Football
Messi joins PSG: Lionel Messi unveiled as a PSG player
Lionel Messi is in Paris to be unveiled as Paris Saint-Germain’s latest superstar signing. The Argentine begrudgingly departed Barcelona in a flood of tears given the horrendous state of the La Liga club’s financial situation. Messi has opted to join friends Neymar and Angel Di Maria at the Parc des Princes, with compatriot Mauricio Pochettino welcoming him to the Ligue 1 giants.
PSG will possess a formidable attack with the 34-year-old joining Neymar and Kylian Mbappe to form one of the most mouth-watering tridents in European football history. Without a Champions League title in six years amid Barcelona’s demise, Messi will hope to help deliver the title that PSG covet most, following their semi-final exit at the hands of Pep Guardiola’s Manchester City.
While PSG had to pay €222m to sign Neymar from Barcelona in 2017, there will be no transfer fee for Messi, whose contract expired this summer at the Nou Camp. Instead Messi joins perhaps the greatest ever cast of free agents to arrive at one club, including Italian goalkeeper Gianluigi Donnarumma, former Real Madrid stalwart Sergio Ramos and former Liverpool midfielder Gini Wijnaldum.
Football
സന്തോഷ് ട്രോഫി; കേരളത്തിന് രണ്ടാം ജയം
സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് കരുത്തരായ ബംഗാളിനെ കേരളം പരാജയപ്പെടുത്തി. കളിയുടെ 84-ാം മിനിറ്റിലും എക്സ്ട്രാ ടൈമിലുമാണ് കേരളം ഗോൾ നേടിയത്.
കേരളവും പശ്ചിമ ബംഗാളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യ പകുതിയിൽ കണ്ടത്. കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട് മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ പകുതി അവസാനിക്കുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പ് ക്യാപ്റ്റന്‍ ജിജോ ജോസഫിന് മികച്ച അവസരം ലഭിച്ചു. എന്നാല്‍ ജിജോയുടെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തുപോയി.
രാജസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് മാറ്റവുമായാണ് കേരളം കളത്തിലിറങ്ങിയത്. മുന്നേറ്റത്തില്‍ സഫ്‌നാദിന് പകരം ബെംഗളുരൂ എഫ്‌സി താരം ശിഖില്‍ ഇടം നേടി.
Sources:globalindiannews
Football
ബാഴ്‌സയോട് വിടപറയുന്നു; വാര്‍ത്താസമ്മേളനത്തില്‍ കരച്ചിലടക്കാനാകാതെ മെസ്സി
ബാഴ്സലോണ: ഒടുവിൽ അത് സംഭവിച്ചിരിക്കുന്നു. പരസ്പര പൂരകങ്ങളായി ഫുട്ബോൾ ലോകം കണ്ടിരുന്ന ലയണൽ മെസ്സിയെന്ന ഫുട്ബോൾ മാന്ത്രികനും അദ്ദേഹത്തെ ഇതിഹാസമാക്കി വളർത്തിയ ബാഴ്സലോണ എന്ന ക്ലബ്ബും വഴിപിരിയുന്നു.
യാത്രയയപ്പ് ചടങ്ങിൽ ബാഴ്സയുടെ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മെസ്സി താൻ ക്ലബ്ബ് വിടുന്ന കാര്യം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു. മൈക്കിനു മുന്നിൽ നിന്ന് കണ്ണീരടക്കാൻ പാടുപെടുന്ന മെസ്സിയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
ഈ നഗരത്തിൽ ജീവിച്ചപ്പോൾ താൻ ചെയ്ത കാര്യങ്ങളിലെല്ലാം അഭിമാനം കൊള്ളുന്നുവെന്ന് മെസ്സി പറഞ്ഞു. വിദേശത്ത് എവിടെ കരിയർ അവസാനിപ്പിച്ചാലും ഇവിടേക്ക് തന്നെ മടങ്ങിവരുമെന്നും മെസ്സി കൂട്ടിച്ചേർത്തു.
