Sports
Bengals LB Akeem Davis-Gaither Boldly Embraces Baptism, Choosing Jesus and ‘the Gift of New Life’

Akeem Davis-Gaither, linebacker for the Cincinnati Bengals, has declared that he is a Christ-follower through baptism. The 23-year-old shared that he was overjoyed to have “received the gift of new life.”
“I am so proud to have given my life to Christ. God has done wonderful things in my life, picked me up from my lows and humbled me at my highs,” Davis-Gaither wrote on Instagram. “Every step of my life, God has blessed me in so many ways. I’m blessed that I’m able to share his love and let my life be a testimony of his unwavering love for us all.”
He also quoted Galatians 2:20 in his post: “I am crucified with Christ, nevertheless I live; yet not I, but Christ liveth in me.”
Davis-Gaither was baptized by Pastor Derwin Gray with Transformation Church in South Carolina. Gray is also a former NFL player who played for the Indianapolis Colts and Carolina Panthers.
“It was an honor to baptize you brother! I look forward to continuing this journey with you,” Gray commented.
Davis-Gaither joined the Bengals in 2020 after graduating from Appalachian State in North Carolina where he played football from 2015 to 2019.
As a senior in 2019, he was the Sun Belt Conference Defensive Player of the Year after recording 101 tackles, five sacks, and an interception.
Davis-Gaither is awaiting the Bengals training camp, which begins July 27, where he’ll aim for a starting position on the team. The Bengals play a preseason game against the Tampa Bay Buccaneers on Aug 14.
Sources:faithwire
Sports
‘മഹത്വം ദൈവത്തിന്’ : ലോക ചാമ്പ്യൻഷിപ്പിലെ റെക്കോർഡ് നേട്ടത്തില്‍ ബൈബിള്‍ വചനവും ദൈവസ്തുതിയുമായി യുഎസ് താരം

ഒറിഗോണ്‍: ജൂലൈ 23നു നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ റെക്കോർഡ് നേട്ടത്തിന് ബൈബിള്‍ വചനവും ദൈവസ്തുതിയും നവമാധ്യമങ്ങളില്‍ പങ്കുവെച്ച് യുഎസ് താരം സിഡ്നി മക്ക്ലോലിൻ. അമേരിക്കയിലെ ഒറിഗോണിൽ നടന്ന 400 മീറ്റർ ഹർഡിൽസിലാണ് തന്റെ തന്നെ ഒരു മാസം മുന്‍പത്തെ റെക്കോർഡ് സിഡ്നി തിരുത്തി കുറിച്ചത്. ന്യൂജെഴ്സിയിൽ താമസിക്കുന്ന 22 വയസ്സുള്ള ഈ കായിക താരം 50 .68 സെക്കന്റിലാണ് മത്സരം പൂർത്തിയാക്കിയത്. റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയുള്ള ഇൻസ്റ്റഗ്രാം പോസ്റ്റില്‍ സിഡ്നി ദൈവത്തിന് നന്ദി പ്രകാശിപ്പിക്കുകയായിരിന്നു.
തന്റെ ജനത്തിന്റെ ആവശ്യങ്ങളോട് ദൈവം കാണിക്കുന്ന ഉദാരതയെ പറ്റി വിവരിക്കുന്ന ഹെബ്രായര്‍ക്ക് എഴുതപ്പെട്ട ലേഖനം നാലാം അധ്യായം പതിനാറാം വാക്യമായ “അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം,” എന്ന വാക്യമാണ് പോസ്റ്റിന്റെ ആദ്യ ഭാഗത്തുള്ളത്. കഠിനാധ്വാനത്തോടൊപ്പം പ്രാർത്ഥനയാല്‍ 50.68 സെക്കൻഡിൽ ദൈവീകമായി കലാശിച്ചുവെന്നും ദൈവാനുഗ്രഹത്താൽ ലക്ഷ്യം പൂർത്തീകരിച്ചുവെന്നും സിഡ്നി കുറിച്ചു. ഏകദേശം നാല് ലക്ഷത്തോളം ആളുകളാണ് വൈറലായ ആ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്.
