Connect with us
Slider

Football

മെസിക്ക് തിരിച്ചടി: മൂന്ന് മാസം വിലക്ക്

Published

on

 

അര്‍ജന്‍റീനന്‍ ഫുട്ബോള്‍ താരം ലിയോണല്‍ മെസിക്ക് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ലാറ്റിനമേരിക്കല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ മൂന്ന് മാസം വിലക്കും 50000 ഡോളര്‍ പിഴയും ഏര്‍പ്പെടുത്തി. കോപ്പ അമേരിക്ക സംഘാടകര്‍ക്ക് എതിരെ ഒത്തുകളി ആരോപണം ഉന്നയിച്ചതിന്‍റെ പേരിലാണ് നടപടി. ഏഴ് ദിവസത്തിനകം മെസിക്ക് അപ്പീല്‍ നല്‍കാം.

നവംബര്‍ മൂന്നിന് മാത്രമേ മെസിക്ക് അന്താരാഷ്ട്ര ഫുട്ബോളിലേക്ക് തിരിച്ചെത്താനാകൂ. സെപ്റ്റംബര്‍ അഞ്ചിന് ചിലെക്കും അഞ്ച് ദിവസത്തിന് ശേഷം മെക്‌സിക്കോയ്‌ക്കും ഒക്‌ടോബര്‍ ഒന്‍പതിന് ജര്‍മനിക്കും എതിരായ സൗഹൃദ മത്സരങ്ങള്‍ മെസിക്ക് നഷ്ടമാകും. കോപ്പ അമേരിക്കയില്‍ ചിലെക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയതിനാല്‍ ഒരു ലോകകപ്പ് യോഗ്യതാ മത്സരവും മെസിക്ക് കളിക്കാനാവില്ല.

ചിലെക്കെതിരായ മല്‍സരശേഷം റഫറിക്കെതിരെ മെസി ഗുരുതര വിമർശനമാണ് ഉന്നയിച്ചത്. കോപ്പയില്‍ അര്‍ജന്‍റീന മൂന്നാം സ്ഥാനം നേടിയെങ്കിലും മെഡല്‍ വാങ്ങാതെ മെസി മടങ്ങി. അഴിമതിയില്‍ പങ്കാളിയാവാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയാണ് മെസി മെഡല്‍ സ്വീകരിക്കാതിരുന്നത്. ബ്രസീലിന് കിരീടം നല്‍കാനായി പദ്ധതി തയ്യാറാക്കിവച്ചിരുന്നതായും മെസി ആരോപിച്ചിരുന്നു. കോപ്പ അമേരിക്കയോടുള്ള ബഹുമാനക്കുറവാണ് മെസി കാണിച്ചതെന്ന് ആരോപണങ്ങള്‍ തള്ളിയ കോണ്‍ഫെഡറേഷന്‍ അന്ന് വ്യക്തമാക്കിയിരുന്നു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം; മെസ്സി ഹാട്രിക് തീര്‍ത്തു

Published

on

 

ബാഴ്‌സലോണ: ലണയല്‍ മെസിയുടെ ഹാട്രിക് മികവില്‍ ലാലിഗയില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് നിലവിലെ ചാമ്പ്യന്‍മാര്‍ സെല്‍റ്റ വീഗോയെ തകര്‍ത്തു. ബാഴ്‌സയുടെ ആദ്യ മൂന്നു ഗോളുകളും മെസിയുടെ വകയായിരുന്നു. 23, 45, 48 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. ഇതില്‍ രണ്ടു തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളുകളും ഉള്‍പ്പെടുന്നു. ബുസ്‌കെറ്റ്‌സിന്റെ വകയായിരുന്നു ബാഴ്‌സയുടെ നാലാം ഗോള്‍. ജയത്തോടെ 25 പോയന്റുമായി ബാഴ്‌സലോണ വീണ്ടും ലീഗില്‍ ഒന്നാമത് എത്തി.

അതേസമയം, ലീഗിലെ രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡും മികച്ച വിജയം നേടി. ഏകപക്ഷീയമായ നാല് ഗോളിനാണു റയല്‍ ഐബറിനെ തകര്‍ത്തത്. ഇരട്ട ഗോളുകളുമായി കെരീം ബെന്‍സിമ തിളങ്ങിയപ്പോള്‍ സെര്‍ജിയോ റാമോസും ഫെഡെറികോ വെല്‍വര്‍ദെയും ഗോളുകള്‍ നേടി. 25 പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലായതോടെയാണ് റയല്‍ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്.

