National
യേശുക്രിസ്തുവിൻ്റെ സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കുക:പാസ്റ്റർ ഷിബു തോമസ് (അറ്റ്ലാൻ്റ)
തിരുവല്ല: യേശുക്രിസ്തുവിൻ്റെ സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കണമെന്ന് പാസ്റ്റർ ഷിബു തോമസ്.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ നാലാം ദിവസം വൈകിട്ട് പൊതുയോഗത്തിൽ തിരുവല്ലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാസ്റ്റർ സജി എബ്രഹാം അധ്യക്ഷത വഹിച്ചു.
തുടർന്ന് റവ. ലിറ്റോ സഖറിയ ( യുഎസ്എ),
പാസ്റ്റർ ഷാജി കെ ഡാനിയേൽ( ഡാളസ്) എന്നിവർ പ്രസംഗിച്ചു.
തോമസ് ജോർജ്, ജോസ് ബേബി, അലക്സാണ്ടർ വർഗീസ്, ജോൺ ജോസഫ് എന്നിവർ പ്രാർഥന നയിച്ചു.
പകൽ യോഗങ്ങളിൽ
രാവിലെ, സോദരി സമ്മേളനത്തിൽ
ഹെൽന റെജി അധ്യക്ഷത വഹിച്ചു.
ഡോ ജോളി താഴാപള്ളം
സിസി ബാബു ജോൺ
പാസ്റ്റർ വൈ റെജി ( സ്റ്റേറ്റ് ഓവർസിയർ) എന്നിവർ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞ് യോഗത്തിൽ
പാസ്റ്റർ ബിനു പി ജോർജ് അധ്യക്ഷത വഹിച്ചു.
ഡോ. ജിനോസ് പി ജോർജ്
പാസ്റ്റർ രാജു ആനിക്കാട്( ജോ. സെക്രട്ടറി, ഐപിസി, കേരളാ സ്റ്റേറ്റ്)
എന്നിവർ പ്രസംഗിച്ചു.
വെളളി, നാളെ കൺവൻഷനിൽ..
രാവിലെ 9 മണിക്ക് ബൈബിൾ കോളേജുകളുടെ ബിരുദദാന സമ്മേളനം.
അധ്യക്ഷൻ – ഡോ ജെയ്സൺ തോമസ്
ബിരുദദാനം -പാസ്റ്റർ വൈ റെജി ( സ്റ്റേറ്റ് ഓവർസിയർ)
ഉച്ച കഴിഞ്ഞ് 2 പിഎം ന്
അധ്യക്ഷൻ -ടി എ ജോർജ്
പാസ്റ്റർ ജോൺ തോമസ് പുളിവേലിൽ.( വെസ്റ്റ് ബംഗാൾ)
പാസ്റ്റർ വിനോദ് ജേക്കബ്
5.30 ന് സായാഹ്ന യോഗം
അധ്യക്ഷൻ -പാസ്റ്റർ ഷിജു മത്തായി
പ്രസംഗം-
പാസ്റ്റർ സണ്ണി താഴാമ്പള്ളം (ഹ്യൂസ്റ്റൺ)
പാസ്റ്റർ ജിബി റാഫേൽ
പാസ്റ്റർ പി സി ചെറിയാൻ
http://theendtimeradio.com
National
പാസ്റ്റർ ജോസ് പാപ്പച്ചനും സഹധർമ്മിണി ഷീജയ്ക്കും 5 വർഷം തടവും 25000 രൂപ പിഴയും വിധിച്ചു.
