Connect with us

National

സംവരണ വിഭാഗക്കാർക്ക് സുപ്രീം കോടതിയുടെ ചരിത്ര വിധി! ജനറൽ സീറ്റിലും ഇനി നിയമനം ലഭിക്കാം

Published

on

പട്ടികജാതി (SC), പട്ടികവർഗ (ST), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (OBC), സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (EWS) എന്നീ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക്, ജനറൽ കാറ്റഗറിയിലെ കട്ട്-ഓഫിനേക്കാൾ ഉയർന്ന മാർക്ക് ലഭിക്കുകയാണെങ്കിൽ അവർക്ക് ജനറൽ സീറ്റുകളിൽ നിയമനം നൽകാൻ അർഹതയുണ്ടെന്ന് സുപ്രീം കോടതിയുടെ ചരിത്ര വിധി.

രാജസ്ഥാൻ ഹൈക്കോടതിയുടെ ഒരു വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, അഗസ്റ്റിൻ ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഈ സുപ്രധാന ഉത്തരവ് നൽകിയത്. ‘ഓപ്പൺ’ എന്നാൽ അത് എല്ലാവർക്കുമായി തുറന്നതാണ് എന്നും, അതിൽ മെറിറ്റ് മാത്രമാണ് മാനദണ്ഡമെന്നും കോടതി ഊന്നിപ്പറഞ്ഞു.

സംവരണ വിഭാഗത്തിൽപ്പെട്ട ഒരാൾ തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് പൊതുവിഭാഗത്തിലെ അവസാന ഉദ്യോഗാർത്ഥിയേക്കാൾ കൂടുതൽ മാർക്ക് നേടുകയാണെങ്കിൽ, ആ ഉദ്യോഗാർത്ഥിയെ സംവരണ സീറ്റിൽ മാത്രം ഒതുക്കി നിർത്തുന്നത് നീതിയല്ലെന്ന് കോടതി നിരീക്ഷിച്ചു.

ജനറൽ കാറ്റഗറി എന്നത് ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി സംവരണം ചെയ്തിട്ടുള്ള ഒന്നല്ല. അത് മെറിറ്റിന്റെ അടിസ്ഥാനത്തിൽ ആർക്കും പ്രവേശിക്കാവുന്ന ഒരു പൊതുയിടമാണ്. രാജസ്ഥാൻ ഹൈക്കോടതിയുടെ വാദമായിരുന്ന ‘ഇരട്ട ആനുകൂല്യം’ എന്ന വാദത്തെ സുപ്രീം കോടതി പൂർണമായും തള്ളി. മെറിറ്റിന്റെ അടിസ്ഥാനത്തിൽ ജനറൽ സീറ്റ് നേടുന്നത് സംവരണ ആനുകൂല്യമായി കാണാനാവില്ലെന്നും, അത് ഒരു പൗരന്റെ ഭരണഘടനാപരമായ അവകാശമാണെന്നും കോടതി വ്യക്തമാക്കി.

രാജസ്ഥാൻ ഹൈക്കോടതിയിലെ ഒരു നിയമന പ്രക്രിയയുമായി ബന്ധപ്പെട്ടാണ് ഈ കേസ് സുപ്രീം കോടതിയിൽ എത്തിയത്. സംവരണ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾ ജനറൽ വിഭാഗത്തേക്കാൾ ഉയർന്ന മാർക്ക് വാങ്ങിയിട്ടും അവരെ ജനറൽ സീറ്റുകളിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതിനെതിരെ ഉയർന്ന പരാതിയിലാണ് സുപ്രീം കോടതി വ്യക്തത വരുത്തിയത്.