ബാഴ്സ വിട്ട് എങ്ങോട്ടേക്കാണെന്ന ചോദ്യത്തിന് അക്കാര്യം ഇനിയും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ആരുമായും യാതൊരു തരത്തിലുള്ള ചർച്ചകളും നടന്നിട്ടില്ലെന്നും ഒരു വാഗ്ദാനവും നൽകിയിട്ടില്ലെന്നും മെസ്സി കൂട്ടിച്ചേർത്തു.
നേരത്തെ കഴിഞ്ഞ വർഷം ഓഗസ്റ്റ് അവസാന വാരത്തിലാണ് താൻ ബാഴ്സ വിടുകയാണെന്ന് മെസ്സി ആദ്യമായി അറിയിക്കുന്നത്. കരാർ പ്രകാരം ഓരോ സീസണിന്റെ അവസാനത്തിലും ഫ്രീ ട്രാൻസ്ഫറായി ക്ലബ്ബ് വിടാൻ മെസ്സിക്ക് കഴിയുമായിരുന്നു. എന്നാൽ ജൂൺ 10-നകം ഇക്കാര്യം ക്ലബ്ബിനെ അറിയിക്കണമായിരുന്നു. ഈ വ്യവസ്ഥ മെസ്സിക്ക് പാലിക്കാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബാഴ്സയും ലാലിഗയും റിലീസിങ് ക്ലോസ് തുകയിൽ മുറുകെപിടിച്ചതോടെ മെസ്സി ഈ സീസൺ കൂടി ക്ലബ്ബിൽ തുടരുകയായിരുന്നു.
എന്നാൽ ഈ സീസണ് ശേഷം മെസ്സിയുടെ ഉയർന്ന വേതനവും ലാ ലിഗയിലെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും ക്ലബ്ബിന് താരവുമായി പുതിയ കരാറിലെത്തുന്നതിന് തടസമാകുകയായിരുന്നു. 50 ശതമാനം പ്രതിഫലം കുറച്ച് മെസ്സി ക്ലബ്ബിൽ തുടരാൻ സന്നദ്ധനായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ലാ ലിഗയുടെ കർശനമായ സാമ്പത്തിക നിയന്ത്രണങ്ങൾ ഇതിന് തടസമായി.
ഇതോടെയാണ് ബാഴ്സലോണയുമായുള്ള രണ്ട് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന പൊക്കിൾക്കൊടി ബന്ധം അറുത്തുമാറ്റാൻ താരത്തിന് തയ്യാറാകേണ്ടി വന്നത്.
2001-ൽ ബാഴ്സയുടെ യൂത്ത് ക്ലബിൽ കളിച്ചുതുടങ്ങിയതാണ് മെസ്സി. 2003-ൽ സി ടീമിലും 2004 മുതൽ 2005 വരെ ബി ടീമിലും കളിച്ചു. 2004-ലാണ് ഒന്നാം നിര ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടൊരു തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല. 485 കളികളിൽ നിന്ന് 444 ഗോളുകൾ. ഇതിനിടെ ആറ് ബാലൺദ്യോറും ആറ് യൂറോപ്പ്യൻ ഗോൾഡൻ ഷൂസും. പത്ത് ലാലീഗയും നാല് ചാമ്പ്യൻസ് ലീഗും ആറ് കോപ്പ ഡെൽ റെയും ഉൾപ്പടെ മുപ്പത്തിമൂന്ന് കിരീടങ്ങളാണ് ബാഴ്സയുടെ അലമാരയിലെത്തിച്ചത്.