ഞങ്ങൾ ബീഹാറിൽ അടുത്തടുത്ത് ഉണ്ടായിരുന്നു. 2021-ൽ ഇവരെ സുവിശേഷ വിരോധികൾ പിടിച്ച് മർദ്ധിക്കുകയും ATM കാർഡ് പിടിച്ചു വാങ്ങിയിട്ട് പിൻ നമ്പറും വാങ്ങി. എന്നാൽ അക്കൗണ്ട് കാലിയായിരുന്നു. എങ്കിലും വീഡിയോയിൽ ഭീഷണിപ്പെടുത്തി പലതും പറയിച്ച് റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചു. അന്ന് അവർ ഇൻഡ്യാ മിഷനോടൊപ്പം ആയിരുന്നു. സുവിശേഷ വിരോധികൾ മർദ്ധിച്ചനന്തരം പോലിസിൽ ഏൽപ്പിച്ചെങ്കിലും മിഷൻ ഇടപെട്ട് അവരെ അന്നു രാത്രി തന്നെ ഇറക്കി കൊണ്ടുവന്നു. തുടർന്ന് അവർ എൻ്റെ അടുക്കൽ വന്നപ്പോൾ അദ്ദേഹത്തിൻ്റെ കണ്ണുകൾ ചുവന്നും നീരുവന്നതുമായിരുന്നു. എന്നോട് പറഞ്ഞത് ഒരാൾ മുഷ്ടി ചുരുട്ടി കണ്ണിൽ ഇടിച്ചതാണെന്നാണ്. പലരും അവരെ രണ്ടു പേരെയും അടിക്കുകയും ഇടിക്കുകയും ഒക്കെ ചെയ്തു. തലയ്ക്ക് അടിയേറ്റതിനാൽ ഓർമ്മപോലും നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. വൈകുന്നേരം വരെ എന്നോടൊപ്പം ഉണ്ടായിരുന്നു. അതിന് ശേഷം അവർ നാട്ടിലേക്ക് പോയെങ്കിലും ദൈവീകദർശനം അവരെ ഉത്തർപ്രദേശിലേക്ക് നയിച്ചു.
അവിടെ ആയിരിക്കുമ്പോൾ ചില പ്രാർത്ഥനാ ഗ്രൂപ്പുകളിലുടെ ഞങ്ങൾ കൂടിക്കാണുമായിരുന്നു. ഈ യവസരത്തിലാണ് UP യിൽ ലഘുലേഖയും പുതിയ നിയമവും വിതരണം ചെയ്തുവെന്ന പേരിൽ അറസ്റ്റിലായത്. അന്ന് മുതൽ ജാമ്യം നല്കാതെ 8 മാസം ജയിലിലടച്ചു. ആ കാലയളവിൽ തടവുപുള്ളികളും ഇയാൾ മതപരിവർത്തനം ചെയ്യുന്നവൻ എന്ന് പറഞ്ഞ് മർദ്ധിച്ചതായി അദ്ദേഹം എന്നോട് പറഞ്ഞു. പ്രാർത്ഥനയും നിദാന്തപരിശ്രമവും മൂലം 8 മാസത്തിന് ശേഷം പുറത്ത് വന്നു. പലവട്ടം കേസ് മാറ്റി വെച്ചെങ്കിലും അദ്ദേഹം രോഗത്താലും മനോവ്യസനത്താലും ഒത്തിരി ക്ഷീണിതനായി കാണപ്പെട്ടു.
കഴിഞ്ഞ മാസത്തിൽ എന്നെ വിളിച്ചിരുന്നു. പ്രാർത്ഥിക്കണം, ഞങ്ങളെ ശിക്ഷിച്ച് ജയിലിലടക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാരും കോടതിയും എന്ന് വേദനയോടെ പറഞ്ഞു. അഞ്ചു ദിവസം മുമ്പാണ് വാട്സാപ്പിൽ മെസ്സേജ് ഇട്ടത് പ്രാർത്ഥിക്കണേ അവസാനവിധി പറയുന്നത് 22 നാണ്. BP യും ഷുഗറും തുടങ്ങിയ അനേകം വിഷയങ്ങളുള്ള ഒരു വ്യക്തിയാണ് എൻ്റെ സ്നേഹിതനായ ഈ പാസ്റ്റർ.
