National
ക്രിസ്തുമതം ഉപേക്ഷിക്കാൻ വിസമ്മതിച്ച കുടുംബത്തെ ചെരുപ്പുമാല അണിയിച്ചു
ന്യൂഡല്‍ഹി: ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ച ദന്പതികളെയും മകനെയും ഗ്രാമീണരുടെ നേതൃത്വത്തില്‍ ചെരുപ്പുമാല അണിയിച്ച് റോഡിലൂടെ നടത്തിച്ച് അപമാനിച്ചു.
ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലെ ഗാരവ്ഗഢി ഗ്രാമത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.
ആഗ്രയില്‍ ജോലി ചെയ്തിരുന്ന ബല്‍റാം, ഭാര്യ റാണി ദേവി, മകൻ ലളിത് എന്നിവർ ഗ്രാമത്തില്‍ മടങ്ങിയെത്തിയപ്പോഴാണ് അതിക്രമം നേരിടേണ്ടിവന്നത്. ഗ്രാമീണരുടെ ആവശ്യപ്രകാരം സ്വന്തം പിതാവും സഹോദരനുമാണ് ബല്‍റാമിനെയും ഭാര്യയെയും ചെരുപ്പുമാല അണിയിച്ച് അപമാനിച്ചത്.
വിശ്വാസം മാറാൻ തയാറായില്ലെങ്കില്‍ ഗ്രാമത്തില്‍നിന്ന് പുറത്താക്കുമെന്നും സാമൂഹികബഹിഷ്കരണം ഏർപ്പെടുത്തുമെന്നും ഇവരെ ഭീഷണിപ്പെടുത്തി. എന്നാല്‍ കുടുംബം ഇതിനു വഴങ്ങാതിരുന്നതോടെ ഇവരെ ബലമായി ചെരുപ്പുമാല അണിയിച്ചു ഗ്രാമത്തിലൂടെ നടത്തിച്ച് പരസ്യമായി അപമാനിക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. സംഭവമറിഞ്ഞെത്തിയ മുർസാൻ പോലീസ് പ്രതികളായ പിതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തോയെന്ന കാര്യത്തില്‍ പോലീസ് പ്രതികരണം നടത്താതിരുന്നത് സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
Sources:cchintha.in
Today, a very disturbing incident took place in Village Garwagari, District Hathras, Uttar Pradesh. A family that follows the Christian faith has been socially boycotted and publicly humiliated by villagers. They were forced to wear garlands made of slippers and sandals and were shamed in front of the entire village.
Around 10:30 AM, members of the ग्राम पंचायत and villagers gathered and pressured the family to deny their faith in Jesus. They were threatened that if they refused, they would be completely boycotted and not allowed to live in the village.
Due to this humiliation and pressure, the family became extremely distressed and traumatised. All three members tried to attempted suicide. Since morning, they have locked themselves inside their home, have not eaten anything, and are living in deep fear.
Details of the family:
Balram (36 years)
Rani Devi (34 years), wife of Balram
Lalit (16 years), son
http://theendtimeradio.com
National
അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം.
കോട്ടയം : സത്യസന്ധതയും സമഗ്രതയുമാണ് ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ്റെ അടിസ്ഥാന ഗുണമെന്ന് മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. ജിജി തോംസൺ ഐ എഎസ് പ്രസ്താവിച്ചു.ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ നടത്തിയ അഞ്ചാമത് മീഡിയ കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിർമിത ബുദ്ധിക്ക് ലേഖനമെഴുതാം, പക്ഷേ സത്യനിഷ്ഠ പുലർത്താൻ കഴിഞ്ഞെന്ന് വരില്ല. അൽഗോരിതങ്ങൾക്ക് വിവരങ്ങൾ പ്രചരിപ്പിക്കാം, ജ്ഞാനം സൃഷ്ടിക്കാൻ കഴിയില്ല. ധാർമിക ധൈര്യം മനുഷ്യ ഹൃദയങ്ങളിൽ നിന്നാണ് വരുന്നത്. ആരും കാണാത്തപ്പോൾ പ്പോലും ശരിയായി ചെയ്യുന്നതാണ് സമഗ്രത. ക്രിസ്തീയ മൂല്യങ്ങൾ മാധ്യമ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ നൽകുന്നു എന്നും സത്യത്തിനുവേണ്ടി ത്യാഗം സഹിക്കുന്നവരാണ്
യഥാർത്ഥ പത്ര പ്രവർത്തകർ എന്നും ഡോ. ജിജി തോംസൺ പറഞ്ഞു.
