Connect with us

Business

യു ട്യൂബിന് മലയാളത്തിൽ 100 ശതമാനം വളർച്ച; 17 ചാനലുകൾക്ക് 10 ലക്ഷത്തിലേറെ വരിക്കാർ

Published

on

 

ഉപഭോഗത്തിൽ 100 ശതമാനത്തിലേറെ വാർഷിക വളർച്ച നേടി വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ‘യു ട്യൂബ്’ മലയാളം. 17 മലയാളം ചാനലുകളുടെ സബ്‌സ്‌ക്രിബ്ഷന്‍ 10 ലക്ഷത്തിലേറെയാണ്. അഞ്ച്‌ ലക്ഷത്തിനും 10 ലക്ഷത്തിനുമിടയിൽ വരിക്കാരുള്ള ചാനലുകളുടെ എണ്ണം അമ്പതും ഒരു ലക്ഷത്തിലേറെ വരിക്കാരുള്ളത് നാനൂറോളവും ആയിട്ടുണ്ടെന്ന് യു ട്യൂബ് ഇന്ത്യയുടെ കണ്ടന്റ് പാർട്‌ണർഷിപ്പ് വിഭാഗം ഡയറക്ടർ സത്യ രാഘവൻ പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷം കൊണ്ടാണ് ഏറ്റവുമധികം വളർച്ചയുണ്ടായത്.

മാധ്യമ സ്ഥാപനങ്ങളുടെ ചാനലുകൾ മാറ്റി നിർത്തിയാൽ കോമഡി വീഡിയോകൾ ഒരുക്കുന്ന ‘കരിക്ക്’ ആണ് ഏറ്റവുമധികം വരിക്കാരുള്ള മലയാളം യു ട്യൂബ് ചാനൽ. കരിക്കിനുള്ളത് 26 ലക്ഷം വരിക്കാരാണ്. എംഫോർ ടെക് (18 ലക്ഷം), എം.ടി. വ്ളോഗ്, വില്ലേജ് ഫുഡ് ചാനൽ, വീണാസ് കറി വേൾഡ്, സ്കിന്നി റെസിപീസ്, ലില്ലീസ് നാച്വറൽ ടിപ്‌സ് എന്നിവയാണ് 10 ലക്ഷത്തിലേറെ വരിക്കാരുള്ള മറ്റു ചാനലുകൾ.

മോഹൻലാൽ സിനിമയായ ലൂസിഫറിന്റെ ഒഫീഷ്യൽ ട്രെയിലർ ഒരു കോടിയിലേറെ ഹിറ്റ് എന്ന ചരിത്ര നേട്ടവും സ്വന്തമാക്കി. മലയാളത്തിൽ കോമഡി, വിനോദം, ഫുഡ്, മ്യൂസിക്, വാർത്ത, ടെക്‌നോളജി, പഠനം എന്നീ മേഖലകളിലെ വീഡിയോകൾക്കാണ് ഏറ്റവുമധികം ഡിമാൻഡ് എന്നും സത്യരാഘവൻ വിശദീകരിച്ചു.

Business

ഐഫോണിലും പച്ചയായി വാട്ട്സ്ആപ്പ്; പുതിയ അപ്ഡേറ്റ് ഫീച്ചറുകൾ ഇങ്ങനെ

Published

on

ലോകമെമ്പാടും ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്ട്‌സ്ആപ്പ്, അതിനാൽ എത്ര ചെറിയ മാറ്റങ്ങൾ വന്നാലും അത് ശ്രദ്ധിക്കപ്പെടാതെ പോകാറില്ലന്ന് മാത്രമല്ല ടെക് ലോകത്ത് ചർച്ചയാവാറുമുണ്ട്

