Connect with us

Travel

വനയാത്ര : വിനോദസഞ്ചാര കേന്ദ്രങ്ങളും ,കെ എസ് ആർ ടി സി റൂട്ടുകളും

Published

on

 

കേരളത്തിനുള്ളിൽ വന്യമൃഗങ്ങൾ നിറഞ്ഞ ഭീതിജനകമായ കൊടുംകാട്ടിനുള്ളിലൂടെയുള്ള കെഎസ്ആർടിസിയുടെ പ്രധാനപ്പെട്ട റൂട്ടുകൾ ഏതൊക്കെയെന്നു നമുക്ക് നോക്കാം.

മുത്തങ്ങ – വയനാട് ജില്ലയിലെ വയനാട് വന്യജീവി സങ്കേതത്തിലുള്ള ഒരു ഗ്രാമമാണ് മുത്തങ്ങ. സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ. മുത്തങ്ങ വന്യജീവികളുടെ സുരക്ഷിത മേഖലയായിട്ടാണ് കണക്കാക്കുന്നത്. കർണാടകത്തിലെ ബന്ദിപ്പൂർ, തമിഴ്‌നാട്ടിലെ മുതുമല എന്നീ കടുവസങ്കേതങ്ങൾ മുത്തങ്ങയോട് ചേർന്നുകിടക്കുന്നു. വിശാലമായ ഈ മേഖല കടുവയുടെയും പുലിയുടെയും അവയുടെ ഇരകളുടെയും സമ്പന്ന മേഖലയാണ്. സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും നൂറുകണക്കിന് സഞ്ചാരികളാണ് മുത്തങ്ങയുടെ വന്യ സൗന്ദര്യം ആസ്വദിക്കാനും മൃഗങ്ങളെ കാണാനുമായി എത്തുന്നത്.

മുത്തങ്ങയിൽ വിനോദസഞ്ചാരത്തിനായി താമസ സൗകര്യങ്ങളും മരങ്ങളിൽ ഏറുമാടങ്ങളും ഉണ്ട്. മുത്തങ്ങയ്ക്ക് അടുത്തുള്ള ചുണ്ട എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. കാട്ടിൽ മലകയറ്റത്തിനു പോകുവാനുള്ള സൗകര്യം ഉണ്ട്. ബെംഗളൂരു, മൈസൂർ, ഗുണ്ടൽപെട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസിയുടെ ബസ് സർവ്വീസുകൾ ഇതുവഴി പോകുന്നുണ്ട്. രാത്രി 9.30 മുതൽ രാവിലെ 6 മണിവരെ ഇവിടെ വനപാത അടച്ചിടും. പിന്നീട് പ്രത്യേകം പാസ്സുള്ള കേരള – കർണാടക ആർടിസി ബസ്സുകൾ മാത്രമേ ഇതുവഴി പോകുകയുള്ളൂ. അതും വിരലിലെണ്ണാവുന്നവ മാത്രം.

തോൽപ്പെട്ടി കാടുകളും കടന്നു കുട്ടയിലേക്ക് (വയനാട് ജില്ല) : മൈസൂർ, ബെംഗളൂരു ഭാഗങ്ങളിലേക്ക് പോകുവാനുള്ള മറ്റൊരു റൂട്ടാണ് ഇത്. മുത്തങ്ങയിലെ പോലെ വാഹനങ്ങളുടെ തിരക്ക് ഇവിടെ താരതമ്യേന കുറവായിരിക്കും. ഇവിടെ രാത്രികാല യാത്രാ നിരോധനം നിലവിലില്ലാത്തതിനാൽ മുത്തങ്ങ – ബന്ദിപ്പൂർ വനപാത അടച്ചു കഴിഞ്ഞാൽ കേരള ആർടിസിയുടെ അടക്കം ചില ബസ്‌ സർവ്വീസുകൾ ഇതുവഴിയായിരിക്കും കടന്നുപോകുന്നത്.