1992-ലെ വിഖ്യാതമായ ഇന്ദ്ര സാഹ്നി കേസിലെ വിധി പരാമർശിച്ചുകൊണ്ട്, ജനറൽ സീറ്റുകൾ എന്നത് എല്ലാ വിഭാഗങ്ങൾക്കും തുല്യമായി മത്സരിക്കാവുന്ന ‘ഓപ്പൺ’ സീറ്റുകളാണെന്ന് കോടതി ആവർത്തിച്ചു. ഒരു സംവരണ വിഭാഗം ഉദ്യോഗാർത്ഥി മെറിറ്റ് ലിസ്റ്റിൽ മുന്നിലെത്തുമ്പോൾ, ആ വ്യക്തിയെ ഒരു ജനറൽ ഉദ്യോഗാർത്ഥിയായി തന്നെ പരിഗണിക്കണം.

ഈ വിധി നടപ്പിലാക്കുന്നതിനായി കൃത്യമായ മാർഗനിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. എഴുത്തുപരീക്ഷയിൽ ജനറൽ കട്ട്-ഓഫിന് മുകളിൽ മാർക്ക് ലഭിക്കുന്ന സംവരണ വിഭാഗക്കാരെ ഇന്റർവ്യൂ ഘട്ടത്തിൽ ജനറൽ ഉദ്യോഗാർത്ഥികളായി തന്നെ പരിഗണിക്കണം. എന്നാൽ, അന്തിമ റാങ്ക് പട്ടിക വരുമ്പോൾ ഇവരുടെ ആകെ മാർക്ക് ജനറൽ കട്ട്-ഓഫിന് താഴെ പോവുകയാണെങ്കിൽ, അവർക്ക് സ്വന്തം സംവരണ വിഭാഗത്തിന്റെ ആനുകൂല്യം തുടർന്നും ലഭിക്കും. ഇത് മെറിറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ അർഹരായവർക്ക് സംവരണ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു.
Sources:azchavattomonline.com

http://theendtimeradio.com

The Supreme Court has ruled that candidates belonging to Scheduled Castes, Scheduled Tribes, Other Backward Classes and Economically Weaker Sections are entitled to appointment against general category posts if they secure the cutoff marks prescribed for the general category.

The ruling, delivered by a bench comprising Justices Dipankar Datta and Augustine G. Masih, drew inspiration from the Supreme Court’s landmark 1992 judgment in the Indra Sawhney case, which had upheld 27% reservation for OBCs in government jobs. The bench dismissed a petition challenging a Rajasthan High Court decision that had barred reserved category candidates from being appointed to general category posts despite their securing marks higher than the general category cutoff during recruitment for certain posts.

After a High Court division bench ruled in favour of reserved category candidates seeking consideration for general category posts, the High Court approached the Supreme Court, arguing that allowing such consideration would amount to granting them a double benefit. Writing the judgment, Justice Datta said, “We hold that the word ‘open’ connotes nothing but ‘open’, meaning thereby that vacant posts which are sought to be filled by earmarking it as ‘open’ do not fall in any category.”

Upholding the HC division bench’s decision, SC said, “The availability of reservation doesn’t operate as a bar for a reserved category candidate from being considered on merit against the unreserved category.”

The HC recruitment process was based on a written test followed by an interview. SC said if a reserved category candidate gets more marks more than the cutoff prescribed for general category, they should be considered to be in general category while appearing for interview. If the cumulative marks fall short of the cutoff for general category, they would be considered under the reserved category to which they belonged.
 http://theendtimeradio.com

National

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ: ഒരുക്കങ്ങൾ ആരംഭിച്ചു

Published

on

തിരുവല്ല: ഈ വർഷത്തെ പെന്തെക്കോസ്ത് സഭകളുടെ ജനറൽ കൺവൻഷനുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ വച്ച് നടക്കും.

ക്രമീകരണങ്ങളുടെ ഭാഗമായി വിവിധ കമ്മറ്റികളെ തിരഞ്ഞെടുത്തു.

