Connect with us

National

ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം അതിരൂക്ഷം: മരണം 184

Published

on

 

വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്ന ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മരിച്ചവരുടെ എണ്ണം 184 കഴിഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മിസോറാം, മേഘാലയ, ത്രിപുര, ബിഹാർ, അസാം എന്നിവിടങ്ങളിലും വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുകയാണ്.

നൂറ്റാണ്ടിലെ രണ്ടാമത്തെ വലിയ പ്രളയം നേരിടുന്ന അസമില്‍  60 ലക്ഷത്തിലേറെ പേരാണ് ദുരിതത്തിലായിരിക്കുന്നത്. ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കാസിരംഗ ദേശീയ പാർക്കിലെ സ്ഥിതിഗതികൾ വീണ്ടും ഗുരുതരമായി. മഹാപ്രളയത്തിൽ 129 മൃഗങ്ങളാണ് ഇതുവരെ പാർക്കിൽ ചത്തത്. സർക്കാർ ഇവിടെ നിന്നും മൃഗങ്ങളെ പ്രത്യേകം തയ്യാറാക്കിയ ഇടങ്ങളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്.

ബിഹാറിൽ 70 ലക്ഷം പേരെ  പ്രളയം ബാധിച്ചതായാണ് റിപ്പോർട്ട്. സംസ്ഥാനത്തെ 1080 ദുരിതാശ്വാസ ക്യാമ്പുകളിലായി മൂന്ന് ലക്ഷം പേരെ മാറ്റി പാർപ്പിച്ചു. നവാഡയിൽ ഇടിമിന്നലിനെ തുടർന്നുണ്ടായ അപകടത്തിൽ എട്ട് കുട്ടികൾ അടക്കം 97 പേരാണ് ഇതുവരെ ബിഹാറിൽ പ്രളയത്തില്‍ മരിച്ചത്. പ്രളയ ബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 181 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ചു.

 

National

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാൻ അന്തരിച്ചു

Published

on

പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ (74) (കെ പി യോഹന്നാൻ ) വിടവാങ്ങി. അമേരിക്കയിലെ ടെക്സസില്‍ പ്രഭാതസവാരിക്കിടെ കാര്‍ ഇടിച്ച് ചികില്‍സയിലായിരുന്നു. ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.

ചര്‍ച്ചിന്റെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിനുസമീപത്തെ പൊതുനിരത്തിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 5.30-ന് ആയിരുന്നു അപകടം. തലയ്ക്കും വാരിയെല്ലിനും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്നു. അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാന്‍റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാ വയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. 1974 ൽ അമേരിക്കയിലെ ഡാലസ്സിൽ ദൈവശാസ്ത്രപഠനത്തിന് ചേർന്നു. പാസ്റ്ററായി ദൈവവചനം പ്രചരിപ്പിച്ച് പിന്നീട് വൈദിക ജീവിതം. ഇതേമേഖലയിൽ സജീവമായിരുന്ന ജർമൻ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 1978 ൽ ഭാര്യയുമായി ചേ‍ർന്ന് തുടങ്ങിയ ഗോസ്പൽ ഫോർ ഏഷ്യ എന്ന സ്ഥാപനം ജീവിതത്തിൽ വഴിത്തിരിവായി. സംഘടന വളർന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കാൻ യോഹന്നാൻ തീരുമാനിച്ചു.

ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി 2003 ൽ ബീലീവേഴ്സ് ചർച്ച എന്ന സഭയ്ക്ക് രൂപംന ൽകി. ആതുരവേസന രംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. ചുരുങ്ങിയ ചിലവിൽ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയിൽ മെഡിക്കൽ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ദുരന്തമുഖങ്ങളിൽ കാരുണ്യ സ്പർശമായി. 2017 ൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച എന്ന്പേര് മാറുമ്പോൾ ലോകമെമ്പാടും വേരുകളുള്ള ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത സ്ഥാനം കെ പി യോഹന്നാനെ വിശ്വാസികൾ ഏൽപ്പിച്ചു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

National

School principal teacher booked for hurting religious sentiments in Uttar Pradesh

Published

on

Ballia, Uttar Pradesh: An FIR has been registered against the principal and a teacher of a private school run by Christian missionaries in Ballia district for allegedly hurting religious sentiments, police said on Sunday.

The FIR was registered at the Rasda police station on Saturday on a complaint from the student’s father, they said. In his complaint, he has alleged that his son’s ‘shikha’ was cut by his teacher with a pair of scissors on May 2, police said.