കുട്ട എന്നു പറയുന്നത് കേരള – കർണാടക അതിർത്തിയിലെ ഒരു ഗ്രാമമാണ്. തോൽപ്പെട്ടി വനത്തിലൂടെയുള്ള യാത്ര കഴിഞ്ഞു നമ്മൾ എത്തിച്ചേരുന്നത് കുട്ടയിലേക്ക് ആണ്. പകൽ സമയത്ത് മാനന്തവാടിയിൽ നിന്നും കുട്ടയിലേക്ക് ഇതുവഴി കെഎസ്ആർടിസി ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്.

ബാവലി റൂട്ട് (വയനാട് ജില്ല) : മാനന്തവാടി താലൂക്കിൽ തിരുനെല്ലി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ബാവലി. മാനന്തവാടിയിൽ നിന്നു പതിനാറ് കിലോമീറ്റർ അകലെയുളള ഈ ഗ്രാമം കേരള-കർണ്ണാടക അതിർത്തിയാണ്. മൂന്നു ഭാഗവും വനവും ഒരു ഭാഗം പുഴയുമാണ് അതിര്. ബാവലി പുഴയ്ക്ക് കുറുകെ കെട്ടിയിരിക്കുന്ന പാലം കടന്നാൽ കർണ്ണാടകയാണ്. അന്തര്‍ സംസ്‌ഥാന പാതയായ മാനന്തവാടി – ബാവലി – മൈസൂര്‍ റൂട്ടില്‍ രാത്രികാല യാത്രനിരോധനം നിലവിലുണ്ട്. വൈകീട്ട് ആറുമുതല്‍ രാവിലെ ആറുവരെയാണ് യാത്രാ നിരോധനം.

ബാവലി മുതല്‍ രാജിവ്‌ ഗാന്ധി ദേശീയ ഉദ്യാനം ഉള്‍പ്പെടുന്ന 31 കിലോമീറ്റര്‍ ദൂരം വനപാതയിലൂടെയുള്ള വാഹന ഗതാഗതം വന്യജീവികളുടെ സ്വൈര്യവിഹാരത്തിന്‌ തടസ്സമാകുമെന്ന കാരണത്താലാണ് യാത്രാനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി പകൽ പോയാലും വന്യമൃഗങ്ങളെ കാണാനാകും എന്നാണു അനുഭവസ്ഥർ പറയുന്നത്. കെഎസ്ആർടിസിയുടെ മാനന്തവാടി – ബൈരക്കുപ്പ, കൽപ്പറ്റ – മാനന്തവാടി – മൈസൂർ, തൊട്ടിൽപ്പാലം – ബെംഗളൂരു തുടങ്ങിയ ബസ് സർവ്വീസുകൾ ഇതുവഴിയാണ് കടന്നു പോകുന്നത്.

ചാലക്കുടി – മലക്കപ്പാറ : തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ സ്ഥിതിചെയ്യുന്നതും അതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ളതുമായ ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ (Malakkappara). കേരളം – തമിഴ്‌നാട് അതിർത്തി കൂടിയാണ് ഈ സ്ഥലം. ഏറെ ജനശ്രദ്ധ ആകർഷിച്ചിട്ടില്ലാത്ത ഒരു വിനോദസഞ്ചാരകേന്ദ്രമായ മലക്കപ്പാറയിലേയ്ക്ക് ചാലക്കുടിയിൽ നിന്ന് സംസ്ഥാന ഹൈവേ-21 ലൂടെ തുമ്പൂർമൂഴി, അതിരപ്പള്ളി, വാഴച്ചാൽ, ഷോലയാർ വഴി 86 കിലോമീറ്റർ ദൂരമുണ്ട്. വാഴച്ചാൽ കഴിഞ്ഞു കുറച്ചുകൂടി മുന്നോട്ടു പോയാൽ പിന്നെ ജനവാസകേന്ദ്രങ്ങൾ കഴിയും. പിന്നീട് പേടിപ്പെടുത്തുന്ന നിബിഡ വനത്തിലൂടെയായിരിക്കും യാത്ര. എല്ലായ്പ്പോഴും ആനയിറങ്ങുന്ന ഈ റൂട്ടിലൂടെ ചെറു വാഹനങ്ങളിൽ പോകുന്നത് വളരെ സൂക്ഷിച്ചു വേണമെന്ന് ഫോറസ്റ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകുന്നുണ്ട്.

