Business
പ്രീമിയം അടയ്ക്കാൻ ഒരുമാസത്തെ സാവകാശം നൽകി എൽ.ഐ.സി
മുംബയ്: കൊവിഡ്-19, ലോക്ക് ഡൗൺ എന്നിവ ജനങ്ങളിൽ സമ്പദ് ഞെരുക്കം സൃഷ്‌ടിച്ച പശ്ചാത്തലത്തിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പ്രീമിയം അടയ്ക്കാൻ എൽ.ഐ.സി 30 ദിവസത്തെ സാവകാശം അനുവദിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, പോളിസി ഉടമകൾക്ക് ഡിജിറ്റലായും ഓൺലൈനായും പ്രീമിയം അടയ്ക്കാം.
എൽ.ഐ.സിയുടെ വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ നടത്താതെ തന്നെ പണം അടയ്ക്കാൻ ഓപ്‌ഷനുണ്ട്. എൽ.ഐ.സി പേ ഡയറക്‌ട് ആപ്പ്, പേടിഎം, ഗൂഗിൾപേ, ഫോൺപേ, ഭീം, യു.പി.ഐ തുടങ്ങിയവ വഴിയും പണമടയ്ക്കാം.
Business
വീട്ടിലെ വൈ-ഫൈ രാജ്യത്ത് എവിടെയിരുന്നും ഉപയോഗിക്കാം; എന്താണ് ബിഎസ്എൻഎൽ വൈ-ഫൈ റോമിംഗ്
ഓരോ ദിവസവും ഉപഭോക്താക്കൾക്ക് പുതിയ സേവനങ്ങൾ പരിചയപ്പെടുത്തുകയാണ് ബിഎസ്എൻഎൽ. ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധനവിന് പിന്നാലെ മറ്റു പല സേവനങ്ങളും ഉപേക്ഷിച്ച് നിരവധി പേർ ബിഎസ്എൻഎല്ലിലേക്ക് കടന്നു. നിരക്ക് കുറഞ്ഞ സേവനങ്ങൾ തന്നെയാണ് ഇവരുടെ പ്രധാന ആകർഷണം. ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചതോടെ, അത് നിലനിർത്താനുള്ള ശ്രമത്തിലാണ് ബിഎസ്എൻഎൽ. അതിന്റെ ഭാഗമായി പല ഓഫറുകളും സേവനങ്ങളും അവർ മുന്നോട്ടുവെക്കുന്നു. അത്തരത്തിൽ കമ്പനി പുതിയതായി ആരംഭിച്ച സേവനമാണ് ദേശീയ വൈ-ഫൈ റോമിംഗ് സേവനം (National Wi-Fi Roaming Service).
എന്താണ് ദേശീയ വൈഫൈ റോമിംഗ് സേവനം?
ബിഎസ്എൻഎല്ലിന്റെ എഫ്ടിടിഎച്ച് (ഫൈബർ-ടു-ഹോം) ഉപഭോക്താക്കൾക്കാണ് പുതിയ ദേശീയ വൈ-ഫൈ റോമിംഗ് സേവനം ലഭ്യമാവുക. ഇതുവരെ, റൂട്ടർ സ്ഥാപിച്ചിട്ടുള്ള നിശ്ചിത ലൊക്കേഷൻ പരിധിയിൽ മാത്രമേ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിച്ചിരുന്നുള്ളു. അതായത്, വീട്ടിലാണ് എഫ്ടിടിഎച്ച് കണക്ഷൻ ഉള്ളതെങ്കിൽ, വീടിന് പുറത്തേക്കിറങ്ങിയാൽ വൈഫൈ ഉപയോഗിക്കാൻ സാധിക്കില്ല. ഇവിടെയാണ് ദേശീയ വൈ-ഫൈ റോമിംഗ് സേവനത്തിന്റെ പ്രാധാന്യം വരുന്നത്. നിങ്ങൾ ബിഎസ്എൻഎല്ലിന്റെ ദേശീയ വൈ-ഫൈ റോമിംഗ് സേവനത്തിന്റെ ഉപഭോക്താവാണെങ്കിൽ, വീട്ടിലെ വൈ-ഫൈ കണക്ഷൻ ഉപയോഗിച്ചുകൊണ്ട് തന്നെ വീടിന് പുറത്തും, കേരളത്തിലും മാത്രമല്ല ഇന്ത്യയിൽ എവിടെയിരുന്നും അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. ഇതിനായി ബിഎസ്എൻഎല്ലിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്താൽ മാത്രം മതി.