എൻബിസി സ്പോർട്സിന് നൽകിയ അഭിമുഖത്തിനിടെയും താരം തന്റെ അടിയുറച്ച ക്രിസ്തു വിശ്വാസം പ്രഘോഷിച്ചു. ദൈവത്തിന് മഹത്വം നൽകിക്കൊണ്ടായിരിക്കണം താൻ അഭിമുഖം തുടങ്ങേണ്ടതെന്ന് പറഞ്ഞ താരം നാഴികകല്ല് പിന്നിടാൻ തന്നെ സഹായിച്ചത് ദൈവം ശക്തി നൽകിയത് മൂലമാണെന്ന് കൂട്ടിച്ചേർത്തു. കത്തോലിക്ക സന്യാസിനികൾ നടത്തിയിരുന്ന ന്യൂ ജേഴ്സിയിലെ യൂണിയൻ കാത്തലിക്ക് റീജണൽ ഹൈസ്കൂളിലാണ് സിഡ്നി മക്ക്ലോലിൻ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്.
ലോക വേദികൾ സുവിശേഷം പങ്കുവയ്ക്കാനായി തങ്ങളുടെ പൂർവ വിദ്യാർത്ഥി ഉപയോഗിക്കുന്നതിൽ സ്കൂളിന്റെ പ്രിൻസിപ്പൽ സിസ്റ്റർ പേഴ്സിലി ഹാർട്ട് അതീവ ആഹ്ലാദം പ്രകടിപ്പിച്ചു. ലോകത്തിന്റെ ഏറ്റവും വലിയ വേദിയിൽ സുവിശേഷത്തിന്റെ ഉപകരണമാകാനുള്ള വിളി സ്വീകരിക്കാൻ സിഡ്നി മുന്നോട്ടുവന്നുവെന്ന് സിസ്റ്റർ പറഞ്ഞു. 2020 ടോക്കിയോ ഒളിമ്പിക്സിൽ താരം രണ്ട് ഗോൾഡ് മെഡൽ നേടുകയും, ഒരു റെക്കോർഡ് നേട്ടം സ്വന്തമാക്കുകയും ചെയ്തപ്പോൾ സിഡ്നി രക്ഷയുടെ സുവിശേഷമാണ് പങ്കുവെക്കുന്നതെന്ന് സിസ്റ്റർ പേഴ്സിലി ഹാർട്ട് പറഞ്ഞിരുന്നു.
കടപ്പാട് :പ്രവാചക ശബ്ദം
Sports
ഗോൾ നേട്ടത്തിൽ മഹത്വം കര്ത്താവിന്; ‘യേശുവിന് നന്ദി’ ജേഴ്സി ധരിച്ച് നൈജീരിയന്‍ വനിത താരത്തിന്റെ സാക്ഷ്യം

റബത്ത്: നിര്‍ണ്ണായകമായ ഫുട്ബോൾ മത്സരത്തിലെ ഗോൾ നേട്ടം യേശു ക്രിസ്തുവിന് നന്ദിയായി സമര്‍പ്പിച്ചുള്ള നൈജീരിയൻ വനിത ഫുട്ബോൾ താരം റാഷിദത്ത് അജിബേഡിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. മൊറോക്കോയിൽ നടക്കുന്ന വുമൺസ് ആഫ്രിക്കൻ നേഷൻസ് കപ്പിൽ ബുറുണ്ടിക്കെതിരെ ഗോളടിച്ചതിനുശേഷം ‘താങ്ക്യൂ ജീസസ്’ എന്നെഴുതിയ വാചകം ഉള്ള ജേഴ്സി കാണികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു കൊണ്ടാണ് റാഷിദാത്ത് തന്റെ നേട്ടം കര്‍ത്താവിനുള്ള മഹത്വം നൽകാനുള്ള അവസരമാക്കി മാറ്റിയത്. ജൂലൈ 10നു നടന്ന മത്സരത്തില്‍ ടീമിന് ലഭിച്ച ഒരു പെനാൽറ്റിയാണ് റാഷിദാത്ത് ഗോളാക്കി മാറ്റിയത്. മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് സൂപ്പർ ഫാൽകൺസ് എന്ന പേരിൽ അറിയപ്പെടുന്ന നൈജീരിയന്‍ ടീം വിജയം കരസ്ഥമാക്കി.