അധികം വീതിയില്ലാത്ത വഴിയായതിനാൽ ഇവിടെ മൃഗങ്ങൾക്ക് പെട്ടെന്ന് റോഡിലേക്ക് ഇറങ്ങുവാൻ കഴിയും. യാത്രക്കാരാണെങ്കിൽ പെട്ടെന്ന് ഇത് ശ്രദ്ധിക്കുകയും ഇല്ല. ആനയെക്കൂടാതെ ഉപദ്രവകാരികളായ പുലികൾ ഇറങ്ങുന്ന ഏരിയയും കൂടിയാണിത്. ആയതിനാൽ ഇതുവഴി ബസ്സിൽ യാത്ര ചെയ്യുന്നതാണ് കൂടുതൽ സുരക്ഷിതം. ചാലക്കുടിയിൽ നിന്നും മലക്കപ്പാറ വരെ രാവിലെയും വൈകീട്ടും കെഎസ്ആർടിസിയുടെ ബസ് സർവ്വീസ് ലഭ്യമാണ്. ഇതിൽ വൈകീട്ട് പോകുന്ന ബസ് മലക്കപ്പാറയിൽ സ്റ്റേ ചെയ്യും. കെഎസ്ആർടിസിയെ കൂടാതെ തോട്ടത്തിൽ (എയ്ഞ്ചൽ ഡോൺ) എന്ന രണ്ടു പ്രൈവറ്റ് ബസ്സുകളും ഇതുവഴി സർവ്വീസ് നടത്തുന്നുണ്ട്. കെഎസ്ആർടിസി മലക്കപ്പാറ വരേയുള്ളൂവെങ്കിൽ ഇവ വാൽപ്പാറ വരെയുണ്ട്. ചാലക്കുടി ബസ് സ്റ്റാൻഡിൽ നിന്നുമാണ് ഇവയും സർവ്വീസ് നടത്തുന്നത്. ഏതൊരു സഞ്ചാരിയും പോയിരിക്കേണ്ട റൂട്ടുകളിൽ ഒന്നാണിത്. ഈ റൂട്ടിലും രാത്രിയാത്രാ നിരോധനം നിലവിലുണ്ട്.

മൂന്നാർഉടുമൽപേട്ട് (ഇടുക്കി ജില്ല) : മൂന്നാറിൽ നിന്നും ഉടുമൽപേട്ടിലേക്ക് യാത്ര ചെയ്തിട്ടുണ്ടോ? മറയൂർ, ചിന്നാർ വഴിയാണ് മനോഹരമായ ഈ യാത്ര. മറയൂർ കഴിഞ്ഞാൽ പിന്നെ കേരള – തമിഴ്‌നാട് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വനത്തിലൂടെയാണ് യാത്ര. കേരള ഭാഗത്ത് ഈ കാടിന് ചിന്നാർ എന്നും തമിഴ്‌നാട് ഭാഗത്ത് ഈ കാടിന് ആനമല (കടുവാ സംരക്ഷണ കേന്ദ്രം) എന്നുമാണ് പേര്. സാധാരണ കാടുകളിൽ നിന്നും വ്യത്യസ്തമായി മുള്‍വ്യക്ഷങ്ങള്‍ നിറഞ്ഞ കാടുകളാണ് ചിന്നാര്‍ സാങ്ച്വറിയുടെ പ്രത്യേകത. പശ്ചിമഘട്ടത്തിലെ മഴനിഴല്‍ പ്രദേശത്തുള്ള ചിന്നാറില്‍ വര്‍ഷത്തില്‍ രണ്ടു മാസം മാത്രമേ മഴ ലഭിക്കാറുളളൂ. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സ്ഥലമാണ് ഇത്.

