Connect with us

Others

മലയാളി അത്‌ലറ്റ് മുഹമ്മദ് അനസിന് അര്‍ജുന പുരസ്കാരം

Published

on

 

മലയാളി അറ്റ്ലറ്റ് താരം മുഹമ്മദ് അനസിനു അർജുന പുരസ്‌കാരം. 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയാണ് താരത്തെ തേടി പുരസ്‌കാരം എത്തുന്നത്. അവാര്‍ഡ് നിര്‍ണയ സമിതി യോഗമാണ് അനസിന്റെ പേര് അര്‍ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തത്.

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ അനസ് വെള്ളി നേടിയിരുന്നു. 4*100 മീറ്ററ്‍ റിലേയിലും മിക്സറ് റിലേയിലും ഏഷ്യന്‍ ഗെയിംസില്‍ അനസ് ഇന്ത്യക്കായി വെള്ളി നേടി. മിക്സഡ് റിലേയില്‍ സ്വര്‍ണം നേടിയ ടീമിനെ ഉത്തേജക മരുുന്ന് ഉപയോഗത്തിന്റെ പേരില്‍ അയോഗ്യരാക്കിയതോടെ അനസ് ഉള്‍പ്പെട്ട ടീമിന് സ്വര്‍ണം ലഭിച്ചിരുന്നു. 400 മീറ്ററില്‍ ഒളിംപിക്സ് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യന്‍ പുരുഷ താരവുമാണ് അനസ്.

അനസ് ഉള്‍പ്പെടെ 19 കായികതാരങ്ങളാണ് അര്‍ജ്ജുന അവാര്‍ഡിന് അര്‍ഹരായത്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, ഫുട്ബോൾ താരം ഗുർ‌പ്രീത് സിങ് സന്ധു, വനിതാ ക്രിക്കറ്റ് താരം പൂനം യാദവ്, അത്‍ലീറ്റ് സ്വപ്ന ബർമൻ, ബാഡ്മിന്റൻ താരം സായ് പ്രണീത് തുടങ്ങിയവരാണ് അർജുന നേടിയ മറ്റു പ്രമുഖ താരങ്ങൾ.

ഗുസ്തി താരം ബജ്‌രംഗ് പൂനിയയ്ക്കും പാരാ അത്‍ലീറ്റ് ദീപ മാലിക്കിനും ഖേൽരത്‍ന പുരസ്കാരവും ലഭിച്ചു. അതോടൊപ്പം തന്നെ മലയാളി ബാഡ്മിന്റണ്‍ കോച്ച്‌ യു. വിമല്‍ കുമാറിന് ദ്രോണാചാര്യ പുരസ്‌കാരവും ലഭിച്ചു. അടുപ്പിച്ച്‌ രണ്ട് വര്‍ഷം(1988, 89) ഇന്ത്യന്‍ ബാഡ്മിന്റണ്‍ നാഷണല്‍ ടൈറ്റില്‍ നേടിയ ആളാണ് വിമല്‍ കുമാര്‍. ചീഫ് നാഷണല്‍ കോച്ച്‌ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Advertisement The EndTime Radio

Featured

world news19 hours ago

Christian girl rescued from forced marriage to elderly Muslim man

Pakistan — Javed Masih heaved a sigh of relief last week when he saw his 18-year-old daughter for the first...

National20 hours ago

കായംകുളം ഓപ്പൺ ബൈബിൾ ചർച്ചിൽ ഗുഡ്ന്യൂസ് ഫെസ്റ്റിവൽ

ഓപ്പൺ ബൈബിൾ അസ്സംബ്ളീസ് ചർച്ചി(Open Bible Assemblies Church )ന്റെ ആഭിമുഖ്യത്തിൽ നവം. 29 മുതൽ ഡിസം. 1 വരെ കായംകുളം ഓപ്പൺ ബൈബിൾ ചർച്ചിൽ ഗുഡ്ന്യൂസ്...

world news20 hours ago

പാക്ക് പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി സ്വരമുയര്‍ത്തുന്ന യുവതിക്ക് എ‌സിഎന്നിന്റെ ധീരത അവാര്‍ഡ്

ലാഹോര്‍/ ലണ്ടന്‍: കൊടിയ മതപീഡനത്തിനും വിവേചനത്തിനും ഇരയായി ദുരിതങ്ങളിലൂടെ കടന്നുപോകുന്ന പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്ക് വേണ്ടി ധീരതയോടെ പോരാടുന്ന യുവതിയ്ക്കു എ‌സിഎന്നിന്റെ ധീരത അവാര്‍ഡ്. കത്തോലിക്ക സന്നദ്ധ സംഘടനയായ...

National21 hours ago

വിദ്യാർത്ഥികൾക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്ന രീതികൾക്ക് വിലക്ക്

ബാലാവകാശ കമ്മീഷന്‍റെ ഇടപെടലിനെതുടർന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് നോട്ട്സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ വാട്സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നൽകി വരുന്ന സ്കൂളുകളുടെയും ടീച്ചേഴ്സിൻ്റെയും നടപടികൾക്ക്...

us news21 hours ago

16 വയസിന് താഴെയുള്ള കുട്ടികളിൽ സോഷ്യൽ മീഡിയ നിരോധിക്കാൻ യുകെ

ലണ്ടന്‍: ഓസ്‌ട്രേലിയക്ക് പിന്നാലെ 16 വയസിന് താഴെയുള്ള കുട്ടികളില്‍ സോഷ്യല്‍ മീഡിയ നിരോധനം കൊണ്ടുവരാന്‍ യുകെയും. ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ തനിക്കാവുന്നത് ചെയ്യുമെന്ന് യുകെ സാങ്കേതിക വിദ്യ...

world news2 days ago

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശന വിസകള്‍ക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമെന്ന് ദുബൈ എമിഗ്രേഷന്‍

ദുബൈ: എമിറേറ്റിലേക്ക് ടൂറിസ്റ്റ് വിസയും സന്ദര്‍ശന വിസയും ലഭിക്കാന്‍ ഇനി മുതല്‍ ഹോട്ടലില്‍ റൂം ബുക്ക്‌ചെയ്തതിന്റെ രേഖയും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കിയതായി ദുബൈ എമിഗ്രേഷന്‍ അറിയിച്ചു. വിസക്കായി...

Trending

Copyright © 2019 The End Time News