മതസ്വാതന്ത്ര്യവും നാനാത്വത്തിൽ ഏകത്വവും കൊട്ടിഘോഷിക്കുന്ന ഭാരത ജനതയുടെ വികാരങ്ങൾ എന്തേ ജ്വലിച്ചില്ല. ഒരു ലഘുലേഖ വിതരണം ചെയ്യുന്നത് മാരകമായ കുറ്റമാണോ ? ഇന്ത്യയിൽ ഏത് മതത്തിലും വിശ്വാസിക്കാനും അത് പ്രചരിപ്പിക്കുവാനും ഭരണഘടന അനുവാദം തന്നിരിക്കവേ നിയമത്തെ കാറ്റിൽ പറത്തിയുള്ള ഇത്തരം വിധികളും ശിക്ഷകളും എൻ്റെ സുഹൃത്തുക്കളെ എത്രത്തോളം ചിന്തിപ്പിക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്യുന്നു എന്ന് എനിക്കറിയില്ല. ഭരണകർത്താക്കളും സഭാ നേതൃത്ത്വത്തിലുള്ളവരും മുന്നോട്ട് വരേണ്ടിയിരിക്കുന്നു.
http://theendtimeradio.com
National
നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് വിവിധ തസ്തികകളിൽ ഒഴിവ്
തിരുവനന്തപുരം : കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിൽ ഒഴിവ്. നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ നൽകാം.
ഓട്ടമൊബീൽ, എം.എസ്.എം.ഇ, ധനകാര്യം, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി, മാന്‍പവര്‍ സ്ഥാപനം എന്നിവയില്‍ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഒഴിവുകള്‍. നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്.
നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.org എന്ന വെബ്സൈറ്റിലൂടെ ജനുവരി 31 നകം അപേക്ഷ നല്‍കാം. വിശദമായ നോട്ടിഫിക്കേഷനും ഓരോ തസ്തികകളിലേയും യോഗ്യത സംബന്ധിക്കുന്ന വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 -2770523 എന്ന നമ്പറിൽ (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫിസ് സമയത്ത്) ബന്ധപ്പെടാം.
Sources:globalindiannews
National
ദൈവരാജ്യ വ്യാപ്തിക്കായി പൂർണ ജയത്തോടെ ദൈവം നമ്മെ പ്രയോജനപ്പെടുത്തും Pr.എബ്രഹാം തോമസ്(യു. എസ്. എ)
ദൈവസഭാ കേരളാ സ്റ്റേറ്റ് 102 – മത് കൺവെൻഷനിൽ മൂന്നാം ദിനത്തിൽ ശക്തമായ സന്ദേശം നൽകി പാസ്റ്റർ എബ്രഹാം തോമസ്(യു. എസ്. എ).ഐക്യത്യയുണ്ടെങ്കിൽ ദൈവം നമ്മുടെ ഇടയിൽ അത്ഭുതം ചെയ്യും. നാം ഒന്നിച്ചു പ്രതിസന്ധികളെ നേരിടുമ്പോൾ, ദൈവരാജ്യവ്യാപ്തിക്കായി പൂർണ ജയത്തോടെ ദൈവം നമ്മെ പ്രയോജനപ്പെടുത്തുമെന്നു അദ്ദേഹം പ്രസംഗിച്ചു. ഈപ്രാവശ്യത്തെ ജനറൽ കൺവെൻഷനിൽ ഐക്യതയോടെ, ഏവരെയും ചേർത്തു നിർത്തി ആത്മീയ ഉണർവ്വിലേക്കു നയിപ്പാൻ സ്റ്റേറ്റ് ഓവർസീയർ റവ. വൈ റെജി അവർകൾ എടുക്കുന്ന പ്രയത്നവും ഉത്സാഹവും അഭിനന്ദനാർഹമാണ്.
Sources:gospelmirror
-
Travel8 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National11 months ago
300,000-Member Indian Church to Plant 40 More Megachurches
-
National11 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech7 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie10 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles8 months ago
8 ways the Kingdom connects us back to the Garden of Eden