മൂന്നാറില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ ദൂരെയാണ് ചിന്നാർ. പകൽ വന്യമൃഗങ്ങളെ പൊതുവെ വളരെ കുറവായിരിക്കും ഇതുവഴി കടന്നുപോകുമ്പോൾ കാണുക. എന്നാൽ രാത്രിയിൽ ആന, മ്ലാവ്, കാട്ടുപോത്ത് റോഡിൽ ഇറങ്ങി നടക്കുന്നതൊക്കെ കാണാം. വാഹനങ്ങൾ കുറവായ ഈ റൂട്ടിലൂടെ പോകുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു പേടി തോന്നുമെന്നുള്ളത് സത്യമാണ്. അവിടത്തെ അന്തരീക്ഷത്തിന്റെ പ്രത്യേകതയാണിത്. ഒറ്റയ്ക്ക് ടൂവീലറിൽ ഇതുവഴിയുള്ള യാത്ര കഴിവതും ഒഴിവാക്കുക. മൂന്നാറിൽ നിന്നും ഈ റൂട്ടിലൂടെ കെഎസ്ആർടിസിയുടെ ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്. മൂന്നാർ – ഉദുമൽപെട്ട്, കൊട്ടാരക്കര – പഴനി തുടങ്ങിയ സർവീസുകളാണ് ഇതുവഴി കടന്നുപോകുന്നത്.

പത്തനംതിട്ട – ഗവി – കുമളി (പത്തനംതിട്ട ജില്ല) : ഓർഡിനറി എന്ന സിനിമ കാരണം പ്രശസ്തമായ ഒരു കെഎസ്ആർടിസി റൂട്ടാണ് ഗവി. പത്തനംതിട്ടയിൽ നിന്നും കുമളിയിൽ നിന്നും ഇതുവഴി രണ്ടു ബസ്സുകൾ ദിവസേന മൊത്തം നാല് ട്രിപ്പുകൾ നടത്തുന്നുണ്ട്. ഇതിൽ അതിരാവിലെയുള്ള ട്രിപ്പ് ആയിരിക്കും സഞ്ചാരികളെ കൂടുതലും ആകർഷിക്കുന്നത്. ഗവിയുടെ പച്ചപ്പും തണുപ്പും തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. വെളിച്ചം മരങ്ങളെ കീറിമുറിച്ചു കാടിനുള്ളിലെക്ക്‌ വരാൻ കൊതിക്കുന്ന കോട പെയ്യുന്ന ഗവി കാട്ടിലെ കട്ട ഓഫ്‌റോഡ് ഡ്രൈവ് ഒക്കെ ആണ് കെ.എസ്.ആർ.ടി.സി നമുക്ക് തരുന്നത്.

വന്യത ആസ്വദിച്ചുകൊണ്ട് കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് നവ്യാനുഭവമായിരിക്കും നൽകുക. പശ്ചിമ ഘട്ടത്തിലെ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടേക്ക് സ്വകാര്യവാഹനങ്ങൾ ഒരു പരിധിയിൽ കഴിഞ്ഞു കടത്തിവിടുന്നതല്ല. അതുകൊണ്ടുതന്നെ കെ.എസ്.ആർ.ടി.സി സർവ്വീസിനാണ് ഈ റൂട്ടിൽ പ്രാമുഖ്യം. മിക്കവാറും ഇതുവഴിയുള്ള യാത്രയ്ക്കിടെ ആനയെ കാണുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില സമയങ്ങളിൽ മരമോ മറ്റോ വീണ് വഴി അടഞ്ഞുപോകുന്ന സാഹചര്യങ്ങൾ വന്നാൽ അവ തരണം ചെയ്യുന്നതിനായി കെഎസ്ആർടിസി ജീവനക്കാരുടെ കയ്യിൽ വെട്ടുകത്തിയും മറ്റ് ആയുധങ്ങളും ഒക്കെയുണ്ടായിരിക്കും

Travel

സന്ദർശക വിസക്കാർക്ക് സൗദിയിൽ വാഹനമോടിക്കാം

Published

on

ജിദ്ദ: സന്ദർശക വിസയിലെത്തുന്നവർക്ക് വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാമെന്ന് ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു. അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെയാണ് വാഹനമോടിക്കാൻ അനുവാദമുള്ളത്. എന്നാൽ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ വാഹനമോടിക്കാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.