എങ്ങനെ രജിസ്റ്റർ ചെയ്യാം?
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ബിഎസ്എൻഎല്ലിന്റെ നാഷണൽ വൈ-ഫൈ റോമിംഗ് സേവനം ലഭിക്കുക. നിങ്ങളുടെ ബിഎസ്എൻഎൽ എഫ്ടിടിഎച്ച് കണക്ഷനിൽ തന്നെ നാഷണൽ വൈ-ഫൈ റോമിംഗ് ലഭ്യമാണ്. അതിനാൽ, ഇതിനായി പുതിയ കണക്ഷൻ എടുക്കേണ്ടതില്ലെന്ന് സാരം. രജിസ്റ്റർ ചെയ്യുന്നതിനായി ബിഎസ്എൻഎല്ലിന്റെ വെബ്‌സൈറ്റായ https://portal.bsnl.in/ftth/ സന്ദർശിക്കുക. അതിൽ, എഫ്ടിടിഎച്ച് കണക്ഷൻ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും കോഡും നൽകി വേണം വൈ-ഫൈ റോമിംഗ് സേവനത്തിനായി അപേക്ഷിക്കാൻ.
നേരത്തെ ബിഎസ്എൻഎൽ ബ്രോഡ്ബ്രാൻഡ് കണക്ഷൻ ഇല്ലാത്തവരും വിഷമിക്കേണ്ടതില്ല. കാരണം, ബിഎസ്എൻഎൽ ബ്രോഡ്ബ്രാൻഡ് കണക്ഷൻ എടുക്കുന്നതിന് ഓഫീസുകൾ കയറി ഇറങ്ങേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ ഓൺലൈനായി തന്നെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം:
ബിഎസ്എൻഎലിന്റെ വെബ്‌സൈറ്റായ www.selfcare.bsnl.co.in/tungsten/UI/facelets/udaanRegistrationPageBeforeLogin.xhtml സന്ദർശിക്കുക.
നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്നും സംസ്ഥാനവും ജില്ലയും തിരഞ്ഞെടുക്കുക.
നിങ്ങൾ തിരഞ്ഞെടുത്ത സംസ്ഥാനത്തും ജില്ലയിലും ലഭ്യമായിട്ടുള്ള ബിഎസ്എൻഎൽ സേവനങ്ങളെ ‘സർവീസ് ടൈപ്പ്’ എന്ന തലക്കെട്ടിന് കീഴിലായി ലിസ്റ്റ് ചെയ്യും.
അതിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള സേവനം തിരഞ്ഞെടുക്കുക. (ഉദാ: പുതിയ ലാൻഡ്‌ലൈൻ, പുതിയ ലാൻഡ്‌ലൈൻ ആൻഡ് ബ്രോഡ്ബാൻഡ്, ഭാരത് ഫൈബർ, പുതിയ ഭാരത് എയർ ഫൈബർ).
തുടർന്ന്, അവർ ആവശ്യപ്പെടുന്നതിന് അനുസരിച്ച് പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, വിലാസം തുടങ്ങിയ വ്യക്തിഗത വിശദാംശങ്ങൾ പൂരിപ്പിച്ച് നൽകുക.
കൊടുത്ത വിവരങ്ങൾ ശരിയാണോയെന്ന് ഒന്നുകൂടി പരിശോധിച്ച് ഉറപ്പിച്ച ശേഷം അപേക്ഷ സമർപ്പിക്കാം.
ബിഎസ്എൻഎൽ കണക്ഷൻ ലഭിച്ച ശേഷം, നാഷണൽ വൈ-ഫൈ റോമിംഗ് സേവനത്തിന് അപേക്ഷിക്കാവുന്നതാണ്
ഇവയുടെ പ്രവർത്തനം എങ്ങനെ?