സെപ്റ്റംബർ 10 മുതൽ 12 വരെ സൂം പ്ലാറ്റ്ഫോമിൽ നടത്തിയ മീഡിയ കോൺഫറൻസ് ഡബ്ലു. എം. ഇ ജനറൽ പ്രസിഡൻ്റ് ഡോ. ഒ എം രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ് അധ്യക്ഷത വഹിച്ചു. മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ ജോസ് പനച്ചിപ്പുറം, 24ന്യൂസ് ചാനൽ എഡിറ്റർ ഇൻ ചാർജ് പി പി ജെയിംസ്, പ്രമുഖ പ്രഭാഷകരും എഴുത്തുകാരുമായ ഡോ. മാത്യു വർഗീസ് ഒക്ലഹോമ, ജോർജ് കോശി മൈലപ്ര, റവ. ജോർജ് മാത്യു പുതുപ്പള്ളി, സി വി മാത്യു എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. പാസ്റ്റർ ബാബു ജോർജ് പത്തനാപുരം, പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ എന്നിവർ അധ്യക്ഷത വഹിച്ചു. പാസ്റ്റർ സാംസൺ കോട്ടൂർ, ഡോ. ബ്ലെസൻ മേമന, റീത്ത മാനുവൽ സിൽവേര എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ സ്വാഗതവും മീഡിയ കൺവീനർ സജി മത്തായി കാതേട്ട് നന്ദിയും പറഞ്ഞു.
പാസ്റ്റർ അനീഷ് കൊല്ലംകോട്, ഫിന്നി പി മാത്യു, ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു. ടോണി
ഡി ചെവ്വൂക്കാരൻ, പാസ്റ്റർ ജെ ജോസഫ്,ചാക്കോ കെ തോമസ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.രാജൻ ആര്യപ്പള്ളി, റോജിൻ പൈനുംമൂട്, ഡോ. സാം കണ്ണംപളളി, സാം കൊണ്ടാഴി എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പാസ്റ്റർമാരായ സി പി മോനായി, സാം മുഖത്തല, സണ്ണി പി സാമുവേൽ,കെ ജെ ജോബ്, ഡോ. വി പി ഫിലിപ്പ്, ഡോ.ബിനു ഡാനിയേൽ എന്നിവർ പ്രാർത്ഥന നയിച്ചു. ഫിന്നി ജോൺസൺ ടെക്നിക്കൽ കോർഡിനേറ്ററായി പ്രവർത്തിച്ചു
ഇന്ത്യ, ഗൾഫ്, യു എസ് എ, കാനഡ, യൂറോപ്പ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്രൈസ്തവ എഴുത്തുകാരും മാധ്യമ പ്രവർത്തകരും അഭ്യുദയ കാംക്ഷികളും മീഡിയ കോൺഫറൻസിൽ പങ്കെടുത്തു.
National
ഐപിസി വെമ്പായം സെൻ്റർ സണ്ടേസ്കൂൾ താലന്തു പരിശോധന സെപ്റ്റംബർ. 21-തിങ്കളാഴ്ച രാവിലെ 9 ന്
തിരുവനന്തപുരം: ഐപിസി വെമ്പായം സെൻ്റർ സൺഡേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ താലന്തു പരിശോധന സെപ്റ്റംബർ. 21 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ നടക്കും.
ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗീകാരമുള്ളതും അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ സണ്ടേസ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ അവസരം. പ്രായത്തിന്റെ അടിസ്ഥാനത്തിൽ സബ്ജൂനിയർ, ജൂനിയർ, ഇൻ്റർമീഡിയറ്റ്, സീനിയർ എന്നിങ്ങനെ 4 ഗ്രൂപ്പുകളെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പ്രസംഗം, ലളിതഗാനം, ബൈബിൾ ക്വിസ് , വാക്യമെഴുത്ത്, ഉപന്യാസം, ഗ്രൂപ്പ് സോംഗ്, ക്ലാസിക്കൽ മ്യൂസിക്, വിവിധ ഉപകരണ സംഗീതങ്ങൾ എന്നിവയാണ് പ്രധാന മത്സരയിനങ്ങൾ. കൂടാതെ അധ്യാപകർക്കായി പ്രത്യേക മത്സരങ്ങളും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും നിബന്ധനകൾക്കുമായി സൺഡേസ്കൂൾ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് Pr. ഷൈജു വെള്ളനാട് , സെക്രട്ടറി Pr അനീഷ് കുമാർ , ട്രഷറർ Pr.അഭിലാഷ് എന്നിവർ അറിയിച്ചു.