സൗദിയിലേക്ക് സന്ദർശക വിസയിലെത്തുന്ന വിദേശികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ട്രാഫിക് ഡയരക്ടറേറ്റിന്റെ അറിയിപ്പ്. വിസിറ്റ് വിസയിലെത്തുന്നവർക്ക് സ്വന്തം നാട്ടിലേയോ അല്ലെങ്കിൽ മറ്റു വിദേശ രാജ്യങ്ങളിലേയോ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസുപയോഗിച്ച് സൗദിയിലെവിടെയും വാഹനമോടിക്കാം. എന്നാൽ ഡ്രൈവിംഗ് ലൈസൻസിന് കാലാവധിയുണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. ഒരു വർഷം വരെയാണ് സൗദിയിലേക്കുളള സന്ദർശക വിസയുടെ കാലാവധി. ഈ കാലയളവിൽ മുഴുവൻ അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. സൗദിയിൽ പ്രവേശിച്ച തിയതി മുതലാണ് ഇത് കണക്കാക്കുക. എന്നാൽ ഒരു വർഷത്തിന് മുമ്പ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ പിന്നീട് വാഹനമോടിക്കാൻ പാടില്ല. ഇത് നിയമവിരുദ്ധമായി കണക്കാക്കുമെന്നും ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Travel

ഇതാണ് ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം! വെള്ളത്തിനടിയിലുള്ള പാറക്കൂട്ടത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ അറിയാം

Published

on

ലോകത്തിൽ ധാരാളം വ്യത്യസ്തവും പ്രാധാന്യവുമുള്ള സ്ഥലങ്ങളുണ്ട്. ചിലതൊക്കെ നമുക്ക് അറിയാം. ചിലതിനെക്കുറിച്ചുള്ള അറിവ് പരിമിതവുമാണ്. ചില സ്ഥലങ്ങളെപ്പറ്റി ആദ്യം കേൾക്കുമ്പോൾ വളരെ കൗതുകമായി അനുഭവപ്പെടാറുണ്ട്. ഇതിന് കാരണം നമ്മൾ ചിന്തിക്കാത്ത ഇതുവരെ കാണാത്ത പലവിധ പ്രത്യേകതകൾ ഈ സ്ഥലങ്ങൾക്കുണ്ടെന്നുള്ളതാണ്. അങ്ങനെയുള്ള എത്രയോ പ്രദേശങ്ങൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി കിടക്കുന്നു.

അത്തരമൊരു സ്ഥലത്തെപ്പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ‘സ്റ്റാനാര്‍ഡ് റോക്ക് ലൈറ്റ് ഹൗസ്’ എന്നൊരു പ്രദേശമുണ്ട്. ഇത് അറിയപ്പെടുന്നത് ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്നാണ്. അമേരിക്കയിൽ ആണ് ഇതുള്ളത്. അതിനെപ്പറ്റി വിശദമായി അറിവ് പകരുന്ന ഒരു കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