The ‘shikha’ is a tuff of hair kept at the back of the head by a Hindu following tonsure.

The case has been registered against the principal and the teacher under sections 295A (malicious intention of outraging the religious feelings), 504 (intentional insulting a person) and 506 (criminal intimidation) of the Indian Penal Code, Deputy Superintendent of Police Mohammad Fahim Qureshi said.

The complaint stated that when the child’s mother went to the school to complain about it, the principal and the teacher threatened and hurled abuses at her.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

മതപരിവർത്തനം നടത്തിയെന്നാരോപിച്ച് 6 പേരെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു

Published

on

നോയിഡയിൽ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് കേസെടുത്തു 6 പേരെ അറസ്റ്റു ചെയ്തു

നോയിഡയിലെ ഒരു ഉയർന്ന റെസിഡൻഷ്യൽ സൊസൈറ്റിക്കുള്ളിലാണ് മതപരിവർത്തനം നടത്തുന്നെന്ന് ആരോപിച്ചു 6 പേരെ അറസ്റ്റ് ചെയ്തത്

നോയിഡയിലെ ജെയ്‌പീ വിഷ് ടൗൺ സൊസൈറ്റിക്ക് സമീപം അറസ്റ്റു ചെയ്യപ്പെട്ട ആളുകൾ അവിടെയുള്ളവരെ ക്രിസ്ത്യാനികളാകാൻ പ്രലോഭിപ്പിച്ചെന്നാരോപിച്ചു പോലീസിൽ നൽകിയ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തത്

സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് , ജെയ്‌പീ വിഷ് ടൗൺ സൊസൈറ്റി, ഗുൽഷൻ മാൾ എന്നിവിടങ്ങളിൽ സ്ത്രീകളും പെൺകുട്ടികളും മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായും . ക്രിസ്ത്യൻ സാഹിത്യങ്ങൾ വിതരണം ചെയ്യുന്നതും വഴിയാത്രക്കാരെ മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നതായും കണ്ടെത്തിയതായി പോലീസ് പറയുന്നു
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie7 mins ago

സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

സംവിധായകൻ സംഗീത് ശിവൻ (65 )അന്തരിച്ചു. ആരോഗ്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം...

world news16 mins ago

സ്റ്റുഡന്റ് വീസ വ്യവസ്ഥയില്‍ മാറ്റം വരുത്തി ഓസ്‌ട്രേലിയ; സേവിംഗ് നിക്ഷേപം 16 ലക്ഷമാക്കി ഉയര്‍ത്തി

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയില്‍ സ്റ്റുഡന്റ് വീസാ വ്യവസ്ഥയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പുതിയ നിര്‍ദേശം ചെറിയ തോതിലെങ്കിലും തിരിച്ചടിയുണ്ടാക്കും. സ്റ്റുഡന്റ് വീസയില്‍ ഓസ്‌ട്രേലിയയിലേക്ക് പോകുകയും...

National34 mins ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാൻ അന്തരിച്ചു

പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ (74) (കെ പി യോഹന്നാൻ ) വിടവാങ്ങി. അമേരിക്കയിലെ ടെക്സസില്‍ പ്രഭാതസവാരിക്കിടെ കാര്‍ ഇടിച്ച് ചികില്‍സയിലായിരുന്നു....

National23 hours ago

School principal teacher booked for hurting religious sentiments in Uttar Pradesh

Ballia, Uttar Pradesh: An FIR has been registered against the principal and a teacher of a private school run by...

us news24 hours ago

ഹൂസ്‌റ്റൺ പെന്തകോസ്ത് ഫെലോഷിപ്പിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഹൂസ്‌റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള പെന്തകോസ്ത് സഭകളുടെ കൂട്ടായ്‌മയായ ഹൂസ്‌റ്റൺ പെന്തകോസ്ത് ഫെലോഷിപ്പിന് (HPF ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഷാജി ഡാനിയേൽ (പ്രസിഡൻ്റ്), പാസ്റ്റർ ചാക്കോ...

us news24 hours ago

അമേരിക്കയിൽ വാഹനാപകടം;ബിഷപ്പ് കെ. പി. യോഹന്നാന് ഗുരുതര പരുക്ക്

ഡാളസ് : ബിലീവേഴ്‌സ് ചർച്ച് മെത്രാപ്പൊലീത്ത അത്താനിസിയോസ് യോഹാൻ എന്ന കെ പി യോഹന്നാന് ബിഷപ്പ് അമേരിക്കയിൽ വച്ച് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. അമേരിക്കയിൽ വച്ച് പ്രഭാത...

Trending