National
ഒഡീഷയില്‍ കര്‍മലീത്താ സഭാ വൈദികര്‍ക്ക് നേരേ നടന്നത് ക്രൂരമര്‍ദനം
കര്‍മ്മലീത്ത സഭ മഞ്ഞുമ്മല്‍ പ്രോവിന്‍സിലെ രണ്ടു വൈദികര്‍ക്കുനേരേ ഒഡീഷയില്‍ നടന്നത് ക്രൂരമര്‍ദനം. ഫാ. ലീനസ് പുത്തന്‍വീട്ടില്‍ (90), ഫാ. സില്‍വിന്‍ കളത്തില്‍ (43) എന്നിവര്‍ക്കാണു കഴിഞ്ഞ 23 ന് മര്‍ദനമേറ്റത്. ഇവരിപ്പോള്‍ മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒഡീഷയിലെ സംബല്‍പൂര്‍ ജില്ലയിലുള്ള കുച്ചിന്‍ഡയിലാണു വൈദികര്‍ സേവനമനുഷ്‌ഠിക്കുന്നത്. സെന്റ് തോമസ് സ്‌കുളിനു സമീപം ചര്‍വാട്ടി ഗോത്രവര്‍ഗ ഗ്രാമത്തിലെ ആശ്രമ സുപ്പീരിയറാണു മര്‍ദനമേറ്റ ഫാ. സില്‍വിന്‍. 23 നു പുലര്‍ച്ചെ ആശ്രമത്തിലെ വളര്‍ത്തുനായുടെ കുരകേട്ട് പുറത്തിറങ്ങിയപ്പോള്‍ കാറിനു സമീപം പതുങ്ങിനിന്നിരുന്ന രണ്ടുപേര്‍ കഴുത്തില്‍ കത്തിവച്ചശേഷം കൈകള്‍ പിന്നിലാക്കി ബന്ധിച്ച് നടത്തിക്കൊണ്ടു പോകുകയും അതിനിടെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഒരാള്‍ പാരകൊണ്ട് അടിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞെങ്കിലും അടി ഷോള്‍ഡറില്‍ കൊണ്ടു. തുടര്‍ന്ന് വരാന്തകളിലൂടെ വലിച്ചിഴയ്‌ക്കപ്പെട്ടു. ഉറക്കെ കരഞ്ഞപ്പോള്‍ വായില്‍ തുണിതിരുകി. തുടര്‍ന്ന് കൈകാലുകള്‍ കെട്ടിയിട്ടു കമഴ്‌ത്തിക്കിടത്തി കമ്പികൊണ്ടും മരക്കഷണങ്ങള്‍ കൊണ്ടും ദേഹമാസകലം ക്രൂരമായി മര്‍ദ്ദിച്ചതായി സുപ്പീരിയര്‍ പറഞ്ഞു. ഓരോ മര്‍ദനം കഴിയുമ്പോഴും വായില്‍നിന്ന് തുണി മാറ്റിയശേഷം പണം വച്ചിരിക്കുന്ന സ്‌ഥലം ചോദിച്ചിരുന്നു. ചെക്കും എ.ടി.എം കാര്‍ഡും നല്‍കിയെങ്കിലും അതു സ്വീകരിച്ചില്ല. പിന്നീട് ആശ്രമത്തിലെ അലമാര കുത്തിത്തുറന്ന് രണ്ടുലക്ഷത്തോളം രൂപയോളം ആക്രമികള്‍ കവര്‍ന്നു. 90 വയസുള്ള ലീനസ് പുത്തന്‍വീട്ടിലിന്റ കാലുകള്‍ക്ക് ഗുരുതരമായ പരുക്കേറ്റു. ഒരു മണിക്കൂര്‍ കഷ്‌ടപ്പെട്ടാണു കൈകാലുകള്‍ സ്വതന്ത്രമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. അടിയേറ്റ ഫാ. സില്‍വിന്റെ ശരീരഭാഗം രക്‌തയോട്ടം നിലച്ച നിലയിലായിരുന്നു. മഞ്ഞുമ്മല്‍ പ്രവിന്‍ഷ്യാള്‍ ഡോ. അഗസ്‌റ്റിന്‍ മുല്ലൂര്‍ ഇടപെട്ടാണ് വൈദികനെ വിമാനത്തില്‍ നാട്ടിലെത്തിച്ചത്. ഈ സമയം ഇവര്‍ വില്‍ചെയറിലായിരുന്നു.