കുറിപ്പിൽ പറയുന്നത്: ‘ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്നറിയപ്പെടുന്ന പ്രദേശമാണ് സ്റ്റാനാര്‍ഡ് റോക്ക് ലൈറ്റ് ഹൗസ്. ലേക്ക് സുപ്പീരിയറില്‍ ഒരു പാറക്കൂട്ടത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ലൈറ്റ് ഹൗസില്‍ എത്തിച്ചേരുക എന്നത് അങ്ങേയറ്റം ശ്രമകരമാണ്. യു എസിലെ ഏറ്റവും അത്ഭുതകരമായ പത്തു എഞ്ചിനീയറിംഗ് വൈദഗ്ധ്യങ്ങളില്‍ ഒന്നായാണ് ഇത് കണക്കാക്കുന്നത്. ഇവിടെ നിന്നും ഏറ്റവും അടുത്തുള്ള കരഭാഗമായ കെവീനാവ് പെനിൻസുല കാണണമെങ്കില്‍ 39 കിലോമീറ്റര്‍ സഞ്ചരിക്കണം! 1835 ൽ ക്യാപ്റ്റൻ ചാൾസ് സി. സ്റ്റാനാർഡ് ആണ് ലൈറ്റ്ഹൗസിന് അനുയോജ്യമായ ഈ സ്ഥലം കണ്ടെത്തുന്നത്.

നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ലൈറ്റ് ഹൗസ് പ്രവര്‍ത്തിപ്പിക്കുന്ന പുരുഷന്മാര്‍ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്ന് ഇതിനെ വിളിക്കുന്നതും. 1962 ഇവിടം സ്വയം പ്രവര്‍ത്തന സജ്ജമാക്കി. ഈ ലൈറ്റ്ഹൗസ് തങ്ങളുടെ നീക്കങ്ങള്‍ ക്കായി യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡ് ഇപ്പോഴും ഉപയോഗിച്ച് വരുന്നു. പൊതുജനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനമില്ല. ബോട്ടിലോ , വിമാനത്തിലോ മാത്രമേ ഇത് കാണാൻ കഴിയൂ. 1971 ൽ ദേശീയ ചരിത്ര സ്ഥലങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്തി.

ഇവിടേക്ക് സഞ്ചാരികളെ കൊണ്ടു പോകുന്ന തിനായി ബോട്ട് സര്‍വീസ് ലഭ്യമാണ്. വെള്ളത്തിനടിയിലുള്ള ഒരു പർവ്വതത്തിനു മുകളിലാണ് ലൈറ്റ് ഹൗസ് നിര്‍മിച്ചിരിക്കുന്നത്. 40 കിലോമീറ്റർ വരെ നീളത്തില്‍ കിടക്കുന്ന ഈ പര്‍വ്വതത്തിലെ പാറക്കൂട്ടങ്ങള്‍ സുപ്പീരിയർ തടാകത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് അപകടമുണ്ടാക്കിയിരുന്നു. അപകടങ്ങള്‍ ഒഴിവാക്കുന്ന തിനായി ഇത്രയും കഠിനമായ സ്ഥലത്ത് ഒരു ലൈറ്റ് ഹൗസ് നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന് നിർണ്ണയിക്കാൻ നിരവധി പരിശോധനകൾ നടത്തി. സമുദ്രത്തിലൂടെയുള്ള ഗതാഗതം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇവിടെ ഒരു ലൈറ്റ് ഹൗസ് സ്ഥാപിച്ചേ മതിയാകൂ എന്ന് അധികൃതര്‍ തീരുമാനമെടുത്തു.

കൊടുങ്കാറ്റുകള്‍ക്ക് പേരു കേട്ട തടാകത്തിനു നടുവില്‍ വെറും 20 അടി മാത്രം വ്യാസമുള്ള ഒരു പാറയ്ക്ക് മുകളില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിനു നിലനിൽക്കാന്‍ കഴിയുമോ എന്നതായിരുന്നു അവര്‍ നേരിട്ട പ്രധാന വെല്ലുവിളി. അങ്ങനെ 1868ൽ ഇവിടെ ഒരു താൽക്കാലിക ലൈറ്റ് ഹൗസ് നിര്‍മ്മിച്ചു. പിന്നീട് 1882ല്‍ 78 അടി ഉയരമുള്ള ലൈറ്റ് ഹൗസ് പൂര്‍ണ്ണരൂപത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അടുക്കള, സ്ലീപ്പിംഗ് ക്വാർട്ടേഴ്സ്, ലെൻസ് റൂമുകൾ, ലൈബ്രറി റീഡിംഗ് റൂം, വാച്ച് റൂമുകൾ എന്നിവയെല്ലാം ഇതിനുള്ളിലുണ്ട്. ഇന്ന്, സുരക്ഷിതമായ സമുദ്രഗതാഗതം ഉറപ്പാക്കുക എന്നതിന് പുറമേ സുപ്പീരിയർ തടാകത്തിലെ ബാഷ്പീകരണ നിരക്ക് നിരീക്ഷണത്തിനു കൂടി സ്റ്റാനാർഡ് റോക്ക് ലൈറ്റ്ഹൗസ് ഉപയോഗിച്ച് വരുന്നു’.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