പ്രയർ: പാസ്റ്റർ ജോമോൻ ജെ, പാസ്റ്റർ ഷാജി പാപ്പച്ചൻ, പബ്ലിസിറ്റി: പാസ്റ്റർ റെജി പി സാമൂവേൽ, പാസ്റ്റർ രാജീവ്‌ ജി, പാസ്റ്റർ ജെ പി വെണ്ണിക്കുളം, ഫിനാൻസ്: പാസ്റ്റർ ജോർജ് വർഗീസ്, ബ്രദർ ജേക്കബ് വർഗീസ്, പാസ്റ്റർ ജേക്കബ് ജോർജ്, അറേഞ്ച്മെൻറ്സ് : പാസ്റ്റർ സാംസൺ പി തോമസ്, പാസ്റ്റർ ജോസ് ജോർജ്, ഫുഡ്‌: പാസ്റ്റർ സാം ഫിലിപ്പ്, ബ്രദർ എബ്രഹാം വർഗീസ്, മ്യൂസിക്: പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ സാബു ഫിലിപ്പ്, ലൈറ്റ് & സൗണ്ട്: പാസ്റ്റർ ജോജു തോമസ്, പാസ്റ്റർ ബ്രിജി വർഗീസ്, അക്കോമോഡേഷൻ: പാസ്റ്റർ പി.എ. അനിയൻ, പാസ്റ്റർ ജോസ് ജോർജ് കല്ലട, വിജിലൻസ് & മെഡിക്കൽ: പാസ്റ്റർ സജു മാവേലിക്കര, പാസ്റ്റർ റ്റി.വി. ജോൺസൻ, വോളന്റീർസ് : പാസ്റ്റർ എം.ജി. മോനച്ചൻ, പാസ്റ്റർ അനീഷ് ജോർജ്, പാസ്റ്റർ ജോസ് പൊടികുഞ്ഞ്, തിരുമേശ: പാസ്റ്റർ എബ്രഹാം കുര്യാക്കോസ്, പാസ്റ്റർ റ്റി എം ഫിലിപ്പ്.

പബ്ളിസിറ്റി കൺവീനേഴ്സ്:

പാസ്റ്റർ റെജി പി ശാമുവൽ (9562774079), പാസ്റ്റർ രാജീവ് ജി, പാസ്റ്റർ ജെ.പി. വെണ്ണിക്കുളം
 http://theendtimeradio.com

Continue Reading

National

ഹെവൻലി ആർമീസ് 23 -ാമത് വാർഷിക സമ്മേളനവും സുവിശേഷയോഗവും ഡിസം. 2 ന്

Published

on

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസ് 23 -ാമത് വാർഷിക സമ്മേളനവും സുവിശേഷയോഗവും (ഗുഡ്ന്യൂസ് ഫെസ്റ്റിവൽ) ഡിസംബർ 2 ന് ബെന്നാർഘട്ട റോഡ് കല്ലേന അഗ്രഹാര അൽവെർണ ഭവനിൽ നടക്കും.രാവിലെ 9.30 മുതൽ 1.30 വരെ നടക്കുന്ന ക്രിസ്ത്യൻ മിഷണറി മീറ്റിംഗ് ഡോ. കെ.വി.പോൾ (എൻ. പി. എം ഹൈദരാബാദ്) ഉദ്ഘാടനം ചെയ്യും.റവ. ഷാജി യോഹന്നാൻ മുഖ്യ പ്രസംഗകനായിരിക്കും.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ക്രിസ്ത്യൻ മിഷണറിമാർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ പാസ്റ്റേഴ്‌സ് ആൻഡ് മിനിസ്റ്റേഴ്സ് മീറ്റിംങ് നടക്കും.
വൈകിട്ട് 6 മുതൽ നടക്കുന്ന ഗുഡ്ന്യൂസ് ഫെസ്റ്റിവൽ ആൻഡ് മ്യൂസിക് നൈറ്റ് ഡോ. കെ.വി.പോൾ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ പ്രകാശ് ഹൽമിഡി സംഗീത പരിപാടിക്ക് നേതൃത്വം നൽകും. പാസ്‌റ്റർ ഷാജി യോഹന്നാൻ പ്രസംഗിക്കും.

