറുകൾ ഇങ്ങനെ

ലോകമെമ്പാടും ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്ട്‌സ്ആപ്പ്, അതിനാൽ എത്ര ചെറിയ മാറ്റങ്ങൾ വന്നാലും അത് ശ്രദ്ധിക്കപ്പെടാതെ പോകാറില്ലന്ന് മാത്രമല്ല ടെക് ലോകത്ത് ചർച്ചയാവാറുമുണ്ട് അടുത്തിടെ, വാട്ട്‌സ്ആപ്പ് iOS ഉപയോക്താക്കൾക്കായി...

Trending