മത്സരത്തിന് ശേഷം ട്വിറ്ററിലും താരം യേശുവിന് നന്ദി പ്രകാശിപ്പിച്ചു. “യേശുവേ നന്ദി, ടീം മുഴുവൻ നന്നായി കളിച്ചു, ഇനി നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുകയാണ്. യഥാർത്ഥ മത്സരം ഇനിയാണ് തുടങ്ങാൻ പോകുന്നത്” – റാഷിദാത്ത് അജിബേഡ് ട്വിറ്ററിൽ കുറിച്ച സന്ദേശത്തില്‍ പറയുന്നു. ജൂലൈ 15നു ട്വിറ്ററില്‍ പങ്കുവെച്ച ഒരു ചിത്രത്തിലൂടെയും താരം യേശുവിനെ മഹത്വപ്പെടുത്തിയിട്ടുണ്ട്.
‘എന്റെ കർത്താവായ യേശു വെളിപ്പെട്ടതും മഹത്വീകരിക്കപ്പെട്ടതും കാണാനുള്ള ഒരു ദൗത്യത്തിൽ” എന്ന തലക്കെട്ടോട് കൂടിയ ട്വീറ്റില്‍ ”യേശുവേ നീ മതി” എന്ന ജേഴ്സി ധരിച്ച താരത്തിന്റെ ചിത്രവുമുണ്ട്. ”ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക; ഞാന്‍ ജനതകളുടെ ഇടയില്‍ ഉന്നതനാണ്; ഞാന്‍ ഭൂമിയില്‍ ഉന്നതനാണ്” എന്ന വചനമുള്ള ”സങ്കീര്‍ത്തനങ്ങള്‍ 46:10” ജേഴ്സിയില്‍ എഴുതിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കാമറൂണിനെതിരെയും വിജയം നേടിയതോടെ നൈജീരിയൻ ടീമിന് ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും നടക്കുന്ന 2023 ഫിഫ വനിതാ ലോകകപ്പിൽ യോഗ്യത ലഭിച്ചിരിക്കുകയാണ്.
കടപ്പാട് :പ്രവാചക ശബ്ദം
Sports
ഫിഫ ലോകകപ്പിൻ്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ ഔദ്യോഗിക പോസ്റ്റര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന പ്രത്യേക പരിപാടിയില്‍ പുറത്തിറക്കി. ആദ്യമായിട്ടാണ് ടൂര്‍ണമെന്റിനായി പോസ്റ്ററുകളുടെ ഒരു പരമ്പര തന്നെ വികസിപ്പിച്ചെടുത്തത്. പോസ്റ്ററുകളെല്ലാം രൂപകല്‍പ്പന ചെയ്തത് ഖത്തരി വനിതാ കലാകാരി ബൗഥൈന അല്‍ മുഫ്തയാണ്.
ഖത്തറിലും അറബ് ലോകത്തും ഉടനീളം ആഘോഷത്തിന്റെയും ഫുട്ബോള്‍ ലഹരിയുടെയും പ്രതീകമായി പ്രധാന പോസ്റ്റര്‍ പരമ്പരാഗത ശിരോവസ്ത്രങ്ങള്‍ വായുവിലേക്ക് വലിച്ചെറിയുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അറബ് ലോകത്തിന്റെ ഫുട്ബോളിനോടുള്ള അഭിനിവേശവും എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് പോസ്റ്ററുകള്‍.
ഖത്തറിന്റെ കലാ-ഫുട്ബോള്‍ പാരമ്പര്യത്തിന്റെ പ്രതിഫലനമാണ് ഖത്തര്‍ 2022 ന്റെ ഔദ്യോഗിക പോസ്റ്റര്‍ എന്ന് ഫിഫ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജീന്‍-ഫ്രാങ്കോയിസ് പാത്തി പറഞ്ഞു. ഖത്തറിന്റെ ഫുട്ബോളിനോടുള്ള അഭിനിവേശം ചിത്രീകരിക്കുന്ന ഈ മനോഹരമായ പോസ്റ്ററുകളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Sources:globalindiannews
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.
-
us news12 months ago
Massive explosion outside Kabul airport after security warnings