Others
മലയാളി അത്‌ലറ്റ് മുഹമ്മദ് അനസിന് അര്‍ജുന പുരസ്കാരം

മലയാളി അറ്റ്ലറ്റ് താരം മുഹമ്മദ് അനസിനു അർജുന പുരസ്‌കാരം. 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയാണ് താരത്തെ തേടി പുരസ്‌കാരം എത്തുന്നത്. അവാര്‍ഡ് നിര്‍ണയ സമിതി യോഗമാണ് അനസിന്റെ പേര് അര്‍ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തത്.
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ അനസ് വെള്ളി നേടിയിരുന്നു. 4*100 മീറ്ററ്‍ റിലേയിലും മിക്സറ് റിലേയിലും ഏഷ്യന്‍ ഗെയിംസില്‍ അനസ് ഇന്ത്യക്കായി വെള്ളി നേടി. മിക്സഡ് റിലേയില്‍ സ്വര്‍ണം നേടിയ ടീമിനെ ഉത്തേജക മരുുന്ന് ഉപയോഗത്തിന്റെ പേരില്‍ അയോഗ്യരാക്കിയതോടെ അനസ് ഉള്‍പ്പെട്ട ടീമിന് സ്വര്‍ണം ലഭിച്ചിരുന്നു. 400 മീറ്ററില്‍ ഒളിംപിക്സ് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യന്‍ പുരുഷ താരവുമാണ് അനസ്.
അനസ് ഉള്‍പ്പെടെ 19 കായികതാരങ്ങളാണ് അര്‍ജ്ജുന അവാര്‍ഡിന് അര്‍ഹരായത്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, ഫുട്ബോൾ താരം ഗുർപ്രീത് സിങ് സന്ധു, വനിതാ ക്രിക്കറ്റ് താരം പൂനം യാദവ്, അത്‍ലീറ്റ് സ്വപ്ന ബർമൻ, ബാഡ്മിന്റൻ താരം സായ് പ്രണീത് തുടങ്ങിയവരാണ് അർജുന നേടിയ മറ്റു പ്രമുഖ താരങ്ങൾ.
ഗുസ്തി താരം ബജ്‌രംഗ് പൂനിയയ്ക്കും പാരാ അത്‍ലീറ്റ് ദീപ മാലിക്കിനും ഖേൽരത്‍ന പുരസ്കാരവും ലഭിച്ചു. അതോടൊപ്പം തന്നെ മലയാളി ബാഡ്മിന്റണ്‍ കോച്ച് യു. വിമല്‍ കുമാറിന് ദ്രോണാചാര്യ പുരസ്‌കാരവും ലഭിച്ചു. അടുപ്പിച്ച് രണ്ട് വര്‍ഷം(1988, 89) ഇന്ത്യന്‍ ബാഡ്മിന്റണ്‍ നാഷണല്‍ ടൈറ്റില്‍ നേടിയ ആളാണ് വിമല്‍ കുമാര്‍. ചീഫ് നാഷണല്‍ കോച്ച് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
-
us news11 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National6 months ago
ക്രൈസ്തവ സംഗമം 2022
-
Movie11 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Life12 months ago
ഡിജിറ്റൽ ഐഡി കാർഡ്; എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
Movie10 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine