Connect with us

Business

ഓൺലൈൻ തട്ടിപ്പുകൾ സൂക്ഷിക്കുക

Published

on

 

ആദായ വിൽപന, വമ്പിച്ച ലാഭം, വിറ്റഴിക്കൽ മേള. ഫ്ലിപ്കാർട്ടിലും ആമസോണിലും ഒരു രൂപയ്ക്കു പെൻഡ്രൈവ് കിട്ടുമെന്നും 20,000 രൂപയുടെ സ്മാർട് ഫോൺ 1,000 രൂപയ്ക്കു കിട്ടുമെന്നും പറഞ്ഞുള്ള വാട്സാപ് സന്ദേശം ഒരിക്കലെങ്കിലും കിട്ടാത്തവർ കുറവായിരിക്കും. ഒപ്പം നൽകിയിരിക്കുന്ന ലിങ്ക് കണ്ടാൽ ഒറ്റ നോട്ടത്തിൽ ഫ്ലിപ്കാർട്ടിന്റേതു തന്നെയെന്നു തോന്നാം. ക്ലിക്ക് ചെയ്താലെത്തുന്നത് ഫ്ലിപ്കാർട്ടിന്റെ അതേ രൂപത്തിലുള്ള പേജിൽ.
വ്യക്തിഗതവിവരങ്ങൾ നൽകിക്കഴിഞ്ഞാൽ എട്ടു പേർക്ക് ഈ സന്ദേശം വാട്സാപ്പിൽ അയച്ചാൽ മാത്രമേ മുന്നോട്ടുപോകാൻ കഴിയൂ!

പറ്റിക്കപ്പെട്ടതായി അറിയാതെ നിങ്ങൾ സുഹൃത്തുക്കളായ എട്ടുപേരെക്കൂടി ഈ കെണിയിലേക്കു ക്ഷണിക്കുന്നുവെന്നു ചുരുക്കം. ഇതു കഴിഞ്ഞെത്തുന്ന പേജുകളിൽ നിങ്ങൾ നൽകുന്ന ബാങ്ക് വിവരങ്ങൾ തട്ടിയെടുക്കും.പിന്നെ അക്കൗണ്ടിലെ കാശ് പോയ വഴി അറിയില്ല!

ആപ് ഇൻസ്റ്റാൾ ചെയ്താൽ ക്രെഡിറ്റ് കാർഡ് പരിധി ഉയർത്താം എന്ന വാഗ്ദാനം നൽകി 5 പേർക്ക് ഷെയർ ചെയ്താൽ മാത്രമേ വർക്ക് ചെയ്യൂ എന്ന് പറഞ്ഞ് ധാരാളം അപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും വരുന്നുണ്ട്.

ബാങ്കുകളുടെ ലോഗോ ഉൾപ്പെടെ ഉപയോഗിച്ച് നിർമിച്ച വ്യാജ ആപ് സംശയമുണർത്തില്ല. ഇൻസ്റ്റാൾ ചെയ്താലുടൻ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോദിക്കും. ഇവ നൽകിയാലുടൻ ഇന്റർനെറ്റ് ബാങ്കിങ് വിവരങ്ങൾ പാസ്‌വേഡ് അടക്കം ആവശ്യപ്പെടും. ഒടുവിൽ ബാങ്കിന്റെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് നേരിട്ടു ബന്ധപ്പെടുമെന്ന അറിയിപ്പ്. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ ഉടൻ പണം പിൻവലിച്ചു തുടങ്ങും. റിസർവ് ബാങ്കിന്റെ ഉൾപ്പെടെ വ്യാജ സർട്ടിഫിക്കറ്റുകളും ഇത്തരക്കാർ ഉണ്ടാക്കി അയച്ചു തരും.

ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് നമ്പർ, കാലഹരണ തീയതി, പിൻ, ഒടിപി എന്നിവ ഏതെങ്കിലും അനധികൃത വ്യക്തിയുമായി ഒരിക്കലും പങ്കിടരുത്. ആളുകൾക്ക് നിങ്ങളുടെ പേര് അറിയാം, പക്ഷേ ഈ വിവരങ്ങൾ ഒഴികെ, നിങ്ങളുടെ കാർഡുമായി ബന്ധപ്പെട്ട ഒന്നും പങ്കിടരുത്. ഏതെങ്കിലും ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ അത്തരം വിശദാംശങ്ങൾ ആവശ്യമാണ്. കൂടാതെ അജ്ഞാത വിലാസങ്ങളിൽ നിന്ന് നിങ്ങൾക്ക് അയച്ച വാചകങ്ങളോ ഇമെയിലുകളോ പ്രതികരിക്കരുത്. ആ ലിങ്കിൽ ക്ലിക്കുചെയ്യാൻ അവർ നിങ്ങളോട് ആവശ്യപ്പെടും. അത്തരം ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കുക. ഓൺലൈൻ ഇടപാടുകൾക്കായി നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ഉപഭോക്തൃ ഐഡിയും (ലോഗിൻ ഐഡി) പാസ്‌വേഡുകളും നൽകേണ്ടതുണ്ട്. ഓരോ ആറുമാസത്തിലും നിങ്ങളുടെ നെറ്റ് ബാങ്കിംഗ് പാസ്‌വേഡ് മാറ്റുന്നത് നല്ലതാണ്. പാസ്‌വേഡ് വലിയ, ചെറിയ അക്ഷരങ്ങൾ, അക്കങ്ങൾ, പ്രതീകങ്ങൾ എന്നിവയുടെ സംയോജനമായിരി ക്കണം എന്നതും മറക്കാതിരിയ്ക്കുക.

◾കുട്ടികൾക്ക് കളിക്കാൻ നൽകുന്ന ഫോൺ അക്കൗണ്ട് നമ്പറും ആയി ബന്ധിപ്പിക്കപെട്ടതല്ല എന്ന് ഉറപ്പുവരുത്തുക.

◾ഒടിപി ആവശ്യപ്പെട്ട് വരുന്ന മെസ്സേജ് ഫോൺകോൾ എന്നിവ സൂക്ഷിക്കുക.

◾ഒരുകാരണവശാലും ഒടിപി ആർക്കും നൽകാതിരിക്കുക.

◾ഓൺലൈനായി റമ്മി പോലുള്ള ഓൺലൈൻ ഗെയിമുകൾ കളിക്കാതിരിക്കുക.

◾E-wallet കൾക്ക് ഒടിപി ആവശ്യമില്ലാത്തതിനാൽ പണം നഷ്ടപ്പെടുന്നത് പലപ്പോഴും ഉപഭോക്താവ് അറിയാൻ സാധിക്കാതെ വരുന്നു.

◾ഫ്ലിപ്കാർട് ആമസോൺ ebay തുടങ്ങിയ ഓൺലൈൻ മാർക്കറ്റിംഗ് വെബ്സൈറ്റുകളുടെ വ്യാജ വെബ്സൈറ്റുകൾ ധാരാളം ഉണ്ട്. അവ അവിശ്വസനീയമായ ഓഫറുകൾ നൽകുകയും അതുവഴി ഉപഭോക്താക്കൾ കബളിപ്പിക്കാൻ സാഹചര്യം വളരെ കൂടുതലാണ്. വെബ്സൈറ്റുകൾ വെരിഫൈ ചെയ്ത ശേഷം മാത്രം ഓൺലൈൻ പർച്ചേസ് നടത്തുക.

◾ലോൺ ശരിയാക്കി തരാമെന്നും ക്രെഡിറ്റ് കാർഡിൽ ക്രെഡിറ്റ് ലിമിറ്റ് വർദ്ധിപ്പിച്ചു തരാമെന്നും പറഞ്ഞ് വഞ്ചനാപരമായ മെസ്സേജ്/ഫോൺകോൾ വഴി ബന്ധപ്പെട്ട്‌ പണം തട്ടുന്ന സംഘങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ ധാരാളമുണ്ട്.

◾ബാങ്കുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങൾക്കും ബാങ്കുമായി നേരിട്ട് ബന്ധപ്പെടുക.

◾ബാങ്ക് ആരെയും മെസ്സേജ് ഫോൺകോൾ വഴി ബന്ധപ്പെട്ട്‌ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാറില്ല എന്ന് പ്രത്യേകം ഓർക്കുക.

◾കുട്ടികൾക്ക് അനാവശ്യമായി മൊബൈൽഫോൺ നൽകാതിരിക്കുക.

◾കുട്ടികൾക്ക് ഫോൺ നൽകുമ്പോൾ അത് നൽകുന്നവരുടെ വ്യക്തമായ മേൽനോട്ടത്തിൽ മാത്രം ഉപയോഗിക്കാൻ അനുവദിക്കുക.

ഓർമിക്കുക:

◾പണമിടപാടുകൾ നടത്തുമ്പോൾ ലഭിക്കുന്ന ഒടിപി, കാർഡ് നമ്പർ, പിൻ നമ്പർ, മറ്റു സ്വകാര്യവിവരങ്ങൾ എന്നിവ ആരുമായും പങ്കുവയ്ക്കരുത്.
എത്ര ഉയർന്ന ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാലും നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ഫോണിലൂടെ മറ്റാർക്കും നൽകരുത്.

സൂക്ഷിക്കുക

◾ഫ്ലിപ്കാർട്ട്, ആമസോൺ ഉൾപ്പെടെയുള്ളവയുടെ ശരിയായ വെബ്സൈറ്റ് തന്നെയാണോയെന്ന് വെബ്‍വിലാസം നോക്കി പരിശോധിക്കുക.

