Connect with us

National

തിരുവല്ലയിൽ ചൈൽഡ് ഇവാഞ്ചലിസം കോഴ്സ്

Published

on

ശാരോൻ ബൈബിൾ കോളേജി(Sharon Bible College)ൽ ബാലസുവിശേഷീകരണ ഹൃസ്വകാല ട്രെയിനിങ് കോഴ്സ്. ജനുവരി 20 തിങ്കളാഴ്ച മുതൽ 25 ശനിയാഴ്ച വരെ നടക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സിൽ പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകും. ട്രാൻസ്‌ഫോമേഴ്‌സ് ടീം ട്രെയിനിങ് സെക്ഷനുകൾക്ക് നേതൃത്വം നൽകും

പാസ്റ്റേഴ്‌സ്, സൺഡേ സ്കൂൾ അധ്യാപകർ, യൂത്ത് ലീഡേഴ്‌സ്, ബാലസുവിശേഷീകർ, വേദവിദ്യാർത്ഥികൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്, ബന്ധപ്പെടുക :- 9544731721,9495118328
Sources:christiansworldnews

http://theendtimeradio.com

National

ഷാജന്‍ പാറക്കടവിലിന് ഇന്ത്യാ ബുക്ക് ഓഫ് അവാര്‍ഡ്, എലൈറ്റ് ബുക്ക് ഓഫ് അവാര്‍ഡ്

Published

on

കോട്ടയം:പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും അവതാരകനുമായ ഷാജന്‍ പാറക്കടവിലിന് ഇന്ത്യാ ബുക്ക് ഓഫ് അവാര്‍ഡ്, എലൈറ്റ് ബുക്ക് ഓഫ് അവാര്‍ഡ് ലഭിച്ചു.ഇന്ത്യയില്‍ ഒരു വ്യക്തി മലയാള ഭാഷയില്‍ ഏറ്റവും കൂടുതല്‍ പ്രചോദനാത്മക ചിന്തകള്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയതിനാണ് ഈ അവാര്‍ഡുകള്‍ ലഭിച്ചത്. 2023 ഫെബ്രുവരി 15 തീയതി മുതല്‍ 2024 ഡിസംബര്‍ 9 വരെ എല്ലാ ദിവസങ്ങളിലും ഫെയ്്‌സ്ബുക്കില്‍ എഴുതുന്ന സചേതന ചിന്തകള്‍ എന്ന പ്രചോദനാത്മക ചിന്തകള്‍ 550 എണ്ണം തികഞ്ഞപ്പോള്‍ ആണ് ഈ അവാര്‍ഡുകള്‍ ലഭിച്ചത്.
ഇന്ത്യയില്‍ ഏറ്റവും മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്ക് ഈ അവാര്‍ഡുകള്‍ ലഭിച്ചതില്‍ ഏറെ സന്തോഷവും അബിമാനവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പതിമൂന്നാം വയസ്സില്‍ ഒരു ചെറുകഥ എഴുതികൊണ്ട് എഴുത്തിന്റെ മേഖലയില്‍ തുടക്കം കുറിച്ച എനിക്ക് കഴിഞ്ഞ 43 വര്‍ഷമായി വൈവിധ്യമാര്‍ന്ന മേഖലയില്‍ ഒരു എഴുത്തുകാരനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ദൈവത്തിന്റെ അനുഗ്രഹം ഒന്നു മാത്രം. സകലമാനവും മഹത്വവും ദൈവത്തിന് അര്‍പ്പിക്കുന്നു.ഒപ്പം എനിക്ക് പ്രോത്സാഹനം നല്‍കിയ എല്ലാവര്‍ക്കും നന്ദി.
ആത്മീയ യാത്ര ടെലിവിഷന്‍,പവര്‍ വിഷന്‍ ടെലിവിഷന്‍ ചാനലുകളില്‍ സീനിയര്‍ പ്രോഗ്രാം ഡയറക്ടറായി പ്രവര്‍ത്തിച്ച ഇദ്ദേഹം ആത്മീയ യാത്ര റേഡിയോയ്ക്ക് വേണ്ടി 375 ല്‍ പരം റേഡിയോ നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്യുകയും കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്.ടെലിവിഷന്‍ ചാനവുകള്‍ക്കുവേണ്ടി നിരവധി പ്രോഗ്രാമുകള്‍ എഴുതി സംവിധാനം ചെയ്ത ഇദ്ദേഹം മാരാമണ്‍ കണ്‍വന്‍ഷനുവേണ്ടി മനോരമ മ്യൂസിക്കിലൂടെ മൂന്നു ഗാനങ്ങള്‍ എഴുതി സംഗീത സംവിധാനം നിര്‍വഹിച്ചു.വിവിധ വിഭാഗങ്ങളില്‍പ്പെട്ട 500 ലധികം ഗാനങ്ങള്‍ എഴുതുകയും 200 ഓളം ഗാനങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വഹിക്കുകയും ചെയ്തു.നീങ്ങിപ്പോയ് ഭാരങ്ങള്‍ എന്ന ആഗോള പ്രശസ്ത ഗാനത്തിന് രചനയും സംഗീതവും നിര്‍വഹിച്ചതും ഇദ്ദേഹമാണ്.
ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ എല്ലാ ദിവസവും ഷാജന്‍ പാറക്കടവിലിന്റെ ദിനവൃത്താന്തങ്ങള്‍ എന്ന പേരില്‍ ബ്ലോഗ് എഴുതാറുണ്ട്. ചാനലുകളിലും സോഷ്യല്‍ മീഡിയയില്‍ വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്ന ഇദ്ദേഹം മികച്ച അവതാരകന്‍ കൂടിയാണ്.
ഭാര്യ:സോണിയ ഷാജന്‍ പ്രശസ്ത ക്രിസ്തീയ ഗായിക കൂടിയാണ്. മക്കള്‍:സേറ സോണ ഷാജന്‍,സെറിന്‍ സോണ ഷാജന്‍.
Sources:onlinegoodnews