Continue Reading

Football

സന്തോഷ് ട്രോഫി; ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് മിന്നും വിജയം

Published

on

 

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഫൈനല്‍ റൗണ്ടില്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തമിഴ്‌നാടിനെ തകര്‍ത്തു വിടുകയായിരുന്നു കേരളം.  മത്സരത്തില്‍ മുഴുവന്‍ സമയവും കേരളം മുന്നിട്ടു നിന്നു. ആദ്യ പകുതിയില്‍ തന്നെ കേരളം മൂന്ന് ഗോളിന്റെ ലീഡ് നേടിയിരുന്നു.

24ആം മിനിറ്റില്‍ വിഷ്ണുവാണ് കേരളത്തിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 33ആം മിനിറ്റില്‍
ജിതിന്‍ കേരളത്തിനായി ലീഡുയര്‍ത്തി. 42ആം മിനിറ്റില്‍ ജിതിന്റെ വക പിന്നെയും ഗോള്‍. രണ്ടാം പകുതിയിലെ രണ്ടു ഗോളും ഇന്‍ജുറി ടൈമിന്റെ നാലാം മിനുട്ടില്‍ എമില്‍ കൂടി ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ പട്ടിക പൂര്‍ത്തിയായ്. കഴിഞ്ഞ സീസണില്‍ ആദ്യ റൗണ്ടില്‍ പുറത്തായ കേരളത്തിന്റെ തകര്‍പ്പന്‍ തിരിച്ചു വരവാണ് സാധിക്കുന്നത്. ആദ്യ മത്സരത്തില്‍ ആന്ധ്രയെ അഞ്ചു ഗോളിനാണ് പരാജയപ്പെടുത്തിയത്.

Continue Reading

Subscribe

Enter your email address

Featured

Mobile8 hours ago

വാട്സാപ്പിൽ പുതിയ അപ്‍ഡേറ്റ് വരുന്നു.

  ഡാർക് മോഡ് ഇപ്പോൾ വെളുപ്പിൽ കാണുന്നതെല്ലാം കറുപ്പായി മാറും. അക്ഷരങ്ങളും മറ്റു നിറങ്ങളിലുള്ള ഘടകങ്ങളും കണ്ണിനു സുഖകരമായ നിറങ്ങളിലേക്കു മാറും. ഇതുവഴി ബാറ്ററി ഉപയോഗം കുറയ്ക്കാനാകും....

Media8 hours ago

ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ മാധ്യമപുരസ്‌കാരം ഡോ.എം.സ്റ്റീഫന്

തിരുവല്ല: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും അന്തര്‍ദേശീയ സംഘടനയായ ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ 2020 ലെ വര്‍ഷത്തെ മാധ്യമ പുരസ്‌കാരം ഡോ.എം.സ്റ്റീഫന്. നവംബര്‍ 11...

us news8 hours ago

വാഷിംഗ്ടണില്‍ വ്യഭിചാരം നിയമവിധേയമാക്കാന്‍ നീക്കം: ശക്തമായ എതിര്‍പ്പുമായി ക്രൈസ്തവസഭ

വേശ്യാവൃത്തിയും വ്യഭിചാരവും നിയമാനുസൃതമാക്കാനുള്ള ബില്ലിനെതിരെ വാഷിംഗ്ടണില്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ ഇതര ക്രൈസ്തവസഭകള്‍ രംഗത്ത് വന്നു. വ്യഭിചാരം കുറ്റകരമല്ലാതാക്കാന്‍ വാഷിംഗ്ടണ്‍ ഡിസി കൗണ്‍സില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍...

Travel9 hours ago

ഹെല്‍മെറ്റ് പരിശോധന; ആദ്യ ദിവസം പിഴയായി ലഭിച്ചത് രണ്ടര ലക്ഷം രൂപ

  തിരുവനന്തപുരം: ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കി ഗതാഗത വകുപ്പ്. ഇന്നലെ മാത്രം പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി. ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റില്ലാതെ...

Media2 days ago

ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് പ്രമോഷന്‍ യോഗവും വചന പ്രഘോഷണവും ഡാളസ്സില്‍

ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായും അനുഗ്രഹത്തിനുമായുള്ള പ്രമോഷന്‍ യോഗം ഡിസംബര്‍ 8 ഞായറാഴ്ച വൈകുന്നേരം...

Movie2 days ago

കലോത്സവ കിരീടം പാലക്കാടിന്

  മണിക്കൂറുകൾ നീണ്ട ആകാംക്ഷയ്ക്കൊടുവിൽ സംസ്ഥാന സ്കൂൾ കലോൽസവ കിരീടം പാലക്കാട് സ്വന്തമാക്കി. 951 പോയിന്റുകളുമായാണ് പാലക്കാടിന്റെ നേട്ടം. 949 പോയിന്റുകളുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം...

Trending