◾പ്രചാരത്തിലില്ലാത്ത ഇ–കൊമേഴ്സ് വെബ്സൈറ്റുകൾ സൂക്ഷ്മപരിശോധനയില്ലാതെ ഉപയോഗിക്കാതിരിക്കുക

Business

സുരക്ഷാ പിഴവ്: 17,000 ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്

Published

on

ന്യൂഡല്‍ഹി: പുതിയ ഉപയോക്താക്കളുടെ 17,000 ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്. ബ്ലോക്ക് ചെയ്ത കാര്‍ഡുകള്‍ക്ക് പകരമായി ഉപഭേയാക്താക്കള്‍ക്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡുകളുടെ ഡാറ്റ ചോരുകയും തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേരുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

ഉപേയാക്താക്കള്‍ക്ക് പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്ത് തുടങ്ങിയതായി ബാങ്ക് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വിതരണം ചെയ്ത 17,000 ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേര്‍ന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. അടിയന്തര നടപടിയെന്ന നിലയില്‍, ഞങ്ങള്‍ ഈ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ഉപഭോക്താക്കള്‍ക്ക് പുതിയവ നല്‍കുകയും ചെയ്യുന്നു. അസൗകര്യത്തില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് പറഞ്ഞു.

ബാധിക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് പോര്‍ട്ട്ഫോളിയോയുടെ ഏകദേശം 0.1% മാത്രമാണെന്നും ബാങ്ക് പറഞ്ഞു. ഒരു കാര്‍ഡ് എങ്കിലും ദുരുപയോഗം ചെയ്തതായുള്ള ഒരു സംഭവവും തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും, എന്തെങ്കിലും സാമ്പത്തിക നഷ്ടമുണ്ടായാല്‍ ബാങ്ക് ഉപയോക്താവിന് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്ന് തങ്ങള്‍ ഉറപ്പുനല്‍കുന്നുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ഐസിഐസിഐ ബാങ്കിന്റെ ഐമൊബൈല്‍ പേ ആപ്പിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായ ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ ആശങ്ക പ്രകടിപ്പിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ പുറത്തു വരുന്നത് . കാര്‍ഡ് നമ്പറും സിവിവിയും ഉള്‍പ്പെടെ മറ്റാരുടെയെങ്കിലും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആപ്പിനുള്ളില്‍ ദൃശ്യമാണെന്ന് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് മാത്രമല്ല, ഈ കാര്‍ഡുകളുടെ വിശദാംശങ്ങള്‍ ആക്സസ് ചെയ്യുന്നത് എളുപ്പമായിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

ടെലഗ്രാമിന്റെ ജനപ്രീതി വര്‍ധിക്കുന്നു; അവകാശ വാദവുമായി കമ്പനി

Published

on

ടെലഗ്രാമിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി കമ്പനി. ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടക്കുമെന്നും ഒരു യുഎസ് മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍ ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയാ സേവനമാണ് ടെലഗ്രാം. റഷ്യയില്‍ ഏറെ സ്വീകാര്യതയുള്ള മെസേജിങ് ആപ്ലിക്കേഷനായിരുന്നു ടെലഗ്രാം. 2013 ലാണ് ടെലഗ്രാമിന് തുടക്കമിട്ടത്.

90 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ടെലഗ്രാമിന്. രാഷ്ട്രീയത്തില്‍ പങ്കാളിയാകാതെ നിഷ്പക്ഷ പ്ലാറ്റ്ഫോമായി ടെലഗ്രാം തുടരുമെന്ന് ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് 1550 കോടിയുടെ ആസ്തിയുള്ള വ്യവസായിയാണ് പാവെല്‍ ദുരോവ്.

ടെലഗ്രാമിന്റെ ഏറ്റവും വലിയ എതിരാളിയാണ് മെറ്റ പ്ലാറ്റ്ഫോംസിന്റെ വാട്സാപ്പ്. 200 കോടിയിലേറെ സജീവ ഉപഭോക്താക്കളാണ് ആഗോളതലത്തില്‍ വാട്സാപ്പിനുള്ളത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

ഗൂഗിൾ വാലറ്റ് ഇന്ത്യയിൽ എത്തിയേക്കും; പ്ലേ സ്റ്റോറിൽ ലിസ്റ്റ് ചെയ്തു

Published

on

ഗൂ​ഗിൾ വാലറ്റ് ഇന്ത്യയിൽ ഉടൻ എത്തിയേക്കും. ഇന്ത്യൻ ബാങ്കുകൾ, എയർലൈനുകൾ, സിനിമാ ടിക്കറ്റ് തുടങ്ങിയ വിവിധ സേവനങ്ങളാണ് വാലറ്റിലൂടെ ലഭിക്കുക. ഒപ്പം ലോയൽറ്റി പോയിന്റുകളും ഗൂഗിൾ വാലറ്റ് വഴി സാധ്യമാകും. ഗൂഗിൾ വാലറ്റ് പ്ലേ സ്റ്റോറിൽ‌ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഡൗൺലോഡ‍് ചെയ്യാൻ കഴിയില്ല.