ഫാ. ലീനസ് പുത്തന്‍വീട്ടില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മഞ്ഞുമ്മല്‍ പ്രോവിന്‍ഷ്യളായി സേവനം ചെയ്‌തിട്ടുണ്ട്. 75-ാം വയസില്‍ വിരമിച്ചശേഷം മിഷന്‍ പ്രവര്‍ത്തനം നടത്തി വരികയാണ്. ഒഡീഷയിലെ ഗോത്രവര്‍ഗ ആശ്രമത്തില്‍ 25 വിദ്യാര്‍ഥികളും നാലു വൈദികരും പാചകക്കാരിയുമാണുള്ളത്. സംഭവസമയത്ത് മറ്റു രണ്ടു വൈദികര്‍ സ്‌ഥലത്തുണ്ടായിരുന്നില്ല. അവധിയായതിനാല്‍ വിദ്യാര്‍ഥികളും ഉണ്ടായിരുന്നില്ല.
പോലീസില്‍ പരാതി നല്‍കിയെങ്കിലും സംഭവത്തെക്കുറിച്ച് അന്വേഷണമുണ്ടായില്ലെന്ന് മര്‍ദനമേറ്റ വൈദികര്‍ പറഞ്ഞു. കേരളത്തിലേക്കു സ്‌ഥലം വിട്ടില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഒറീസ മെത്രാന്‍സമിതി ഏല്‍പ്പിച്ച പുതിയ ചുമതല ഏറ്റെടുക്കാന്‍ ജൂണ്‍ ഏഴിനു പോകുമെന്ന് ഫാ. ലീനസ് പുത്തന്‍വീട്ടില്‍ പറഞ്ഞു. വൈദികര്‍ക്കു നേരേയുണ്ടായ ആക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യമായി വിവിധ ക്രൈസ്‌തവ സഭാ സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്.
Sources:azchavattomonline.com
In a shocking incident in the early hours of the morning, two elderly priests were assaulted and robbed by a gang of eight to nine unidentified men at Carmel Niketan, Charbati. The attack occurred around 2:00 am when Fr. Linus OCD, a senior priest and Fr. Silvin OCD, the superior of the house, were alerted by the persistent barking of dogs.
Upon investigating, they found the main gate and door ajar and noticed several people hiding near a shed. The gang, armed with sticks and wearing shawls to hide their identities, forcibly entered the premises. They demanded money and violently assaulted the priests, tying their hands behind their backs and putting clothes in their mouth, to prevent them from calling for help.
The intruders scattered the rooms, stealing valuables and mobile phones before locking the priests inside. Despite his injuries, Fr. Silvin managed to free himself after nearly two hours of painstaking effort. With no means of communication, the priests eventually signalled for help by flashing a torch through a window. A passer-by noticed the light and alerted authorities using their phone.
According to Fr. Bose OCD, the attackers were aware that the formation students were away on holiday, implying prior knowledge of the house’s occupancy. The priests have since been taken to hospital for medical examination, and a First Information Report (FIR) has been filed with the police.
http://theendtimeradio.com
National
ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കി ചിറയിൽ കുടുംബം
തിരുവല്ല: ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് സൗജന്യ കിടപ്പാടം ഒരുക്കി ചിറയിൽ റവ. ചാക്കോ പുന്നൂസ്.തിരുവല്ല നഗരസഭ 11 -ാം വാർഡിൽ കറ്റോട് റോഡ് വശത്തുള്ള 50 സെൻ്റ് സ്ഥലമാണ് 8 കുടുംബങ്ങൾക്ക് ഭാവിപ്രതീക്ഷയുടെ വെള്ളി വെളിച്ചം നൽകുന്നത്.
