Connect with us
Slider

Business

വഴിയോര കച്ചവടക്കാർക്ക് ലൈസൻസും തിരിച്ചറിയൽ കാർഡും നൽകണം

Published

on

 

സംസ്ഥാനത്തെ മുഴുവൻ വഴിയോര കച്ചവടത്തൊഴിലാളികൾക്കും ലൈസൻസ് നൽകുന്നതിനും തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുന്നതിനുമാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള തിരുവനന്തപുരം ജില്ല വഴിയോര കച്ചവടത്തൊഴിലാളി യൂനിയൻ പ്രസിഡൻറ് പി.എസ്. നായിഡു, ജനറൽ സെക്രട്ടറി മൈക്കിൾ ബാസ്റ്റ്യൻ എന്നിവർ ആവശ്യപ്പെട്ടു. തൊഴിലാളികൾ ആഗസ്റ്റ് 29ന് സെക്രേട്ടറിയറ്റിന് മുന്നിൽ കൂട്ടധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ധർണ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Business

കെ.എസ്.എഫ്.ഇ ആസ്ഥാനമന്ദിരം ഉദ്ഘാടനം ഞായറാഴ്ച

Published

on

 

തൃശ്ശൂര്‍: സുവര്‍ണജൂബിലി സ്മാരകമായി നവീകരിച്ച കെ.എസ്.എഫ്.ഇ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ധനമന്ത്രി തോമസ് ഐസക് അധ്യക്ഷത വഹിക്കും.

സുവര്‍ണജൂബിലി മെമ്മോറിയല്‍ പോസ്റ്റല്‍ സ്റ്റാമ്പിന്റെ പ്രകാശനം മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും. സുവര്‍ണ ജൂബിലി വര്‍ഷാഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിക്കും. കെ.എസ്.എഫ്.ഇ ചരിത്ര പുസ്തകം മന്ത്രി സി. രവീന്ദ്രനാഥ് പ്രകാശനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് വിപ്പ് കെ. രാജന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ടി.എന്‍. പ്രതാപന്‍ എംപി, തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Continue Reading

Business

ഒ.എല്‍.എക്‌സിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പ് തുടരുന്നു; ജാഗ്രത വേണമെന്ന് നിഷ്‌കര്‍ഷിച്ച് പോലീസ്

Published

on

 

തിരുവനന്തപുരം: ഓണ്‍ലൈന്‍ വാഹനവില്‍പ്പന സൈറ്റായ ഒ.എല്‍.എക്‌സിന്റെ പേരില്‍ തട്ടിപ്പുനടത്തുന്ന സംഘം വിവിധയിടങ്ങളില്‍ സജീവമായി തുടരുന്നു. ഉത്തരേന്ത്യന്‍ സംഘമാണ് ഇത്തരത്തില്‍ തട്ടിപ്പില്‍ വ്യാപൃതരായിരിക്കുന്നതെന്നാണ് വിവരം. നിരവധി പേര്‍ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പിന് ഇരയായതോടെയാണ് പോലീസ് സജീവമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തട്ടിപ്പ് സംഘത്തിന്റെ കുരുക്കില്‍പ്പെട്ട പട്ടം സ്വദേശിയായ ഒരാള്‍ക്ക് 1,00,000 രൂപ നഷ്ടമായത് ആഴ്ചകള്‍ക്കു മുമ്പാണ്. ഓണ്‍ലൈന്‍ തട്ടിപ്പിനെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ”ഓണ്‍ലൈന്‍ വാഹനവില്‍പ്പന സൈറ്റായ ഒ.എല്‍.എക്‌സ് ആണ് തട്ടിപ്പുവീരന്മാര്‍ തെരഞ്ഞെടുക്കുന്നത്. ഈ സൈറ്റിലേക്ക് ബുള്ളറ്റ് പോലുള്ള ഇരുചക്രവാഹനങ്ങള്‍ വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഉടമകള്‍ പരസ്യം നല്‍കാറുണ്ട്.