മൂന്നുവട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നു; കൊച്ചിയിൽ ലാൻഡ് ചെയ്ത് കേരളത്തിന്റെ ‘ജലവിമാനം’

Published

on

കൊച്ചി: കേരളത്തിന്റെ ജലവിമാനം കൊച്ചിയിൽ പറന്നിറങ്ങി. വൈകിട്ട് 3.30ന് ബോൾഗാട്ടി കായലിലാണ് സീപ്ലെയിൻ പറന്നിറങ്ങിയത്. തിങ്കളാഴ്ച രാവിലെ 9.30ന് കൊച്ചി ബോൾഗാട്ടി പാലസിൽ നിന്ന് പറന്നുയരുന്ന സീപ്ലെയിൻ മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിൽ ഇറങ്ങും. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യുന്ന ജലവിമാനം മാട്ടുപ്പെട്ടിയിൽ മന്ത്രി റോഷി അഗസ്റ്റിൻ സ്വീകരിക്കും. അഞ്ച് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ജലവിമാനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. മൂന്ന് വട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നിറങ്ങിയ ശേഷമാണ് ലാൻഡ് ചെയ്തത്.

വിമാനത്തെ സ്വീകരിക്കാൻ ചെണ്ട മേളവുമായി കളക്ടർ അടക്കമുള്ളവർ എത്തിയിരുന്നു. ടൂറിസത്തിന് പുറമെ അടിയന്തരഘട്ടങ്ങളിലും ജലവിമാനത്തെ ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്. ഒൻപത് മുതൽ 30 വരെ ആളുകൾക്ക് സഞ്ചരിക്കാവുന്ന വിവിധതരം സീപ്ലെയിനുകൾ ഉണ്ടാകും. വിനോദസഞ്ചാരികൾക്ക് കൊച്ചി കായലിന്റെയും മൂന്നാറിന്റെയും പ്രകൃതിഭംഗി ആകാശയാത്രയിൽ ആസ്വദിക്കാം. ഇതിനായി വാട്ടർ എയറോഡ്രോം മാട്ടുപ്പെട്ടി ഡാമിലെ ബോട്ട് ജെട്ടിക്ക് സമീപം സ്ഥാപിക്കും. ബോൾഗാട്ടിയിൽ നേരത്തെ സ്ഥാപിച്ച എയറോഡ്രോമുണ്ട്.

എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ ഡയറക്ടർ, ഡാം സേഫ്റ്റി ചീഫ് എൻജിനീയർ, സിയാൽ അധികൃതർ, വൈദ്യുതി, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി ഡാമിൽ പരിശോധന നടത്തി പദ്ധതിക്ക് അനുമതി നൽകിയിരുന്നു. മലമ്പുഴ, വേമ്പനാട്ട് കായൽ, അഷ്ടമുടിക്കായൽ, കാസർകോട് ചന്ദ്രഗിരിപ്പുഴ, കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനാണ് ആലോചന.

സീ പ്‌ളെയിനുകൾ
കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ ജലവിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകളുള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. എയർ സ്ട്രിപ്പുകൾ നിർമ്മിച്ച് പരിപാലിക്കാനുള്ള ഉയർന്ന ചെലവ് ഒഴിവാകുമെന്നതും അധിക ആകർഷണമാണ്. മണിക്കൂറിൽ 290 കിലോമീറ്റർ വേഗതയിൽ നാല് മണിക്കൂറിനടുത്ത് തുടർച്ചയായി പറക്കാനാകും.