ബെംഗളൂരുവിലെ വിവിധ പെന്തെക്കൊസ്ത് സഭാ നേതാക്കളും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന വാർഷിക സമ്മേളനം ഹെവൻലി ആർമീസ് പ്രസിഡന്റ് പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർമാരായ സന്തോഷ് കുമാർ , എം. ജോർജ് , സണ്ണി സി.എച്ച് , സ്‌റ്റീഫൻ എന്നിവർ നേതൃത്വം നൽകും.
http://theendtimeradio.com

Continue Reading

National

വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലി ജനറൽ കൺവെൻഷൻ

Published

on

പശ്ചിമ കൊച്ചിയിലെ എൺപതിലധികം വരുന്ന പെന്തക്കോസ്തൽ സഭകളുടെ ഐക്യ കൂട്ടായ്മയായ വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലിയുടെ 25-ാമത് ജനറൽ കൺവെൻഷനും സിൽവർ ജൂബിലി സുവനീർ പ്രകാശനവും 2026 ഡിസംബർ 2 മുതൽ 6 വരെ ചെല്ലാനം മറുവക്കാട് ഗ്രൗണ്ടിൽ വച്ച് ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടത്തപ്പെടുന്നു.

പാസ്റ്റർ ജോയ് പാറക്കൽ, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ ഷാജി യോഹന്നാൻ, പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ വർഗ്ഗീസ് ഏബ്രഹാംറാന്നി എന്നിവർ പ്രസംഗിക്കും. സംഗീതം : സ്റ്റാവ്റോസ്, കൊച്ചി .
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National8 hours ago

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ: ഒരുക്കങ്ങൾ ആരംഭിച്ചു

തിരുവല്ല: ഈ വർഷത്തെ പെന്തെക്കോസ്ത് സഭകളുടെ ജനറൽ കൺവൻഷനുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ തിരുവല്ല...

National8 hours ago

ഹെവൻലി ആർമീസ് 23 -ാമത് വാർഷിക സമ്മേളനവും സുവിശേഷയോഗവും ഡിസം. 2 ന്

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസ് 23 -ാമത് വാർഷിക സമ്മേളനവും സുവിശേഷയോഗവും (ഗുഡ്ന്യൂസ് ഫെസ്റ്റിവൽ) ഡിസംബർ 2 ന് ബെന്നാർഘട്ട റോഡ്...

National8 hours ago

വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലി ജനറൽ കൺവെൻഷൻ

പശ്ചിമ കൊച്ചിയിലെ എൺപതിലധികം വരുന്ന പെന്തക്കോസ്തൽ സഭകളുടെ ഐക്യ കൂട്ടായ്മയായ വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലിയുടെ 25-ാമത് ജനറൽ കൺവെൻഷനും സിൽവർ ജൂബിലി സുവനീർ പ്രകാശനവും 2026...

National8 hours ago

പാലാരിവട്ടത്ത് വചന പ്രഘോഷണവും വിടുതലിൻ ശുശ്രൂഷയും ഡിസം. 2 മുതൽ

പാലാരിവട്ടം: ബെഥേൽ എ.ജി.പാലാരിവട്ടം സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വചന പ്രഘോഷണവും വിടുതലിൻ ശുശ്രൂഷയും ഡിസംബർ 2 മുതൽ 6 വരെ നടക്കും. പാലാരിവട്ടം ബൈപ്പാസിൽ ഇ.എം.സി ആശുപത്രിക്ക്...

us news1 day ago

Massive Christian Cathedral Unearthed in Sudan Reveals Forgotten Kingdom of Faith

The sands of Sudan are revealing an extraordinary piece of Christian history, and what archaeologists are uncovering could change how...

Movie1 day ago

Donnie Wahlberg Brought to Tears While Worshiping Jesus: ‘My Identity Is in Him’

Actor and pop star Donnie Wahlberg has been sharing more heartfelt moments from his newfound journey with Jesus, publicly giving...

Trending

Copyright © 2019 The End Time News