എങ്ങനെയാണ് വീട്ടിലെ വൈ-ഫൈ കണക്ഷൻ ഇന്ത്യയിൽ എവിടെയിരുന്നും ഉപയോഗിക്കാൻ സാധിക്കുക എന്ന സംശയം സ്വാഭാവികമായും എല്ലാവരിലും വന്നേക്കാം. കാര്യം സിംപിളാണ്. ബിഎസ്എൻഎല്ലിന്റെ ദേശീയ വൈ-ഫൈ റോമിംഗ് സേവനം ലഭിക്കണമെങ്കിൽ, നിങ്ങൾ എവിടെ നിന്നാണോ ഇന്റർനെറ്റ് ആക്‌സസ് ചെയ്യാൻ ശ്രമിക്കുന്നത്, അവിടെയും ബിഎസ്എൻഎല്ലിന്റെ വൈ-ഫൈ കണക്ഷൻ ഉണ്ടായിരിക്കണം. നിങ്ങൾ ഒരു റെയിൽവേ സ്റ്റേഷനിലോ, ബസ് ടെർമിനലിലോ ആണെങ്കിൽ അവിടുത്തെ വൈ-ഫൈയുമായി വീട്ടിലെ വൈ-ഫൈ കണക്ഷൻ ബന്ധിപ്പിച്ചാണ് ഇന്റർനെറ്റ് ലഭ്യമാകുന്നത്. അങ്ങനെയാണ്, വൈ-ഫൈ റോമിംഗ് സേവനം ഉപയോഗിച്ച് ഒരു ഉപഭോക്താവിന് ഹോട്ടലുകൾ, സ്ഥാപനങ്ങൾ തുടങ്ങി ഗ്രാമ പ്രദേശങ്ങളിൽ വരെ ബിഎസ്എൻഎല്ലിന്റെ അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കുന്നത്.
വിലയിരുത്തൽ
ഈ പുതിയ സേവനം കൊണ്ടുവന്നതിലൂടെ ബിഎസ്എൻഎൽ ഫൈബർ കണക്ഷനുകളിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇങ്ങനെ ഒരു സേവനം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് സേവന ദാതാവാണ് (ISP) ബിഎസ്എൻഎൽ. നിലവിൽ റിലയൻസ് ജിയോ, എയർടെൽ എന്നിവയ്ക്ക് തൊട്ട് പിന്നിലായി രാജ്യത്തെ മൂന്നാമത്തെ വലിയ ഇന്റർനെറ്റ് സേവന ദാതാവാണ് ബിഎസ്എൻഎൽ. ഇവരെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമം കാര്യമായി തന്നെ ഇവർ നടത്തുന്നുണ്ട്. ദേശീയ വൈ-ഫൈ റോമിംഗ് സേവനം തീർച്ചയായും ജിയോയ്ക്കും, എയർടെലിനും ഒരു തിരിച്ചടിയാണ്. ബിഎസ്എൻഎല്ലിന്റെ പുതിയ നീക്കത്തിന് മറുനീക്കവുമായി അവർ വൈകാതെ വരുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും, ബിഎസ്എൻഎല്ലിന്റെ ഈ നീക്കം ഒരു വിപ്ലവകരമായ മുന്നേറ്റം തന്നെയാണ്.
Sources:Metro Journal
Business
എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ പണിയുറപ്പ്; റിവാര്‍ഡ് മോഹിച്ച് തലവച്ചാല്‍ കാശ് പോയ വഴികാണില്ല
മുംബൈ: എസ്ബിഐ അക്കൗണ്ട് ഉടമകളെ ലക്ഷ്യമിട്ട് വന്‍ തട്ടിപ്പ് അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. അക്കൗണ്ടോ, ക്രെഡിറ്റ് കാര്‍ഡുകളോയുള്ള ഉപഭോക്താക്കളെയാണ് തട്ടിപ്പ് സംഘങ്ങള്‍ ലക്ഷ്യമിടുന്നത്. റിവാര്‍ഡ് പോയിന്റുകളുടെ പേരിലാണ് തട്ടിപ്പ്. റിവാര്‍ഡ് പോയിന്റ് ലഭിച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ ഉപയോഗിക്കണം എന്ന് എസ്എംഎസ് എത്തുന്നതോടെ തട്ടിപ്പിന് കളമൊരുങ്ങും.