ഇതു ശ്രദ്ധിക്കുന്ന സംഘം തങ്ങള്‍ വാഹനങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ളവരാണെന്നു പറഞ്ഞ് ഉടമകളുമായി ബന്ധം സ്ഥാപിക്കുകയും തുടര്‍ന്ന് ഇവരുടെ ആര്‍.സി ബുക്ക്, ലൈസന്‍സ് എന്നിവയുടെ കോപ്പി ആവശ്യപ്പെടുകയും ചെയ്യും. ഒരു ലക്ഷം മുതല്‍ 1.5 ലക്ഷം രൂപവരെ വില്‍പ്പനവില കാണിച്ചാണ് ഉടമകള്‍ പരസ്യം ചെയ്യാറുള്ളത്. സംഘത്തിന്റെ തട്ടിപ്പുരീതി ഇവിടെയാണ് തുടങ്ങുന്നത്. തട്ടിപ്പ് സംഘം വാഹനത്തിന്റെ ഫോട്ടോയും രേഖകളും ഉപയോഗിച്ച് മറ്റൊരു പ്രൊഫൈല്‍ ഉണ്ടാക്കിയശേഷം പുതിയൊരു പരസ്യം ഒ.എല്‍.എക്‌സില്‍ നല്‍കും. വാഹനം വില്‍പ്പനയ്‌ക്കെന്നു കാണിച്ച് തട്ടിപ്പുസംഘം കൊടുക്കുന്ന പരസ്യത്തില്‍ പക്ഷേ, അതേ വാഹനത്തിന്റെതന്നെ വില 50,000 രൂപവരെ കുറച്ചുകാണിക്കുകയാണ് ചെയ്യുന്നത്. യൂസ്ഡ് ബുള്ളറ്റുകളുടെ വില തീരെ കുറവാണെന്നുള്ള പരസ്യം കണ്ട് ആകൃഷ്ടരാകുന്നവര്‍ ഇവരെ വിളിക്കും. വിശ്വാസം വരുന്നതിനു വേണ്ടി ഇവര്‍, തങ്ങള്‍ പട്ടാളക്കാരാണെന്നു പറഞ്ഞ് തങ്ങളുടെ ഫോട്ടോ ഇവര്‍ക്കു കാണാനായി സൈറ്റില്‍ ഇടും. ഒരുസ്ഥലത്തുനിന്ന് മറ്റൊരുസ്ഥലത്തേക്ക് സ്ഥലംമാറ്റം നേടിപ്പോകുകയാണെന്നും അതുകൊണ്ട് വാഹനം വില്‍ക്കുന്നുവെന്നുമാണ് വിളിക്കുന്നവരെ സംഘം അറിയിക്കുന്നത്. തട്ടിപ്പുസംഘത്തില്‍ വിശ്വാസം വരുന്നവര്‍, സംഘം പറയുന്നതനുസരിച്ച് പ്രോസസിംഗ് ചാര്‍ജ്ജും മറ്റു ഫീസുമൊക്കെ ഇവര്‍ക്ക് ഓണ്‍ലൈനിലൂടെ അയച്ചുനല്‍കും. ഇപ്രകാരമാണ് പട്ടം സ്വദേശിക്ക് 1,00,000 രൂപ നഷ്ടമായത്. പ്രാഥമിക അന്വേഷണത്തില്‍ ഉത്തര്‍പ്രദേശിലെ നോയിഡയാണ് തട്ടിപ്പിന്റെ കേന്ദ്രമെന്നും രാജസ്ഥാനിലും സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അറിയാന്‍ സാധിച്ചു.

ഇവര്‍ നല്‍കുന്ന ഫോണ്‍ നമ്പരുകളും വ്യാജമാണ്. പ്രസ്തുത സ്ഥലങ്ങളിലെ ഏതെങ്കിലും കര്‍ഷക കുടുംബങ്ങളുടെ ഫോണ്‍ നമ്പരുകളാകും ഇത്. ഇവര്‍ ഉണ്ടാക്കുന്ന പ്രൊഫൈലും വ്യാജമാണ്്.” സിം വഴിയോ ഫോണ്‍വഴിയോ ഇവരെ തിരിച്ചറിയാനാകാത്ത അവസ്ഥയും ഉണ്ടായ സാഹചര്യത്തിലാണ് കേസ് സൈബര്‍ സെല്‍ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം തട്ടിപ്പിനെക്കുറിച്ച് ഓണ്‍ലൈന്‍ സൈറ്റായ ”ഒ.എല്‍.എക്‌സ്” അറിയുന്നില്ല എന്നതാണ് വാസ്തവം. ആരേ വാഹനത്തിന്റെ തന്നെ ചിത്രം നല്‍കി വ്യത്യസ്ത തുകകള്‍ ഡിസ്‌പ്ലേചെയ്ത് നല്‍കുന്ന പരസ്യങ്ങളും വ്യാപകമാണ്. ഒരേ വാഹനത്തിന് വ്യത്യസ്ത സ്ഥലങ്ങളാണ് സൂചിപ്പിക്കുന്നതെന്നുള്ളതു വാസ്തവമാണ്. ഇത്തരത്തില്‍ വാഹനപ്പരസ്യം കണ്ട് സമീപിച്ച 20-ഓളം പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്.