ബന്ധപ്പെടുക : 9645114452, 9656384337
താലന്തു കൺവീനർ : Pr അഭിലാഷ് : 9961646771
താലന്തു ജോ:കൺവീനർ : Pr ബിനുരാൻ : 9895584797
http://theendtimeradio.com
National
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ–തെലങ്കാന സ്റ്റേറ്റ് ഒരു വർഷം പൂർത്തിയാക്കി
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ–തെലങ്കാന സ്റ്റേറ്റ് പ്രവർത്തനങ്ങൾക്ക് ഒരു വർഷം പൂർത്തിയായി. 2025 സെപ്റ്റംബർ 15ന് സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് റവ. സി.സി. തോമസിന്റെ നേതൃത്വത്തിൽ നടന്ന സമർപ്പണ ശുശ്രൂഷയോടെയാണ് തെലങ്കാനയിലെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചത്.
ചർച്ച് ഓഫ് ഗോഡ് സെൻട്രൽ ഈസ്റ്റ് റീജിയനിൽ ഏകദേശം രണ്ട് പതിറ്റാണ്ടോളം ശുശ്രൂഷ ചെയ്ത പാസ്റ്റർ പി.ജെ. ജോണിനെ തെലങ്കാന സ്റ്റേറ്റ് റെപ്രസെന്റേറ്ററായി നിയമിച്ചുകൊണ്ടായിരുന്നു പ്രവർത്തനങ്ങൾക്ക് തുടക്കമായത്. അന്ന് 42 പാസ്റ്റർമാരും അവരുടെ സഭകളുമാണ് സംസ്ഥാനതല പ്രവർത്തനങ്ങളുടെ ഭാഗമായത്.
ആദ്യ വർഷത്തിൽ വിവിധ വെല്ലുവിളികൾ നേരിട്ടെങ്കിലും, ദൈവം നൽകിയ ദർശനത്തിൽ ഉറച്ചുനിന്ന് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചതായി സംസ്ഥാന നേതൃത്വം അറിയിച്ചു. സ്നേഹവും ഐക്യവും നിലനിർത്തി വിവിധ മേഖലകളിൽ നിന്നുള്ള ദൈവദാസന്മാരെയും സഭകളെയും ഒരുമിപ്പിച്ച് പ്രവർത്തനങ്ങൾ വിപുലീകരിക്കാനും സാധിച്ചു.
ദൈവകൃപയാൽ തെലങ്കാനയിലെ ശുശ്രൂഷാ പ്രവർത്തനങ്ങളിൽ വളർച്ച കൈവരിക്കാനും പുതിയ ശുശ്രൂഷാ സാധ്യതകൾ തുറക്കാനും കഴിഞ്ഞതായി നേതൃത്വം വ്യക്തമാക്കി. ഇന്ത്യയിലും വിദേശത്തുമുള്ള അനേകം ദൈവമക്കളുടെ ആത്മാർത്ഥമായ പ്രാർത്ഥന, സഹകരണം, പിന്തുണ എന്നിവയാണ് ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ശക്തിയെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.
ദൈവം നൽകിയ ദർശനവും കാഴ്ചപ്പാടും മുൻനിർത്തി കൂടുതൽ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് തെലങ്കാന സ്റ്റേറ്റ്. വരും വർഷങ്ങളിൽ ശുശ്രൂഷാ പ്രവർത്തനങ്ങളുടെ വളർച്ചയ്ക്കും ദൈവരാജ്യത്തിന്റെ വ്യാപനത്തിനുമായി എല്ലാവരുടെയും തുടർന്നുള്ള പ്രാർത്ഥനയും സഹകരണവും സംസ്ഥാന നേതൃത്വം അഭ്യർഥിച്ചു.
Sources:christiansworldnews
-
Movie12 months agoForrest Frank Posts Blunt Response After Losing 30,000 Followers Over Charlie Kirk Post
-
Sports12 months ago‘Nothing Short of Revival’: Athletes at University of Pittsburgh Draw 600 with Gospel Outreach
-
Movie11 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
us news12 months ago‘Nothing Short of a Move of God’: Nearly 5,000 Decisions for Christ at Recent ‘Life Surge’ Events
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months ago‘Malcolm in the Middle’ Star Frankie Muniz Declares He’s ‘Proud’ to ‘Live for Jesus’
-
Movie10 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
world news11 months agoNigerian Pastor Killed in Kwara State After Ransom Payments Made