അക്കൗണ്ട് ഉടമയായ നിങ്ങള്‍ക്ക് 5,000 രൂപയോ, അതില്‍ കൂടുതലോ മൂല്യമുള്ള റിവാര്‍ഡ് പോയിന്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ കാലാവധി ഇന്ന് അവസാനിക്കുമെന്നും അവ ഉപയോഗിക്കാന്‍ സന്ദേശത്തിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നുമായിരിക്കും തട്ടിപ്പുകാര്‍ അയയ്ക്കുന്ന മെസേജിന്റെ ഉള്ളടക്കം. ഇവര്‍ അയക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എട്ടിന്റെ പണി തീര്‍ച്ചയാണ്. ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ അക്കൗണ്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍, പാസ്‌വേര്‍ഡ് എന്നിവയ്‌ക്കൊപ്പം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൂരിപ്പിക്കാന്‍ ഉപഭോക്താവിനോട് ആവശ്യപ്പെടും. ഇതെല്ലാം വൃത്തിയായി ചെയ്തു നല്‍കിയാല്‍ തട്ടിപ്പുകാരിലേക്കാവും എത്തുകയെന്ന് ഓര്‍ക്കുക.
പുരിപ്പിച്ച് സബ്മിറ്റ് ചെയ്യുന്ന മുറക്കുതന്നെ നിങ്ങളുടെ അക്കൗണ്ടിലെ മുഴുവന്‍ പണവും തട്ടിപ്പുകാരിലേക്ക് ഞൊടിയിടയില്‍ എത്തും. ഉത്സവ സീസണില്‍ നിറയെ റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കുന്നതിനാല്‍ അതിലേതെങ്കിലും ആയിരിക്കുമെന്ന് കരുതിയാണ് ഉപഭോക്താക്കള്‍ ഈ തട്ടിപ്പിന് തലവച്ച് പോകുന്നത്. ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി മാത്രമേ എസ്ബിഐ റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗിക്കാനാകൂ. ഇതിനായി ഒരു ലിങ്കിലും ക്ലിക്ക് ചെയ്യേണ്ടതില്ല. സമാനമായ സന്ദേശങ്ങള്‍ റിവാര്‍ഡുമായി ബന്ധപ്പെട്ട എസ്ബിഐ നല്‍കാറുണ്ടെങ്കിലും ഒരിക്കലും ഇത്തരം സന്ദേശങ്ങളോടൊപ്പം ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് നല്‍കാറില്ലെന്നത് ഉപഭോക്താക്കള്‍ പ്രത്യേകം ഓര്‍ക്കുക. അഥവാ അറിയാതെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പോയിട്ടുണ്ടെങ്കില്‍ ഉടനെ ഡിലീറ്റ് ചെയ്യുകയോ ഫോണ്‍ തന്നെ ഫോര്‍മാറ്റ് ചെയ്യുന്നതോ ആവും അഭികാമ്യം. ഒപ്പം സൈബര്‍വിങ്ങില്‍ പരാതിപ്പെടാനും മടിക്കരുത്.
Sources:Metro Journal
Business
ഇന്ന് മുതൽ സാമ്പത്തിക മേഖലയിൽ ഏഴ് പ്രധാന മാറ്റങ്ങൾ
ഈ വർഷം ഒക്ടോബറിൽ സാമ്പത്തിക മേഖലയെ സംബന്ധിച്ച് അപ്രതീക്ഷിത മാറ്റങ്ങളാണ് സംഭവിച്ചത്. അത്തരത്തിലുള്ള ചില മാറ്റങ്ങളാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്.
ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്,എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ,ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ്,എല്‍പിജി സിലിണ്ടര്‍ വില,മ്യൂച്വല്‍ ഫണ്ട് നിയന്ത്രണങ്ങള്‍, ടെലികോം മേഖല, ബാങ്ക് അവധി ദിനങ്ങൾ എന്നിവയിൽ നിർണായക മാറ്റങ്ങൾ ഉണ്ടാകും. ഈ മാറ്റങ്ങളെല്ലാം പ്രത്യക്ഷത്തിൽ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്നതാണ്.
1.ആര്‍ബിഐയുടെ പുതിയ ചട്ടക്കൂട്
ആഭ്യന്തര പണ കൈമാറ്റവുമായി ബന്ധപ്പെട്ട് ആര്‍ബിഐയുടെ പുതിയ ചട്ടക്കൂട് പ്രാബല്യത്തില്‍ വരും. പ്രധാനമായി ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ചട്ടം.ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ഫണ്ട് കൈമാറ്റത്തിന് ഒന്നിലധികം ഡിജിറ്റല്‍ ഓപ്ഷനുകള്‍ ഉണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ ചട്ടത്തിന് രൂപം നല്‍കിയത്.