http://theendtimeradio.com

Continue Reading

National

യു.പി.എഫ് മെഗാ ബൈബിൾ ക്വിസ്: വിജയികളെ പ്രഖ്യാപിച്ചു

Published

on

കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ പതിന്നാലാമത് മെഗാ ബൈബിൾ ക്വിസ് ഫലം പ്രഖ്യാപിച്ചു. നീതു മേഴ്‌സി ജയിംസ് (കോട്ടയം) ഒന്നാം സ്ഥാനം നേടി വിജയിയായി. സന്ധ്യ ബിനു (തൃശൂർ ) രണ്ടാം സ്ഥാനവും, അനു ബാബു (പത്തനംതിട്ട) മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് യഥാക്രമം 25000, 20000,10000 രൂപ വീതവും ട്രോഫിയും സർട്ടിഫിക്കറ്റും നൽകുന്നതാണ്. ജെറിൻ മറിയം തോമസ്(ആലപ്പുഴ) നാലാം സ്ഥാനവും(₹5000), ആൻസി ബാബു (യു കെ) (₹3000) അഞ്ചാം സ്ഥാനവും നേടി.

ലില്ലി എസ് (തിരുവനന്തപുരം), റജീന സുനൂപ് ( യു കെ) , ആൻസി എസ് പി (തിരുവനന്തപുരം) പെർസിസ് പൊന്നച്ചൻ (കൊല്ലം ) മിനി അജി (തൃശൂർ) എന്നിവർ ആറു മുതൽ 10 വരെയുള്ള സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ ജനുവരി 26 ന് നടക്കുന്ന യു.പി.എഫ് 43 മത് വാർഷിക കൺവെൻഷനിൽ നൽകും. ക്വിസ് ഓൺലൈൻ സംവിധാനം ബ്രദർ വിബിൻ സി ബി നിയന്ത്രിച്ചു. പാ. പ്രതീഷ് ജോസഫ് (ചീഫ് എക്സാമിനർ ), പാ. ഷിന്റോസ് കെ എം( രജിസ്ട്രാർ ), പാ. ലിബിനി ചുമ്മാർ(ജനറൽ പ്രസിഡന്റ് ), ബ്രദർ ഷിജു പനക്കൽ( ജനറൽ സെക്രട്ടറി ), പാ. സി യു ജെയിംസ് ( ബോർഡ്‌ അംഗം )എന്നിവർ നേതൃത്വം നൽകി.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ക്രിസ്തുസഭ കൺവെൻഷൻ ജനു.16-19 വരെ

Published

on

ക്രിസ്തുസഭ(Church of Christ ) 90- മത് വാർഷിക കൺവെൻഷൻ ജനു.16 വ്യാഴം മുതൽ19 ഞായർ വരെ ലാലൂർ രെഹബോത്ത് ഹാൾ ഗ്രൗണ്ടിൽ നടക്കും. ഇവാ. റെജി കെ. തോമസ്, ഇവാ. ജെയിംസ് എം. തോമസ് എന്നിവർ പ്രസംഗിക്കും.