ആഗോള തലത്തിൽ 77 രാജ്യങ്ങളിൽ ഗൂഗിൾ വാലറ്റ് ലഭ്യമാണ്. ആൻഡ്രോയിഡിലും, വെയർ ഒഎസിലും വാലറ്റ് ലഭിക്കും. ഇന്ത്യയിൽ ഗൂഗിൾ പേ പിന്തുണയും വാലറ്റിനുണ്ടാവുമെന്നാണ് കരുതുന്നത്. ഗൂഗിൾ വാലറ്റ് സേവനം എന്ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ഗൂഗിർ വാലറ്റ് സേവനം ഇന്ത്യയിൽ എപ്പോൾ ലഭ്യമാകുമെന്ന് പറയാൻ കഴിയില്ലെന്നും, എന്നാൽ ഇന്ത്യയിലെ ജനങ്ങളുടെ ഡിജിറ്റൽ മേഖലയിൽ കൂടുതൽ സൗകര്യങ്ങൾ കൊണ്ടുവരാൻ പ്രവർത്തിക്കുന്നയായും ഗൂഗിൾ വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു.

മറ്റ് അപ്പുകളേക്കാൾ ഗൂഗിൾ വാലറ്റ് കൂടുതൽ സുരക്ഷിതമാണ് എന്നതാണ് പ്രത്യേകത. ഡിജിറ്റൽ രേഖകളും, ടിക്കറ്റുകളും, ഡിജിറ്റൽ കീയും പോലും ഈ വാലറ്റിൽ സൂക്ഷിക്കാനാകും എന്ന സവിശേഷത കൂടിയുണ്ട്. ഓൺലൈൻ ഇടപാടുകൾക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകൾക്കും ഒക്കെ സഹായകരമാണ് ഗൂഗിൾ വാലറ്റ്. പണമിടപാടുകൾക്ക് കൂടുതൽ സഹായകരവുമാണ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National17 hours ago

ഷാലോം പ്രയർ വാരിയേഴ്‌സ് രണ്ടാം വാർഷിക കൺവെൻഷൻ 2024

ഷാലോം പ്രയർ വാരിയേഴ്‌സ് എന്ന ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയുടെ രണ്ടാമത് വാർഷിക കൺവെൻഷൻ 2024 മെയ് 1 മുതൽ 3 വരെ രാത്രി 7 മണിക്ക് സൂം...

National17 hours ago

സി ഇ എം 2024 – 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ശാരോൻ സഭാ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ് നിർവഹിച്ചു

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 2024-2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഏപ്രിൽ 22 തിങ്കളാഴ്ച വൈകിട്ട് 5 ന് ആലുവ-അശോകപുരം ശാരോൻ ഫെല്ലോഷിപ്പ്...

world news17 hours ago

15 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; നിർബന്ധിച്ചു മതം മാറ്റി വിവാഹം ചെയ്തു

പാക്കിസ്ഥാനിൽ വീണ്ടും 15 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതംമാറ്റി വിവാഹം ചെയ്തു. മുസ്കാനെന്ന പെൺകുട്ടിയെയയാണ് മതംമാറ്റി നിർബന്ധിതമായി വിവാഹം കഴിച്ചത്. അലിയെന്നയാളാണ് ഇതിനു പിന്നിൽ...

us news17 hours ago

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയിൽ പഠിക്കാന്‍

വിദ്യഭ്യാസത്തിനായി ഇന്ത്യൻ വിദ്യാര്‍ഥികള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറുന്നത് ഇന്ന് ആഗോളതലത്തിൽ തന്നെ വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്. കേരളത്തിലുൾപ്പടെ ഈ കുടിയേറ്റം വലിയ പ്രതിസന്ധിയാകുമെന്ന തരത്തിലുള്ള വിലയിരുത്തലുമുണ്ട്. ഇതിനിടയിൽ...

Business18 hours ago

സുരക്ഷാ പിഴവ്: 17,000 ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്

ന്യൂഡല്‍ഹി: പുതിയ ഉപയോക്താക്കളുടെ 17,000 ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്. ബ്ലോക്ക് ചെയ്ത കാര്‍ഡുകള്‍ക്ക് പകരമായി ഉപഭേയാക്താക്കള്‍ക്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്ന് ബാങ്ക്...

us news2 days ago

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട്...

Trending