2.ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്
പുതിയ നിയപ്രകാരം ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവേഷൻ ചെയ്യുന്നതിനുള്ള കാലയളവ് 120 ദിവസത്തിൽ നിന്ന് 60 ദിവസമായി ചുരുക്കും. യാത്രാ ദിവസം ഒഴികേയാണ് 60 ദിവസം കണക്കാക്കപ്പെട്ടത്. 2024 നവംബർ 1 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. ഇതു വഴി എല്ലാവർക്കും ഒരുപോലെ എളുപ്പത്തിൽ ടിക്കറ്റ് കിട്ടുന്നു.
3.എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ,ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ്
ഒരു ബില്ലിങ് കാലയളവില്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തിയ യൂട്ടിലിറ്റി പേയ്മെന്റുകളുടെ ആകെ തുക 50,000 രൂപയില്‍ കൂടുതലാണെങ്കില്‍, ഒരു ശതമാനം സര്‍ചാര്‍ജ് ഈടാക്കും. 50,000 രൂപയില്‍ താഴെയാണെങ്കില്‍ നിലവിലെ സ്ഥിതി തുടരും. നവംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യമില്ലാത്ത ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രതിമാസ ഫിനാന്‍സ് ചാര്‍ജ് 3.75 ശതമാനമായി വര്‍ധിപ്പിച്ചതാണ് മറ്റൊരു മാറ്റം.
യൂട്ടിലിറ്റി ബിൽ പേയ്‌മെൻ്റുകൾക്കും ഫിനാൻസ് ചാർജുകൾക്കുമാണ് ഈ മാറ്റങ്ങൾ പ്രധാനമായും ബാധിക്കുന്നത്. സുരക്ഷിതമല്ലാത്ത എല്ലാ എസ്.ബി.ഐ ക്രെഡിറ്റ് കാർഡുകളുടെയും ഫിനാൻസ് ചാർജുകൾ 3.75 ശതമാനമായി പരിഷ്കരിച്ചു. ഈ മാറ്റം 2024 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഒരു ബില്ലിംഗ് കാലയളവിലെ യൂട്ടിലിറ്റി പേയ്‌മെൻ്റുകൾ 50,000 രൂപയിൽ കൂടുതലാണെങ്കിൽ, 1% ഫീസ് ബാധകമാകും. ഈ കാര്യം 2024 ഡിസംബർ 1 മുതലാണ് വരുന്നത്.
ഐസിഐസിഐ ബാങ്ക് അതിന്റെ ഫീസ് ഘടനയിലും ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ് പ്രോഗ്രാമിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ ഇന്‍ഷുറന്‍സ്, പലചരക്ക് വാങ്ങല്‍, എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ്, ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കല്‍, ലേറ്റ് പേയ്മെന്റ് ഫീസ് എന്നി സേവനങ്ങളെയാണ് ബാധിക്കുക. 2024 നവംബര്‍ 15 മുതല്‍ ഇത് ബാധകമാണ്. സ്പാ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കല്‍, 1,00,000 രൂപയ്ക്ക് മുകളിലുള്ള ചെലവുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കല്‍, സര്‍ക്കാര്‍ ഇടപാടുകള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ ഒഴിവാക്കല്‍ അടക്കമാണ് മാറ്റങ്ങള്‍. വിദ്യാഭ്യാസ ആവശ്യത്തിന് തേര്‍ഡ് പാര്‍ട്ടി മുഖേനയുള്ള സാമ്പത്തിക ഇടപാടിന് 1 ശതമാനം ഫീസ്, പുതുക്കിയ ലേറ്റ് പേയ്മെന്റ് മാറ്റങ്ങള്‍ എന്നിവയാണ് മറ്റു പരിഷ്‌കാരങ്ങള്
4.എല്‍പിജി സിലിണ്ടര്‍ വില
എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്‌കരിക്കുന്നത്. ഒക്‌ടോബര്‍ മാസം ആഗോള എണ്ണവില അസ്ഥിരമായിരുന്നെങ്കിലും ഏറെക്കുറെ വില താഴ്ന്നിരുന്നു. അതേസമയം എണ്ണക്കമ്പനികളുടെ വരുമാന കണക്കുകള്‍ പ്രതീക്ഷിച്ച നിലയില്‍ ഉയര്‍ന്നിട്ടില്ല. അതിനാല്‍ 14 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയടക്കം അവര്‍ ക്രമീകരിച്ചേക്കാം. ഒക്‌ടോബര്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് കമ്പനികള്‍ 48.50 രൂപ വര്‍ധിപ്പിച്ചിരുന്നു.