അടുത്തിടെ, വാട്ട്‌സ്ആപ്പ് iOS ഉപയോക്താക്കൾക്കായി അതിൻ്റെ ഇൻ്റർഫേസിൽ സൂക്ഷ്മമായ മാറ്റങ്ങൾ വരുത്തുകയും പരമ്പരാഗത നീലയ്ക്ക് പകരം പച്ച-തീം ആക്കി മാറ്റുകയും ചെയ്‌തു. ഈ മാറ്റം ഫെബ്രുവരിയിൽ ആരംഭിച്ചു, എന്നാൽ ഇപ്പോഴാണ് ഇന്ത്യയിലെ ഉപയോക്താക്കൾക്കും പുതിയ അപ്‌ഡേറ്റ് ലഭിച്ചത്. കൂടുതൽ കൂടുതൽ ഉപയോക്താക്കൾ X-ലെ WhatsApp-ൻ്റെ പുതിയ രൂപത്തെക്കുറിച്ച് അവരുടെ അഭിപ്രായം പങ്കിട്ടു.

ആൻഡ്രോയിഡ് ഉപകരണങ്ങളിലായിരിക്കുമ്പോൾ വാട്ട്‌സ്ആപ്പിന് എല്ലായ്പ്പോഴും പച്ച ഇൻ്റർഫേസ് ഉണ്ടായിരുന്നു, ഐഫോണുകളിൽ നിറം നീല നിറമായിരുന്നു. സ്റ്റാറ്റസ് ബാർ മുതൽ ചാറ്റ് ലിസ്റ്റ് വിൻഡോ വരെ എല്ലാം ഡിസൈൻ മാറ്റത്തിലൂടെ കടന്നുപോയി.

മാറ്റം ഈ വർഷം ആദ്യം ഉപയോക്താക്കൾക്ക് ലഭ്യമാകാൻ തുടങ്ങി, എന്നാൽ ഇപ്പോഴാണ് കൂടുതൽ ആളുകളിലേക്ക് എത്തിയത്. ഐക്കണുകൾക്ക് പുറമേ, ആപ്പിനുള്ളിൽ പങ്കിടുന്ന ലിങ്കുകൾക്ക് പോലും സാധാരണ നീലയ്ക്ക് പകരം പച്ച നിറമുണ്ട്.

നേരത്തെ, ആപ്പിൻ്റെ ഐക്കണുകൾ ഇങ്ങനെയായിരുന്നു:

എന്നാൽ ഇപ്പോൾ രൂപം ഇതാണ്:

WHatsApp-ലേക്ക് ആധുനികവും പുതിയതുമായ അനുഭവം കൊണ്ടുവരികയും അത് കൂടുതൽ ആക്സസ് ചെയ്യാവുന്നതും ഉപയോഗിക്കാൻ എളുപ്പവുമാക്കുകയും ചെയ്യുന്നതാണ്”മാറ്റങ്ങളെന്ന് മെറ്റാ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

“സ്‌പെയ്‌സിംഗ്, നിറങ്ങൾ, ഐക്കണുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെ വാട്ട്‌സ്ആപ്പ് എങ്ങനെ കാണപ്പെടുന്നു എന്നതിൽ ഞങ്ങൾ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ വാട്ട്‌സ്ആപ്പിന് ആധുനികവും പുതിയതുമായ അനുഭവം നൽകുകയും അത് കൂടുതൽ ആക്‌സസ് ചെയ്യാവുന്നതും ഉപയോഗിക്കാൻ എളുപ്പമാക്കുകയും ചെയ്യുന്നു,” കമ്പനി പറഞ്ഞതായി ദി സണിൽ റിപ്പോർട്ട് ചെയ്യുന്നു.

പച്ച വാട്ട്‌സ്ആപ്പിനെക്കുറിച്ച് ഉപയോക്താക്കൾക്ക് പരാതി

അപ്‌ഡേറ്റ് ഓപ്‌ഷണൽ അല്ല, എല്ലാ ഉപയോക്താക്കളും അവർ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒടുവിൽ ഗ്രീൻ ഇൻ്റർഫേസിലേക്ക് മാറ്റപ്പെടും .

ചില ഉപയോക്താക്കൾ പച്ച അപ്‌ഡേറ്റിനെ  ഇഷ്ടപ്പെടാത്തത്  ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.