വെള്ളി, ശനി രാവിലെ 8 ന് ബൈബിൾ ക്ലാസ്സ്‌, വെള്ളി 3 ന് സഹോദരി സമ്മേളനം സിസ്റ്റർ ഫേബാ ജേക്കബ് സന്ദേശം നൽകും. 19 ഞായർ രാവിലെ 10 ന് വിശുദ്ധ സഭായോഗം, ഉച്ചകഴിഞ്ഞു 2.30 ന് സൺ‌ഡേ സ്കൂൾ – യുവജന സംഘടന വാർഷികവും നടക്കും.

പൊതുയോഗം എല്ലാ ദിവസവും വൈകീട്ട് 6.30 ന് ആരംഭിക്കും. ഡിവൈൻ സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും. സി. ജെ. വർഗീസ്, ടി. എഫ്.ജെയിംസ്, കെ. എം. ജോൺ, ടി. എസ്സ്. ജോബ്, കെ.സി. ഗോഡ്സൺ എന്നിവർ നേതൃത്വം നൽകും
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National23 hours ago

തിരുവല്ലയിൽ ചൈൽഡ് ഇവാഞ്ചലിസം കോഴ്സ്

ശാരോൻ ബൈബിൾ കോളേജി(Sharon Bible College)ൽ ബാലസുവിശേഷീകരണ ഹൃസ്വകാല ട്രെയിനിങ് കോഴ്സ്. ജനുവരി 20 തിങ്കളാഴ്ച മുതൽ 25 ശനിയാഴ്ച വരെ നടക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സിൽ പ്രായോഗിക...

us news23 hours ago

YouVersion Bible App Breaks Record in Single-Day Downloads

Sunday was a big day for the YouVersion Bible app. The faith-based app’s founder, Bobby Gruenewald, told The Christian Post...

Travel23 hours ago

എയർ അറേബ്യ യാത്രക്കാർക്ക് കൈയിൽ കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗേജിൽ പ്രത്യേക ഇളവ്

ദുബൈ: എയർ അറേബ്യ യാത്രക്കാകർക്ക് കൈയിൽ കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗേജിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. ഇന്ത്യൻ വിമാനകമ്പനികൾ ഹാൻഡ് ബാഗേജ് ഏഴ് കിലോയായി നിജപ്പെടുത്തി കർശനമാക്കുന്നതിനിടെയാണ് എയർ...

us news23 hours ago

എച്ച്-1ബി വീസ പരിഷ്‌കരണം: അമേരിക്കയിലെ ഇന്ത്യക്കാർ ആശങ്കയിൽ

വാഷിംഗ്ടൺ: എച്ച്-1ബി വീസ പരിഷ്‌കരണങ്ങളെച്ചൊല്ലിയുള്ള ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ അവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ആശങ്കയിൽ. പതിനായിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകളാണ് യുഎസിൽ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നത്. നിയുക്ത...

National24 hours ago

ഷാജന്‍ പാറക്കടവിലിന് ഇന്ത്യാ ബുക്ക് ഓഫ് അവാര്‍ഡ്, എലൈറ്റ് ബുക്ക് ഓഫ് അവാര്‍ഡ്

കോട്ടയം:പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും അവതാരകനുമായ ഷാജന്‍ പാറക്കടവിലിന് ഇന്ത്യാ ബുക്ക് ഓഫ് അവാര്‍ഡ്, എലൈറ്റ് ബുക്ക് ഓഫ് അവാര്‍ഡ് ലഭിച്ചു.ഇന്ത്യയില്‍ ഒരു വ്യക്തി മലയാള ഭാഷയില്‍ ഏറ്റവും...

us news2 days ago

As Apocalyptic California Inferno Rages Amid ‘Total Devastation,’ Pastor Witnesses Power of Prayer

The pastor of a Los Angeles church is showing the love of Christ to beleaguered California residents who have lost...

Trending

Copyright © 2019 The End Time News