റവ. ചാക്കോ പുന്നൂസ് വിദേശത്ത് സ്ഥിരതാമസമായതിനാൽ ഐപിസി ചേർത്തല സെൻ്റർ ശുശ്രൂഷകനും തിരുവല്ല തെങ്ങേലി സ്വദേശിയുമായ പാസ്റ്റർ സാബു തോമസിൻ്റെ ചുമതലയിൽ ഇവരുടെ ഭൂമി സംബന്ധിച്ചുള്ള രേഖകൾ 8 പേരുടെയും പേരിൽകൂട്ടി കരം അടച്ച് കൈമാറി.ഇതിൽ പൊതു പ്രാർത്ഥനാലയത്തിനും സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ചിറയിൽ ഈഡൻ ഗാർഡൻസ് എന്നാണ് സ്ഥലത്തിൻ്റെ പൊതുപേര്.
15 വർഷത്തേക്ക് ഇവ മറ്റാർക്കും കൈമാറ്റം ചെയ്യാൻ കഴിയാത്ത നിലയിൽ കരാർ ഒപ്പിട്ടിട്ടുണ്ട്.പാസ്റ്റർ സാബു തോമസിൻ്റെ യുഎസ് സന്ദർശനവേളയിലാണ് റവ. ചാക്കോ പുന്നൂസ് തൻ്റെ സ്ഥലം ഭൂരഹിതർക്ക് ദാനം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്.
ഭൂരേഖകൾ കൈമാറുന്ന സമ്മേളനം റവ.ചാക്കോ പുന്നൂസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാബു തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ടി.ഒ.രാജു, കുര്യൻ കുഴിപറമ്പിൽ, ഐപിസി തിരുവല്ല സെൻ്റർ ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, നഗരസഭ കൗൺസിലർമാരായ സണ്ണി മനയ്ക്കൽ, ജയശ്രീ മുരിക്കനാട്ടിൽ, എം.ടി.ഏബ്രഹാം, ലൗജി പാപ്പച്ചൻ, അലക്സ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
http://theendtimeradio.com
National
ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി
നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഗോസ്പൽ സെന്റർ ഹാളിൽ നടന്ന സമ്മേളനത്തിൽ സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു.
സിസ്റ്റർ ബ്ലെസി ഷാജി മുഖ്യസന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർമാരായ ജോൺ മാത്യു, സൈമൺ ജോസഫ്, ഷാജി സി.സാമുവൽ, ജി.എം.ബേബികുട്ടി, സാം ടി. ഫിലിപ്പ്, രാജു ജോൺ, ബിബു ജേക്കബ്, ജിസ്മോൻ കൊച്ചുപറമ്പിൽ, സോദരി സമാജം സ്റ്റേറ്റ് പ്രസിഡൻ്റ് ജയമോൾ രാജു, സെൻ്റർ സോദരി സമാജം ഭാരവാഹികളായ കുഞ്ഞുമോൾ ചാക്കോ, ബ്ലെസി ബിനോയ്, ജോയ്സ് ഐസക്, രാജി ജിസ്മോൻ, കുഞ്ഞുമോൾ ബിജു, ജാൻസി ജോൺസൺ, പ്രെയ്സ് ജോൺ എന്നിവർ പ്രസംഗിച്ചു.
Sources:cchintha.in
National
മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി
മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ പോയതാണ്. ആ ജില്ലയിലെ ലീഡർ കൂടിയായ അദ്ദേഹം ആ പ്രദേശത്തെ സുവിശേഷ വിരോധികളുടെ ഭീഷണി നേരിടുന്ന ആളാണ്.
സുൽത്താൻ ബത്തേരി സ്വദേശിയാണ്. കഴിഞ്ഞ മാസം പതിനെട്ടാം തീയതി സുവിശേഷ വിരോധികളുടെ ആക്രമണം അദ്ദേഹം നേരിട്ടിരുന്നു.
ഭാര്യ ജീന ജോർജ് കാര്യമ്പാടി സ്വദേശിയാണ്, മൂന്ന് മക്കളുമുണ്ട്. അനുപ്പൂർ ജില്ലയിലെ കോത്തു വാലി പോലീസിന് പരാതി നൽകിയിട്ടുണ്ട്.
+919479623001
Sources:cchintha.in
-
Movie12 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’
-
Movie12 months agoRoles Jaakko Ohtonen Played Before Taking on Jesus in Mel Gibson’s ‘The Resurrection of the Christ’
-
Movie12 months agoChristian Production ‘The Thorn’ Immerses Audiences in the Biblical Story of Jesus