എല്ലാ ഉപയോക്താക്കൾക്കും ഇതുവരെ അപ്ഡേറ്റ് ലഭിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അതിനാൽ നിങ്ങളുടെ വാട്ട്‌സ്ആപ്പ് സ്‌ക്രീൻ ഇപ്പോഴും നീല-തീം ആണെങ്കിൽ നിങ്ങൾ ചുരുക്കം ചിലരിൽ ഒരാളാണ്. എന്നിരുന്നാലും ഉടൻ തന്നെ നിങ്ങൾക്ക് ഇൻ്റർഫേസ് മാറ്റം പ്രതീക്ഷിക്കാവുന്നതാണ്.

Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

സുരക്ഷാ പിഴവ്: 17,000 ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്

Published

on

ന്യൂഡല്‍ഹി: പുതിയ ഉപയോക്താക്കളുടെ 17,000 ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്. ബ്ലോക്ക് ചെയ്ത കാര്‍ഡുകള്‍ക്ക് പകരമായി ഉപഭേയാക്താക്കള്‍ക്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡുകളുടെ ഡാറ്റ ചോരുകയും തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേരുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

ഉപേയാക്താക്കള്‍ക്ക് പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്ത് തുടങ്ങിയതായി ബാങ്ക് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വിതരണം ചെയ്ത 17,000 ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേര്‍ന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. അടിയന്തര നടപടിയെന്ന നിലയില്‍, ഞങ്ങള്‍ ഈ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ഉപഭോക്താക്കള്‍ക്ക് പുതിയവ നല്‍കുകയും ചെയ്യുന്നു. അസൗകര്യത്തില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് പറഞ്ഞു.

ബാധിക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് പോര്‍ട്ട്ഫോളിയോയുടെ ഏകദേശം 0.1% മാത്രമാണെന്നും ബാങ്ക് പറഞ്ഞു. ഒരു കാര്‍ഡ് എങ്കിലും ദുരുപയോഗം ചെയ്തതായുള്ള ഒരു സംഭവവും തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും, എന്തെങ്കിലും സാമ്പത്തിക നഷ്ടമുണ്ടായാല്‍ ബാങ്ക് ഉപയോക്താവിന് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്ന് തങ്ങള്‍ ഉറപ്പുനല്‍കുന്നുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ഐസിഐസിഐ ബാങ്കിന്റെ ഐമൊബൈല്‍ പേ ആപ്പിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായ ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ ആശങ്ക പ്രകടിപ്പിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ പുറത്തു വരുന്നത് . കാര്‍ഡ് നമ്പറും സിവിവിയും ഉള്‍പ്പെടെ മറ്റാരുടെയെങ്കിലും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആപ്പിനുള്ളില്‍ ദൃശ്യമാണെന്ന് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് മാത്രമല്ല, ഈ കാര്‍ഡുകളുടെ വിശദാംശങ്ങള്‍ ആക്സസ് ചെയ്യുന്നത് എളുപ്പമായിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

ടെലഗ്രാമിന്റെ ജനപ്രീതി വര്‍ധിക്കുന്നു; അവകാശ വാദവുമായി കമ്പനി

Published

on

ടെലഗ്രാമിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി കമ്പനി. ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടക്കുമെന്നും ഒരു യുഎസ് മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍ ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയാ സേവനമാണ് ടെലഗ്രാം. റഷ്യയില്‍ ഏറെ സ്വീകാര്യതയുള്ള മെസേജിങ് ആപ്ലിക്കേഷനായിരുന്നു ടെലഗ്രാം. 2013 ലാണ് ടെലഗ്രാമിന് തുടക്കമിട്ടത്.

90 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ടെലഗ്രാമിന്. രാഷ്ട്രീയത്തില്‍ പങ്കാളിയാകാതെ നിഷ്പക്ഷ പ്ലാറ്റ്ഫോമായി ടെലഗ്രാം തുടരുമെന്ന് ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് 1550 കോടിയുടെ ആസ്തിയുള്ള വ്യവസായിയാണ് പാവെല്‍ ദുരോവ്.