പോലീസിന്റെ ഈ മുന്നറിയിപ്പ് ശ്രദ്ധിച്ചാല്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാരില്‍നിന്ന് രക്ഷനേടാം:

”ഒരേ വാഹനത്തിന്റെ തന്നെ ചിത്രം ”വാഹനം വില്‍പ്പനയ്ക്ക്” എന്നു നല്‍കാറുണ്ട്. സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന വില്‍പ്പനപ്പര്യം നന്നായി ശ്രദ്ധിക്കുക, പരിശോധിക്കുക. വാഹനത്തെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം മനസ്സിലാക്കിയശേഷം മാത്രം ഇടപെടുക. ഒരുവാഹനം ഇഷ്ടപ്പെട്ടാല്‍ സൈറ്റ് മുഴുവന്‍ ശ്രദ്ധിച്ച് ആ വാഹനം വേറെ രീതിയില്‍ ഡിസ്‌പ്ലേ ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തുക. വിശ്വാസ്യത ഉറപ്പുവരുത്തിയ ശേഷം മാത്രം പണം കൈമാറ്റം നടത്തുക.”

Continue Reading

Subscribe

Enter your email address

Featured

us news8 hours ago

Iranian Christian prisoner with broken health begins “exile” after release from prison

  Ebrahim Firouzi, an Iranian Christian convert in a weakened state of ill health, was released after six years in...

Health9 hours ago

തിളങ്ങുന്ന പുഞ്ചിരി വേണ്ടേ ? പല്ലുകളെ കരുതലോടെ കാക്കാന്‍ ഭക്ഷണത്തിലും വേണം ശ്രദ്ധ

  മലയാളികള്‍ ഇന്നു നേരിടുന്ന വലിയൊരു പ്രശ്‌നമാണ് ദക്ഷക്ഷയം. കഴിക്കുന്ന ഭക്ഷണത്തിലെ പ്രശ്‌നവും സമയക്കുറവുമാണ് ദക്ഷക്ഷയത്തിലേക്കു നയിക്കുന്നവ. പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരാംശങ്ങള്‍ ആധുനിക ഭക്ഷണത്തില്‍ കൂടുതലായതാണ് ദന്തക്ഷയത്തിനുള്ള...

Business9 hours ago

കെ.എസ്.എഫ്.ഇ ആസ്ഥാനമന്ദിരം ഉദ്ഘാടനം ഞായറാഴ്ച

  തൃശ്ശൂര്‍: സുവര്‍ണജൂബിലി സ്മാരകമായി നവീകരിച്ച കെ.എസ്.എഫ്.ഇ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍...

Mobile9 hours ago

വാട്ട്‌സ്ആപ്പ് : വോയിസ് കോളുകള്‍ക്കുള്ള നിയന്ത്രണം യു.എ.ഇ നീക്കുന്നു

  ദുബായ്: വാട്ട്‌സ്ആപ്പ് ഇന്‍സ്റ്റന്റ് മെസേജ് ആപ്പിലൂടെ ചെയ്യാവുന്ന വോയ്‌സ് കോളുകള്‍ക്കുള്ള നിയന്ത്രണം നീക്കാന്‍ ആലോചിക്കുന്നതായി യു.എ.ഇ ടെലികോം റെഗുലേറ്ററി അതോറിറ്റി. വോയിസ് കോളുകള്‍ വാട്ട്‌സ്ആപ്പിലൂടെ ചെയ്യുന്നവര്‍ക്ക്...

us news1 day ago

18 മത് ഐപിസി ഫാമിലി കോൺഫറൻസ് ഉപവാസ പ്രാർത്ഥനാ ദിനം ആരംഭിച്ചു.

  ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായു0  അനുഗ്രഹത്തിനായു0   ആദ്യഘട്ടമായി 40 ദിവസത്തെ ഉപവാസ പ്രാർത്ഥന...

Media1 day ago

പ്രസംഗമദ്ധ്യേ കുഴഞ്ഞുവീണ പാസ്റ്റര്‍ ആന്‍ഡ്രൂസ് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

ദുബായ്: ദി പെന്തക്കോസ്ത് മിഷന്‍ സഭയുടെ മിഡില്‍ ഈസ്റ്റ് വാര്‍ഷിക കണ്‍വന്‍ഷന്റെ ആദ്യ ദിനമായ നവംബര്‍ 5 ന് രാത്രിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കയായിരുന്ന റ്റി പി എം...

Trending