5.മ്യൂച്വല്‍ ഫണ്ട് നിയന്ത്രണങ്ങള്‍
മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി, മ്യൂച്വല്‍ ഫണ്ടുകള്‍ക്കായി കര്‍ശനമായ ഇന്‍സൈഡര്‍ ട്രേഡിംഗ് നിയമങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 1 മുതല്‍, നോമിനികളോ ബന്ധുക്കളോ ഉള്‍പ്പെടുന്ന 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ കംപ്ലയന്‍സ് ഓഫീസര്‍മാര്‍ക്ക് എഎംസികള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്.
6.ടെലികോം
സ്പാം കോളുകളും മെസേജുകളും തടയാന്‍ മെസേജ് ട്രെയ്സിബിലിറ്റി നടപ്പിലാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജിയോ, എയര്‍ടെല്‍, വി അടക്കമുള്ള തുടങ്ങിയ ടെലികോം ദാതാക്കള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതായത് ടെലികോം കമ്പനികള്‍ നേരിട്ട് സ്പാം നമ്പറുകള്‍ ബ്ലോക്ക് ചെയ്യും. ഇനിമുതൽ അനാവശ്യ സന്ദേശങ്ങള്‍ ഉപയോക്താക്കളില്‍ എത്തില്ല.
അതേ സമയം ഫോണിലേക്ക് വരുന്ന മെസേജുകൾക്കും ഒടിപി നിർദേശങ്ങൾക്കും നിയന്ത്രണമേർപ്പെടുത്താനുള്ള നവംബർ 1 മുതൽ ഏർപ്പെടുത്തില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) അറിയിപ്പ്. അനാവശ്യ എസ്എംഎസുകള്‍ തടയുന്നതിനുള്ള ട്രേസബിലിറ്റി ചട്ടം നടപ്പാക്കാനുള്ള തീരുമാനം ഒരു മാസം കൂടി വൈകി ഡിസംബർ ഒന്നു മുതലാണ് നടപ്പിൽ വരുത്തുക.
ഇ-കോമേഴ്‌സ് സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഒടിപി ലഭിക്കുന്നത് തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഉത്തരവ് നടപ്പാക്കുന്നത് ട്രായ് ഒരു മാസത്തേക്ക് നീട്ടിയത്. ടെലി മാർക്കറ്റിങ് മെസേജുകൾ നവംബർ 1 മുതൽ ട്രേസ് ചെയ്യാവുന്ന തരത്തിലായിരിക്കണമെന്നാണ് ഓഗസ്റ്റിൽ ട്രായ് ഉത്തരവിട്ടത്. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന എയര്‍ടെല്‍, വൊഡഫോണ്‍-ഐഡിയ, റിലയന്‍സ് ജിയോ തുടങ്ങിയ ടെലികോം കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് കാലാവധി നീട്ടിയത്.
ബാങ്കുകളും ടെലി മാര്‍ക്കറ്റിങ് സ്ഥാപനങ്ങളും സാങ്കേതിക മാറ്റങ്ങള്‍ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ ട്രേസബിലിറ്റി ചട്ടം നവംബര്‍ ഒന്നിന് കൊണ്ടുവന്നാൽ വ്യാപകമായി സന്ദേശങ്ങള്‍ തടസപ്പെടുന്ന സ്ഥിതി വരും. ഇത് ഉപഭോക്താക്കള്‍ക്ക് പ്രധാന ഇടപാടുകൾ നടത്തുമ്പോൾ തടസങ്ങൾ സൃഷ്ടിക്കും. ഇത് കണക്കിലെടുത്താണ് ട്രായ് സമയം നീട്ടിയത്
7.ബാങ്ക് അവധി
പൊതു അവധിയും, വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കാരണം രാജ്യത്ത് നവംബറില്‍ മൊത്തം 13 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. എന്നാല്‍ ഉപയോക്താക്കള്‍ക്ക് 24/7 ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകും. മുകളില്‍ പറഞ്ഞ അവധി എല്ലാ സംസ്ഥാനങ്ങളിലും ബാധകമല്ല.
Sources:azchavattomonline.com
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech4 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National9 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden
-
Hot News8 months ago
3 key evidences of Jesus’ return from the grave