കടപ്പാട് :കേരളാ ന്യൂസ്
Football
മെഡല്‍ദാന ചടങ്ങില്‍ ഒളിമ്പിക് യൂണിഫോം ധരിച്ചില്ല; ബ്രസീല്‍ ഫുട്‌ബോള്‍ ടീമിനെതിരേ നടപടി
ടോക്യോ: ഒളിമ്പിക്സിൽ സ്വർണം നേടിയ ബ്രസീൽ ഫുട്ബോൾ ടീമിനെതിരേ നടപടിയെടുക്കുമെന്ന് ബ്രസീലിയൻ ഒളിമ്പിക് കമ്മിറ്റി. മെഡൽദാന ചടങ്ങിൽ ടീമിന്റെ ഔദ്യോഗിക ഒളിമ്പിക് യൂണിഫോം ധരിക്കാത്തതിനെ തുടർന്നാണ് ഇത്. ടീമംഗങ്ങളുടേയും ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷന്റേയും മനോഭാവത്തേയും ഒളിമ്പിക് കമ്മിറ്റി അപലപിച്ചു. കരുത്തരായ സ്പെയ്നിനെ മറികടന്നാണ് ബ്രസീൽ ഫുട്ബോളിൽ സ്വർണം നിലനിർത്തിയത്.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകരിച്ച ഔദ്യോഗിക യൂണിഫോം ധരിക്കണമെന്ന് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ബ്രസീൽ താരങ്ങളോട് നേരത്തെതന്നെ അറിയിച്ചതാണ്. ചൈനീസ് കമ്പനി ആയ പീക് സ്പോർട്സ് ആണ് ഈ യൂണിഫോമിന്റെ നിർമ്മിതാക്കാൾ. എന്നാൽ നൈക്കിയുടെ ജഴ്സി അണിഞ്ഞാണ് ബ്രസീൽ ഫുട്ബോൾ താരങ്ങൾ പോഡിയത്തിൽ എത്തിയത്. ജാക്കറ്റുകൾ അരക്കെട്ടിന് ചുറ്റും കെട്ടുകയും ചെയ്തു. പാന്റ്സ് മാത്രമാണ് ഔദ്യോഗിക യൂണിഫോമിന്റെ ഭാഗമായിരുന്നത്.
ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷന്റെ നിർദേശങ്ങളാണ് തങ്ങൾ പിന്തുടർന്നത് എന്നായിരുന്നു താരങ്ങളുടെ പ്രതികരണം. എന്നാൽ ഫുട്ബോൾ കോൺഫെഡറേഷൻ മൗനം പാലിക്കുകയാണ്.
അതേസമയം ഫുട്ബോൾ താരങ്ങൾക്കെതിരേ ബ്രസീലിയൻ നീന്തൽ താരം ബ്രൂണോ ഫ്രാറ്റസ് രംഗത്തെത്തി. ബ്രസീലിന്റെ ഒളിമ്പിക് സംഘത്തിൽ നിന്ന് വേറിട്ടാണ് ഫുട്ബോൾ കളിക്കാർ എല്ലാ കാര്യങ്ങളും ചെയ്യാറുള്ളതെന്നും ഒളിമ്പിക് സംഘത്തിന്റെ ഭാഗമാണ് എന്ന് അവർക്ക് തോന്നാറില്ലെന്നും ബ്രൂണോ വ്യക്തമാക്കുന്നു. നീന്തലിൽ വെങ്കലം നേടിയ ബ്രൂണോ ട്വീറ്റ് ചെയ്തു. 2012 ലണ്ടൻ, 2016 റിയോ ഒളിമ്പിക്സുകളിൽ നൈക്കിയുടെ യൂണിഫോമാണ് ബ്രസീൽ താരങ്ങൾ ധരിച്ചിരുന്നത്.
കടപ്പാട് :കേരളാ ന്യൂസ്
-
Movie12 months agoForrest Frank Posts Blunt Response After Losing 30,000 Followers Over Charlie Kirk Post
-
Sports12 months ago‘Nothing Short of Revival’: Athletes at University of Pittsburgh Draw 600 with Gospel Outreach
-
Movie11 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
us news12 months ago‘Nothing Short of a Move of God’: Nearly 5,000 Decisions for Christ at Recent ‘Life Surge’ Events
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months ago‘Malcolm in the Middle’ Star Frankie Muniz Declares He’s ‘Proud’ to ‘Live for Jesus’
-
Movie10 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
world news11 months agoNigerian Pastor Killed in Kwara State After Ransom Payments Made