11 വർഷം മുൻപത്തെ പദ്ധതി
2013 ജൂൺ രണ്ടിന് ജലവിമാനം പദ്ധതി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊല്ലം അഷ്ടമുടിക്കായലിൽ ഉദ്ഘാടനം ചെയ്തിരുന്നു. ആലപ്പുഴ പുന്നമടക്കായലിലേക്കായിരുന്നു ആദ്യ പറക്കൽ നിശ്ചയിച്ചത്. അന്ന് അരമണിക്കൂർ യാത്രയ്ക്ക് 4,000- 5,000 രൂപവരെയാണ് നിരക്ക് തീരുമാനിച്ചിരുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം മൂലം കൊല്ലത്ത് നിന്ന് പുറപ്പെട്ട ജലവിമാനത്തിന് ആലപ്പുഴയിൽ ഇറങ്ങാനായില്ല. ഇതോടെ പദ്ധതി ഉപേക്ഷിച്ചു.


Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news25 mins ago

Malaysian Politician Calls for Reintroduction of Bible Studies in Schools

Malaysia — John Ilus, the Bukit Semuja member of Parliament for the Legislative Assembly of the Malaysian State of Sarawak,...

Business37 mins ago

ജിയോ, ബിഎസ്എൻഎൽ അ‌ടക്കം എല്ലാവർക്കും ബാധകം; ജനു-1 മുതൽ പുതിയ ടെലിക്കോം RoW റൂൾ

ഇന്ത്യയിലെ ടെലിക്കോം രംഗത്ത് വൻ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന മാറ്റവുമായി കേന്ദ്ര ടെലിക്കോം മന്ത്രാലയം രംഗത്ത്. ടെലികമ്മ്യൂണിക്കേഷൻ നിയമത്തിന് കീഴിൽ വിജ്ഞാപനം ചെയ്തിട്ടുള്ള റൈറ്റ് ഓഫ് വേ (Right...

National1 hour ago

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ വൈ.പി. ഇ കൊട്ടാരക്കര സോണൽ ക്യാമ്പ് ഡിസം. 23 , 24 തീയതികളിൽ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റിൻ്റെ പുത്രികാ , സംഘടനയായ വൈ.പി ഇ യുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര സോണൽ ക്യാമ്പ് ഡിസം 23 മുതൽ...

National1 hour ago

POWER VBS 2025 മാസ്റ്റേഴ്സ് ട്രെയ്നിംഗ് 2024 ഡിസംബർ 1 മുതൽ 4 വരെ

ആധുനിക യുഗത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് കൊണ്ട് ഏറ്റവും നൂതനമായ പഠനപദ്ധതികളുമായി പവർ വി ബി എസ് 2025 കുട്ടികളുടെ ഇടയിലേക്ക് എന്ന ഉദ്ദേശത്തോടെ ഐ പി സി...

Business2 hours ago

WhatsApp gets Voice Message Transcripts feature: How to use

WhatsApp Voice Message Transcripts: WhatsApp has announced a new Voice Message Transcript feature for all its users. This new feature...

Tech2 hours ago

ശബ്​ദ​ സന്ദേശം ഇനി വായിക്കാം; പുതിയ ഫീച്ചറുമായി വാട്ട്​സ്​ആപ്പ്​

ശബ്​ദ​ സന്ദേശം അക്ഷരങ്ങാക്കി മാറ്റാൻ കഴിയുന്ന പുതിയ ഫീച്ചറുമായി വാട്ട്​സ്​ആപ്പ്​. ഇതോടെ സന്ദേശങ്ങൾ കേൾക്കുന്നതിന്​ പകരം അത്​ വായിക്കാൻ സാധിക്കും. ശബ്​ദ സന്ദേശം കേൾക്കാൻ കഴിയാത്ത സാഹചര്യത്തിൽ...

Trending

Copyright © 2019 The End Time News