ടെലഗ്രാമിന്റെ ഏറ്റവും വലിയ എതിരാളിയാണ് മെറ്റ പ്ലാറ്റ്ഫോംസിന്റെ വാട്സാപ്പ്. 200 കോടിയിലേറെ സജീവ ഉപഭോക്താക്കളാണ് ആഗോളതലത്തില്‍ വാട്സാപ്പിനുള്ളത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Tech14 hours ago

‘മെസ്സേജയക്കാൻ കഴിയില്ല’; വാട്സ്ആപ്പിലെ ശല്യക്കാരെ പൂട്ടാൻ പുതിയ സംവിധാനം

മൂന്ന് ബില്യൺ സജീവ ഉപയോക്താക്കളുള്ള സന്ദേശമയക്കൽ ആപ്പാണ് വാട്സ്ആപ്പ്. ഇന്ത്യ പോലുള്ള ഏഷ്യൻ രാജ്യങ്ങളിലുള്ളവർ ആശയവിനിമയത്തിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വാട്സ്ആപ്പിനെ തന്നെയാണ്. ഇക്കാരണങ്ങളാൽ പലതരം തട്ടിപ്പുകൾക്കും...

world news14 hours ago

കാനഡയിൽ വിദേശ വിദ്യാർത്ഥികൾക്ക് പുതിയ നിബന്ധനകള്‍; ജോലി സമയം ആഴ്ചയിൽ 24 മണിക്കൂർ മാത്രം

വിദേശ വിദ്യാർത്ഥികൾക്ക് ഇനി മുതൽ ആഴ്ചയിൽ 24 മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പുമന്ത്രി മാർക്ക് മില്ലർ അറിയിച്ചു. എക്സിലുടെയാണ് മാർക്ക്...

world news14 hours ago

സുഡാനിൽ ക്രൈസ്തവർക്ക് നേരെ പീഡനങ്ങൾ കടുപ്പിച്ച് സൈനികർ

സുഡാനിൽ മൂന്നു ക്രൈസ്തവരെ അവരുടെ വിശ്വാസത്തിന്റെ പേരിൽ തടവിലാക്കുകയും ആഴ്ചകളോളം പീഡിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട്. സുഡാൻ ആംഡ് ഫോഴ്‌സ് (എസ്.എ.എഫ്‌.) സൈനികർ പ്രദേശവാസിയായ ക്രൈസ്തവരിൽ ഒരാൾ ബൈബിൾ...

world news15 hours ago

ദക്ഷിണാഫ്രിക്കയിൽ വൈദികർക്കെതിരായ അതിക്രമം തുടരുന്നു: അജ്ഞാതമായ സാഹചര്യത്തിൽ വൈദികൻ കൊല്ലപ്പെട്ടു

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ നഗരത്തിൽ വൈദികൻ വെടിയേറ്റ് കൊല്ലപ്പെട്ടു. പോൾ ടാറ്റു എന്ന വൈദികനെയാണ് അജ്ഞാതമായ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽ കുറച്ചു നാളുകളായി വൈദികർക്കെതിരായി തുടരുന്ന...

Travel15 hours ago

5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ

5000 രൂപയുണ്ടെങ്കില്‍ ഇനി ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്ക് പോകാം. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും വടക്കന്‍ ശ്രീലങ്കന്‍ തലസ്ഥാനമായ ജാഫ്‌നയ്ക്കടുത്ത കാങ്കേശന്‍ തുറയ്ക്കും ഇടയിലുള്ള യാത്രക്കപ്പല്‍ സര്‍വീസ് ഈ മാസം...

National15 hours ago

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ:അച്ചൻകുഞ്ഞ് ഇലന്തൂരിനു പുരസ്കാരം

തിരുവല്ല : ക്രൈസ്തവ സാഹിത്യരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് മരുപ്പച്ച പത്രാധിപർ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ അർഹനായി....

Trending